തോണിച്ചാല്‍ ടൗണ്‍ കപ്പേളയില്‍ വിശുദ്ധ യൂദാശ്ലീഹായുടെ തിരുനാളിന് ഇടവക വികാരി ഫാ. ബിജോ കറുകപ്പള്ളി കൊടിയേറ്റുന്നു.
തോണിച്ചാല്‍: തോണിച്ചാല്‍ ടൗണ്‍ കപ്പേളയില്‍ വിശുദ്ധ യൂദാശ്ലീഹായുടെ തിരുനാളിന് ഇടവക വികാരി ഫാ. ബിജോ കറുകപ്പള്ളി കൊടിയേറ്റി.\
20 മുതല്‍ 28 വരെയാണ് തിരുനാള്‍. എല്ലാ ദിവസവു ം വൈകുന്നേരം അഞ്ചിന് ജപമാല, 5.30ന് വിശുദ്ധ കുര്‍ബാന, നൊവേന. എല്ലാ ദിവസവും നേര്‍ച്ച ഭക്ഷണവും ഉണ്ടായിരിക്കും. തോണിച്ചാല്‍ ടൗണില്‍ വിവിധ മതസ്ഥരായ ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ നടത്തുന്ന നേര്‍ച്ച ഭക്ഷണം 24ന് ഉണ്ടായിരിക്കും. 31ന് നടത്തുന്ന അഖണ്ഡ ജപമാലയുടെ സമാപനത്തില്‍ മാനന്തവാടി രൂപത വികാരി ജനറാള്‍ മോണ്‍. പോള്‍ മുണ്ടോളിക്കല്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് വചന സന്ദേശം നല്‍കും. തുടര്‍ന്ന് ഇടവകയിലെ അമ്മമാരുടെ നേതൃത്വത്തില്‍ നേര്‍ച്ച ഭക്ഷണം ഉണ്ടായിരിക്കും.
Tags :