Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Appointed

അയോധ്യ രാമക്ഷേത്രം സിഇഒ നിയമനം ഉടൻ

അ​​​യോ​​​ധ്യ: അ​​​യോ​​​ധ്യ രാ​​​മ​​​ക്ഷേ​​​ത്ര​​​ത്തി​​​ലെ ദൈ​​​നം​​​ദി​​​ന പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളു​​​ടെ മേ​​​ൽ​​​നോ​​​ട്ട​​​ത്തി​​​നു​​​ള്ള മു​​​ഴു​​​വ​​​ൻസ​​​മ​​​യ സി​​​ഇ​​​ഒ​​​യെ താ​​​മ​​​സി​​​യാ​​​തെ നി​​​യ​​​മി​​​ക്കും.

അ​​​ന്തി​​​മ​​​പ​​​ട്ടി​​​ക​​​യി​​​ലു​​​ള്ള 18 പേ​​​രു​​​ടെ​​​യും അ​​​ഭി​​​മു​​​ഖം പൂ​​​ർ​​​ത്തി​​​യാ​​​യെ​​​ന്ന് ശ്രീ ​​​രാ​​​മ​​​ജ​​​ന്മ​​​ഭൂ​​​മി തീ​​​ർ​​​ത്ഥ ക്ഷേ​​​ത്ര ട്ര​​​സ്റ്റ് വൃ​​​ത്ത​​​ങ്ങ​​​ൾ സ്ഥി​​​രീ​​​ക​​​രി​​​ച്ചു.

ക്ഷേ​​​ത്ര​​​ത്തി​​​ൽ ല​​​ഭി​​​ച്ച സം​​​ഭാ​​​വ​​​ന​​​ക​​​ളി​​​ൽ വ​​​ലി​​​യ തോ​​​തി​​​ലു​​​ള്ള തി​​​രി​​​മ​​​റി ന​​​ട​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണു മു​​​ഴു​​​വ​​​ൻ സ​​​മ​​​യ സി​​​ഇ​​​ഒ​​യെ നി​​യ​​മി​​ക്കു​​ന്ന​​ത്.

വി​​​ര​​​മി​​​ച്ച സൈ​​​നി​​​ക ഓ​​​ഫീ​​​സ​​​ർ​​​മാ​​​ർ, മു​​​ൻ ഐ​​​എ​​​എ​​​സ്, ഐ​​​പി​​​എ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ എ​​​ന്നി​​​വ​​​ർ​​​ക്കു​​​പു​​​റ​​​മേ ക്ഷേ​​​ത്ര​​​ഭ​​​ര​​​ണ​​​ത്തി​​​ൽ പ​​​രി​​​ച​​​യ​​​മു​​​ള്ള​​​വ​​​രും അ​​​ന്തി​​​മ​​​പ​​​ട്ടി​​​ക​​​യി​​​ൽ ഉ​​​ണ്ട്.

NRI

കേംബ്രിജിന്‍റെ ഇറ്റാലിയൻ കമ്യൂണിറ്റി അംബാസഡറായി ഡോ. മേരി ഷൈനി 

റോം: ​ലോ​ക​പ്ര​ശ​സ്ത​മാ​യ കേം​ബ്രി​ജ് യൂ​ണി​വേ​ഴ്‌​സി​റ്റി​യു​ടെ പാ​ഠ​പു​സ്ത​ക​ത്തി​ൽ ഇ​ടം​പി​ടി​ച്ച് മ​ല​യാ​ളി അ​ധ്യാ​പി​ക ഡോ. ​മേ​രി ഷൈ​നി. കേം​ബ്രി​ജ് യൂ​ണി​വേ​ഴ്‌​സി​റ്റി പ്ര​സ് പു​റ​ത്തി​റ​ക്കി​യ അ​ന്താ​രാ​ഷ്‌ട്ര പാ​ഠ​പു​സ്ത​ക​ങ്ങ​ളി​ലാ​ണ് ഡെ​ഡി​ക്കേ​റ്റ​ഡ് ടീ​ച്ച​ർ എ​ന്ന നി​ല​യി​ൽ ഡോ. ​മേ​രി​യു​ടെ ചി​ത്രം ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

