Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Announcement Of A MEMU Service

Kottayam

മെ​മു പ്ര​ഖ്യാ​പ​ന​ത്തി​ല്‍ പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രു​ന്ന യാ​ത്ര​ക്കാ​ര്‍​ക്ക് നി​രാ​ശ

ക​​ടു​​ത്തു​​രു​​ത്തി: ഓ​​ഫീ​​സ് സ​​മ​​യ​​ത്ത് ട്രെ​​യി​​ന്‍ വേ​​ണം. മെ​​മു പ്ര​​ഖ്യാ​​പ​​ന​​ത്തി​​ല്‍ പ്ര​​തീ​​ക്ഷ​​യോ​​ടെ കാ​​ത്തി​​രു​​ന്ന യാ​​ത്ര​​ക്കാ​​ര്‍​ക്ക് നി​​രാ​​ശ. വൈ​​കു​​ന്നേ​​രം 5.25ന് ​​ത​​ന്നെ പു​​തി​​യ ട്രെ​​യി​​ന്‍ അ​​നു​​വ​​ദി​​ക്ക​​ണ​​മെ​​ന്ന് യാ​​ത്ര​​ക്കാ​​ര്‍. ബം​​ഗ​​ളൂ​​രു-​​എ​​റ​​ണാ​​കു​​ളം ഇ​​ന്‍റ​​ര്‍​സി​​റ്റി റേ​​ക്കു​​പ​​യോ​​ഗി​​ച്ച് അ​​ധി​​ക പാ​​സ​​ഞ്ച​​ര്‍ സ​​ര്‍​വീ​​സ് ന​​ട​​ത്താ​​ന്‍ ക​​ഴി​​യു​​മോ​​യെ​​ന്ന് പ​​രി​​ശോ​​ധി​​ക്ക​​ണ​​മെ​​ന്നും ഇ​​തി​​നാ​​യി എം​​പി​​യും ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ളും ഇ​​ട​​പെ​​ട​​ണ​​മെ​​ന്നും യാ​​ത്ര​​ക്കാ​​ര്‍ ആ​​വ​​ശ്യ​​പ്പെ​​ട്ടു.


കോ​​ട്ട​​യം-​​എ​​റ​​ണാ​​കു​​ളം റെ​​യി​​ല്‍​പാ​​ത​​യി​​ലെ കാ​​ഞ്ഞി​​ര​​മ​​റ്റം, മു​​ള​​ന്തു​​രു​​ത്തി, കു​​റു​​പ്പ​​ന്ത​​റ തു​​ട​​ങ്ങി​​യ സ്റ്റേ​​ഷ​​നു​​ക​​ളി​​ലെ യാ​​ത്ര​​ക്കാ​​ര്‍​ക്ക് ആ​​ശ്വാ​​സ​​മാ​​കു​​മെ​​ന്ന് പ്ര​​തീ​​ക്ഷി​​ച്ച പു​​തി​​യ മെ​​മു സ​​ര്‍​വീ​​സ് മ​​ര​​വി​​പ്പി​​ച്ച തീ​​രു​​മാ​​നം യാ​​ത്ര​​ക്കാ​​രി​​ല്‍ ക​​ടു​​ത്ത നി​​രാ​​ശ​​യു​​ണ്ടാ​​ക്കി​​യി​​രി​​ക്കു​​ക​​യാ​​ണ്.


കൊ​​ല്ലം-​​കോ​​ട്ട​​യം മെ​​മു എ​​റ​​ണാ​​കു​​ള​​ത്തേ​​ക്ക് നീ​​ട്ടാ​​നു​​ള്ള തീ​​രു​​മാ​​നം താ​​ത്കാ​​ലി​​ക​​മാ​​യി മ​​ര​​വി​​പ്പി​​ച്ച​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട ച​​ര്‍​ച്ച​​ക​​ള്‍​ക്കി​​ട​​യി​​ലും ഈ ​​മേ​​ഖ​​ല​​യി​​ലെ യാ​​ത്ര​​ക്കാ​​രു​​ടെ പ്ര​​ധാ​​ന ആ​​വ​​ശ്യ​​മാ​​യ അ​​ധി​​ക ട്രെ​​യി​​ന്‍ സ​​ര്‍​വീ​​സ് പ​​രി​​ഹ​​രി​​ക്ക​​പ്പെ​​ട്ടി​​ട്ടി​​ല്ല. ഉ​​ച്ച​​യ്ക്ക് 1.35നു ​​ശേ​​ഷം വൈ​​കു​​ന്നേ​​രം 6.15നു​​ള്ള അ​​ടു​​ത്ത സ​​ര്‍​വീ​​സ് വ​​രെ നാ​​ല് മ​​ണി​​ക്കൂ​​ര്‍ 40 മി​​നി​​റ്റ് നീ​​ളു​​ന്ന ട്രെ​​യി​​ന്‍ ഇ​​ട​​വേ​​ള​​യാ​​ണ് ഈ ​​മേ​​ഖ​​ല​​യി​​ലെ യാ​​ത്ര​​ക്കാ​​ര്‍ നേ​​രി​​ടു​​ന്ന​​ത്.


