Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Apologizes

ആ ​വീ​ഡി​യോ ഒ​രു നി​മി​ഷ​ത്തെ എ​ന്‍റെ തെ​റ്റ്; അ​തി​ലൂ​ടെ കി​ട്ടി​യ പ​ണം സം​ഭാ​വ​ന ചെ​യ്യും: മാ​പ്പ് പ​റ​ഞ്ഞ് ഹ​ൻ​സി​ക

സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യ ഇ​ൻ​സ്റ്റ​ഗ്രാം സ​ബ്‌​സ്‌​ക്രി​പ്ഷ​ൻ വി​ഡി​യോ വി​വാ​ദ​ത്തി​ൽ മ​ന​സ് തു​റ​ന്ന് കൃ​ഷ്ണ​കു​മാ​റി​ന്‍റെ ഇ​ള​യ​മ​ക​ൾ ഹ​ൻ​സി​ക കൃ​ഷ്ണ.

ആ ​സം​ഭ​വ​ത്തി​ന് ശേ​ഷം ക​ഴി​ഞ്ഞ ഒ​രു മാ​സ​മാ​യി വ​ലി​യ രീ​തി​യി​ലു​ള്ള വേ​ദ​ന​യും കു​റ്റ​ബോ​ധ​വും പേ​റി​യാ​ണ് ജീ​വി​ക്കു​ന്ന​തെ​ന്നും ത​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ ഒ​രു നി​മി​ഷ​ത്തെ വി​വേ​ക​ശൂ​ന്യ​ത​യാ​യി​രു​ന്നു ആ ​വീ​ഡി​യോ​യെ​ന്നും ഹ​ൻ​സി​ക വ്യ​ക്ത​മാ​ക്കി.

ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വെ​ച്ച നീ​ണ്ട കു​റി​പ്പി​ലാ​ണ് താ​രം ത​ന്‍റെ ഭാ​ഗം വി​ശ​ദീ​ക​രി​ച്ച​ത്. 

പ​ണ​ത്തി​നും പ​ബ്ലി​സി​റ്റി​ക്കും വേ​ണ്ടി​യാ​ണ് താ​ൻ ഇ​ത് ചെ​യ്ത​തെ​ന്ന ആ​രോ​പ​ണ​ങ്ങ​ളെ നി​ഷേ​ധി​ച്ച ഹ​ൻ​സി​ക ഇ​രു​പ​താം വ​യ​സി​ൽ സ്വ​ന്തം കാ​ര്യ​ങ്ങ​ൾ നോ​ക്കാ​നു​ള്ള വ​രു​മാ​നം ത​നി​ക്കു​ണ്ടെ​ന്നും വ​ർ​ഷ​ങ്ങ​ളാ​യി പ്രേ​ക്ഷ​ക​ർ ന​ൽ​കു​ന്ന സ്നേ​ഹം ഉ​ള്ള​തു​കൊ​ണ്ട് പ്ര​ശ​സ്തി​ക്ക് വേ​ണ്ടി ത​ങ്ങ​ൾ കൊ​തി​ക്കു​ന്നി​ല്ലെ​ന്നും താ​രം വ്യ​ക്ത​മാ​ക്കി. 

ഹ​ൻ​സി​ക​യു​ടെ കു​റി​പ്പി​ന്‍റെ പൂ​ർ​ണ​രൂ​പം

‘‘നി​ങ്ങ​ൾ എ​ല്ലാ​വ​രും സു​ഖ​മാ​യി​രി​ക്കു​ന്നു എ​ന്ന് ക​രു​തു​ന്നു. ഏ​ക​ദേ​ശം മൂ​ന്നാ​ഴ്ച​ക​ൾ​ക്ക് മു​ൻ​പ്, എ​ന്റെ ഇ​ൻ​സ്റ്റാ​ഗ്രാം സ​ബ്‌​സ്‌​ക്രി​പ്ഷ​ൻ ഫീ​ച്ച​റി​ലൂ​ടെ പ​ങ്കു​വ​ച്ച ഒ​രു വീ​ഡി​യോ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചി​ല പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​യി. തി​രി​ഞ്ഞു​നോ​ക്കു​മ്പോ​ൾ, എ​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ തി​ക​ച്ചും അ​ശ്ര​ദ്ധ​വും ബാ​ലി​ശ​വു​മാ​യ ഒ​രു തീ​രു​മാ​ന​മാ​യി​രു​ന്നു അ​ത്; ഹൃ​ദ​യ​പൂ​ർ​വം ഞാ​ൻ അ​തി​ൽ ഖേ​ദി​ക്കു​ന്നു.

അ​തി​നെ ഒ​ട്ടും ന്യാ​യീ​ക​രി​ക്കാ​ൻ ഞാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല. എ​ങ്കി​ലും ക​ഴി​ഞ്ഞ ഒ​രു മാ​സ​മാ​യി വ​ലി​യൊ​രു വേ​ദ​ന​യും കു​റ്റ​ബോ​ധ​വും ഭാ​ര​വും പേ​റി​യാ​ണ് ഞാ​ൻ ജീ​വി​ക്കു​ന്ന​ത്. അ​തു​കൊ​ണ്ടാ​ണ് ഒ​ടു​വി​ൽ ഇ​തേ​ക്കു​റി​ച്ച് നി​ങ്ങ​ളോ​ട് തു​റ​ന്നു സം​സാ​രി​ക്കാ​മെ​ന്ന് ക​രു​തി​യ​ത്. എ​ന്നെ ആ​ത്മാ​ർ​ത്ഥ​മാ​യി സ്നേ​ഹി​ക്കു​ന്ന​വ​ർ​ക്ക് ഞാ​ൻ പ​റ​യു​ന്ന​ത് കേ​ൾ​ക്കു​മ്പോ​ൾ ഒ​രു​പ​ക്ഷേ ഇ​തി​ന്റെ സ​ത്യാ​വ​സ്ഥ മ​ന​സി​ലാ​യേ​ക്കാം.

