Sun, 8 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Annual Loss

വാ​യു​മ​ലി​നീ​ക​ര​ണ​ത്തി​ല്‍ ഡ​ല്‍​ഹി ഒ​ന്നാ​മ​ത്; രാ​ജ്യ​ത്തെ പ്ര​തി​വ​ര്‍​ഷ ന​ഷ്ടം ഒ​ൻ​പ​ത് ല​ക്ഷം കോ​ടി രൂ​പ

ന്യൂ​ഡ​ല്‍​ഹി: സ്വി​സ് ഗ്രൂ​പ്പാ​യ ഐ​ക്യു​എ​യ​റി​ന്‍റെ ത​ത്സ​മ​യ റാ​ങ്കിം​ഗ് പ്ര​കാ​രം ഇ​ന്ന​ലെ രാ​വി​ലെ വാ​യു​മ​ലി​നീ​ക​ര​ണ​ത്തി​ല്‍ ഡ​ൽ​ഹി ലോ​ക​ത്തി​ലെ ഒ​ന്നാം സ്ഥാ​ന​ത്തു​ള്ള ന​ഗ​ര​മാ​യി. യു​എ​സ് എ​ന്‍​വ​യോ​ണ്‍​മെ​ന്‍റ​ല്‍ പ്രൊ​ട്ട​ക്‌​ഷ​ന്‍ ഏ​ജ​ന്‍​സി നി​ശ്ച​യി​ച്ചി​ട്ടു​ള്ള, അ​ന്ത​രീ​ക്ഷ​ത്തി​ലെ വാ​യു​വി​ന്‍റെ മ​ലി​നീ​ക​ര​ണ നി​ല​വാ​രം അ​ള​ക്കാ​നും പൊ​തു​ജ​ന​ങ്ങ​ളെ അ​റി​യി​ക്കാ​നു​മു​ള്ള ഔ​ദ്യോ​ഗി​ക സൂ​ചി​ക​യി​ല്‍ (എ​ക്യൂ​ഐ) 581 എ​ന്നാ​യി​രു​ന്നു ദേ​ശീ​യ​ത​ല​സ്ഥാ​ന​ത്തെ വാ​യു​മ​ലി​നീ​ക​ര​ണം രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

അ​തേ​സ​മ​യം, ഇ​ന്ത്യ​യു​ടെ കേ​ന്ദ്ര മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ര്‍​ഡി​ന്‍റെ ഇ​ന്ന​ലെ രാ​വി​ലെ 10 മ​ണി​യി​ലെ ഡ​ല്‍​ഹി​യി​ലെ വാ​യു ഗു​ണ​നി​ല​വാ​ര സൂ​ചി​ക 363 ആ​യ​തോ​ടെ വ​ള​രെ മോ​ശം എ​ന്ന വി​ഭാ​ഗ​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി. ദീ​പാ​വ​ലി​ക്ക് മു​മ്പു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ ക​ഴി​ഞ്ഞ എ​ട്ട് വ​ര്‍​ഷ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും മോ​ശം വാ​യു നി​ല​വാ​ര​മാ​യി​രു​ന്നു വെ​ള്ളി​യാ​ഴ്ച ഡ​ല്‍​ഹി​യി​ലെ​തെ​ന്നാ​യി​രു​ന്നു ഔ​ദ്യോ​ഗി​ക ഡാ​റ്റ ഉ​ദ്ധ​രി​ച്ച് ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്.