ഓ​​ഫി​​സ് ജീ​​വ​​ന​​ക്കാ​​ര്‍​ക്കും വി​​ദ്യാ​​ര്‍​ഥി​​ക​​ള്‍​ക്കും സ്ഥി​​രം യാ​​ത്ര​​ക്കാ​​ര്‍​ക്കും വ​​ലി​​യ ബു​​ദ്ധി​​മു​​ട്ടാ​​ണ് ഈ ​​സ​​മ​​യ​​ക്ര​​മം സൃ​​ഷ്ടി​​ക്കു​​ന്ന​​ത്. പ്ര​​ത്യേ​​കി​​ച്ച് വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​ന് ഓ​​ഫീ​​സ് സ​​മ​​യം ക​​ഴി​​യു​​ന്ന ജീ​​വ​​ന​​ക്കാ​​ര്‍​ക്ക് 5.25ന് ​​ഒ​​രു ട്രെ​​യി​​ന്‍ ല​​ഭി​​ച്ചാ​​ല്‍ ഏ​​റെ പ്ര​​യോ​​ജ​​ന​​ക​​ര​​മാ​​കും. എ​​ന്നാ​​ല്‍ ആ ​​സ​​മ​​യ​​ത്ത് സ​​ര്‍​വീ​​സ് ഇ​​ല്ലാ​​ത്ത​​തി​​നാ​​ല്‍ 6.15ന്‍റെ ട്രെ​​യി​​നി​​നാ​​യി ഏ​​ക​​ദേ​​ശം ഒ​​രു മ​​ണി​​ക്കൂ​​ര്‍ 15 മി​​നി​​റ്റ് അ​​ധി​​കം കാ​​ത്തി​​രി​​ക്കേ​​ണ്ടി വ​​രും.


അ​​തി​​നാ​​ല്‍ നേ​​ര​​ത്തെ നി​​ര്‍​ദേ​​ശി​​ച്ച 5.25ന്‍റെ സ​​മ​​യ​​ക്ര​​മ​​ത്തി​​ല്‍ പു​​തി​​യ ട്രെ​​യി​​ന്‍ അ​​നു​​വ​​ദി​​ക്ക​​ണ​​മെ​​ന്നാ​​ണ് യാ​​ത്ര​​ക്കാ​​രു​​ടെ ആ​​വ​​ശ്യം. ബം​​ഗ​​ളൂ​​രു-​​എ​​റ​​ണാ​​കു​​ളം ഇ​​ന്‍റ​​ര്‍​സി​​റ്റി റേ​​ക്ക് ഉ​​പ​​യോ​​ഗി​​ച്ച് ബ​​ദ​​ല്‍ സ​​ര്‍​വീ​​സ് ന​​ട​​ത്തി​​ക്കൂ​​ടേ​​യെ​​ന്നാ​​ണ് യാ​​ത്ര​​ക്കാ​​ര്‍ ചോ​​ദി​​ക്കു​​ന്ന​​ത്. പു​​തി​​യ റേ​​ക്ക് അ​​നു​​വ​​ദി​​ക്കു​​ന്ന​​തി​​നു പു​​റ​​മേ നി​​ല​​വി​​ലു​​ള്ള ട്രെ​​യി​​ന്‍ റേ​​ക്കു​​ക​​ള്‍ ഫ​​ല​​പ്ര​​ദ​​മാ​​യി ഉ​​പ​​യോ​​ഗി​​ച്ച് ഈ ​​പ്ര​​ശ്ന​​ത്തി​​ന് പ​​രി​​ഹാ​​രം കാ​​ണാ​​മെ​​ന്ന നി​​ര്‍​ദേ​​ശ​​വും യാ​​ത്ര​​ക്കാ​​ര്‍ മു​​ന്നോ​​ട്ടു​​വ​​യ്ക്കു​​ന്നു.


