x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ക്ര​മി​ക​ളോ​ടു ക്ഷ​മി​ക്കു​ന്ന​താ​യി പാ​സ്റ്റ​ർ ബി​പി​ൻ ബി​ഹാ​രി നാ​യി​ക്


Published: January 22, 2026 04:39 AM IST | Updated: January 22, 2026 04:39 AM IST

ഭു​​​​​വ​​​​​നേ​​​​​ശ്വ​​​​​ർ: പ്രാ​​​​​ർ​​​​​ഥ​​​​​നാ​​​​​യോ​​​​​ഗം ന​​​​​ട​​​​​ത്തി​​​​​യ​​​​​തി​​​​​ന്‍റെ പേ​​​​​രി​​​​​ൽ ത​​​​​ന്നെ ആ​​​​​ക്ര​​​​​മി​​​​​ക്കു​​​​​ക​​​​​യും അ​​​​​പ​​​​​മാ​​​​​നി​​​​​ക്കു​​​​​ക​​​​​യും ചെ​​​​​യ്ത​​​​​വ​​​​​രോ​​​​​ടും ത​​​​​ന്നെ തെ​​​​​റ്റാ​​​​​യി കു​​​​​റ്റ​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യ​​​​​വ​​​​​രോ​​​​​ടും ക്ഷ​​​​​മി​​​​​ക്കു​​​​​ന്ന​​​​​താ​​​​​യി പാ​​​​​സ്റ്റ​​​​​ർ ബി​​​​​പി​​​​​ൻ ബി​​​​​ഹാ​​​​​രി നാ​​​​​യി​​​​​ക്.

അ​​​​​ക്ര​​​​​മി​​​​​ക​​​​​ൾ ചു​​​​​ട്ടു​​​​​കൊ​​​​​ന്ന ഓ​​​​​സ്ട്രേ​​​​​ലി​​​​​യ​​​​​ൻ മി​​​​​ഷ​​​​​ന​​​​​റി ഗ്ര​​​​​ഹാം സ്റ്റെ​​​​​യി​​​​​ൻ​​​​​സി​​​​​ന്‍റെ​​​​​യും മ​​​​​ക്ക​​​​​ളു​​​​​ടെ​​​​​യും ര​​​​​ക്തസാ​​​​​ക്ഷി​​​​​ത്വ​​​​​ത്തി​​​​​ന്‍റെ വാ​​​​​ർ​​​​​ഷി​​​​​ക​​​​​ത്തെ അ​​​​​നു​​​​​സ്മ​​​​​രി​​​​​ച്ച് താ​​​​​നും ക്ഷ​​​​​മ​​​​​യു​​​​​ടെ പാ​​​​​ത തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​ക്കു​​​​​ന്ന​​​​​താ​​​​​യി ക​​​​​ത്തോ​​​​​ലി​​​​​ക്കാ​​​​​ "മാ​​​​​ധ്യ​​​​​മ​​​​​മാ​​​​​യ കാ​​​​​ത്ത​​​​​ലി​​​​​ക് ക​​​​​ണ​​​​​ക്‌​​​​​ടി​​​​​നു' ന​​​​​ൽ​​​​​കി​​​​​യ അ​​​​​ഭി​​​​​മു​​​​​ഖ​​​​​ത്തി​​​​​ൽ ബി​​​​​പി​​​​​ൻ നാ​​​​​യി​​​​​ക് പ​​​​​റ​​​​​ഞ്ഞു.

