കോഴിക്കോട്: വന്ദേഭാരത് ട്രെയിന്‍ തട്ടി ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം. വടകര ഇരിങ്ങലിലാണ് അപകടം നടന്നത്. ഇരിങ്ങല്‍ പെരുവയല്‍ സ്വദേശി നന്ദനയാണ് (23) മരിച്ചത്. ചൊവ്വാഴ്ച വൈകീട്ടോടെ ഇരിങ്ങല്‍ റെയില്‍വേ ഗേറ്റിന് സമീപമായിരുന്നു അപകടം. കോട്ടയം അങ്കമാലി ശ്രീശങ്കര കോളജ് എംഎ ഇംഗ്ലീഷ് ഒന്നാംവര്‍ഷ വിദ്യാര്‍ഥിനിയായ നന്ദന പൂജ അവധിക്ക് നാട്ടില്‍ എത്തിയതായിരുന്നു.
റെയില്‍ ക്രോസ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.അപകടത്തെത്തുടര്‍ന്ന് പൊലിസും റെയില്‍വേ അധികൃതരും സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വീട്ടുവളപ്പില്‍ സംസ്കരിച്ചു. അച്ഛന്: പി.വി.സുജീഷ്. അമ്മ: മഞ്ജുഷ. സഹോദരി: ആര്യ.
Tags :