Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Annamalai

ആ​ന്ധ്ര​യി​ലെ രാ​ജ്യ​സ​ഭാ സീ​റ്റി​ലേ​ക്ക് ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യി​ല്ല, നാ​ലി​ൽ മൂ​ന്ന് സീ​റ്റും ടി​ഡി​പി​ക്ക്

ന്യൂ​ഡ​ൽ​ഹി: ആ​ന്ധ്ര​പ്ര​ദേ​ശി​ൽ ത​ങ്ങ​ൾ​ക്ക് ല​ഭി​ക്കേ​ണ്ടി​യി​രു​ന്ന ഒ​രു രാ​ജ്യ​സ​ഭാ സീ​റ്റി​ലേ​ക്കു​ള്ള അ​വ​കാ​ശ​വാ​ദം ഉ​പേ​ക്ഷി​ച്ച് ബി​ജെ​പി. ത​മി​ഴ്‌​നാ​ട് ബി​ജെ​പി മു​ൻ അ​ധ്യ​ക്ഷ​ൻ കെ. ​അ​ണ്ണാ​മ​ലൈ​ക്ക് വേ​ണ്ടി​യാ​യി​രു​ന്നു ഈ ​സീ​റ്റ് നേ​ര​ത്തെ മാ​റ്റി​വെ​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ അ​ണ്ണാ​മ​ലൈ പാ​ർ​ട്ടി​യി​ൽ നി​ന്ന് രാ​ജി​വെ​ച്ചേ​ക്കു​മെ​ന്ന വാ​ർ​ത്ത​ക​ൾ ശ​ക്ത​മാ​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ബി​ജെ​പി​യു​ടെ ഈ ​പി​ന്മാ​റ്റം.

ബി​ജെ​പി​യു​ടെ അ​പ്ര​തീ​ക്ഷി​ത പി​ന്മാ​റ്റ​ത്തോ​ടെ ആ​ന്ധ്രാ​പ്ര​ദേ​ശി​ൽ ഒ​ഴി​വു​വ​രു​ന്ന നാ​ല് രാ​ജ്യ​സ​ഭാ സീ​റ്റു​ക​ളി​ൽ മൂ​ന്നെ​ണ്ണം മു​ഖ്യ​മ​ന്ത്രി ച​ന്ദ്ര​ബാ​ബു നാ​യി​ഡു​വി​ന്‍റെ തെ​ലു​ഗു​ദേ​ശം പാ​ർ​ട്ടി​ക്കും (ടി​ഡി​പി), അ​വ​ശേ​ഷി​ക്കു​ന്ന ഒ​രു സീ​റ്റ് പ​വ​ൻ ക​ല്യാ​ണി​ന്‍റെ ജ​ന​സേ​നാ പാ​ർ​ട്ടി​ക്കും ന​ൽ​കാ​ൻ എ​ൻ​ഡി​എ യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി. മു​ൻ​പ് നി​ശ്ച​യി​ച്ചി​രു​ന്ന ഫോ​ർ​മു​ല പ്ര​കാ​രം ടി​ഡി​പി​ക്ക് ര​ണ്ടും ബി​ജെ​പി​ക്കും ജ​ന​സേ​ന​യ്ക്കും ഓ​രോ സീ​റ്റ് വീ​ത​വു​മാ​യി​രു​ന്നു ന​ൽ​കേ​ണ്ടി​യി​രു​ന്ന​ത്.

രാ​ജ്യ​സ​ഭാ സീ​റ്റ് വി​ഭ​ജ​നം പൂ​ർ​ത്തി​യാ​ക്കാ​ൻ ആ​ന്ധ്ര മു​ഖ്യ​മ​ന്ത്രി ച​ന്ദ്ര​ബാ​ബു നാ​യി​ഡു, പ​വ​ൻ ക​ല്യാ​ൺ, സം​സ്ഥാ​ന ബി​ജെ​പി നേ​താ​ക്ക​ൾ എ​ന്നി​വ​ർ അ​മ​രാ​വ​തി​യി​ൽ യോ​ഗം ചേ​ർ​ന്നി​രു​ന്നു. സ​ഖ്യ​ക​ക്ഷി​ക​ൾ ത​മ്മി​ലു​ള്ള ഏ​കോ​പ​നം ശ​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഈ ​മാ​സം തി​രു​പ്പ​തി, അ​മ​രാ​വ​തി, വി​ശാ​ഖ​പ​ട്ട​ണം എ​ന്നി​വി​ട​ങ്ങ​ളി​ൽ മൂ​ന്ന് പൊ​തു​യോ​ഗ​ങ്ങ​ൾ ന​ട​ത്താ​നും എ​ൻ​ഡി​എ നേ​താ​ക്ക​ൾ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

National

2026ൽ ​പു​തു​ച്ചേ​രി​യി​ലും ത​മി​ഴ്നാ​ട്ടി​ലും എ​ൻ​ഡി​എ അ​ധി​കാ​ര​ത്തി​ൽ വ​രും: കെ. ​അ​ണ്ണാ​മ​ലൈ

ചെ​ന്നൈ: 2026 ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പു​തു​ച്ചേ​രി​യി​ലും ത​മി​ഴ്‌​നാ​ട്ടി​ലും എ​ൻ‌​ഡി‌​എ സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കു​മെ​ന്ന് ബി​ജെ​പി നേ​താ​വ് കെ .​അ​ണ്ണാ​മ​ലൈ.

പു​തു​ച്ചേ​രി​യി​ൽ ഇ​തി​ന​കം ത​ന്നെ ഇ​ര​ട്ട എ​ഞ്ചി​ൻ സ​ർ​ക്കാ​ർ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്നും പാ​ർ​ട്ടി അ​ധി​കാ​ര​ത്തി​ൽ വ​ന്ന​തി​നു​ശേ​ഷം ത​മി​ഴ്‌​നാ​ട്ടി​ലും ഇ​ത് ആ​വ​ർ​ത്തി​ക്കു​മെ​ന്നും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

"2026-ൽ ​പു​തു​ച്ചേ​രി​യി​ൽ വീ​ണ്ടും ദേ​ശീ​യ ജ​നാ​ധി​പ​ത്യ സ​ഖ്യ സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കും. ത​മി​ഴ്‌​നാ​ട്ടി​ലും എ​ൻ​ഡി​എ സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കും. ബി​ഹാ​റി​ൽ എ​ൻ​ഡി​എ വി​ജ​യി​ച്ച​തി​ന് ശേ​ഷം മു​ഖ്യ​മ​ന്ത്രി സ്റ്റാ​ലി​ൻ നെ​ഞ്ചി​ടി​പ്പോ​ടെ​യാ​ണ് സം​സാ​രി​ക്കു​ന്ന​ത്. ഞ​ങ്ങ​ൾ ഒ​രു ടീ​മാ​യി തി​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ട്ടു. അ​തു​കൊ​ണ്ടാ​ണ് ഞ​ങ്ങ​ൾ വി​ജ​യി​ച്ച​ത്. എ​ന്നാ​ൽ, കോ​ൺ​ഗ്ര​സ് അ​ങ്ങ​നെ​യ​ല്ല, സ​ഖ്യ​ത്തി​നു​ള്ളി​ലെ മ​ത്സ​രം മൂ​ല​മാ​ണ് അ​വ​ർ തോ​റ്റ​ത്'- അ​ണ്ണാ​മ​ലൈ പ​റ​ഞ്ഞു.

Latest News

Corehub Up