“എ​​​​​ന്നെ ഉ​​​​​പ​​​​​ദ്ര​​​​​വി​​​​​ച്ച​​​​​വ​​​​​രോ​​​​​ടും എ​​​​​നി​​​​​ക്കെ​​​​​തി​​​​​രേ വ്യാ​​​​​ജ ആ​​​​​രോ​​​​​പ​​​​​ണ​​​​​ങ്ങ​​​​​ൾ ഉ​​​​​ന്ന​​​​​യി​​​​​ച്ച​​​​​വ​​​​​രോ​​​​​ടും ഞാ​​​​​ൻ ക്ഷ​​​​​മി​​​​​ക്കു​​​​​ന്നു. ബാ​​​​​ക്കി​​​​​യെ​​​​​ല്ലാം ദൈ​​​​​വ​​​​​ത്തി​​​​​ന്‍റെ ക​​​​​ര​​​​​ങ്ങ​​​​​ളി​​​​​ൽ സ​​​​​മ​​​​​ർ​​​​​പ്പി​​​​​ക്കു​​​​​ന്നു. ന​​​​​മ്മു​​​​​ടെ ദൈ​​​​​വം നി​​​​​രു​​​​​പാ​​​​​ധി​​​​​ക​​​​​മാ​​​​​യി ന​​​​​മ്മോ​​​​​ടു ക്ഷ​​​​​മി​​​​​ക്കു​​​​​ന്നു. ക്ഷ​​​​​മി​​​​​ക്കാ​​​​​ൻ അ​​​​​വ​​​​​ൻ ന​​​​​മ്മെ പ​​​​​ഠി​​​​​പ്പി​​​​​ക്കു​​​​​ക​​​​​യും ചെ​​​​​യ്യു​​​​​ന്നു. അ​​​​​ധി​​​​​കാ​​​​​രി​​​​​ക​​​​​ളോ​​​​​ടു​​​​​ള്ള എ​​​​​ന്‍റെ ഏ​​​​​ക അ​​​​​ഭ്യ​​​​​ർ​​​​​ഥ​​​​​ന, സ​​​​​മാ​​​​​ധാ​​​​​ന​​​​​മാ​​​​​യി ജീ​​​​​വി​​​​​ക്കാ​​​​​നും ഭ​​​​​യ​​​​​മി​​​​​ല്ലാ​​​​​തെ എ​​​​​ന്‍റെ വി​​​​​ശ്വാ​​​​​സം പ്ര​​​​​ച​​​​​രി​​​​​പ്പി​​​​​ക്കാ​​​​​നു​​​​​മു​​​​​ള്ള സ്വാ​​​​​ത​​​​​ന്ത്ര്യം ല​​​​​ഭി​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്നു മാ​​​​​ത്ര​​​​​മാ​​​​​ണ്. എ​​​​​ന്‍റെ ജീ​​​​​വി​​​​​ത​​​​​ത്തി​​​​​ലെ ഏ​​​​​റ്റ​​​​​വും ഇ​​​​​രു​​​​​ണ്ട നി​​​​​മി​​​​​ഷ​​​​​ങ്ങ​​​​​ളാ​​​​​ണു ക​​​​​ഴി​​​​​ഞ്ഞു​​​​​പോ​​​​​യ​​​​​ത്. എ​​​​​നി​​​​​ക്കു​​​​​വേ​​​​​ണ്ടി പ്രാ​​​​​ർ​​​​​ഥി​​​​​ക്കു​​​​​ക​​​​​യും ഐ​​​​​ക്യ​​​​​ദാ​​​​​ർ​​​​​ഢ്യം പ്ര​​​​​ക​​​​​ടി​​​​​പ്പി​​​​​ക്കു​​​​​ക​​​​​യും ചെ​​​​​യ്ത എ​​​​​ല്ലാ​​​​​വ​​​​​ർ​​​​​ക്കും ന​​​​​ന്ദി”-​​​​​ഒ​​​​​ഡീ​​​​​ഷ​​​​​യി​​​​​ലെ ധെ​​​​​ൻ​​​​​ക​​​​​നാ​​​​​ൽ ജി​​​​​ല്ല​​​​​യി​​​​​ൽ​​​​​പ്പെ​​​​​ട്ട പാ​​​​​ർ​​​​​ജാം​​​​​ഗ് ഗ്രാ​​​​​മ​​​​​ത്തി​​​​​ൽ അ​​​​​തി​​​​​ക്ര​​​​​മ​​​​​ത്തി​​​​​നി​​​​​ര​​​​​യാ​​​​​യ പാ​​​​​സ്റ്റ​​​​​ർ ബി​​​​​പി​​​​​ൻ ബി​​​​​ഹാ​​​​​രി നാ​​​​​യി​​​​​ക് പ​​​​​റ​​​​​ഞ്ഞു.

