കഴിഞ്ഞ ദിവസം പാലാംകോണത്തു കൊല്ലപ്പെട്ട കീഴാറ്റിങ്ങൽ സ്വദേശി കടകംപള്ളി ബിജുവും അറസ്റ്റിലായ പ്രതികളും
ആറ്റിങ്ങൽ: കൊലക്കേസ് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസിലെ പ്രതി കടകംപള്ളി ബിജുവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതികൾ പിടിയിൽ.
പാലാംകോണം ഭാസ്കർ കോളനി സ്വദേശി മുകേഷ്, കൂട്ടു പ്രതികളായ പെരുംകുളം കല്ലറതോട്ടം ചരുവിളവീട്ടിൽ മൊട്ട പ്രദീപ്, വാമനാപുരം മഹാദേവകുന്ന് സന്തോഷ് ഭവനിൽ ശൈലേഷ് എന്നിവരെയാണ് പൊലിസ് പിടികൂടിയത്.
കുപ്രസിദ്ധ ഗുണ്ടയായ കീഴാറ്റിങ്ങൽ സ്വദേശി കടകംപള്ളി ബിജുവിനെയാണ് കഴി ഞ്ഞ ദിവസം രാവിലെ ഒന്പ തോടെ മണമ്പൂർ തൊപ്പിച്ചന്ത പാലാംകോണത്ത് കാടുപിടിച്ച പുരയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
സമീപത്തെ വയലിൽ പണിക്കെത്തിയവരാണ് മൃതദേഹം ആദ്യമായി കണ്ടത്. തലയ്ക്ക് ആഴത്തിലുള്ള വെട്ടും ശരീരത്തിന്റെ പലഭാഗത്തും കത്തികൊണ്ടു കുത്തിയ മുറുവുകളുമുണ്ടായിരുന്നു. കൊലപാതകമുൾപ്പെടെ പത്തൊമ്പതോളം കേസുകളിലെ പ്രതിയാണ് കൊല്ലപ്പെട്ട ബിജു. കാപ്പ നിയമപ്രകാരം ജയിൽ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണവും തെളിവെടുപ്പും നടത്തുമെന്ന് പൊലിസ് പറഞ്ഞു. 2023ൽ ആലംകോട് മണ്ണൂര്‍ഭാഗം കാട്ടില്‍വീട്ടില്‍ സുജിയെ മദ്യപാനത്തിനിടെ വെട്ടുകത്തി കൊണ്ടു കൊല്ലപ്പെടുത്തിയ കേസിൽ ജയിലിൽനിന്നും അടുത്തിടെയാണ് ബിജു പുറത്തിറങ്ങിയത്. കഴിഞ്ഞദിവസം ബിജുവിനെ കാണാല്ലെന്നു കാണിച്ചു ഭാര്യ കടയ്ക്കാവൂർ പൊലി സിൽ പരാതി നൽകിയിരുന്നു.
തിരുവനന്തപുരം റൂറൽ എസ്പി പ്രശാന്തൻ കാണി സംഭവ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. സ്ഥലത്ത് ഫോറൻസിക് സംഘവും വിരലടയാള വിദഗ്ധരും പരിശോധന നടത്തി. കടയ്ക്കാവൂർ സർക്കിൾ ഇൻസ്പെക്ടർ പ്രൈജുവിനാണ് അന്വേഷണ ചുമതല.
Tags :