എ​ന്തു​കൊ​ണ്ടാ​ണ് ഞാ​ൻ അ​ത് പോ​സ്റ്റ് ചെ​യ്ത​തെ​ന്ന് എ​നി​ക്ക് ഇ​പ്പോ​ഴും അ​റി​യി​ല്ല. അ​തൊ​രു വ​ലി​യ തെ​റ്റാ​യി​രു​ന്നു. ചി​ന്താ​ശൂ​ന്യ​മാ​യി, ഒ​രു നി​മി​ഷ​ത്തെ എ​ടു​ത്തു​ചാ​ട്ട​ത്തി​ൽ ചെ​യ്തു​പോ​യ​താ​യി​രു​ന്നു അ​ത്. പോ​സ്റ്റ് ചെ​യ്ത​യു​ട​ൻ ത​ന്നെ എ​നി​ക്ക് വ​ലി​യ ഖേ​ദ​വും തോ​ന്നി.

വെ​റും അ​ഞ്ച് മി​നി​റ്റി​നു​ള്ളി​ൽ ത​ന്നെ ഞാ​ൻ ചെ​യ്ത​ത് തെ​റ്റാ​ണെ​ന്ന് തി​രി​ച്ച​റി​യു​ക​യും ആ ​വീ​ഡി​യോ ഉ​ട​ൻ ത​ന്നെ ഡി​ലീ​റ്റ് ചെ​യ്യു​ക​യും ചെ​യ്തു.

നി​ർ​ഭാ​ഗ്യ​വ​ശാ​ൽ, ആ ​ചു​രു​ങ്ങി​യ സ​മ​യ​ത്തി​നു​ള്ളി​ൽ സ​ബ്‌​സ്‌​ക്രി​പ്ഷ​ൻ ഗ്രൂ​പ്പി​ലു​ണ്ടാ​യി​രു​ന്ന ചി​ല​ർ അ​ത് സ്ക്രീ​ൻ റെ​ക്കോ​ർ​ഡ് ചെ​യ്യു​ക​യും പി​ന്നീ​ട് അ​ത് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ക​യും ചെ​യ്തു.

പ​ണ​ത്തി​നും പ്ര​ശ​സ്തി​ക്കും വേ​ണ്ടി​യാ​ണ് ഞാ​ൻ ഇ​ത് ചെ​യ്ത​തെ​ന്ന് പ​ല​രും എ​ന്നെ കു​റ്റ​പ്പെ​ടു​ത്തി. ചി​ല​ർ​ക്ക് അ​ങ്ങ​നെ തോ​ന്നി​യ​തി​ൽ തെ​റ്റി​ല്ല, എ​ങ്കി​ലും ഞാ​ൻ പ​റ​യു​ന്നു അ​ങ്ങ​നെ​യൊ​രു ല​ക്ഷ്യം എ​നി​ക്ക് ഒ​രി​ക്ക​ലും ഉ​ണ്ടാ​യി​രു​ന്നി​ല്ല. ഇ​രു​പ​താം വ​യ​സി​ൽ, സ്വ​ന്തം കാ​ര്യ​ങ്ങ​ൾ നോ​ക്കാ​ൻ ത​ക്ക​വ​ണ്ണ​മു​ള്ള വ​രു​മാ​നം നേ​ടാ​ൻ എ​നി​ക്ക് സാ​ധി​ക്കു​ന്നു​ണ്ട്. അ​തി​ലു​പ​രി​യാ​യി, വ​ർ​ഷ​ങ്ങ​ളാ​യി നി​ങ്ങ​ൾ എ​നി​ക്കും എ‍​റെ കു​ടും​ബ​ത്തി​നും ന​ൽ​കു​ന്ന സ്നേ​ഹ​വും പി​ന്തു​ണ​യും കാ​ര​ണം പ്ര​ശ​സ്തി​യെ​ന്ന​ത് ഞ​ങ്ങ​ൾ കൊ​തി​ക്കു​ന്ന​തോ ഞ​ങ്ങ​ൾ​ക്ക് ഇ​ല്ലാ​ത്ത​തോ ആ​യ ഒ​ന്ന​ല്ല.

എ​ന്നെ ഏ​റ്റ​വും കൂ​ടു​ത​ൽ വേ​ദ​നി​പ്പി​ച്ച​ത് മ​റ്റൊ​ന്നാ​ണ്; എ​ന്‍റെ സ​ഹോ​ദ​രി ഒ​രു വ​ർ​ഷ​ത്തി​ലേ​റെ​യാ​യി ക​ഠി​നാ​ധ്വാ​നം ചെ​യ്ത, ഞാ​നും അ​ഭി​ന​യി​ച്ച ഒ​രു മ്യൂ​സി​ക് വീ​ഡി​യോ ഈ ​സം​ഭ​വം ന​ട​ന്ന് വെ​റും മൂ​ന്ന് ദി​വ​സ​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​ണ് റി​ലീ​സ് ചെ​യ്യാ​നി​രു​ന്ന​ത്. ഞാ​ൻ ചെ​യ്യു​ന്ന കാ​ര്യ​ങ്ങ​ളു​ടെ ആ​ഘാ​ത​ത്തെ​ക്കു​റി​ച്ച് ഒ​ര​ല്പ​മെ​ങ്കി​ലും ചി​ന്തി​ച്ചി​രു​ന്നെ​ങ്കി​ൽ, അ​വ​ളു​ടെ ക​ഠി​നാ​ധ്വാ​ന​ത്തെ ബാ​ധി​ക്കു​ന്ന ഒ​ന്നും, പ്ര​ത്യേ​കി​ച്ച് റി​ലീ​സി​ന് തൊ​ട്ടു​മു​ൻ​പ് ഞാ​ൻ ചെ​യ്യി​ല്ലാ​യി​രു​ന്നു.

