Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Antitheft

സീ​ൽ പൊ​ട്ടി​ക്കാ​തെ ഐ​ഫോ​ൺ പ​രി​ശോ​ധി​ക്കാം: റി​ട്ടേ​ൺ ത​ട്ടി​പ്പ് ത​ട​യാ​ൻ പു​തി​യ ആ​ന്‍റി-​തെ​ഫ്റ്റ് സ്കാ​ന​റു​മാ​യി ആ​പ്പി​ൾ

ന്യൂ​ഡ​ൽ​ഹി: ആ​പ്പി​ൾ സ്റ്റോ​റു​ക​ളി​ൽ ന​ട​ക്കു​ന്ന പു​തി​യ​ത​രം സാ​മ്പ​ത്തി​ക ത​ട്ടി​പ്പു​ക​ൾ​ക്കും ഉ​ൽ​പ്പ​ന്ന​ങ്ങ​ളു​ടെ ന​ഷ്ട​ത്തി​നും ത​ട​യി​ടാ​ൻ പു​തി​യ വി​പ്ല​വ​ക​ര​മാ​യ ആ​ന്‍റി -തെ​ഫ്റ്റ് സ്കാ​ന​ർ അ​വ​ത​രി​പ്പി​ച്ച് ആ​പ്പി​ൾ. ഐ​ഫോ​ണു​ക​ൾ അ​ട​ങ്ങി​യ പെ​ട്ടി​ക​ളു​ടെ സീ​ൽ പൊ​ട്ടി​ക്കാ​തെ ത​ന്നെ അ​തി​നു​ള്ളി​ലു​ള്ള ഫോ​ൺ പൂ​ർ​ണ​മാ​യും സു​ര​ക്ഷി​ത​മാ​ണോ എ​ന്ന് പ​രി​ശോ​ധി​ക്കാ​ൻ ഈ ​സാ​ങ്കേ​തി​ക​വി​ദ്യ​യി​ലൂ​ടെ സാ​ധി​ക്കും.

സ​മീ​പ​കാ​ല​ത്താ​യി വ്യാ​ജ​ന്മാ​ർ ഐ​ഫോ​ണു​ക​ൾ വാ​ങ്ങി, പാ​ക്ക​റ്റു​ക​ൾ വ​ള​രെ ശ്ര​ദ്ധ​യോ​ടെ തു​റ​ന്ന് ഫോ​ണോ അ​തി​നു​ള്ളി​ലെ ഭാ​ഗ​ങ്ങ​ളോ എ​ടു​ത്തു​മാ​റ്റി​യ ശേ​ഷം, കൃ​ത്രി​മ​മാ​യി വീ​ണ്ടും സീ​ൽ ചെ​യ്ത് സ്റ്റോ​റു​ക​ളി​ൽ തി​രി​കെ ന​ൽ​കി പ​ണം ത​ട്ടി​യെ​ടു​ക്കു​ന്ന സം​ഭ​വ​ങ്ങ​ൾ വ​ർ​ദ്ധി​ച്ചു​വ​ന്നി​രു​ന്നു.

ഇ​ത് ത​ട​യാ​ൻ തി​രി​കെ ല​ഭി​ക്കു​ന്ന എ​ല്ലാ ഫോ​ൺ ബോ​ക്സു​ക​ളും തു​റ​ന്നു പ​രി​ശോ​ധി​ക്കാ​ൻ ആ​പ്പി​ൾ ജീ​വ​ന​ക്കാ​ർ​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ, ഒ​രു ഉ​പ​ഭോ​ക്താ​വ് യാ​തൊ​രു ത​ട്ടി​പ്പും ന​ട​ത്താ​തെ വെ​റു​തെ ഫോ​ൺ തി​രി​കെ ന​ൽ​കു​മ്പോ​ഴും ബോ​ക്സ് തു​റ​ക്കേ​ണ്ടി വ​രു​ന്ന​ത് ആ​പ്പി​ളി​ന് വ​ൻ ന​ഷ്ട​മു​ണ്ടാ​ക്കി. കാ​ര​ണം, ഒ​രി​ക്ക​ൽ സീ​ൽ പൊ​ട്ടി​ച്ച ഫോ​ണു​ക​ൾ പു​തി​യ​താ​യി വീ​ണ്ടും വി​ൽ​പ്പ​ന ന​ട​ത്താ​ൻ ക​ഴി​യി​ല്ലാ​യി​രു​ന്നു. ഈ ​പ്ര​ശ്നം പ​രി​ഹ​രി​ക്കാ​നാ​ണ് ആ​പ്പി​ൾ പു​തി​യ സ്കാ​ന​ർ വി​ക​സി​പ്പി​ച്ചെ​ടു​ത്ത​ത്.

ബോ​ക്സി​നു​ള്ളി​ൽ ഫോ​ണും അ​തി​ന്‍റെ ഭാ​ഗ​ങ്ങ​ളും സു​ര​ക്ഷി​ത​മാ​യി​ട്ടു​ണ്ടോ എ​ന്ന് നി​ർ​ദ്ദി​ഷ്ട സ്കാ​ന​ർ ഉ​പ​യോ​ഗി​ച്ച് പു​റ​ത്തു​നി​ന്ന് ത​ന്നെ ഡ​യ​ഗ്നോ​സ്റ്റി​ക് പ​രി​ശോ​ധ​ന ന​ട​ത്താം. യ​ഥാ​ർ​ഥ ഉ​പ​ഭോ​ക്താ​ക്ക​ൾ മാ​റ്റി​വെ​ക്കു​ന്ന ഫോ​ണു​ക​ൾ ബോ​ക്സ് പൊ​ട്ടി​ക്കാ​തെ ത​ന്നെ പ​രി​ശോ​ധി​ച്ച് ഉ​റ​പ്പു​വ​രു​ത്തി നേ​രി​ട്ട് വീ​ണ്ടും ഷെ​ൽ​ഫു​ക​ളി​ൽ വി​ൽ​പ്പ​ന​യ്ക്ക് വെ​ക്കാ​ൻ സാ​ധി​ക്കും.

ആ​പ്പി​ളി​ന്‍റെ സി​ഗ്നേ​ച്ച​ർ 'പ്ര​സ്റ്റോ' സാ​ങ്കേ​തി​ക​വി​ദ്യ​യി​ലാ​ണ് ഈ ​സ്കാ​ന​റു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ബോ​ക്സ് തു​റ​ക്കാ​തെ ത​ന്നെ പു​തി​യ ഐ​ഫോ​ണു​ക​ളി​ലേ​ക്ക് സോ​ഫ്റ്റ്‌​വെ​യ​ർ അ​പ്‌​ഡേ​റ്റു​ക​ൾ ഇ​ൻ​സ്റ്റാ​ൾ ചെ​യ്യാ​നും 'പ്ര​സ്റ്റോ' സം​വി​ധാ​നം വ​ഴി സാ​ധി​ക്കു​മാ​യി​രു​ന്നു. ഈ ​മാ​സം ആ​ദ്യ​വാ​രം മു​ത​ൽ വി​വി​ധ ആ​പ്പി​ൾ റീ​ട്ടെ​യി​ൽ സ്റ്റോ​റു​ക​ളി​ൽ ഈ ​പു​തി​യ സ്കാ​ന​റു​ക​ൾ ല​ഭ്യ​മാ​യി​ത്തു​ട​ങ്ങി​യി​ട്ടു​ണ്ട്.

Latest News

Corehub Up