സമാധാനത്തോടെ ജീവിക്കാൻ അനുവദിക്കണം

സ​​​​​മാ​​​​​ധാ​​​​​ന​​​​​ത്തോ​​​​​ടെ ജീ​​​​​വി​​​​​ക്കാ​​​​​നും ഭ​​​​​യ​​​​​മി​​​​​ല്ലാ​​​​​തെ ദൈ​​​​​വ​​​​​വി​​​​​ശ്വാ​​​​​സം പ്ര​​​​​ഘോ​​​​​ഷി​​​​​ക്കാ​​​​​നും അ​​​​​നു​​​​​വ​​​​​ദി​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്നു മാ​​​​​ത്ര​​​​​മാ​​​​​ണ് ക​​​​​ഴി​​​​​ഞ്ഞ 13ന് ​​​​ജി​​​​​ല്ലാ പോ​​​​​ലീ​​​​​സ് സൂ​​​​​പ്ര​​​​​ണ്ടി​​​​​നെ ക​​​​​ണ്ട​​​​​പ്പോ​​​​​ൾ താ​​​​​ൻ ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ടി​​​​​ട്ടു​​​​​ള്ള​​​​​തെ​​​​​ന്നും പാ​​​​​സ്റ്റ​​​​​ർ ബി​​​​​പി​​​​​ൻ പ​​​​​റ​​​​​ഞ്ഞു.

ത​​​​​ന്‍റെ സ​​​​​ഹോ​​​​​ദ​​​​​ര​​​​​നെ​​​​​തി​​​​​രാ​​​​​യ ക്രൂ​​​​​ര​​​​​മാ​​​​​യ ആ​​​​​ക്ര​​​​​മ​​​​​ണം ന​​​​​ട​​​​​ന്നി​​​​​ട്ട് ര​​​​​ണ്ടാ​​​​​ഴ്ച പി​​​​​ന്നി​​​​​ട്ടി​​​​​ട്ടും ഇ​​​​​നി​​​​​യും നീ​​​​​തി ല​​​​​ഭി​​​​​ച്ചി​​​​​ട്ടി​​​​​ല്ലെ​​​​​ന്ന് പാ​​​​​സ്റ്റ​​​​​ർ ബി​​​​​പി​​​​​ന്‍റെ മൂ​​​​​ത്ത സ​​​​​ഹോ​​​​​ദ​​​​​ര​​​​​ൻ ഉ​​​​​ദ​​​​​യ നാ​​​​​യി​​​​​ക് പ​​​​​റ​​​​​ഞ്ഞു. ഞ​​​​​ങ്ങ​​​​​ളു​​​​​ടെ കു​​​​​ടും​​​​​ബം അ​​​​​ഗാ​​​​​ധ​​​​​മാ​​​​​യ വേ​​​​​ദ​​​​​ന​​​​​യി​​​​​ലും നി​​​​​ര​​​​​ന്ത​​​​​ര​​​​​മാ​​​​​യ അ​​​​​സ്വ​​​​​സ്ഥ​​​​​ത​​​​​യി​​​​​ലും പൂ​​​​​ർ​​​​​ണ​​​​​മാ​​​​​യി സ​​​​​മാ​​​​​ധാ​​​​​നം ന​​​​​ഷ്‌​​​​​ട​​​​​പ്പെ​​​​​ട്ടു​​​​​മാ​​​​​ണ് ജീ​​​​​വി​​​​​ക്കു​​​​​ന്ന​​​​​ത്.