ബം​​ഗ​​ളൂ​​രു-​​എ​​റ​​ണാ​​കു​​ളം ഇ​​ന്‍റ​​ര്‍​സി​​റ്റി ട്രെ​​യി​​ന്‍ എ​​റ​​ണാ​​കു​​ള​​ത്ത് എ​​ത്തി​​ച്ചേ​​ർ​​ന്ന​​തി​​നു ശേ​​ഷം അ​​ടു​​ത്ത സ​​ര്‍​വീ​​സി​​നാ​​യി ഏ​​ക​​ദേ​​ശം 16 മ​​ണി​​ക്കൂ​​റോ​​ളം ഇ​​ട​​വേ​​ള​​യു​​ള്ള​​തി​​നാ​​ല്‍, ഈ ​​സ​​മ​​യ​​ത്തി​​ന്‍റെ ഒ​​രു ഭാ​​ഗം പ്ര​​യോ​​ജ​​ന​​പ്പെ​​ടു​​ത്തി കോ​​ട്ട​​യം-​​എ​​റ​​ണാ​​കു​​ളം റൂ​​ട്ടി​​ല്‍ അ​​ധി​​ക പാ​​സ​​ഞ്ച​​ര്‍ സ​​ര്‍​വീ​​സ് ന​​ട​​ത്താ​​നു​​ള്ള സാ​​ധ്യ​​ത റെ​​യി​​ല്‍​വേ പ​​രി​​ശോ​​ധി​​ക്ക​​ണ​​മെ​​ന്നും ആ​​വ​​ശ്യ​​മു​​യ​​രു​​ന്നു.


നി​​ല​​വി​​ലു​​ള്ള കാ​​ര​​ക്ക​​ല്‍-​​എ​​റ​​ണാ​​കു​​ളം എ​​ക്സ്പ്ര​​സ് റേ​​ക്ക് ഉ​​പ​​യോ​​ഗി​​ച്ചു കോ​​ട്ട​​യം-​​എ​​റ​​ണാ​​കു​​ളം റൂ​​ട്ടി​​ല്‍ പാ​​സ​​ഞ്ച​​ര്‍ സ​​ര്‍​വീ​​സ് ക്ര​​മീ​​ക​​രി​​ക്കു​​ന്ന രീ​​തി​​ക്ക് സ​​മാ​​ന​​മാ​​യി, ബം​​ഗ​​ളൂ​​രു-​​എ​​റ​​ണാ​​കു​​ളം ഇ​​ന്‍റ​​ര്‍​സി​​റ്റി റേ​​ക്കും ആ​​വ​​ശ്യ​​മാ​​യ സ​​മ​​യ​​ക്ര​​മം മാ​​റ്റ​​ങ്ങ​​ളോ​​ടെ പ്ര​​യോ​​ജ​​ന​​പ്പെ​​ടു​​ത്താ​​നാ​​കു​​മോ​​യെ​​ന്നും പ​​രി​​ശോ​​ധി​​ക്കാ​​വു​​ന്ന​​താ​​ണ്.

കോ​​ട്ട​​യം ജി​​ല്ല​​യി​​ലൂ​​ടെ ക​​ട​​ന്നു​​പോ​​കു​​ന്ന പ്ര​​ധാ​​ന റെ​​യി​​ല്‍​പാ​​ത​​യി​​ലെ യാ​​ത്ര​​ക്കാ​​ര്‍ ഇ​​ത്ര​​യ​​ധി​​കം ബു​​ദ്ധി​​മു​​ട്ടു​​ക​​ള്‍ നേ​​രി​​ടു​​മ്പോ​​ഴും ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ളു​​ടെ ഭാ​​ഗ​​ത്തു​​നി​​ന്ന് ശ​​ക്ത​​മാ​​യ ഇ​​ട​​പെ​​ട​​ല്‍ ഉ​​ണ്ടാ​​കു​​ന്നി​​ല്ലെ​​ന്ന വി​​മ​​ര്‍​ശ​​നം യാ​​ത്ര​​ക്കാ​​ര്‍​ക്കു​​ണ്ട്.

Latest News

Corehub Up