പന്തളം: ഒന്പതു വയസ് മാത്രമുള്ള പെൺകുട്ടിയെ പീഡിപ്പിച്ചശേഷം ഒളിവിൽ പോയആളെ പന്തളം പൊലിസ് അറസ്റ്റ് ചെയ്തു. കൊടുമൺ കല്ലുവിളയിൽ ജോസഫാണ് (42) അറസ്റ്റിലായത്. പന്തളം, കൊടുമൺ പൊലിസിന്റെ സംയുക്ത നീക്കത്തിലൂടെയാണ് ഇയാളെ പിടികൂടിയത്. 2024 ഏപ്രിലിലാണ് ഇയാൾ പെൺകുട്ടിയെ അതിക്രൂരമായി ബലാത്സംഗത്തിനിരയാക്കിയത്. തുടർന്ന് പലയിടങ്ങളിലായി മാറിമാറി താമസിച്ചുവരികയായിരുന്നു.
പീഡന വിവരം കുട്ടി ബന്ധുക്കളോട് പറഞ്ഞതിൻ പ്രകാരം കൊടുമൺ പൊലിസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയും പന്തളം സർക്കിൾ ഇൻസ്പെക്ടർ സി. ബാബുക്കുറുപ്പിന്റെ നേതൃത്വത്തിൽ എഎസ്ഐ ഷൈൻ, സീനിയർ സിവിൽ പെലീസ് ഓഫീസർ സുരേഷ് കുമാർ , കൊടുമൺ എസ്എച്ച്ഒ ഷിജു പി സാം, എഎസ്ഐ പ്രശാന്ത് എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Tags :