തെക്കുംതറ: അമ്മസഹായം യുപി സ്കൂളില്‍ സ്പെഷ്യല്‍ എന്റിച്ച്മെന്റ് പ്രോഗ്രാമിന്റെയും ദേശീയ ഉദ്ഗ്രഥന ദിനാഘോഷത്തിന്റെയും ഭാഗമായി ലഹരിവിരുദ്ധ ബോധവത്കരണവും പോസ്റ്റര്‍ പ്രകാശനവും നടത്തി. പ്രധാനാധ്യാപകന് കെ. സത്യജിത്ത് അധ്യക്ഷത വഹിച്ചു. സ്പെഷ്യല്‍ എന്റിച്ച്മെന്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ പി.സി. അഖില, സ്റ്റാഫ് സെക്രട്ടറി പി.ഒ. സ്മിത, അധ്യാപകരായ കെ.വി. സംഗീത, എം.കെ. ഷാജി, കെ. ധന്യ, കെ. വിദ്യ, എം. രജീഷ് എന്നിവര്‍ പ്രസംഗിച്ചു. വിമുക്തി മിഷന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എന്‍.സി. സജിത്ത്കുമാര്‍ ക്ലാസെടുത്തു. പോസ്റ്റര്‍ പ്രകാശനം അദ്ദേഹം നിര്‍വഹിച്ചു.