പ്രതീകാത്മക ചിത്രം
ചങ്ങനാശേരി: ലെന്‍സ്ഫെഡ് ചങ്ങനാശേരി ഏരിയ കണ്‍വന്‍ഷനും വികസന സെമിനാറും നാളെ ബൈപാസ് റോഡിലുള്ള ഹോട്ടല്‍ ക്രിസ്റ്റല്‍ പാലസില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം നാലു വരെ നടക്കുന്ന കണ്‍വന്‍ഷനില്‍ ചങ്ങനാശേരിയുടെ വികസനവും കെട്ടിട നിര്‍മാണ മേഖലയില്‍ ഉണ്ടായിട്ടുള്ള പ്രതിസന്ധികളും ചര്‍ച്ച ചെയ്യും.
ഏരിയ പ്രസിഡന്റ് ചെറിയാന് നെല്ലുവേലി അധ്യക്ഷത വഹിക്കുന്ന കോണ്‍ക്ലേവ് വിനു ജോബ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്തംഗം മഞ്ജു സുജിത്, ചങ്ങനാശേരി മുനിസിപ്പല്‍ ചെയർപേഴ്സൺ ജോമി ജോസഫ്, മുന്‍ ചെയര്‍പേഴ്സണ്‍മാരായ കൃഷ്ണകുമാരി രാജശേഖരൻ, ലാലിച്ചന്‍ കുന്നിപറമ്പിൽ, സന്ധ്യാ മനോജ് വാഴപ്പള്ളി പഞ്ചായത്തംഗം വര്‍ഗീസ് ആന്റണി എന്നിവർ വിവിധ വിഷയങ്ങള്‍ അവതരിപ്പിക്കും.
ലെന്‍സ്ഫെഡ് സംഘടനാ നേതാക്കളായ ജനീവ്.പി.ജി, ജോണ്സണ് ജോൺ, ശരത്കുമാർ, ജോഷി സെബാസ്റ്റ്യൻ, അജിത് എസ്, പോള്‍ ആന്റണി, നജിമോൻ പി.എ, റോയി ജോസഫ് എന്നിവര്‍ സംഘടനാ വികസന നിര്‍ദേശങ്ങള്‍ സമ്മേളനത്തില്‍ അവതരിപ്പിക്കും.
ഉച്ചകഴിഞ്ഞ് നടക്കുന്ന സംഘടനാ സെമിനാര്‍ ലെന്‍സ് ഫെഡ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം. സനല്‍ കുമാര്‍ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് ചെറിയാന് നെല്ലുവേലി അധ്യക്ഷത വഹിക്കും.
ഭാരവാഹികളായ വിജയകുമാർ, ജനീവ് പി.ജി, എ. പ്രദീപ് കുമാർ, സജി സെബാസ്റ്റ്യൻ, വിനയ് കുമാർ.ഡി, ബൈജു. ടി.സി, കെ.കെ. അനില്‍കുമാർ, സന്തോഷ് കുമാർ, പി.എസ്. റോയി, കെ.എൻ. പ്രദീപ് കുമാര്‍, മാര്ട്ടിൻ എം.എസ്, നാരായണ ശര്‍മ്മ, സെബാസ്റ്റ്യന്‍ ചെറിയാന് എന്നിവര്‍ പ്രസംഗിക്കും. യോഗത്തില്‍ ഉയര്‍ന്നുവരുന്ന വികസന നിര്‍ദേശങ്ങള്‍ സര്‍ക്കാരിനു സമര്‍പ്പിക്കും.
Tags :