ഈ ​നേ​ട്ട​ത്തി​ന് പി​ന്നാ​ലെ മ​റ്റൊ​രു അ​പൂ​ർ​വ ബ​ഹു​മ​തി കൂ​ടി ഇ​വ​രെ തേ​ടി​യെ​ത്തി​യി​രി​ക്കു​ക​യാ​ണ്. കേം​ബ്രി​ജ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഇ​റ്റ​ലി​യി​ൽ നി​ന്ന് ആ​ദ്യ​മാ​യി തെ​ര​ഞ്ഞെ​ടു​ത്ത "ഇ​റ്റാ​ലി​യ​ൻ ക​മ്യൂ​ണി​റ്റി അം​ബാ​സ​ഡ​ർ​മാ​രി​ൽ' ഒ​രാ​ളാ​യി ഡോ. ​മേ​രി ഷൈ​നി നി​യ​മി​ത​യാ​യി.

ക​ഴി​ഞ്ഞ 18 വ​ർ​ഷ​മാ​യി വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ സ​ജീ​വ​മാ​യ ഇ​വ​ർ, നി​ല​വി​ൽ കേം​ബ്രി​ജ് എ​ക്സാം ഓ​ഫീ​സ​റാ​യും ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്പീ​ക്കിം​ഗ് എ​ക്സാ​മി​ന​റാ​യും സേ​വ​ന​മ​നു​ഷ്ഠി​ച്ച് വ​രി​ക​യാ​ണ്. ലോ​ക​മെ​മ്പാ​ടു​മു​ള്ള കേം​ബ്രി​ജ് അ​ധ്യാ​പ​ക​ർ​ക്കി​ട​യി​ൽ ഇ​ന്ത്യ​യു​ടെ​യും ഇ​റ്റ​ലി​യു​ടെ​യും അ​ഭി​മാ​ന​മാ​യി മാ​റിയി​രി​ക്കു​ക​യാ​ണ് ഈ ​തൃ​ശൂ​ർ വ​ട​ക്കാ​ൻ​ഞ്ചേ​രി സ്വ​ദേ​ശി​നി.

റി​ട്ട. മി​ലി​ട്ട​റി ഉ​ദ്യോ​ഗ​സ്ഥ​ൻ പൊ​ൻ​പ​റ​മ്പി​ൽ തോ​മ​സ് പോ​ളി​ന്‍റെ​യും ആ​നി​സ് പോ​ളി​ന്‍റെ​യും മ​ക​ളാ​ണ്. റോ​മി​ലെ ലി​റ്റി​ൽ ഫ്ല​വ​ർ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ളി​ലെ പ്രി​ൻ​സി​പ്പ​ലാ​യ മേ​രി ഷൈ​നി, 2022-ൽ ​കേം​ബ്രി​ജ് ഡെ​ഡി​ക്കേ​റ്റ​ഡ് ടീ​ച്ച​ർ അ​വാ​ർ​ഡ് സ്വ​ന്ത​മാ​ക്കി​യി​രു​ന്നു.

113 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള ഏ​ഴാ​യി​ര​ത്തോ​ളം അ​ധ്യാ​പ​ക​രി​ൽ നി​ന്ന് തെ​ര​ഞ്ഞെ​ടു​ത്ത ആ​റ് വി​ജ​യി​ക​ളി​ൽ ഒ​രാ​ളാ​യി​രു​ന്നു ഇ​വ​ർ. ഇ​തി​നെ​ത്തു​ട​ർ​ന്നാ​ണ് കേം​ബ്രി​ജിന്‍റെ അ​ന്താ​രാ​ഷ്ട്ര പാ​ഠ​പു​സ്ത​ക​ങ്ങ​ളി​ൽ ഇ​വ​ർ​ക്ക് സ്ഥാ​നം ന​ൽ​കി​യ​ത്.

വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തെ മി​ക​വി​നാ​യി നാ​ല് മാ​സ്റ്റേ​ഴ്സ് ഡി​ഗ്രി​ക​ളും ഡോ​ക്ട​റേ​റ്റും നേ​ടി​യ ഡോ. ​മേ​രി, വ​ർ​ഷ​ങ്ങ​ളാ​യി റോ​മി​ലാ​ണ് താ​മ​സം. തൃ​ശൂ​ർ ചാ​ല​ക്കു​ടി സ്വ​ദേ​ശി​യാ​യ ഷൈ​ജു മ​ഞ്ഞ​ളി​യാ​ണ് ഭ​ർ​ത്താ​വ്.

കേ​സി​യ, കെ​ലി​സ്റ്റ, കെ​ൻ​ഡ​ലി​ന എ​ന്നി​വ​ർ മ​ക്ക​ളാ​ണ്. ലോ​കോ​ത്ത​ര വി​ദ്യാ​ഭ്യാ​സ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ൽ ഒ​രു മ​ല​യാ​ളി അ​ധ്യാ​പി​ക ഇ​ത്ത​ര​ത്തി​ൽ ശ്ര​ദ്ധി​ക്ക​പ്പെ​ടു​ന്ന​ത് ഇ​ത​ര അ​ധ്യാ​പ​ക​ർ​ക്കും വ​ലി​യ പ്ര​ചോ​ദ​ന​മാ​ണ്.

District News

നി​യ​മി​ച്ചു

പേ​രാ​മ്പ്ര: പ്ര​മു​ഖ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ക​രാ​ട്ടേ പ​രി​ശീ​ല​ക​രാ​യ സെ​ന്‍ ഷി​റ്റോ​യൂ ക​രാ​ട്ടേ സ്‌​കൂ​ള്‍ ഇ​ന്ത്യ​യു​ടെ നാ​ഷ​ണ​ല്‍ സെ​ക്ര​ട്ട​റി​യാ​യി പേ​രാ​മ്പ്ര സ്വ​ദേ​ശി എം.​കെ. മ​ധു​വി​നെ നി​യ​മി​ച്ചു.

നാ​ഷ​ന​ല്‍ പ്ര​സി​ഡ​ന്‍റ് സി.​എ​സ്. ആ​രു​ണ്‍ മ​ച്ച​യ്യ​യാ​ണ് എം.​കെ മ​ധു​വി​നെ നാ​ഷ​ണ​ല്‍ സെ​ക്ര​ട്ട​റി​യാ​യി നി​യ​മി​ച്ച​താ​യി അ​റി​യി​ച്ച​ത്. സെ​ന്‍ ഷി​റ്റോ​യൂ ക​രാ​ട്ടേ സ്‌​കൂ​ളി​ന്‍റെ കേ​ര​ളാ സ്റ്റേ​റ്റ് ചീ​ഫ് ഇ​ന്‍​സ്ട്ര​ക്ട​റുംക​രാ​ട്ടെ അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് കോ​ഴി​ക്കോ​ടി​ന്‍റെ ജി​ല്ലാ സെ​ക്ര​ട്ട​റി​യു​മാ​ണ് മ​ധു. പേ​രാ​മ്പ്ര വെ​ള്ളി​യൂ​ര്‍ സ്വ​ദേ​ശി​യാ​യ മ​ധു ക​ഴി​ഞ്ഞ 30 വ​ര്‍​ഷ​മാ​യി ക​രാ​ട്ടേ ഇ​ന്‍​സ്ട്ര​ക്ട​റാ​യി പ്ര​വ​ര്‍​ത്തി​ച്ചു വ​രു​ന്നു. ക​രാ​ട്ടേ​യി​ല്‍ 7 ഡാ​ന്‍ ബ്ലാ​ക്ക് വെ​ല്‍​റ്റു കൂ​ടി​യാ​ണ് മ​ധു. നി​യ​മ​നം ഇ​ന്ത്യ​ൻ ക​രാ​ട്ടേ ഓ​ര്‍​ഗ​നൈ​സേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് ഹ​ന്‍​ഷി ഭാ​ര​ത് ശ​ര്‍​മ​യും സെ​ന്‍​സാ​യി സ​ഞ്ജീ​വ് കു​മാ​ര്‍ ജ​ന്‍​ഗ്ര​യും അം​ഗീ​ക​രി​ച്ച​താ​യി സി.​എ​സ്. ആ​രു​ണ്‍ മ​ച്ച​യ്യ അ​റി​യി​ച്ചു.

