കൊളത്തൂര്‍: റബ്ബര്‍ മരത്തിന്റെ കൊമ്പ് ഒടിഞ്ഞു തലയില്‍വീണ് സ്കൂള്‍ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം. കൊളത്തൂര്‍ മൂര്‍ക്കനാട് പതിനൊന്നാം വാര്‍ഡില്‍ പുന്നക്കാട് ചേരങ്ങത്തൊടി സലീമിന്റെ മകള്‍ സന്‍ഹ ഫാത്തിമ (12) ആണ് മരിച്ചത്. വളപുരം ജിഎംയുപി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. റബര്‍ തോട്ടത്തില്‍ വിറകു ശേഖരിക്കുന്നതിനിടെ അപ്രതീക്ഷിതമായി മരത്തിന്റെ ഉണങ്ങിയ കൊമ്പ് ഒടിഞ്ഞു സന്‍ഹയുടെ തലയില്‍ പതിക്കുകയായിരുന്നു.
Tags :