x
ad
Thu, 22 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദൈ​വ​ദാ​സ​ന്‍ ഫാ.​അ​ദെ​യോ​ദാ​ത്തു​സ് ഒ​സി​ഡി​യു​ടെ ഓ​ര്‍​മ തി​രു​നാ​ള്‍

വെബ് ഡെസ്ക്
Published: October 22, 2026 12:55 AM IST | Updated: October 22, 2026 12:55 AM IST

നെ​യ്യാ​റ്റി​ന്‍​ക​ര രൂ​പ​ത​യു​ടെ പ്ര​ഥ​മ ദൈ​വ​ദാ​സ​ന്‍ ഫാ.​അ​ദെ​യോ​ദാ​ത്തു​സ് ഒ​സി​ഡി​യു​ടെ 58-ാം ഓ​ര്‍​മ​തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ചു ക​ര്‍​മ​ല്‍ ഹി​ല്‍ ആ​ശ്ര​മ ദേ​വാ​ല​യ​ത്തി​ല്‍ ന​ട​ന്ന പ്രാ​ര

തി​രു​വ​ന​ന്ത​പു​രം: നെ​യ്യാ​റ്റി​ന്‍​ക​ര രൂ​പ​ത​യു​ടെ പ്ര​ഥ​മ ദൈ​വ​ദാ​സ​ന്‍ ഫാ.​ അ​ദെ​യോ​ദാ​ത്തു​സ് ഒ​സി​ഡി​യു​ടെ (മു​തി​യാ​വി​ള വ​ല്യ​ച്ച​ന്‍) 58-ാം ഓ​ര്‍​മ​തി​രു​നാ​ള്‍ ക​ര്‍​മ​ല്‍ ഹി​ല്‍ ആ​ശ്ര​മ ദേ​വാ​ല​യ​ത്തി​ല്‍ ആ​ഘോ​ഷി​ച്ചു.

ദൈ​വ​ദാ​സ​ന്‍ ഫാ.​ അ​ദെ​യോ​ദാ​ത്തു​സ് മാ​മോ​ദി​സ ന​ല്‍​കു​ക​യും അ​ള്‍​ത്താ​ര ബാ​ല​നാ​ക്കു​ക​യും പി​ന്നീ​ട് ക​ര്‍​മ​ലീ​ത്ത സ​ഭ​യി​ല​യ​ച്ചു പു​രോ​ഹി​ത​നാ​ക്കു​ക​യും ചെ​യ്ത ഫാ. ​മൈ​ക്കി​ള്‍ മ​നാ​സെ ദി​വ്യ​ബ​ലി അ​ര്‍​പ്പി​ക്കു​ക​യും ക​ബ​റി​ട​ത്തി​ല്‍ പ്രാ​ര്‍​ഥ​ന ന​യി​ക്കു​ക​യും ചെ​യ്തു. ഫാ. ​മൈ​ക്കി​ള്‍ മ​നാ​സെ​യു​ടെ പൗ​രോ​ഹി​ത്യ​ത്തി​ന്‍റെ സു​വ​ര്‍​ണ ജൂ​ബി​ലി ആ​ഘോ​ഷ വേ​ള​യാ​ണി​ത്. പ്രാ​ര്‍​ഥാ​നാശു​ശ്രൂ​ഷ​ക​ള്‍​ക്ക് ആ​ശ്ര​മം സു​പ്പീ​രി​യ​ര്‍ ഫാ. ​തോ​മ​സ് ക​ടു​ത്താ​നം, ഫാ.​ഡോ. ആ​ല്‍​ബ​ര്‍​ട്ട് പീ​റ്റ​ര്‍, വൈ​സ് പോ​സ്റ്റു​ലേ​റ്റ​ര്‍ ഫാ. ഡോ. കു​ര്യ​ന്‍ ആ​ലു​ങ്ക​ല്‍, ഫാ. ​സ​ക്ക​റി​യാ വാ​രി​ക്ക​മാ​ക്ക​ല്‍ എ​ന്നി​വ​ര്‍ സ​ഹ​കാ​ര്‍​മി​ക​രാ​യി​രി​ന്നു.

ഓ​ര്‍​മത്തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ഈ ​മാ​സം 25നു മു​തി​യാ​വി​ള സെ​ന്‍റ് ആ​ല്‍​ബ​ര്‍​ട്ട്‌​സ് ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ല്‍ വൈ​കു​ന്നേ​രം നാ​ലി​ന് പൊ​ന്തി​ഫി​ക്ക​ല്‍ ദി​വ്യ​ബ​ലി​യു​ണ്ടാ​കും. മു​ഖ്യ​കാ​ര്‍​മി​ക​ന്‍ ബി​ഷ​പ് എ​മി​ര​റ്റ​സ് ഡോ.​ വി​ന്‍​സന്‍റ് സാ​മു​വ​ല്‍.
തു​ട​ര്‍​ന്ന് ന​ട​ക്കു​ന്ന അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​നു ദൈ​വ​ദാ​സ​ന്‍ അ​ദെ​യോ​ദാ​ത്തൂ​സ് മെ​മ്മോ​റി​യ​ല്‍ ട്ര​സ്റ്റ് പ്ര​സി​ഡ​ന്‍റ് ഫാ.​ ടി.​സ്റ്റാ​ന്‍​ലി​രാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സെ​ക്ര​ട്ട​റി ജി.​ വി​ത്സ​ന്‍ സ്വാ​ഗ​തം ആ​ശം​സി​ക്കും. ബി​ഷപ് എ​മി​ര​റ്റ​സ് ഡോ.​ വി​ന്‍​സന്‍റ് സാ​മു​വ​ല്‍ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കും.

Tags :

Recent News

Corehub Up