ഭാ​ഗ്യ​വ​ശാ​ൽ അ​ത് മ്യൂ​സി​ക് വി​ഡി​യോ​യെ ബാ​ധി​ച്ചി​ല്ലെ​ങ്കി​ലും, ഇ​തി​ന് പി​ന്നി​ൽ മു​ൻ​കൂ​ട്ടി ത​യാ​റാ​ക്കി​യ ഒ​രു പ്ലാ​നും ഇ​ല്ലാ​യി​രു​ന്നു എ​ന്ന് മ​ന​സി​ലാ​ക്കാ​ൻ ഇ​ത് സ​ഹാ​യി​ക്കു​മെ​ന്ന് ഞാ​ൻ ക​രു​തു​ന്നു. അ​തൊ​രു അ​ബ​ദ്ധ​മാ​യി​രു​ന്നു, എ​ന്നും എ​ന്‍റെ മ​ന​സി​ൽ ഒ​രു വി​ങ്ങ​ലാ​യി അ​വ​ശേ​ഷി​ക്കു​ന്ന ഒ​രു വ​ലി​യ തെ​റ്റ്.

എ​ന്‍റെ ഈ ​പ്ര​വ​ർ​ത്തി​കൊ​ണ്ട് നേ​രി​ട്ട് വേ​ദ​ന അ​നു​ഭ​വി​ച്ച​ത് ര​ണ്ട് കൂ​ട്ട​ർ മാ​ത്ര​മാ​ണ് ഞാ​നും എ​ന്‍റെ കു​ടും​ബ​വും. ക​ഴി​ഞ്ഞ കു​റ​ച്ചു ദി​വ​സ​ങ്ങ​ളാ​യി ഈ ​തെ​റ്റി​ന്‍റെ മാ​ന​സി​ക വി​ഷ​മ​ങ്ങ​ളും പ്ര​ത്യാ​ഘാ​ത​ങ്ങ​ളും അ​നു​ഭ​വി​ച്ചു തീ​ർ​ത്ത​ത് ഞ​ങ്ങ​ൾ മാ​ത്ര​മാ​ണ്. മ​റ്റൊ​രാ​ളെ​യും ഇ​ത് നേ​രി​ട്ട് ബാ​ധി​ച്ചി​ട്ടി​ല്ല. അ​തു​കൊ​ണ്ട് ത​ന്നെ, ഇ​തി​ന് പി​ന്നാ​ലെ ഓ​ൺ​ലൈ​നി​ൽ എ​നി​ക്ക് നേ​രി​ടേ​ണ്ടി വ​ന്ന അ​ധി​ക്ഷേ​പ​ങ്ങ​ളും വേ​ട്ട​യാ​ട​ലു​ക​ളും ക്രൂ​ര​മാ​യ വെ​റു​പ്പും താ​ങ്ങാ​നാ​കു​ന്ന​തി​ലും അ​പ്പു​റ​മാ​യി​രു​ന്നു.

ഒ​രു പ​ബ്ലി​ക് ഫി​ഗ​ർ എ​ന്ന നി​ല​യി​ൽ ആ​ളു​ക​ൾ എ​ന്‍റെ തെ​റ്റു​ക​ളെ വി​മ​ർ​ശി​ക്കു​മെ​ന്നും ച​ർ​ച്ച ചെ​യ്യു​മെ​ന്നും എ​നി​ക്ക​റി​യാം, ഞാ​ൻ അ​ത് പൂ​ർ​ണ​മാ​യി ഉ​ൾ​ക്കൊ​ള്ളു​ന്നു. 

എ​ന്നാ​ൽ പ​ല​പ്പോ​ഴും പ്ര​തി​ക​ര​ണ​ങ്ങ​ൾ വി​മ​ർ​ശ​ന​ത്തി​നും അ​പ്പു​റ​മാ​യി​രു​ന്നു. ​ചി​ല​രൊ​ക്കെ ഈ ​സാ​ഹ​ച​ര്യ​ത്തെ ഒ​രു 'പ്രൊ​ജ​ക്റ്റ്‌' പോ​ലെ​യാ​ണ് എ​ടു​ത്ത​ത്; അ​വ​രു​ടെ സോ​ഷ്യ​ൽ മീ​ഡി​യ അ​ക്കൗ​ണ്ടു​ക​ളി​ൽ റീ​ച്ചും കാ​ഴ്ച്ച​ക്കാ​രെ​യും കൂ​ട്ടാ​ൻ വേ​ണ്ടി മാ​ത്രം എ​ന്നെ​ക്കു​റി​ച്ച് നി​ര​ന്ത​രം വീ​ഡി​യോ​ക​ൾ ചെ​യ്തു​കൊ​ണ്ടി​രു​ന്നു. അ​വ​ർ​ക്ക​തൊ​രു മി​ക​ച്ച ക​ണ്ടെ​ന്‍റ് മാ​ത്ര​മാ​യി​രു​ന്നു.

ആ ​വീ​ഡി​യോ​ക​ളി​ൽ ഉ​പ​യോ​ഗി​ച്ച ഭാ​ഷ എ​ന്നെ​യും എ​ന്‍റെ കു​ടും​ബ​ത്തെ​യും ഒ​രു​പോ​ലെ മു​റി​പ്പെ​ടു​ത്തു​ന്ന​താ​യി​രു​ന്നു. സൈ​ബ​ർ ആ​ക്ര​മ​ണം ന​ട​ത്തി​യും മ​റ്റൊ​രാ​ളു​ടെ വേ​ദ​ന​യി​ൽ സ​ന്തോ​ഷം ക​ണ്ടെ​ത്തി​യും ജീ​വി​ക്കു​ന്ന​വ​രോ​ട് എ​നി​ക്ക് ഇ​പ്പോ​ൾ ഒ​ന്നും പ​റ​യാ​നി​ല്ല.

