Fri, 6 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Animatedmuse

മെ​റ്റാ​യു​ടെ 'മ്യൂ​സ് എ​ഐ' ഇ​നി നേ​രി​ട്ട് മു​ന്നി​ലെ​ത്തും: യു​എ​സി​ൽ റി​യ​ൽ-​ടൈം വി​ഡി​യോ കോ​ൾ ഫീ​ച്ച​ർ അ​വ​ത​രി​പ്പി​ച്ചു

ന്യൂ​യോ​ർ​ക്ക് : മെ​റ്റാ​യു​ടെ ജ​ന​പ്രി​യ ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് ഏ​ജ​ന്‍റാ​യ 'മ്യൂ​സ്' ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് മു​ന്നി​ൽ ഇ​നി നേ​രി​ട്ട് സം​സാ​രി​ക്കും. ടൈ​പ്പ് ചെ​യ്യു​ന്ന​തി​നോ ശ​ബ്ദം മാ​ത്രം കേ​ൾ​ക്കു​ന്ന​തി​നോ പ​ക​രം എ​ഐ ക​ഥാ​പാ​ത്ര​ങ്ങ​ളു​മാ​യി റി​യ​ൽ-​ടൈം വി​ഡി​യോ കോ​ൾ ചെ​യ്യാ​ൻ സ​ഹാ​യി​ക്കു​ന്ന 'മ്യൂ​സ് വോ​യ്സ്' ഫീ​ച്ച​ർ മെ​റ്റാ യു​എ​സി​ൽ അ​വ​ത​രി​പ്പി​ച്ചു.

മൊ​ബൈ​ൽ ഫോ​ണു​ക​ൾ, വെ​ബ്ബ്, മാ​ക് എ​ന്നി​വ​യി​ൽ ഈ ​ഫീ​ച്ച​ർ നി​ല​വി​ൽ ല​ഭ്യ​മാ​ണ്. മെ​റ്റാ​യു​ടെ ചീ​ഫ് എ​ഐ ഓ​ഫീ​സ​ർ അ​ല​ക്സാ​ണ്ട​ർ വാം​ഗ് ആ​ണ് ഈ ​പു​തി​യ അ​പ്‌​ഡേ​റ്റ് പു​റ​ത്തു​വി​ട്ട​ത്.

എ​ന്തൊ​ക്കെ​യാ​ണ് പു​തി​യ പ്ര​ത്യേ​ക​ത​ക​ൾ?

സാ​ധാ​ര​ണ വോ​യ്സ് അ​സി​സ്റ്റ​ന്‍റു​ക​ളി​ൽ നി​ന്ന് വ്യ​ത്യ​സ്ത​മാ​യി മ്യൂ​സി​ന് ഒ​രു മു​ഖ​മു​ണ്ട്. 'ജോ​ളി' എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന ഒ​രു ക്യൂ​ട്ട് ആ​നി​മേ​റ്റ​ഡ് ക​ഥാ​പാ​ത്ര​മാ​ണ് ഡി​ഫോ​ൾ​ട്ടാ​യി വ​രു​ന്ന​ത്. ഉ​പ​യോ​ക്താ​ക്ക​ളു​ടെ സം​ഭാ​ഷ​ണ​ത്തി​ന്‍റെ മൂ​ഡി​ന​നു​സ​രി​ച്ച് ഫേ​ഷ്യ​ൽ എ​ക്സ്പ്ര​ഷ​നു​ക​ൾ ന​ൽ​കാ​ൻ ഇ​തി​ന് സാ​ധി​ക്കും. കൂ​ടാ​തെ ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് ഈ ​അ​വ​താ​ര​ത്തെ മ​നു​ഷ്യ​നാ​യോ മൃ​ഗ​ങ്ങ​ളാ​യോ മ​റ്റ് ക​ഥാ​പാ​ത്ര​ങ്ങ​ളാ​യോ മാ​റ്റാ​നും സാ​ധി​ക്കും.‌‌

സം​ഭാ​ഷ​ണ​വും അ​വ​താ​ര​ത്തി​ന്‍റെ ചു​ണ്ട​ന​ക്ക​ങ്ങ​ളും ഭാ​വ​ങ്ങ​ളും കൃ​ത്യ​മാ​യി ഒ​ത്തു​പോ​കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ 'Muse Realtime Avatar', 'Muse Realtime Voice' എ​ന്നീ ര​ണ്ട് പു​തി​യ എ​ഐ മോ​ഡ​ലു​ക​ളാ​ണ് മെ​റ്റാ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. വി​ഡി​യോ കോ​ളു​ക​ളു​ടെ ദു​രു​പ​യോ​ഗം ത​ട​യാ​ൻ 'Meta Video Seal' എ​ന്ന വാ​ട്ട​ർ​മാ​ർ​ക്ക് ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. കൂ​ടാ​തെ 18 വ​യ​സി​ന് മു​ക​ളി​ലു​ള്ള​വ​ർ​ക്ക് മാ​ത്ര​മേ ഈ ​സേ​വ​നം ഉ​പ​യോ​ഗി​ക്കാ​ൻ അ​നു​മ​തി​യു​ള്ളൂ.

ഈ ​വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ ചെ​റി​യൊ​രു ത​മാ​ഗോ​ച്ചി മോ​ഡ​ൽ വെ​യ​റ​ബി​ൾ ഗാ​ഡ്‌​ജ​റ്റാ​യ 'മ്യൂ​സ് ചാം' ​വി​പ​ണി​യി​ലെ​ത്തി​ക്കാ​നും മെ​റ്റാ പ്ലാ​ൻ ചെ​യ്യു​ന്നു​ണ്ട്. ചെ​റി​യൊ​രു സ്‌​ക്രീ​നു​ള്ള ഈ ​ഡി​വൈ​സ് വ​ഴി ഫോ​ൺ എ​ടു​ക്കാ​തെ ത​ന്നെ ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് ത​ങ്ങ​ളു​ടെ എ​ഐ അ​വ​താ​ര​വു​മാ​യി സം​സാ​രി​ക്കാ​നും ടാ​സ്കു​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​നും സാ​ധി​ക്കും. ഭാ​വി​യി​ൽ മെ​റ്റാ​യു​ടെ സ്മാ​ർ​ട്ട് ഗ്ലാ​സു​ക​ളി​ലേ​ക്കും ഈ ​വി​ഡി​യോ കോ​ളിം​ഗ് ഫീ​ച്ച​ർ എ​ത്തു​ന്ന​താ​യി​രി​ക്കും.

Latest News

Corehub Up