തിരുവനന്തപുരം: സ്ത്രീവിരുദ്ധ പരാമർശം നടത്തിയിട്ടില്ലെന്നു മുഖ്യമന്ത്രി വി.ഡി. സതീശൻ. സ്ത്രീവിരുദ്ധ പരാമർശം നടത്തിയിട്ടില്ലെന്നും പ്രസംഗം മുഴുവൻ കേൾക്കാത്തത് കൊണ്ടുണ്ടായ വിവാദമാണെന്നും അദ്ദേഹം പറഞ്ഞു. തന്റെ അമ്മ മരിച്ചിട്ട് 27 വർഷമായി. ഇന്നും അമ്മയുണ്ടാക്കുന്ന ആഹാര സാധനങ്ങളുടെ രുചി നാവിലുണ്ട്. അത്തരം രുചികൾ അമ്മമാർ മക്കൾക്ക് പകർന്ന് കൊടുക്കണം.
മക്കൾക്കു മാത്രമല്ല, മകന്റെ ഭാര്യക്കും ഇതു പകർന്നു നൽകണം. മക്കൾ എന്ന് ഉദ്ദേശിച്ചത് പെണ്മക്കളെ മാത്രമല്ലല്ലോ? ഇതു പറഞ്ഞാൽ എങ്ങനെ സ്ത്രീവിരുദ്ധനാകും. പറഞ്ഞതിൽ താൻ ഉറച്ചു നിൽക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.