എ​ന്‍റെ തെ​റ്റു​ക​ൾ ഒ​രു ഭാ​ഗ​ത്ത് നി​ൽ​ക്ക​ട്ടെ, എ​ന്നാ​ൽ ഒ​രു കാ​ര്യ​ത്തി​ലും ത​ങ്ങ​ളെ ബാ​ധി​ക്കാ​ത്ത ഒ​രു വി​ഷ​യ​ത്തി​ൽ, മ​റ്റൊ​രു മ​നു​ഷ്യ​നോ​ട് ഇ​ത്ര​യെ​ളു​പ്പം ഇ​ത്ര​യ​ധി​കം വെ​റു​പ്പ് കാ​ണി​ക്കാ​ൻ ആ​ളു​ക​ൾ​ക്ക് എ​ങ്ങ​നെ സാ​ധി​ക്കു​ന്നു എ​ന്ന് ഈ ​അ​നു​ഭ​വം എ​ന്നെ അ​ത്ഭു​ത​പ്പെ​ടു​ത്തി. ഞാ​ൻ ഇ​വി​ടെ സ​ഹ​താ​പം പി​ടി​ച്ചു​പ​റ്റാ​നോ എ​ന്‍റെ തെ​റ്റു​ക​ളി​ൽ നി​ന്ന് ഒ​ളി​ച്ചോ​ടാ​നോ ശ്ര​മി​ക്കു​ക​യ​ല്ല. ക​ഴി​ഞ്ഞ ഒ​രു മാ​സ​മാ​യി എ​ന്‍റെ ഹൃ​ദ​യ​ത്തി​ലു​ള്ള​ത് നി​ങ്ങ​ളോ​ട് തു​റ​ന്നു പ​റ​യ​ണ​മെ​ന്ന് തോ​ന്നി, അ​ത്ര​മാ​ത്രം.

സ​ബ്‌​സ്‌​ക്രി​പ്ഷ​ൻ തു​ക 299 രൂ​പ​യി​ൽ നി​ന്നും 399 രൂ​പ​യാ​യി ഞാ​ൻ എ​ന്തു​കൊ​ണ്ട് കൂ​ട്ടി എ​ന്നും പ​ല​രും ചോ​ദ്യം ചെ​യ്യു​ക​യു​ണ്ടാ​യി. പ്ര​ശ്ന​ങ്ങ​ൾ കൈ​വി​ട്ടു​പോ​യ​പ്പോ​ൾ ആ ​സ​ബ്‌​സ്‌​ക്രി​പ്ഷ​ൻ ഫീ​ച്ച​ർ പൂ​ർ​ണ​മാ​യും നി​ർ​ത്ത​ലാ​ക്കാ​നാ​ണ് ഞാ​ൻ ആ​ദ്യം ആ​ഗ്ര​ഹി​ച്ച​ത്.

എ​ന്നാ​ൽ അ​ത് കൂ​ടു​ത​ൽ ച​ർ​ച്ച​ക​ൾ​ക്കും നെ​ഗ​റ്റി​വി​റ്റി​ക്കും കാ​ര​ണ​മാ​കു​മെ​ന്ന് എ​നി​ക്ക​റി​യാ​മാ​യി​രു​ന്നു. അ​തു​കൊ​ണ്ട്, തു​ക കൂ​ട്ടി​യാ​ൽ ആ​ളു​ക​ൾ സ​ബ്സ്ക്രൈ​ബ് ചെ​യ്യു​ന്ന​ത് കു​റ​യു​മെ​ന്ന് ക​രു​തി​യാ​ണ് ഞാ​ൻ റേ​റ്റ് വ​ർ​ധി​പ്പി​ച്ച​ത്. എ​ന്നെ വി​ശ്വ​സി​ക്ക​ണ​മെ​ന്ന് ഞാ​ൻ ആ​രെ​യും നി​ർ​ബ​ന്ധി​ക്കു​ന്നി​ല്ല, എ​ന്‍റെ ഭാ​ഗ​ത്തെ സ​ത്യാ​വ​സ്ഥ തു​റ​ന്നു പ​റ​ഞ്ഞു എ​ന്ന് മാ​ത്രം.

മ​റ്റൊ​രു കാ​ര്യം കൂ​ടി പ​റ​യാ​ൻ ഞാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു; ഈ ​സം​ഭ​വ​ത്തി​ന് ശേ​ഷം പെ​ട്ടെ​ന്നു​ണ്ടാ​യ സ​ബ്‌​സ്‌​ക്രി​പ്ഷ​ൻ വ​ർ​ധ​ന​വി​ലൂ​ടെ ല​ഭി​ച്ച തു​ക മു​ഴു​വ​ൻ ഒ​രു സാ​മൂ​ഹി​ക സേ​വ​ന​ത്തി​നാ​യി സം​ഭാ​വ​ന ചെ​യ്തി​രി​ക്കു​ക​യാ​ണ്. അ​തി​ൽ നി​ന്നും ഒ​രു പൈ​സ പോ​ലും ഞാ​ൻ വ്യ​ക്തി​പ​ര​മാ​യി എ​ടു​ത്തി​ട്ടി​ല്ല.

എ​ന്‍റെ പ്ര​വ​ർ​ത്തി​ക​ൾ കാ​ര​ണം വി​ഷ​മ​മോ നി​രാ​ശ​യോ തോ​ന്നി​യ എ​ല്ലാ​വ​രോ​ടും ഞാ​ൻ ഹൃ​ദ​യ​ത്തി​ന്‍റെ ഭാ​ഷ​യി​ൽ ക്ഷ​മ ചോ​ദി​ക്കു​ന്നു. നി​ങ്ങ​ളെ ഞാ​ൻ സ​ങ്ക​ട​പ്പെ​ടു​ത്തി എ​ന്ന​റി​യു​ന്ന​ത് എ​ന്നെ​യും വേ​ദ​നി​പ്പി​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ ഒ​രു മോ​ശം ഉ​ദ്ദേ​ശ​ത്തോ​ടെ​യ​ല്ല, ഒ​രു നി​മി​ഷ​ത്തെ വി​വേ​ക​ശൂ​ന്യ​ത കൊ​ണ്ട് സം​ഭ​വി​ച്ച​താ​ണ് ഇ​തെ​ന്ന് നി​ങ്ങ​ൾ വി​ശ്വ​സി​ക്കു​മെ​ന്ന് ഞാ​ൻ ക​രു​തു​ന്നു.