International

ഇ​ന്ത്യ​ക്കാ​രി​യാ​യ അ​ല്മാ​യ വ​നി​ത​യ്ക്ക് വ​ത്തി​ക്കാ​ൻ കാ​ര്യാ​ല​യ​ത്തി​ൽ നി​യ​മ​നം

വ​ത്തി​ക്കാ​ന്‍ സി​റ്റി: വ​ത്തി​ക്കാ​ൻ കാ​ര്യാ​ല​യ​ത്തി​ലേ​ക്ക് ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള അ​ല്മാ​യ വ​നി​ത​യെ ലെ​യോ പ​തി​നാ​ലാ​മ​ൻ മാ​ർ​പാ​പ്പ നി​യ​മി​ച്ചു.

മും​ബൈ സ്വ​ദേ​ശി​നി​യാ​യ അ​ല്മാ​യ വ​നി​താ​നേ​താ​വ് ക്രി​സ്റ്റീ​ൻ ന​ഥാ​നെ​യാ​ണു സ​മ​ഗ്ര മാ​ന​വി​ക വി​ക​സ​നം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​ള്ള കാ​ര്യാ​ല​യ​ത്തി​ൽ അം​ഗ​മാ​യി നി​യ​മി​ച്ചി​രി​ക്കു​ന്ന​ത്.

നി​ല​വി​ൽ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ കാ​ത്ത​ലി​ക് മൈ​ഗ്രേ​ഷ​ൻ ക​മ്മീ​ഷ​ന്‍റെ പ്ര​സി​ഡ​ന്‍റാ​യി സേ​വ​ന​മ​നു​ഷ്ഠി​ക്കു​ക​യാ​ണ് ക്രി​സ്റ്റീ​ൻ ന​ഥാ​ൻ. നി​യ​മ​ന​ത്തി​ല്‍ സ​ന്തോ​ഷം പ്ര​ക​ടി​പ്പി​ച്ച ക്രി​സ്റ്റീ​ൻ, ത​ന്നി​ൽ അ​ർ​പ്പി​ച്ച വി​ശ്വാ​സ​ത്തി​ന് മാ​ർ​പാ​പ്പ​യ്ക്കു ന​ന്ദി പ​റ​യു​ക​യാ​ണെ​ന്നും അ​ഗാ​ധ​മാ​യ ബ​ഹു​മാ​ന​ത്തോ​ടെ നി​യ​മ​നം സ്വീ​ക​രി​ക്കു​ക​യാ​ണെ​ന്നും പ​റ​ഞ്ഞു.

മും​ബൈ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്നു സോ​ഷ്യോ​ള​ജി, സൈ​ക്കോ​ള​ജി പ​ഠ​നം ന​ട​ത്തി​യ അ​വ​ര്‍ മും​ബൈ​യി​ലെ ഗ​വ. ലോ ​കോ​ള​ജി​ൽ​നി​ന്നു നി​യ​മ​പ​ഠ​ന​വും പൂ​ര്‍​ത്തി​യാ​ക്കി.

നീ​തി​ക്കും മാ​നു​ഷി​ക അ​ന്ത​സി​നും വേ​ണ്ടി ശ​ക്ത​മാ​യ ഇ​ട​പെ​ട​ല്‍ ന​ട​ത്തി​യ വ്യ​ക്തി​കൂ​ടി​യാ​ണ് ക്രി​സ്റ്റീ​ൻ. 2006 മു​ത​ൽ 2014 വ​രെ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ലേ​ബ​ർ ഓ​ർ​ഗ​നൈ​സേ​ഷ​ന്‍റെ തൊ​ഴി​ലാ​ളി വി​ദ്യാ​ഭ്യാ​സ​ത്തി​നാ​യു​ള്ള റീ​ജ​ണ​ൽ വി​ദ​ഗ്ധ​യാ​യും സേ​വ​ന​മ​നു​ഷ്ഠി​ച്ചി​രു​ന്നു.

