ചെറുപുഷ്പ മിഷന് ലീഗ് രൂപത ബൈബിള്‍ കലോത്സവം മാര്‍ഗംകളി മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ ശിശുമല ഇന്‍ഫന്റ് ജീസസ് പള്ളി.
പുല്‍പ്പള്ളി: ചെറുപുഷ്പ മിഷന് ലീഗ് മാനന്തവാടി രൂപത ബൈബിള്‍ കലോത്സവത്തില്‍ മാര്‍ഗംകളി മത്സരത്തില്‍ ശിശുമല ഇന്‍ഫന്റ് ജീസസ് പള്ളി ഒന്നാം സ്ഥാനം കരസ്ഥമാക്കി.
എമില്‍ഡ കാരക്കാട്ടില്‍, സേറ പൂവക്കാലായില്‍, സോണി മേയ്ക്കല്‍, അമല വെളിയപ്പറമ്പില്‍, മിലേവ പൊള്ളയില്, സാന്‍ഡ്രിയ ഓലിക്കല്‍, അലീന കുറ്റിയാനിക്കല്‍ എന്നിവരടങ്ങിയ സംഘമാണ് ശിശുമല ഇടവകയ്ക്കായി മത്സരിച്ചത്. രൂപത തലത്തില്‍ നടന്ന മത്സരങ്ങള്‍ക്ക് ഫാ. സജി പുഞ്ചയില്‍, സിസ്റ്റര്‍ റോയിസ് എന്നിവര്‍ നേതൃത്വം നല്കി.
വിജയികളെ ചെറുപുഷ്പ മിഷന് ലീഗ് പുല്‍പ്പള്ളി മേഖലയും ഇടവകയും അഭിനന്ദിച്ചു.
Tags :