പിന്തുണച്ചത് ക്രി​​​​​സ്ത്യ​​​​​ൻ കു​​​​​ടും​​​​​ബ​​​​​ങ്ങ​​​​​ൾ

അ​​​​​ക്ര​​​​​മി​​​​​ക​​​​​ൾ​​​​​ക്കെ​​​​​തി​​​​​രേ ന​​​​​ട​​​​​പ​​​​​ടി​​​​​യെ​​​​​ടു​​​​​ക്കാ​​​​​ൻ ലോ​​​​​ക്ക​​​​​ൽ പോ​​​​​ലീ​​​​​സ് പ​​​​​രാ​​​​​ജ​​​​​യ​​​​​പ്പെ​​​​​ട്ട​​​​​പ്പോ​​​​​ൾ സ്ഥ​​​​​ല​​​​​ത്തെ ക്രി​​​​​സ്ത്യ​​​​​ൻ കു​​​​​ടും​​​​​ബ​​​​​ങ്ങ​​​​​ളാ​​​​​ണു ഞ​​​​​ങ്ങ​​​​​ൾ​​​​​ക്ക് പി​​​​​ന്തു​​​​​ണ​​​​​യു​​​​​മാ​​​​​യി എ​​​​​ത്തി​​​​​യ​​​​​ത്. പോ​​​​​ലീ​​​​​സി​​​​​ൽ​​​​​നി​​​​​ന്നു നീ​​​​​തി കി​​​​​ട്ടാ​​​​​തെ വ​​​​​ന്ന​​​​​തോ​​​​​ടെ ക്രൈ​​​​സ്ത​​​​വ​​​​രാ​​​​യ 45 പേ​​​​​ർ എ​​​​​സ്പി​​​​​യെ സ​​​​​മീ​​​​​പി​​​​​ച്ച് നി​​​​​വേ​​​​​ദ​​​​​നം ന​​​​​ൽ​​​​​കി. ഞ​​​​​ങ്ങ​​​​​ൾ​​​​​ക്കു നീ​​​​​തി ല​​​​​ഭി​​​​​ക്കു​​​​​മെ​​​​​ന്ന പ്ര​​​​​തീ​​​​​ക്ഷ​​​​​യി​​​​​ൽ പ​​​​​തി​​​​​നാ​​​​​യി​​​​​രം രൂ​​​​​പ​​​​​യോ​​​​​ളം ചെ​​​​​ല​​​​​വ​​​​​ഴി​​​​​ച്ച് വാ​​​​​ഹ​​​​​നം വാ​​​​​ട​​​​​ക​​​​​യ്ക്കെ​​​​​ടു​​​​​ത്താ​​​​​ണ് ദൂ​​​​​രെ​​​​​യു​​​​​ള്ള ജി​​​​​ല്ലാ ആ​​​​​സ്ഥാ​​​​​ന​​​​​ത്ത് എ​​​​​സ്പി​​​​​യെ കാ​​​​​ണാ​​​​​ൻ പോ​​​​​യ​​​​​ത്. എ​​​​​ങ്കി​​​​​ലും ഇ​​​​​നി​​​​​യും കാ​​​​​ര്യ​​​​​മാ​​​​​യ ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ളു​​​​​ണ്ടാ​​​​​യി​​​​​ട്ടി​​​​​ല്ല. അ​​​​​ധി​​​​​കാ​​​​​രി​​​​​ക​​​​​ളു​​​​​ടെ ഭാ​​​​​ഗ​​​​​ത്തു​​​​​നി​​​​​ന്നു​​​​​ണ്ടാ​​​​​യ ഈ ​​​​​അ​​​​​വ​​​​​ഗ​​​​​ണ​​​​​ന നി​​​​​ര​​​​​പ​​​​​രാ​​​​​ധി​​​​​ക​​​​​ളാ​​​​​യ എ​​​​​ന്നെ​​​​​പ്പോ​​​​​ലു​​​​​ള്ള​​​​​വ​​​​​ർ​​​​​ക്ക് ഭ​​​​​ര​​​​​ണ​​​​​ഘ​​​​​ട​​​​​ന​​​​​യി​​​​​ലും നീ​​​​​തി​​​​​ന്യാ​​​​​യ​​​​​ വ്യ​​​​​വ​​​​​സ്ഥ​​​​​യി​​​​​ലു​​​​​മു​​​​​ള്ള വി​​​​​ശ്വാ​​​​​സം ന​​​​​ഷ്‌‌​​​​​ട​​​​​പ്പെ​​​​​ടു​​​​​ത്തു​​​​​ക​​​​​യാ​​​​​ണ് -ഉ​​​​​ദ​​​​​യ നാ​​​​​യി​​​​​ക് പ​​​​​റ​​​​​ഞ്ഞു.