ഈ ​അ​നു​ഭ​വം എ​ന്നെ ക​ഠി​ന​മെ​ങ്കി​ലും വി​ല​യേ​റി​യ ചി​ല പാ​ഠ​ങ്ങ​ൾ പ​ഠി​പ്പി​ച്ചു. വ​രും വ​ർ​ഷ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ വി​വേ​ക​മു​ള്ള, ന​ല്ലൊ​രു മ​നു​ഷ്യ​നാ​കാ​ൻ ഇ​ത് എ​ന്നെ സ​ഹാ​യി​ക്കു​മെ​ന്ന് ഞാ​ൻ പ്ര​തീ​ക്ഷി​ക്കു​ന്നു.

ഈ​യൊ​രു സം​ഭ​വം ചി​ല​രു​ടെ​യെ​ങ്കി​ലും മ​ന​സ്സി​ൽ എ​ന്നെ​ക്കു​റി​ച്ചു​ള്ള കാ​ഴ്ച​പ്പാ​ട് മാ​റ്റി​മ​റി​ച്ചി​ട്ടു​ണ്ടാ​കാം. 

എ​ങ്കി​ലും, നി​ങ്ങ​ൾ ഇ​തു​വ​രെ അ​റി​ഞ്ഞ എ​ന്നി​ലെ വ്യ​ക്തി​യെ ഇ​ത് മാ​റ്റി​ല്ലെ​ന്ന് ഞാ​ൻ ക​രു​തു​ന്നു. ഞാ​ൻ ഇ​ന്നും പ​ഴ​യ ആ​ൾ ത​ന്നെ​യാ​ണ്. അ​തേ സ്നേ​ഹ​ത്തോ​ടെ​യും മ​ന​സ്സി​ലാ​ക്ക​ലോ​ടെ​യും നി​ങ്ങ​ൾ എ​ന്നെ ഓ​ർ​ക്കു​മെ​ന്ന് ഞാ​ൻ പ്ര​ത്യാ​ശി​ക്കു​ന്നു.

കാ​ലം ക​ട​ന്നു​പോ​കു​മ്പോ​ൾ നി​ങ്ങ​ൾ എ​ന്നോ​ട് ക്ഷ​മി​ക്കു​മെ​ന്നും എ​നി​ക്ക് മ​റ്റൊ​രു അ​വ​സ​രം കൂ​ടി ന​ൽ​കു​മെ​ന്നും ഞാ​ൻ ക​രു​തു​ന്നു. ഈ ​പ്ര​തി​സ​ന്ധി ഘ​ട്ട​ത്തി​ൽ എ​ന്നോ​ടൊ​പ്പം ഉ​റ​ച്ചു​നി​ന്ന എ​ന്‍റെ കു​ടും​ബ​ത്തി​നും സു​ഹൃ​ത്തു​ക്ക​ൾ​ക്കും എ​ന്നെ പി​ന്തു​ണ​ച്ച ഒ​ട്ട​ന​വ​ധി പേ​ർ​ക്കും എ​ന്‍റെ ആ​ത്മാ​ർ​ത്ഥ​മാ​യ ന​ന്ദി. സ്നേ​ഹ​ത്തോ​ടെ​യും പ്ര​തീ​ക്ഷ​യോ​ടെ​യും, ഹ​ൻ​സി​ക.’’

 

 

 

 

National

അ​ക്ര​മി​ക​ളോ​ടു ക്ഷ​മി​ക്കു​ന്ന​താ​യി പാ​സ്റ്റ​ർ ബി​പി​ൻ ബി​ഹാ​രി നാ​യി​ക്

ഭു​​​​​വ​​​​​നേ​​​​​ശ്വ​​​​​ർ: പ്രാ​​​​​ർ​​​​​ഥ​​​​​നാ​​​​​യോ​​​​​ഗം ന​​​​​ട​​​​​ത്തി​​​​​യ​​​​​തി​​​​​ന്‍റെ പേ​​​​​രി​​​​​ൽ ത​​​​​ന്നെ ആ​​​​​ക്ര​​​​​മി​​​​​ക്കു​​​​​ക​​​​​യും അ​​​​​പ​​​​​മാ​​​​​നി​​​​​ക്കു​​​​​ക​​​​​യും ചെ​​​​​യ്ത​​​​​വ​​​​​രോ​​​​​ടും ത​​​​​ന്നെ തെ​​​​​റ്റാ​​​​​യി കു​​​​​റ്റ​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യ​​​​​വ​​​​​രോ​​​​​ടും ക്ഷ​​​​​മി​​​​​ക്കു​​​​​ന്ന​​​​​താ​​​​​യി പാ​​​​​സ്റ്റ​​​​​ർ ബി​​​​​പി​​​​​ൻ ബി​​​​​ഹാ​​​​​രി നാ​​​​​യി​​​​​ക്.

അ​​​​​ക്ര​​​​​മി​​​​​ക​​​​​ൾ ചു​​​​​ട്ടു​​​​​കൊ​​​​​ന്ന ഓ​​​​​സ്ട്രേ​​​​​ലി​​​​​യ​​​​​ൻ മി​​​​​ഷ​​​​​ന​​​​​റി ഗ്ര​​​​​ഹാം സ്റ്റെ​​​​​യി​​​​​ൻ​​​​​സി​​​​​ന്‍റെ​​​​​യും മ​​​​​ക്ക​​​​​ളു​​​​​ടെ​​​​​യും ര​​​​​ക്തസാ​​​​​ക്ഷി​​​​​ത്വ​​​​​ത്തി​​​​​ന്‍റെ വാ​​​​​ർ​​​​​ഷി​​​​​ക​​​​​ത്തെ അ​​​​​നു​​​​​സ്മ​​​​​രി​​​​​ച്ച് താ​​​​​നും ക്ഷ​​​​​മ​​​​​യു​​​​​ടെ പാ​​​​​ത തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​ക്കു​​​​​ന്ന​​​​​താ​​​​​യി ക​​​​​ത്തോ​​​​​ലി​​​​​ക്കാ​​​​​ "മാ​​​​​ധ്യ​​​​​മ​​​​​മാ​​​​​യ കാ​​​​​ത്ത​​​​​ലി​​​​​ക് ക​​​​​ണ​​​​​ക്‌​​​​​ടി​​​​​നു' ന​​​​​ൽ​​​​​കി​​​​​യ അ​​​​​ഭി​​​​​മു​​​​​ഖ​​​​​ത്തി​​​​​ൽ ബി​​​​​പി​​​​​ൻ നാ​​​​​യി​​​​​ക് പ​​​​​റ​​​​​ഞ്ഞു.