Sports

ആ​ഷ്‌​ലി വെ​സ്റ്റ്‌​വു​ഡ് ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ പു​തി​യ പ​രി​ശീ​ല​ക​ൻ

കൊ​ച്ചി: കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സ് എ​ഫ്സി​യു​ടെ മു​ഖ്യ​പ​രി​ശീ​ല​ക​നാ​യി ആ​ഷ്‌​ലി വെ​സ്റ്റ്‌​വു​ഡി​നെ നി​യ​മി​ച്ചു. ന​ട​പ്പു​സീ​സ​ണി​ന്‍റെ അ​വ​സാ​നം വ​രെ​യാ​ണ് ക​രാ​ർ. ഇ​ന്ത്യ​ൻ ഫു​ട്ബോ​ളി​ൽ വ​ലി​യ പ​രി​ച​യ​സ​മ്പ​ത്തു​ള്ള പ​രി​ശീ​ല​ക​നാ​ണ് ആ​ഷ്‌​ലി വെ​സ്റ്റ്‌​വു​ഡ്.

ബം​ഗ​ളൂ​രു എ​ഫ്‌​സി​യെ ര​ണ്ട് ത​വ​ണ ഐ-​ലീ​ഗ് കി​രീ​ട​ത്തി​ലേ​ക്കും ഒ​രു ത​വ​ണ ഫെ​ഡ​റേ​ഷ​ൻ ക​പ്പ് വി​ജ​യ​ത്തി​ലേ​ക്കും ന​യി​ച്ച അ​ദ്ദേ​ഹം, മു​ൻ​പ് എ​ടി​കെ, പ​ഞ്ചാ​ബ് എ​ഫ്‌​സി എ​ന്നീ ടീ​മു​ക​ളെ​യും പ​രി​ശീ​ലി​പ്പി​ച്ചി​ട്ടു​ണ്ട്.

ഹോ​ങ്കോ​ങ് ദേ​ശീ​യ ഫു​ട്ബോ​ൾ ടീ​മി​ന്റെ പ​രി​ശീ​ല​ക​നാ​യാ​ണ് അ​ദ്ദേ​ഹം ഏ​റ്റ​വും ഒ​ടു​വി​ൽ പ്ര​വ​ർ​ത്തി​ച്ച​ത്. വ​രാ​നി​രി​ക്കു​ന്ന മ​ത്സ​ര​ങ്ങ​ൾ​ക്കു​ള്ള ത​യാ​റെ​ടു​പ്പു​ക​ൾ​ക്കാ​യി അ​ദ്ദേ​ഹം ഉ​ട​ന​ടി ടീ​മി​ന്‍റെ ചു​മ​ത​ല​യേ​ൽ​ക്കും.

ആ​ഷ്‌​ലി​യെ ക്ല​ബ്ബി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്നു. ഇ​ന്ത്യ​ൻ ഫു​ട്ബോ​ളി​നെ​ക്കു​റി​ച്ചു​ള്ള അ​ദ്ദേ​ഹ​ത്തി​ന്റെ അ​റി​വും പ​രി​ച​യ​സ​മ്പ​ത്തും ടീ​മി​ന് വ​ലി​യ ഗു​ണം ചെ​യ്യും. സീ​സ​ണി​ലെ ബാ​ക്കി മ​ത്സ​ര​ങ്ങ​ളി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ടീ​മി​ന്‍റെ പ്ര​ക​ട​ന​ത്തി​നാ​യി ഞ​ങ്ങ​ൾ കാ​ത്തി​രി​ക്കു​ന്നു​വെ​ന്ന് പു​തി​യ പ​രി​ശീ​ല​ക​നെ സ്വാ​ഗ​തം ചെ​യ്തു​കൊ​ണ്ട് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സ് സി​ഇ​ഓ അ​ഭി​ക് ചാ​റ്റ​ർ​ജി പ​റ​ഞ്ഞു.