ആ​​​​​ക്ര​​​​​മ​​​​​ണം മു​​​​​ൻ​​​​​കൂ​​​​​ട്ടി ആ​​​​​സൂ​​​​​ത്ര​​​​​ണം ചെ​​​​​യ്ത​​​​​താ​​​​​ണെ​​​​​ന്നു സം​​​​​ശ​​​​​യ​​​​​മു​​​​​ണ്ടെ​​​​​ന്നും പോ​​​​​ലീ​​​​​സി​​​​​ന്‍റെ നി​​​​​സ​​​​​ഹ​​​​​ക​​​​​ര​​​​​ണം ഇ​​​​​താ​​​​​ണു വ്യ​​​​​ക്ത​​​​​മാ​​​​​ക്കു​​​​​ന്ന​​​​​തെ​​​​​ന്നും, പോ​​​​​ലീ​​​​​സ് സ​​​​​മ​​​​​യോ​​​​​ചി​​​​​ത​​​​​മാ​​​​​യി പ്ര​​​​​വ​​​​​ർ​​​​​ത്തി​​​​​ച്ചി​​​​​രു​​​​​ന്നെ​​​​​ങ്കി​​​​​ൽ ത​​​​​ന്‍റെ സ​​​​​ഹോ​​​​​ദ​​​​​ര​​​​​ൻ ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തി​​​​​ൽ​​​​​നി​​​​​ന്നു ര​​​​​ക്ഷ​​​​​പ്പെ​​​​​ടു​​​​​മാ​​​​​യി​​​​​രു​​​​​ന്നു​​​​​വെ​​​​​ന്നും അ​​​​​ദ്ദേ​​​​​ഹം കൂ​​​​​ട്ടി​​​​​ച്ചേ​​​​​ർ​​​​​ത്തു. “ആ​​​​​ക്ര​​​​​മ​​​​​ണം തു​​​​​ട​​​​​രു​​​​​ന്ന​​​​​തി​​​​​നി​​​​​ടെ ഞ​​​​​ങ്ങ​​​​​ൾ പോ​​​​​ലീ​​​​​സി​​​​​ൽ വി​​​​​വ​​​​​ര​​​​​മ​​​​​റി​​​​​യി​​​​​ച്ചു. ബി​​​​​പി​​​​​ൻ നാ​​​​​യി​​​​​ക്കി​​​​​ന്‍റെ ഭാ​​​​​ര്യ വ​​​​​ന്ദ​​​​​ന നേ​​​​​രി​​​​​ട്ടു പോ​​​​​ലീ​​​​​സ് സ്റ്റേ​​​​​ഷ​​​​​നി​​​​​ൽ പോ​​​​​കു​​​​​ക​​​​​യും ചെ​​​​​യ്തു. എ​​​​​ന്നാ​​​​​ൽ തെ​​​​​ളി​​​​​വ് വേ​​​​​ണ​​​​​മെ​​​​​ന്നാ​​​​​യി​​​​​രു​​​​​ന്നു അ​​​​​വ​​​​​രു​​​​​ടെ ആ​​​​​വ​​​​​ശ്യം. കേ​​​​​സെ​​​​​ടു​​​​​ക്കാ​​​​​ൻ വി​​​​​സ​​​​​മ്മ​​​​​തി​​​​​ക്കു​​​​​ക​​​​​യും ചെ​​​​​യ്തു.

എ​​​​​ന്‍റെ സ​​​​​ഹോ​​​​​ദ​​​​​ര​​​​​നെ ക്രൂ​​​​​ര​​​​​മാ​​​​​യി ആ​​​​​ക്ര​​​​​മി​​​​​ച്ച​​​​​ശേ​​​​​ഷം ചെ​​​​​രു​​​​​പ്പു​​​​​മാ​​​​​ല അ​​​​​ണി​​​​​യി​​​​​ച്ച് അ​​​​​വ​​​​​ർ തെ​​​​​രു​​​​​വി​​​​​ലൂ​​​​​ടെ ന​​​​​ട​​​​​ത്തി​​​​​ച്ചു. ഇ​​​​​തു ഞ​​​​​ങ്ങ​​​​​ൾ​​​​​ക്കു​​​​​ണ്ടാ​​​​​ക്കി​​​​​യ അ​​​​​പ​​​​​മാ​​​​​നം വ​​​​​ള​​​​​രെ വ​​​​​ലു​​​​​താ​​​​​ണ്. തെ​​​​​രു​​​​​വി​​​​​ൽ സി​​​​​സി​​​​​ടി​​​​​വി​​​​​ക​​​​​ളൊ​​​​​ന്നു​​​​​മി​​​​​ല്ലാ​​​​​ത്ത​​​​​തി​​​​​നാ​​​​​ൽ ഇ​​​​​തി​​​​​നൊ​​​​​ന്നും തെ​​​​​ളി​​​​​വി​​​​​ല്ല”-​​​​ഉ​​​​​ദ​​​​​യ നാ​​​​​യി​​​​​ക് പ​​​​റ​​​​ഞ്ഞു.

Tags : Pastor Bipin Bihari Naik apologizes attackers

Recent News

Corehub Up