അങ്കമാലി റോട്ടറി ക്ലബ് കറുകുറ്റി അസീസി ശാന്തി കേന്ദ്രയില്‍ സംഘടിപ്പിച്ച റൈല റസിഡന്‍ഷ്യല്‍ ക്യാമ്പ് റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണര്‍ ജോഷി ചാക്കോ ഉദ്ഘാടനം ചെയ്യുന
അങ്കമാലി: കുട്ടികളില്‍ നേതൃത്വ, വ്യക്തിത്വ വികാസം വര്‍ധിപ്പിക്കുന്നതിനായി അങ്കമാലി റോട്ടറി ക്ലബ് ഡിസ്ട്രിക്ട് റോട്ടറി യൂത്ത് ലീഡര്‍ഷിപ്പ് അവാര്‍ഡ് (റൈല) റസിഡന്‍ഷ്യല്‍ ക്യാമ്പ് നടത്തി.
കറുകുറ്റി അസീസി ശാന്തി കേന്ദ്രയില്‍ സംഘടിപ്പിച്ച ക്യാമ്പ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ജോഷി ചാക്കോ ഉദ്ഘാടനം ചെയ്തു. 29 സ്കൂളുകളില്‍ നിന്നായി എട്ട്, ഒന്‍പത് ക്ലാസുകളിലെ 110 വിദ്യാര്‍ഥികള്‍ പങ്കെടുത്തു. ചടങ്ങില്‍ അങ്കമാലി റോട്ടറി ക്ലബ് പ്രസിഡന്റ് രാജേഷ് രാഘവന് അധ്യക്ഷത വഹിച്ചു. ഡോ. ബെന്നി കുര്യന് ക്ലാസ് നയിച്ചു. വിശ്വജ്യോതി പബ്ലിക് സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ജെയ്സണ്‍ പറപ്പിള്ളി, അങ്കമാലി റോട്ടറി ക്ലബ് സെക്രട്ടറി നെവില്‍ സി. പാത്താടന്‍, ഭാരവാഹികളായ ജോസഫ് കണിച്ചായി, രഘു രാമചന്ദ്രന്, ചാള്‍സ് തയ്യില്‍, ഇ.പി. ജയചന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു.
Tags :