ജില്ലാ പൊലിസിന് അനുവദിച്ച പുതിയ വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് ജില്ലാ പൊലിസ് മേധാവി ആർ.ആനന്ദ് നിർവഹിക്കുന്നു.
പത്തനംതിട്ട: കേരള പൊലിസ് സേനയുടെ പ്രവർത്തനക്ഷമതയും അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി 24 സീറ്റുകൾ ഉള്ള എസി ബസ് ഉൾപ്പെടെ ആറ് വാഹനങ്ങൾ പത്തനംതിട്ട ജില്ലയ്ക്കു ലഭിച്ചു. വിവിധ സ്ഥലങ്ങളിലേക്ക് ഡ്യൂട്ടിക്കായി പോകുന്ന പൊലിസ് ഉദ്യോഗസ്ഥർക്ക് സുഖപ്രദമായി യാത്ര ചെയ്യുന്നതിനുള്ള സൗകര്യം ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെയാണ് സർക്കാർ പൊലിസ ഉദ്യോഗസ്ഥർക്ക് എസി ബസ് ലഭ്യമാക്കിയിട്ടുള്ളതെന്ന് ജില്ലാ പൊലിസ് മേധാവി ആർ. ആനന്ദ് പറഞ്ഞു.
കാലപ്പഴക്കം ചെന്ന വാഹനങ്ങൾ ഘട്ടംഘട്ടമായി മാറ്റിസ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് പുതിയ വാഹനങ്ങൾ വാങ്ങിയത്. ചടങ്ങിൽ അഡിഷണൽ ജില്ലാ പോലിസ് സൂപ്രണ്ട് ആർ. ജയരാജ് , കോന്നി എഎസ്പി നിമിഷി ത്രിപാഠി, അസിസ്റ്റന്റ് കമാണ്ടന്റ് പി.പി. സന്തോഷ് കുമാർ, റിസർവ് ഇൻസ്പെക്ടർ ബിജുലാൽ, എംടിഒ പ്രദീപ് കുമാർ എന്നിവരും സന്നിഹിതരായിരുന്നു.
Tags :