വ​ലി​യ ആ​രാ​ധ​ക പി​ന്തു​ണ​യും പ്ര​തീ​ക്ഷ​ക​ളു​മു​ള്ള ക്ല​ബ്ബാ​ണ് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സ്. ഈ ​സ്ഥാ​ന​ത്തി​ന്റെ ഉ​ത്ത​ര​വാ​ദി​ത്ത​ത്തെ​ക്കു​റി​ച്ച് ഞാ​ൻ പൂ​ർ​ണ്ണ ബോ​ധ​വാ​നാ​ണ്. വ​രും ദി​വ​സ​ങ്ങ​ളി​ൽ ടീ​മി​നെ​യും സ്റ്റാ​ഫി​നെ​യും അ​ടു​ത്ത​റി​യു​ന്ന​തി​നും ക​ളി​ക്കാ​ർ​ക്കൊ​പ്പം പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ന്ന​തി​നു​മാ​ണ് താ​ൻ മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന​തെ​ന്ന് ചു​മ​ത​ല​യേ​റ്റ ശേ​ഷം ആ​ഷ്‌​ലി വെ​സ്റ്റ്‌​വു​ഡ് പ​റ​ഞ്ഞു.

Kerala

ഡോ​ക്്ട​ർ​മാ​രു​ടെ മൊ​ഴി​യെ​ടു​ത്ത് പോ​ലീ​സ്: അ​ന്വേ​ഷ​ണ​ത്തി​ന് പ്ര​ത്യേ​ക സം​ഘ​ത്തെ നി​യോ​ഗി​ച്ചേ​ക്കും

ക​​​ണ്ണൂ​​​ർ: ക​​​ണ്ണൂ​​​ർ റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​നി​​​ൽ കെ​​​എ​​​സ്‌​​​യു പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​നി​​ടെ ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രി​​​ക്കും ഗ​​​ൺ​​​മാ​​​നും പ​​​രി​​​ക്കേ​​​റ്റ സം​​​ഭ​​​വ​​​ത്തെ​​​ക്കു​​​റി​​​ച്ച് റെ​​​യി​​​ൽ​​​വേ സി​​​ഐ സു​​​ധീ​​​ർ മ​​​നോ​​​ഹ​​​റി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള സം​​​ഘം അ​​​ന്വേ​​​ഷ​​​ണം തു​​​ട​​​ങ്ങി.

എ​​​ന്നാ​​​ൽ, മ​​​ന്ത്രി​​​ക്ക​​​ട​​​ക്കം പ​​​രി​​​ക്കേ​​​റ്റ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ഉ​​​ന്ന​​​ത​​​ത​​​ല സം​​​ഘ​​​ത്തെ നി​​​യോ​​​ഗി​​​ച്ച് അ​​​ന്വേ​​​ഷ​​​ണം കൂ​​​ടു​​​ത​​​ൽ ഊ​​​ർ​​​ജി​​​ത​​​മാ​​​ക്കു​​​ന്ന കാ​​​ര്യം ഇ​​​ന്ന​​​ലെ റെ​​​യി​​​ൽ​​​വേ ഐ​​​ജി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ചേ​​​ർ​​​ന്ന പ്ര​​​ത്യേ​​​ക യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ച താ​​​യി അ​​​റി​​​യു​​​ന്നു.

സി​​​ഐ സു​​​ധീ​​​ർ മ​​​നോ​​​ഹ​​​റി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം ഇ​​​ന്ന​​​ലെ മ​​​ന്ത്രി​​​യെ പ​​​രി​​​ശോ​​​ധി​​​ച്ച ഡോ​​​ക്ട​​​ർ​​​മാ​​​രു​​​ടെ മൊ​​​ഴി​​​യെ​​​ടു​​​ത്തു. മ​​​ന്ത്രി​​​ക്കു പ​​​റ്റി​​​യ മു​​​റി​​​വ് ആ​​​യു​​​ധ​​​മോ മ​​​റ്റെ​​​ന്തെ​​​ങ്കി​​​ലുംകൊ​​​ണ്ട് ഉ​​​ണ്ടാ​​​യ​​​താ​​​ണോ എ​​​ന്ന​​​താ​​​ണ് പോ​​​ലീ​​​സ് പ്ര​​​ധാ​​​ന​​​മാ​​​യും ചോ​​​ദി​​​ച്ച​​​റി​​​ഞ്ഞ​​​ത്. മ​​​ന്ത്രി​​​യും ഗ​​​ൺ​​​മാ​​​നു​​​മു​​​ണ്ടാ​​​യ മു​​​റി​​​വു​​​ക​​​ളു​​​ടെ പ്ര​​​ത്യേ​​​ക​​​ത​​​യും ചോ​​​ദി​​​ച്ച​​​റി​​​ഞ്ഞു.

