കോവളം: വെങ്ങാനൂർ വെണ്ണിയൂരിൽ വയോധികൻ കടന്നൽ കുത്തേറ്റ് മരിച്ചു. വെണ്ണിയൂർ നെല്ലിവിള മാവറത്തലമേലെ പുത്തൻവീട്ടിൽ വി. സഹദേവൻ (76) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 11 ഓടെയായിരുന്നു സംഭവം.
വീടിനടുത്തുള്ള സ്വകാര്യ പറമ്പിൽ നിന്ന് വീണുകിടക്കുന്ന ഓലയും തേങ്ങയും പെറുക്കിയെടുക്കുന്നതിനിടയിലാണ് കടന്നൽക്കൂട്ടം സഹദേവനെ ആക്രമിച്ചത്. സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ട് വീട്ടിലെത്തിയ അദ്ദേഹത്തെ വീട്ടുകാർ വെങ്ങാനൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. എന്നാൽ ചൊവ്വാഴ്ച രാവിലെ എട്ടോടെ ശാരീരിക അസ്വസ്ഥതകൾ ഉണ്ടാവുകയും തുടർന്ന് മരണമടയുകയുമായിരുന്നു. ഭാര്യ: എസ്. ശ്യാമള. മക്കൾ: എസ്. സുധീഷ്, എസ്. ഷിബു. സഞ്ചയനം തിങ്കളാഴ്ച .
Tags :