കോഴിക്കോട്: കൂട്ടുകാര്‍ക്കൊപ്പം ടര്‍ഫില്‍ കളിക്കുന്നതിനിടയില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് പ്ലസ് ടു വിദ്യാര്‍ഥി കുഴഞ്ഞു വീണ് മരിച്ചു. കോഴിക്കോട് മാങ്കാവിലാണ് സംഭവം നടന്നത്. പയ്യാനക്കല്‍ വലിയതോട് പറമ്പില്‍ ബഷീറിന്റെ മകന് മുഹാദ് (18) ആണ് മരിച്ചത്.
ചൊവ്വാഴ്ച വൈകുന്നേരം മാങ്കാവ് മാനാരിയിലെ ഫുട്ബോള്‍ ടര്‍ഫില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കളിച്ചുകൊണ്ടിരിക്കെയാണ് മുഹാദിന് അപ്രതീക്ഷിതമായി ശാരീരിക അസ്വസ്ഥത ഉണ്ടായത്. ഉടന്‍തന്നെ സുഹൃത്തുക്കളും മറ്റും ചേര്‍ന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. കോഴിക്കോട് ക്രിസ്ത്യന്‍ കോളജ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിയാണ് മുഹാദ്. പിതാവ്: കെ.പി. ബഷീര്‍, (വെയ്ക്ക് അപ് കഫ്റ്റീരിയ) മാതാവ്: മുന്ഫിക്കത്ത്.
Tags :