കൊയിലാണ്ടി കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ വിജയദശമി ദിവസം നടന്ന എഴുത്തിനിരുത്ത്.
കോഴിക്കോട്: നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് ക്ഷേത്രങ്ങളില്‍ വിവിധ ചടങ്ങുകള്‍ നടന്നു. മഹാനവമി ദിനത്തിലും വിജയദശമിക്കും ക്ഷേത്രങ്ങളില്‍ വലിയ തിരക്കായിരുന്നു. പുസ്തക പൂജയും ആയുധപൂജയും നടന്നുതളി ശ്രീ മഹാഗണപതി ശ്രീ ബാലസുബ്രഹ്മണ്യ ക്ഷേത്രത്തിൽ "വിജയ ദശമി - വിദ്യാരംഭ' ദിവസത്തെ "എഴുത്തിനിരുത്തൽ' ചടങ്ങിൽ സംസ്കൃത വിധ്വാൻ എ. ശ്രീനിവാസയ്യർ കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിച്ചു.
കോവൂർ മീത്തൽ നങ്ങോലത്ത് ശ്രീ ഭഗവതി ക്ഷേത്രത്തില്‍ മഹാനവമി ദിനത്തില്‍ മാസ പൂജയും ചോറൂണും നടന്നു. ഒളവണ്ണ പാലകുറുമ്പക്ഷേത്രത്തില് ഒരാഴ്ച നീളുന്ന പരിപാടികളാണ് നവരാത്രിയോടനുബന്ധിച്ച് നടന്നത്.
കൊല്ലം പിഷാരി കാവിൽ നൂറുകണക്കിനു കുരുന്നുകൾ ആദ്യാക്ഷരം കുറിച്ചു. ക്ഷേത്ര ദർശനത്തിനായി ആയിരങ്ങൾ എത്തിച്ചേർന്നു വാഹന പൂജയ്ക്കും നല്ല തിരക്കായിരുന്നു.
Tags :