x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ണ്ണാ​മ​ലൈ പു​റ​ത്തേ​ക്കോ?; പ്ര​ധാ​ന​മ​ന്ത്രി​യെ സ്വീ​ക​രി​ക്കാ​ൻ എ​ത്തി​യി​ല്ല


Published: March 30, 2026 08:56 AM IST | Updated: March 30, 2026 09:22 AM IST

ചെ​ന്നൈ: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ സ്വീ​ക​രി​ക്കാ​ൻ കോ​യ​മ്പ​ത്തൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ബി​ജെ​പി മു​ൻ സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ.​അ​ണ്ണാ​മ​ലൈ എ​ത്താ​ത്ത​ത് ച​ർ​ച്ച​യാ​കു​ന്നു. 19 പേ​ർ​ക്കാ​ണ് അ​നു​മ​തി ന​ൽ​കി​യി​രു​ന്ന​ത്. മ​റ്റു 18 പേ​രും എ​ത്തി. എന്നാൽ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നു ര​ണ്ടു കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള വീ​ട്ടി​ൽ അ​ണ്ണാ​മ​ലൈ ഉ​ണ്ടാ​യി​രു​ന്നു.

കോ​യ​മ്പ​ത്തൂ​രി​ൽ ബി​ജെ​പി​ക്കു കൂ​ടു​ത​ൽ സീ​റ്റ് ല​ഭി​ക്കാ​ത്ത​തും അ​നു​യാ​യി​ക​ൾ​ക്കു സീ​റ്റ് ഉ​റ​പ്പി​ക്കാ​ൻ സാ​ധി​ക്കാ​ത്ത​തു​മാ​ണ് അ​മ​ർ​ഷ​ത്തി​നു കാ​ര​ണ​മെ​ന്നാ​ണ് സൂ​ച​ന. അ​ണ്ണാ​മ​ലൈ എ​ല്ലാ​വ​രു​ടെ​യും പ്രി​യ​പ്പെ​ട്ട സ​ഹോ​ദ​ര​നാ​ണ്. ആ​ർ​ക്കാ​ണു പ​ദ​വി ന​ൽ​കേ​ണ്ട​തെ​ന്നു പാ​ർ​ട്ടി നേ​തൃ​ത്വ​ത്തി​നു ന​ന്നാ​യി അ​റി​യാം.

വി​ജ​യ​സാ​ധ്യ​ത​യു​ള്ള സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കാ​യി​രി​ക്കും സീ​റ്റ് ല​ഭി​ക്കു​ക​യെ​ന്നും മ​ഹി​ളാ​മോ​ർ​ച്ച ദേ​ശീ​യ അ​ധ്യ​ക്ഷ വാ​ന​തി ശ്രീ​നി​വാ​സ​ൻ പ​റ​ഞ്ഞു. അ​തേ​സ​മ​യം ബി​ജെ​പി സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കാ​യി അ​ണ്ണാ​മ​ലൈ പ്ര​ചാ​ര​ണ​ത്തി​ന് ഇ​റ​ങ്ങു​മോ​യെ​ന്ന കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത​വ​ന്നി​ട്ടി​ല്ല.

Tags : annamalai tamilnadu bjp

Recent News

Corehub Up