വാ​യു​മ​ലി​നീ​ക​ര​ണം മൂ​ലം ജി​ഡി​പി ന​ഷ്‌​ടം 9.5 ശ​ത​മാ​നം വ​രെ

വാ​യു​മ​ലി​നീ​ക​ര​ണം ജ​ന​ങ്ങ​ളു​ടെ ആ​രോ​ഗ്യ​ത്തെ ബാ​ധി​ക്കു​ന്ന​തു പോ​ലെ​ത​ന്നെ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യെ​യും മോ​ശ​മാ​യി ബാ​ധി​ക്കു​ന്നു​വെ​ന്ന് പ​ഠ​ന​ങ്ങ​ള്‍ പ​റ​യു​ന്നു. ഇ​ന്ത്യ​യി​ല്‍ വാ​യു​മ​ലി​നീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​തി​വ​ര്‍​ഷം 20 ല​ക്ഷ​ത്തി​ലേ​റെ അ​കാ​ല​മ​ര​ണ​ങ്ങ​ളും രാ​ജ്യ​ത്തി​ന്‍റെ മൊ​ത്ത ആ​ഭ്യ​ന്ത​ര ഉ​ത്പാ​ദ​ന​ത്തി​ന്‍റെ (ജി​ഡി​പി) 9.5 ശ​ത​മാ​നം വ​രെ ന​ഷ്ട​വും ഉ​ണ്ടാ​കു​ന്നു​വെ​ന്നാ​ണ് ന​വം​ബ​ര്‍ അ​ഞ്ചി​ന് പു​റ​ത്തി​റ​ക്കി​യ ഫി​ക്കി ഇ ​വൈ​യു​ടെ റി​പ്പോ​ര്‍​ട്ടി​ലു​ള്ള​ത്.

വാ​യു​മ​ലി​നീ​ക​ര​ണം മൂ​ല​മു​ള്ള ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ളാ​ല്‍ തൊ​ഴി​ലാ​ളി​ക​ളു​ടെ ഉ​ത്പാ​ദ​ന​ക്ഷ​മ​ത കു​റ​യു​ന്ന​തും ജോ​ലി​യി​ല്‍​നി​ന്ന് വി​ട്ടു​നി​ല്‍​ക്കു​ന്ന​തും കാ​ര​ണം പ്ര​തി​വ​ര്‍​ഷം 130 കോ​ടി തൊ​ഴി​ല്‍ ദി​ന​ങ്ങ​ള്‍ ന​ഷ്‌​ട​മാ​കു​ന്നു​ണ്ട്. അ​ത് പ്ര​തി​വ​ര്‍​ഷം ഒ​മ്പ​ത് ല​ക്ഷം കോ​ടി രൂ​പ​യു​ടെ വ്യാ​പാ​ര ന​ഷ്‌​ട​മു​ണ്ടാ​ക്കു​ന്ന​താ​യും പ​ഠ​ന​ത്തി​ല്‍ പ​റ​യു​ന്നു.

വാ​യു​മ​ലി​നീ​ക​ര​ണം കാ​ര​ണം അ​ന്ത​രീ​ക്ഷ​ത്തി​ലെ അ​തി​സൂ​ക്ഷ്മ ക​ണ​ങ്ങ​ള്‍ (പി​എം 2.5) ശ്വാ​സ​കോ​ശ​ത്തി​ലൂ​ടെ ര​ക്ത​ത്തി​ലേ​ക്ക് എ​ത്തു​ക​യും അ​ത് ഹൃ​ദ്രോ​ഗം, പ​ക്ഷാ​ഘാ​തം, ശ്വാ​സ​കോ​ശ​രോ​ഗ​ങ്ങ​ള്‍ എ​ന്നി​വ​യു​ടെ സാ​ധ്യ​ത വ​ര്‍​ധി​പ്പി​ക്കു​ക​യും ചെ​യ്യു​ന്നു. മ​ലി​നീ​ക​ര​ണ​ത്തി​ന്‍റെ പ്ര​ധാ​ന ഉ​റ​വി​ട​ങ്ങ​ള്‍ വാ​ഹ​ന​പ്പു​ക, വ്യ​വ​സാ​യ​ശാ​ല​ക​ളി​ലെ പു​റ​ന്ത​ള്ള​ല്‍, നി​ര്‍​മാ​ണ​പ്പൊ​ടി, വൈ​ക്കോ​ല്‍ ക​ത്തി​ക്ക​ല്‍, മാ​ലി​ന്യ​ങ്ങ​ള്‍ ക​ത്തി​ക്ക​ല്‍ എ​ന്നി​വ​യാ​ണ്.

Latest News

Corehub Up