“എ​​​​​ന്നെ ഉ​​​​​പ​​​​​ദ്ര​​​​​വി​​​​​ച്ച​​​​​വ​​​​​രോ​​​​​ടും എ​​​​​നി​​​​​ക്കെ​​​​​തി​​​​​രേ വ്യാ​​​​​ജ ആ​​​​​രോ​​​​​പ​​​​​ണ​​​​​ങ്ങ​​​​​ൾ ഉ​​​​​ന്ന​​​​​യി​​​​​ച്ച​​​​​വ​​​​​രോ​​​​​ടും ഞാ​​​​​ൻ ക്ഷ​​​​​മി​​​​​ക്കു​​​​​ന്നു. ബാ​​​​​ക്കി​​​​​യെ​​​​​ല്ലാം ദൈ​​​​​വ​​​​​ത്തി​​​​​ന്‍റെ ക​​​​​ര​​​​​ങ്ങ​​​​​ളി​​​​​ൽ സ​​​​​മ​​​​​ർ​​​​​പ്പി​​​​​ക്കു​​​​​ന്നു. ന​​​​​മ്മു​​​​​ടെ ദൈ​​​​​വം നി​​​​​രു​​​​​പാ​​​​​ധി​​​​​ക​​​​​മാ​​​​​യി ന​​​​​മ്മോ​​​​​ടു ക്ഷ​​​​​മി​​​​​ക്കു​​​​​ന്നു. ക്ഷ​​​​​മി​​​​​ക്കാ​​​​​ൻ അ​​​​​വ​​​​​ൻ ന​​​​​മ്മെ പ​​​​​ഠി​​​​​പ്പി​​​​​ക്കു​​​​​ക​​​​​യും ചെ​​​​​യ്യു​​​​​ന്നു. അ​​​​​ധി​​​​​കാ​​​​​രി​​​​​ക​​​​​ളോ​​​​​ടു​​​​​ള്ള എ​​​​​ന്‍റെ ഏ​​​​​ക അ​​​​​ഭ്യ​​​​​ർ​​​​​ഥ​​​​​ന, സ​​​​​മാ​​​​​ധാ​​​​​ന​​​​​മാ​​​​​യി ജീ​​​​​വി​​​​​ക്കാ​​​​​നും ഭ​​​​​യ​​​​​മി​​​​​ല്ലാ​​​​​തെ എ​​​​​ന്‍റെ വി​​​​​ശ്വാ​​​​​സം പ്ര​​​​​ച​​​​​രി​​​​​പ്പി​​​​​ക്കാ​​​​​നു​​​​​മു​​​​​ള്ള സ്വാ​​​​​ത​​​​​ന്ത്ര്യം ല​​​​​ഭി​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്നു മാ​​​​​ത്ര​​​​​മാ​​​​​ണ്. എ​​​​​ന്‍റെ ജീ​​​​​വി​​​​​ത​​​​​ത്തി​​​​​ലെ ഏ​​​​​റ്റ​​​​​വും ഇ​​​​​രു​​​​​ണ്ട നി​​​​​മി​​​​​ഷ​​​​​ങ്ങ​​​​​ളാ​​​​​ണു ക​​​​​ഴി​​​​​ഞ്ഞു​​​​​പോ​​​​​യ​​​​​ത്. എ​​​​​നി​​​​​ക്കു​​​​​വേ​​​​​ണ്ടി പ്രാ​​​​​ർ​​​​​ഥി​​​​​ക്കു​​​​​ക​​​​​യും ഐ​​​​​ക്യ​​​​​ദാ​​​​​ർ​​​​​ഢ്യം പ്ര​​​​​ക​​​​​ടി​​​​​പ്പി​​​​​ക്കു​​​​​ക​​​​​യും ചെ​​​​​യ്ത എ​​​​​ല്ലാ​​​​​വ​​​​​ർ​​​​​ക്കും ന​​​​​ന്ദി”-​​​​​ഒ​​​​​ഡീ​​​​​ഷ​​​​​യി​​​​​ലെ ധെ​​​​​ൻ​​​​​ക​​​​​നാ​​​​​ൽ ജി​​​​​ല്ല​​​​​യി​​​​​ൽ​​​​​പ്പെ​​​​​ട്ട പാ​​​​​ർ​​​​​ജാം​​​​​ഗ് ഗ്രാ​​​​​മ​​​​​ത്തി​​​​​ൽ അ​​​​​തി​​​​​ക്ര​​​​​മ​​​​​ത്തി​​​​​നി​​​​​ര​​​​​യാ​​​​​യ പാ​​​​​സ്റ്റ​​​​​ർ ബി​​​​​പി​​​​​ൻ ബി​​​​​ഹാ​​​​​രി നാ​​​​​യി​​​​​ക് പ​​​​​റ​​​​​ഞ്ഞു.

സമാധാനത്തോടെ ജീവിക്കാൻ അനുവദിക്കണം

സ​​​​​മാ​​​​​ധാ​​​​​ന​​​​​ത്തോ​​​​​ടെ ജീ​​​​​വി​​​​​ക്കാ​​​​​നും ഭ​​​​​യ​​​​​മി​​​​​ല്ലാ​​​​​തെ ദൈ​​​​​വ​​​​​വി​​​​​ശ്വാ​​​​​സം പ്ര​​​​​ഘോ​​​​​ഷി​​​​​ക്കാ​​​​​നും അ​​​​​നു​​​​​വ​​​​​ദി​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്നു മാ​​​​​ത്ര​​​​​മാ​​​​​ണ് ക​​​​​ഴി​​​​​ഞ്ഞ 13ന് ​​​​ജി​​​​​ല്ലാ പോ​​​​​ലീ​​​​​സ് സൂ​​​​​പ്ര​​​​​ണ്ടി​​​​​നെ ക​​​​​ണ്ട​​​​​പ്പോ​​​​​ൾ താ​​​​​ൻ ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ടി​​​​​ട്ടു​​​​​ള്ള​​​​​തെ​​​​​ന്നും പാ​​​​​സ്റ്റ​​​​​ർ ബി​​​​​പി​​​​​ൻ പ​​​​​റ​​​​​ഞ്ഞു.

