x
ad
Thu, 22 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത​ണ​ൽ മ​ര​ങ്ങ​ൾ വെ​ട്ടി​മാ​റ്റി ബ​സ് യാ​ത്ര​ക്കാ​ർ ദു​രി​ത​ത്തി​ൽ

വെബ് ഡെസ്ക്
Published: October 22, 2026 02:52 AM IST | Updated: October 22, 2026 02:52 AM IST

ബൈ​പാ​സി​ൽ ത​ണ​ൽ​മ​ര​ങ്ങ​ൾ വെ​ട്ടി​മാ​റ്റി​യ​പ്പോ​ൾ

ആ​ലു​വ: ദേ​ശീ​യ​പാ​ത ബൈ​പാ​സി​ൽ ദീ​ർ​ഘ​ദൂ​ര ബ​സ് യാ​ത്ര​ക്കാ​ർ​ക്ക് ആ​ശ്വാ​സ​മാ​യി​രു​ന്ന ര​ണ്ട് ത​ണ​ൽ വൃ​ക്ഷ​ങ്ങ​ൾ വെ​ട്ടി​മാ​റ്റി​യ​താ​യി പ​രാ​തി. ഇ​തോ​ടെ തി​രു​വ​ന​ന്ത​പു​രം വ​രെ യാ​ത്ര ചെ​യ്യ​ണ്ട​വ​ർ മ​ഴ​യും വെ​യി​ലു​മേ​റ്റ് കാ​ത്തു​നി​ൽ​ക്കേ​ണ്ടി വ​രി​ക​യാ​ണ്. പേ​രി​ന് ഒ​രു ശാ​ഖ മാ​ത്രം നി​ല​നി​ർ​ത്തി​യി​രി​ക്കു​ക​യാ​ണ്.

കൊ​ച്ചി മെ​ട്രോ ആ​ലു​വ സ്റ്റേ​ഷ​നോ​ട് ചേ​ർ​ന്ന് ത​ണ​ൽ ന​ൽ​കി പൂ​ത്ത് നി​ന്ന അ​ര​ളി ചെ​ടി​ക​ളും നി​ർ​ദാ​ഷി​ണ്യം വെ​ട്ടി​മാ​റ്റി. കാ​റ്റ​ത്ത് അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ ഒ​ടി​ഞ്ഞു വീ​ഴു​മെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ടാ​ണ് ര​ണ്ട് മ​ര​ങ്ങ​ൾ വെ​ട്ടി​വീ​ഴ്ത്തി​യ​ത്. ആ​ലു​വ കെ ​എ​സ് ആ​ർ ടി ​സി ബ​സ് സ്റ്റാ​ൻ​ഡി​ൽ ക​യ​റാ​ത്ത ദീ​ർ​ഘ​ദൂ​ര, ഹ്ര​സ്വ​ദൂ​ര ബ​സു​ക​ൾ യാ​ത്ര​ക്കാ​രെ ദേ​ശീ​യ​പാ​ത​യി​ലെ ബൈ​പാ​സി​ലാ​ണ് ഇ​റ​ക്കു​ന്ന​തും ക​യ​റ്റു​ന്ന​തും. രാ​ത്രി എ​ട്ട് ക​ഴി​ഞ്ഞാ​ൽ ആ​ലു​വ ടൗ​ണി​ലേ​ക്ക് ബ​സു​ക​ൾ ക​യ​റ​ണ​മെ​ന്ന് നി​ർ​ദ്ദേ​ശ​മു​ണ്ടെ​ങ്കി​ലും പാ​ലി​ക്കാ​റു​മി​ല്ല.

ഇ​വി​ടെ ദീ​ർ​ഘ​ദൂ​ര ബ​സു​ക​ൾ കാ​ത്തു​നി​ൽ​ക്കു​ന്ന യാ​ത്ര​ക്കാ​ർ​ക്ക് ത​ണ​ൽ​മ​രം വ​ലി​യ ആ​ശ്വാ​സ​മാ​യി​രു​ന്നു. സ്ത്രീ​ക​ളും കു​ട്ടി​ക​ളും വ​യോ​ധി​ക​രു​മ​ട​ക്കം നി​ര​വ​ധി പേ​ർ ആ​ശ്ര​യി​ക്കു​ന്ന ഈ ​സ്ഥ​ല​ത്തെ മ​രം പൂ​ർ​ണ​മാ​യി വെ​ട്ടി​മാ​റ്റി​യ​തോ​ടെ യാ​ത്ര​ക്കാ​രു​ടെ ദു​രി​തം. ചെ​റി​യ മ​ഴ​യി​ലും മ​ര​ച്ചി​ല്ല​ക​ൾ അ​നു​ഗ്ര​ഹ​മാ​യി​രു​ന്നു.

യാ​ത്രാ സൗ​ക​ര്യ​ങ്ങ​ൾ ഏ​റെ​യു​ണ്ടെ​ന്ന് അ​ഭി​മാ​നി​ക്കു​ന്ന ജ​ന​പ്ര​തി​നി​ധി​ക​ൾ ഒ​രു വെ​യ്റ്റിം​ഗ് ഷെ​ഡ് സ്ഥാ​പി​ക്കാ​ൻ മു​ൻ​കൈ എ​ടു​ക്കു​ന്നി​ല്ലെ​ന്നാ​ണ് യാ​ത്ര​ക്കാ​രു​ടെ പ​രാ​തി. കൊ​ച്ചി മെ​ട്രോ വീ​തി​യേ​റി​യ ന​ട​പ്പാ​ത​ക​ൾ ഇ​ട​റോ​ഡു​ക​ളി​ൽ പോ​ലും നി​ർ​മി​ച്ചി​ട്ടു​ണ്ട്. എ​ന്നി​ട്ടും മെ​ട്രോ യാ​ത്ര​ക്കാ​ർ​ക്ക് വേ​ണ്ടി​യെ​ങ്കി​ലും ഒ​രു കാ​ത്തു​നി​ൽ​പ്പ് കേ​ന്ദ്രം നി​ർ​മി​ച്ചി​ല്ലെ​ന്നാ​ണ് ആ​രോ​പ​ണം.

Tags :

Recent News

Corehub Up