കക്കയം കുടുംബാരോഗ്യ കേന്ദ്രത്തിനായി നിര്‍മിച്ച പുതിയ കെട്ടിടം.
കൂരാച്ചുണ്ട്: പഞ്ചായത്തിലെ കക്കയം കുടുംബാരോഗ്യ കേന്ദ്രത്തിനായി നിര്‍മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 11ന് ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരന് നിര്‍വഹിക്കും.
വി.ടി. സൂരജ് എംഎല്‍എ അധ്യക്ഷത വഹിക്കും. എം.കെ. രാഘവന് എം.പി. മുഖ്യാതിഥിയായിരിക്കും. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. എല്‍.ടി. സരിത കുമാരി റിപ്പോര്‍ട്ട് അവതരിപ്പിക്കും. ആരോഗ്യ കേരളം പ്രോഗ്രാം മാനേജര്‍ ഡോ. സി.കെ. അഫ്സല് പദ്ധതിയെക്കുറിച്ച് വിശദീകരിക്കും.
പഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹന്‍, ബാലുശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇസ്മായില്‍ കുറുമ്പൊയില്‍, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും. നാഷണല്‍ ഹെല്‍ത്ത് മിഷന്റെ ആര്‍ഒപി ഫണ്ടില്‍നിന്നും അനുവദിച്ച 1.43 കോടി രൂപയും ആര്‍ദ്രം ഫണ്ടില്‍നിന്നുള്ള 15.5 ലക്ഷം രൂപയും ചെലവഴിച്ചാണ് കെട്ടിടം പൂര്‍ത്തിയാക്കിയത്.
Tags :