x
ad
Thu, 22 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചാ​ലു​വാ​തു​ക്ക​ൽ വ​ള​വി​നു സ​മീ​പംറോ​ഡി​ലേ​ക്ക് പ​ട​ർ​ന്നി​റ​ങ്ങി മു​ൾ​ച്ചെ​ടി​ക​ൾ

വെബ് ഡെസ്ക്
Published: October 22, 2026 12:17 AM IST | Updated: October 22, 2026 12:17 AM IST

കോ​ഴ​ഞ്ചേ​രി -കോ​ട്ട​യം റോ​ഡി​ല്‍ പു​ല്ലാ​ടി​നും പു​ര​യി​ട​ത്തു​കാ​വി​നും മ​ധ്യേ ചാ​ലു​വാ​തു​ക്ക​ല്‍ റോ​ഡി​ലേ​ക്ക് ചാ​ഞ്ഞു​കി​ട​ക്കു​ന്ന മു​ള്‍​പ​ട​ര്‍​പ്പു​ക​ൾ.

കോ​ഴ​ഞ്ചേ​രി:​കോ​ഴ​ഞ്ചേ​രി - കോ​ട്ട​യം റോ​ഡി​ല്‍ പു​ല്ലാ​ടി​നും പു​ര​യി​ട​ത്തു​കാ​വ് ജം​ഗ്ഷ​നും മ​ധ്യേ​യു​ള്ള ചാ​ലു​വാ​തു​ക്ക​ല്‍ വ​ള​വി​നു സ​മീ​പം റോ​ഡി​ലേ​ക്ക് പ​ട​ര്‍​ന്നു​നി​ല്‍​ക്കു​ന്ന മു​ള്‍​ച്ചെ​ടി​ക​ള്‍ കാ​ല്‍​ന​ട​യാ​ത്ര​ക്കാ​ര്‍​ക്ക് ബു​ദ്ധി​മു​ട്ടാ​യി മാ​റി. സ്‌​കൂ​ള്‍ കു​ട്ടി​ക​ളും പ്രാ​യ​മാ​യ​വ​രും ഉ​ള്‍​പ്പെ​ടെ നി​ര​വ​ധി പേ​ര്‍ സ​ഞ്ച​രി​ക്കു​ന്ന ഈ ​ഭാ​ഗ​ത്ത് മു​ള്‍​ച്ചെ​ടി​ക​ള്‍ കാ​ര​ണം അ​പ​ക​ട​സാ​ധ്യ​ത വ​ര്‍​ധി​ച്ചി​രി​ക്കു​ക​യാ​ണ്.

വാ​ഹ​ന​ങ്ങ​ള്‍ അ​മി​ത​വേ​ഗ​ത്തി​ല്‍ ക​ട​ന്നു​പോ​കു​ന്ന ഈ ​റോ​ഡി​ലെ വ​ള​വി​ല്‍ മു​ള്‍​ച്ചെ​ടി​ക​ള്‍ കാ​ഴ്ച മ​റ​യ്ക്കു​ന്ന രീ​തി​യി​ലാ​ണ് വ​ള​ര്‍​ന്നു​നി​ല്‍​ക്കു​ന്ന​ത്.

വ​ള​വി​ന്‍റെ ഒ​രു വ​ശ​ത്തു​നി​ന്ന് മ​റു​വ​ശ​ത്തേ​ക്ക് വ​രു​ന്ന വാ​ഹ​ന​ങ്ങ​ളെ വ്യ​ക്ത​മാ​യി കാ​ണാ​ന്‍ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യം അ​പ​ക​ട​ഭീ​ഷ​ണി കൂ​ടു​ത​ല്‍ രൂ​ക്ഷ​മാ​ക്കു​ന്നു. കാ​ല്‍​ന​ട​യാ​ത്ര​ക്കാ​ര്‍​ക്ക് സു​ര​ക്ഷി​ത​മാ​യി ന​ട​ന്നു​പോ​കാ​ന്‍ പോ​ലും ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ് നി​ല​വി​ലു​ള്ള​ത്.

പ്ര​ത്യേ​കി​ച്ച് സ്‌​കൂ​ള്‍ കു​ട്ടി​ക​ളും പ്രാ​യ​മാ​യ​വ​രും ഈ ​ഭാ​ഗ​ത്തു​കൂ​ടി ന​ട​ക്കു​മ്പോ​ള്‍ വാ​ഹ​ന​ങ്ങ​ള്‍ വ​ന്നാ​ല്‍ അ​പ​ക​ട​ത്തി​ല്‍​പെ​ടാ​നു​ള്ള സാ​ധ്യ​ത ഏ​റെ​യാ​ണ്. അ​പ​ക​ടം സം​ഭ​വി​ച്ച​ശേ​ഷം ന​ട​പ​ടി​യെ​ടു​ക്കു​ന്ന രീ​തി​യ​ല്ല, അ​പ​ക​ടം ഒ​ഴി​വാ​ക്കാ​നു​ള്ള മു​ന്‍​ക​രു​ത​ലു​ക​ളാ​ണ് വേ​ണ്ട​തെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു.

ചാ​ലു​വാ​തു​ക്ക​ല്‍ വ​ള​വി​നു സ​മീ​പം റോ​ഡി​ലേ​ക്ക് പ​ട​ര്‍​ന്നു​നി​ല്‍​ക്കു​ന്ന മു​ള്‍​ച്ചെ​ടി​ക​ള്‍ അ​ടി​യ​ന്ത​ര​മാ​യി വെ​ട്ടി​മാ​റ്റി കാ​ല്‍​ന​ട​യാ​ത്ര​ക്കാ​ര്‍​ക്കും വാ​ഹ​ന​ങ്ങ​ള്‍​ക്കും സു​ര​ക്ഷി​ത​മാ​യ യാ​ത്ര ഉ​റ​പ്പാ​ക്കാൻ ഇ​ട​പെ​ട​ല്‍ ന​ട​ത്താ​ന്‍ പ്രാ​ദേ​ശി​ക ഭ​ര​ണ​കൂ​ടം ഇ​ട​പെ​ട​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി​രി​ക്കു​ക​യാ​ണ്.

 

Tags :

Recent News

Corehub Up