ത​​​​​ന്‍റെ സ​​​​​ഹോ​​​​​ദ​​​​​ര​​​​​നെ​​​​​തി​​​​​രാ​​​​​യ ക്രൂ​​​​​ര​​​​​മാ​​​​​യ ആ​​​​​ക്ര​​​​​മ​​​​​ണം ന​​​​​ട​​​​​ന്നി​​​​​ട്ട് ര​​​​​ണ്ടാ​​​​​ഴ്ച പി​​​​​ന്നി​​​​​ട്ടി​​​​​ട്ടും ഇ​​​​​നി​​​​​യും നീ​​​​​തി ല​​​​​ഭി​​​​​ച്ചി​​​​​ട്ടി​​​​​ല്ലെ​​​​​ന്ന് പാ​​​​​സ്റ്റ​​​​​ർ ബി​​​​​പി​​​​​ന്‍റെ മൂ​​​​​ത്ത സ​​​​​ഹോ​​​​​ദ​​​​​ര​​​​​ൻ ഉ​​​​​ദ​​​​​യ നാ​​​​​യി​​​​​ക് പ​​​​​റ​​​​​ഞ്ഞു. ഞ​​​​​ങ്ങ​​​​​ളു​​​​​ടെ കു​​​​​ടും​​​​​ബം അ​​​​​ഗാ​​​​​ധ​​​​​മാ​​​​​യ വേ​​​​​ദ​​​​​ന​​​​​യി​​​​​ലും നി​​​​​ര​​​​​ന്ത​​​​​ര​​​​​മാ​​​​​യ അ​​​​​സ്വ​​​​​സ്ഥ​​​​​ത​​​​​യി​​​​​ലും പൂ​​​​​ർ​​​​​ണ​​​​​മാ​​​​​യി സ​​​​​മാ​​​​​ധാ​​​​​നം ന​​​​​ഷ്‌​​​​​ട​​​​​പ്പെ​​​​​ട്ടു​​​​​മാ​​​​​ണ് ജീ​​​​​വി​​​​​ക്കു​​​​​ന്ന​​​​​ത്.

പിന്തുണച്ചത് ക്രി​​​​​സ്ത്യ​​​​​ൻ കു​​​​​ടും​​​​​ബ​​​​​ങ്ങ​​​​​ൾ

അ​​​​​ക്ര​​​​​മി​​​​​ക​​​​​ൾ​​​​​ക്കെ​​​​​തി​​​​​രേ ന​​​​​ട​​​​​പ​​​​​ടി​​​​​യെ​​​​​ടു​​​​​ക്കാ​​​​​ൻ ലോ​​​​​ക്ക​​​​​ൽ പോ​​​​​ലീ​​​​​സ് പ​​​​​രാ​​​​​ജ​​​​​യ​​​​​പ്പെ​​​​​ട്ട​​​​​പ്പോ​​​​​ൾ സ്ഥ​​​​​ല​​​​​ത്തെ ക്രി​​​​​സ്ത്യ​​​​​ൻ കു​​​​​ടും​​​​​ബ​​​​​ങ്ങ​​​​​ളാ​​​​​ണു ഞ​​​​​ങ്ങ​​​​​ൾ​​​​​ക്ക് പി​​​​​ന്തു​​​​​ണ​​​​​യു​​​​​മാ​​​​​യി എ​​​​​ത്തി​​​​​യ​​​​​ത്. പോ​​​​​ലീ​​​​​സി​​​​​ൽ​​​​​നി​​​​​ന്നു നീ​​​​​തി കി​​​​​ട്ടാ​​​​​തെ വ​​​​​ന്ന​​​​​തോ​​​​​ടെ ക്രൈ​​​​സ്ത​​​​വ​​​​രാ​​​​യ 45 പേ​​​​​ർ എ​​​​​സ്പി​​​​​യെ സ​​​​​മീ​​​​​പി​​​​​ച്ച് നി​​​​​വേ​​​​​ദ​​​​​നം ന​​​​​ൽ​​​​​കി. ഞ​​​​​ങ്ങ​​​​​ൾ​​​​​ക്കു നീ​​​​​തി ല​​​​​ഭി​​​​​ക്കു​​​​​മെ​​​​​ന്ന പ്ര​​​​​തീ​​​​​ക്ഷ​​​​​യി​​​​​ൽ പ​​​​​തി​​​​​നാ​​​​​യി​​​​​രം രൂ​​​​​പ​​​​​യോ​​​​​ളം ചെ​​​​​ല​​​​​വ​​​​​ഴി​​​​​ച്ച് വാ​​​​​ഹ​​​​​നം വാ​​​​​ട​​​​​ക​​​​​യ്ക്കെ​​​​​ടു​​​​​ത്താ​​​​​ണ് ദൂ​​​​​രെ​​​​​യു​​​​​ള്ള ജി​​​​​ല്ലാ ആ​​​​​സ്ഥാ​​​​​ന​​​​​ത്ത് എ​​​​​സ്പി​​​​​യെ കാ​​​​​ണാ​​​​​ൻ പോ​​​​​യ​​​​​ത്. എ​​​​​ങ്കി​​​​​ലും ഇ​​​​​നി​​​​​യും കാ​​​​​ര്യ​​​​​മാ​​​​​യ ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ളു​​​​​ണ്ടാ​​​​​യി​​​​​ട്ടി​​​​​ല്ല. അ​​​​​ധി​​​​​കാ​​​​​രി​​​​​ക​​​​​ളു​​​​​ടെ ഭാ​​​​​ഗ​​​​​ത്തു​​​​​നി​​​​​ന്നു​​​​​ണ്ടാ​​​​​യ ഈ ​​​​​അ​​​​​വ​​​​​ഗ​​​​​ണ​​​​​ന നി​​​​​ര​​​​​പ​​​​​രാ​​​​​ധി​​​​​ക​​​​​ളാ​​​​​യ എ​​​​​ന്നെ​​​​​പ്പോ​​​​​ലു​​​​​ള്ള​​​​​വ​​​​​ർ​​​​​ക്ക് ഭ​​​​​ര​​​​​ണ​​​​​ഘ​​​​​ട​​​​​ന​​​​​യി​​​​​ലും നീ​​​​​തി​​​​​ന്യാ​​​​​യ​​​​​ വ്യ​​​​​വ​​​​​സ്ഥ​​​​​യി​​​​​ലു​​​​​മു​​​​​ള്ള വി​​​​​ശ്വാ​​​​​സം ന​​​​​ഷ്‌‌​​​​​ട​​​​​പ്പെ​​​​​ടു​​​​​ത്തു​​​​​ക​​​​​യാ​​​​​ണ് -ഉ​​​​​ദ​​​​​യ നാ​​​​​യി​​​​​ക് പ​​​​​റ​​​​​ഞ്ഞു.