നി​​​ല​​​വി​​​ൽ ക​​​ണ്ണൂ​​​ർ റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​നി​​​ലെ സി​​​സി​​​ടി​​​വി ദൃ​​​ശ്യ​​​ങ്ങ​​​ൾ ആ​​​ർ​​​പി​​​എ​​​ഫ് പ​​​രി​​​ശോ​​​ധി​​​ച്ചുവ​​​രി​​​ക​​​യാ​​​ണ്. ഇ​​​വി​​​ടെ 55 സി​​​സി​​​ടി​​​വി കാ​​​മ​​​റ​​​ക​​​ളാ​​​ണു​​​ള്ള​​​ത്. ഇ​​​തി​​​ൽ എ​​​ത്ര കാ​​​മ​​​റ​​​ക​​​ൾ പ്ര​​​വ​​​ർ​​​ത്ത​​​ന​​​സ​​​ജ്ജമാ​​​ണോ എ​​​ന്ന​​​ത് എ​​​ല്ലാം പ​​​രി​​​ശോ​​​ധി​​​ച്ച ശേ​​​ഷം വ്യ​​​ക്ത​​​മാ​​​കും. എ​​​ന്നാ​​​ൽ ഇ​​​തു​​​വ​​​രെ ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധന​​​യി​​​ൽ മ​​​ന്ത്രി​​​യെ പ്ര​​​തി​​​ഷേ​​​ധ​​​ക്കാ​​​ർ കൈ​​​യേ​​​റ്റം ചെ​​​യ്യു​​​ന്ന ദൃ​​​ശ്യ​​​ങ്ങ​​​ളൊ​​​ന്നും ല​​​ഭി​​​ച്ചി​​​ല്ലെ​​​ന്നാ​​​ണു സൂ​​​ച​​​ന.

അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി സി​​​സി​​​ടി​​​വി ദൃ​​​ശ്യ​​​ങ്ങ​​​ൾ ന​​​ല്ക​​​ണ​​​മെ​​​ന്നു കാ​​​ണി​​​ച്ച് റെ​​​യി​​​ൽ​​​വേ പോ​​​ലീ​​​സ് ആ​​​ർ​​​പി​​​എ​​​ഫി​​​നെ സ​​​മീ​​​പി​​​ച്ചി​​​ട്ടു​​​ണ്ട്. സീ​​​ൽ ചെ​​​യ്തു വാ​​​ങ്ങു​​​ന്ന സി​​​സി​​​ടി​​​വി ദൃ​​​ശ്യ​​​ങ്ങ​​​ൾ റെ​​​യി​​ൽ​​​വേ പോ​​​ലീ​​​സ് കോ​​​ട​​​തി​​​ക്കാ​​​ണ് കൈ​​​മാ​​​റു​​​ക. ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രി​​​ക്ക് എം​​​ആ​​​ർ​​​ഐ സ്കാ​​​നിം​​​ഗി​​​ൽ ഗു​​​രു​​​ത​​​ര പ്ര​​​ശ്നം ഇ​​​ല്ലെ​​​ന്നാ​​​ണു റി​​​പ്പോ​​​ർ​​​ട്ട്. എ​​​ങ്കി​​​ലും ക​​​ഴു​​​ത്തി​​​​​​ലും ഇ​​​ട​​​തുകൈ​​​യി​​​ലും നേ​​​രി​​​യ ക്ഷ​​​തമു​​​ണ്ട്. ക​​​ഴു​​​ത്തി​​​ന്‍റെ പ​​​രി​​​ക്ക് മൂ​​​ലം വ​​​ല​​​തു​​​കൈ​​​യി​​​ൽ മ​​​ര​​​വി​​​പ്പു​​​ണ്ട്.

