വയലാര്‍ രാമവര്‍മ സാംസ്കാരിക വേദിയുടെ ഒരു വര്‍ഷം നീണ്ടുനിന്ന പരിപാടികളുടെ സമാപനത്തോടനുബന്ധിച്ച് ഒരാഴ്ച നീണ്ടുനില്‍ക്കുന്ന സാംസ്കാരികോത്സവത്തിന് പുത്
തിരുവനന്തപുരം: വയലാര്‍ രാമവര്‍മ സാംസ്കാരിക വേദിയുടെ ഒരു വര്‍ഷം നീണ്ടുനിന്ന പരിപാടികളുടെ സമാപനത്തോടനുബന്ധിച്ച് ഒരാഴ്ച നീണ്ടുനില്‍ക്കുന്ന സാംസ്കാരികോത്സവത്തിന് പുത്തരിക്കണ്ടം മൈതാനിയില്‍ ഉയര്‍ത്താനുള്ള പതാക കൈമാറി. നടന് പത്മശ്രീ മധുവില്‍നിന്നും ഭാരവാഹികള്‍ പതാക ഏറ്റുവാങ്ങി.
മുന്‍ മന്ത്രി വി.എസ്. ശിവകുമാര്‍, അഡ്വ. കെ.പി. ജയചന്ദ്രന്, രഘുചന്ദ്രന്‍ നായര്‍, അഭിജിത്ത് ഫൗണ്ടേഷന് മാനേജിംഗ് ട്രസ്റ്റി കോട്ടുകാൽ കൃഷ്ണകുമാർ, കല്ലിംഗല്‍ ജയചന്ദ്രന്, വയലാര്‍ രാമവര്‍മ്മ സാംസ്കാരിക വേദി മൂക്കംപാലമൂട് രാധാകൃഷ്ണന്, സെക്രട്ടറി മണക്കാട് രാമചന്ദ്രന്, കണ്‍വീനര്‍ ജി. വിജയകുമാര്‍, ഗോപന് ശാസ്തമംഗലം തുടങ്ങിയവരാണു പതാക ഏറ്റുവാങ്ങിയത്. 20-ാമത് വയലാര്‍ രാമവര്‍മ സാംസ്ക്കാരികോത്സവം ഇന്ന് വൈകുന്നേരം അഞ്ചിനു മേയര്‍ വി.വി. രാജേഷ് പതാക ഉയര്‍ത്തി ഉദ്ഘാടനം ചെയ്യും.
വയലാര്‍ സ്മൃതി മണ്ഡപത്തിന്റെ ഉദ്ഘാടനം ഡെപ്യൂട്ടി മേയര്‍ ആശാനാഥ് നിര്‍വഹിക്കും. സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി വയലാര്‍ അനുസ്മരണം നടത്തും. ജി. വേണുഗോപാല്‍, പ്രേംകുമാര്‍, എം.രഞ്ജിത് എന്നിവര്‍ വേദിയില്‍ വെച്ച് ആദരവ് സ്വീകരിക്കും. വൈകുന്നേരം 6.30ന് പിന്നണി ഗായകന് രവിശങ്കര്‍ നയിക്കുന്ന ഗാനമേള ഉണ്ടാകും.
Tags :