ആ​​​​​ക്ര​​​​​മ​​​​​ണം മു​​​​​ൻ​​​​​കൂ​​​​​ട്ടി ആ​​​​​സൂ​​​​​ത്ര​​​​​ണം ചെ​​​​​യ്ത​​​​​താ​​​​​ണെ​​​​​ന്നു സം​​​​​ശ​​​​​യ​​​​​മു​​​​​ണ്ടെ​​​​​ന്നും പോ​​​​​ലീ​​​​​സി​​​​​ന്‍റെ നി​​​​​സ​​​​​ഹ​​​​​ക​​​​​ര​​​​​ണം ഇ​​​​​താ​​​​​ണു വ്യ​​​​​ക്ത​​​​​മാ​​​​​ക്കു​​​​​ന്ന​​​​​തെ​​​​​ന്നും, പോ​​​​​ലീ​​​​​സ് സ​​​​​മ​​​​​യോ​​​​​ചി​​​​​ത​​​​​മാ​​​​​യി പ്ര​​​​​വ​​​​​ർ​​​​​ത്തി​​​​​ച്ചി​​​​​രു​​​​​ന്നെ​​​​​ങ്കി​​​​​ൽ ത​​​​​ന്‍റെ സ​​​​​ഹോ​​​​​ദ​​​​​ര​​​​​ൻ ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തി​​​​​ൽ​​​​​നി​​​​​ന്നു ര​​​​​ക്ഷ​​​​​പ്പെ​​​​​ടു​​​​​മാ​​​​​യി​​​​​രു​​​​​ന്നു​​​​​വെ​​​​​ന്നും അ​​​​​ദ്ദേ​​​​​ഹം കൂ​​​​​ട്ടി​​​​​ച്ചേ​​​​​ർ​​​​​ത്തു. “ആ​​​​​ക്ര​​​​​മ​​​​​ണം തു​​​​​ട​​​​​രു​​​​​ന്ന​​​​​തി​​​​​നി​​​​​ടെ ഞ​​​​​ങ്ങ​​​​​ൾ പോ​​​​​ലീ​​​​​സി​​​​​ൽ വി​​​​​വ​​​​​ര​​​​​മ​​​​​റി​​​​​യി​​​​​ച്ചു. ബി​​​​​പി​​​​​ൻ നാ​​​​​യി​​​​​ക്കി​​​​​ന്‍റെ ഭാ​​​​​ര്യ വ​​​​​ന്ദ​​​​​ന നേ​​​​​രി​​​​​ട്ടു പോ​​​​​ലീ​​​​​സ് സ്റ്റേ​​​​​ഷ​​​​​നി​​​​​ൽ പോ​​​​​കു​​​​​ക​​​​​യും ചെ​​​​​യ്തു. എ​​​​​ന്നാ​​​​​ൽ തെ​​​​​ളി​​​​​വ് വേ​​​​​ണ​​​​​മെ​​​​​ന്നാ​​​​​യി​​​​​രു​​​​​ന്നു അ​​​​​വ​​​​​രു​​​​​ടെ ആ​​​​​വ​​​​​ശ്യം. കേ​​​​​സെ​​​​​ടു​​​​​ക്കാ​​​​​ൻ വി​​​​​സ​​​​​മ്മ​​​​​തി​​​​​ക്കു​​​​​ക​​​​​യും ചെ​​​​​യ്തു.

എ​​​​​ന്‍റെ സ​​​​​ഹോ​​​​​ദ​​​​​ര​​​​​നെ ക്രൂ​​​​​ര​​​​​മാ​​​​​യി ആ​​​​​ക്ര​​​​​മി​​​​​ച്ച​​​​​ശേ​​​​​ഷം ചെ​​​​​രു​​​​​പ്പു​​​​​മാ​​​​​ല അ​​​​​ണി​​​​​യി​​​​​ച്ച് അ​​​​​വ​​​​​ർ തെ​​​​​രു​​​​​വി​​​​​ലൂ​​​​​ടെ ന​​​​​ട​​​​​ത്തി​​​​​ച്ചു. ഇ​​​​​തു ഞ​​​​​ങ്ങ​​​​​ൾ​​​​​ക്കു​​​​​ണ്ടാ​​​​​ക്കി​​​​​യ അ​​​​​പ​​​​​മാ​​​​​നം വ​​​​​ള​​​​​രെ വ​​​​​ലു​​​​​താ​​​​​ണ്. തെ​​​​​രു​​​​​വി​​​​​ൽ സി​​​​​സി​​​​​ടി​​​​​വി​​​​​ക​​​​​ളൊ​​​​​ന്നു​​​​​മി​​​​​ല്ലാ​​​​​ത്ത​​​​​തി​​​​​നാ​​​​​ൽ ഇ​​​​​തി​​​​​നൊ​​​​​ന്നും തെ​​​​​ളി​​​​​വി​​​​​ല്ല”-​​​​ഉ​​​​​ദ​​​​​യ നാ​​​​​യി​​​​​ക് പ​​​​റ​​​​ഞ്ഞു.

Latest News

Corehub Up