കെ​​​എ​​​സ്‌​​​യു പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ ക​​​ഴു​​​ത്തി​​​ന് ഇ​​​ടി​​​ക്കു​​​ക​​​യും കൈ ​​​പി​​​ടി​​​ച്ച് തി​​​രി​​​ക്കു​​​ക​​​യും ചെ​​​യ്തു​​​വെ​​​ന്ന പ​​​രാ​​​തി​​​യി​​​ലാ​​​ണ് മ​​​ന്ത്രി​​​യെ ആ​​​ദ്യം ക​​​ണ്ണൂ​​​ർ ജി​​​ല്ലാ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ച​​​ത്. ക​​​ണ്ണൂ​​​ർ ജി​​​ല്ലാ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ തീ​​​വ്രപ​​​രി​​​ച​​​ര​​​ണ വി​​​ഭാ​​​ഗ​​​ത്തി​​​ൽ ക​​​ഴി​​​ഞ്ഞ മ​​​ന്ത്രി​​​യെ ബു​​​ധ​​​നാ​​​ഴ്ച രാ​​​ത്രി കൂ​​​ടു​​​ത​​​ൽ പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ൾ​​​ക്കാ​​​യി പ​​​രി​​​യാ​​​രം മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്ക് മാ​​​റ്റു​​​ക​​​യാ​​​യി​​​രു​​​ന്നു.

Kerala

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലെ പ​രാ​തി​ക​ൾ: മൂ​ന്നം​ഗ സ​മി​തിയെ ചുമതലപ്പെടുത്തി


തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ത​​​​ദ്ദേ​​​​ശ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ലെ കാ​​​​ലു​​​​വാ​​​​ര​​​​ലും ഔ​​​​ദ്യോ​​​​ഗി​​​​ക സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​ക​​​​ളെ പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ടു​​​​ത്താ​​​​ൻ ന​​​​ട​​​​ത്തി​​​​യ ശ്ര​​​​മ​​​​വും വി​​​​ഭാ​​​​ഗീ​​​​യ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളും അ​​​​ട​​​​ക്കം കെ​​​​പി​​​​സി​​​​സി​​​​ക്ക് ല​​​​ഭി​​​​ച്ച പ​​​​രാ​​​​തി​​​​ക​​​​ൾ പ​​​​രി​​​​ശോ​​​​ധി​​​​ക്കാ​​​​ൻ മൂ​​​​ന്നം​​​​ഗ സ​​​​മി​​​​തി​​​​യെ ചു​​​​മ​​​​ത​​​​ല​​​​പ്പെ​​​​ടു​​​​ത്തി.

ത​​​​ദ്ദേ​​​​ശ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടു വി​​​​വി​​​​ധ ജി​​​​ല്ല​​​​ക​​​​ളി​​​​ൽനി​​​​ന്ന് നൂ​​​​റു​​​​ക​​​​ണ​​​​ക്കി​​​​നു പ​​​​രാ​​​​തി​​​​ക​​​​ളാ​​​​ണ് കെ​​​​പി​​​​സി​​​​സി​​​​ക്കു ല​​​​ഭി​​​​ച്ച​​​​ത്.

പ​​​​രാ​​​​തി​​​​ക​​​​ൾ പ​​​​രി​​​​ശോ​​​​ധി​​​​ച്ച് റി​​​​പ്പോ​​​​ർ​​​​ട്ട് സ​​​​മ​​​​ർ​​​​പ്പി​​​​ക്കാ​​​​നാ​​​​യി മു​​​​ൻ​​​​മ​​​​ന്ത്രി കെ.​​​​സി. ജോ​​​​സ​​​​ഫ്, രാ​​​​ഷ്‌ട്രീയ​​​​കാ​​​​ര്യ സ​​​​മി​​​​തി അം​​​​ഗം സി.​​​​പി. മു​​​​ഹ​​​​മ്മ​​​​ദ്, മു​​​​ൻ എം​​​​എ​​​​ൽ​​​​എ കെ. ​​​​മോ​​​​ഹ​​​​ൻ​​​​കു​​​​മാ​​​​ർ എ​​​​ന്നി​​​​വ​​​​ര​​​​ട​​​​ങ്ങു​​​​ന്ന മൂ​​​​ന്നം​​​​ഗ ക​​​​മ്മി​​​​റ്റി​​​​ക്ക് കെ​​​​പി​​​​സി​​​​സി പ്ര​​​​സി​​​​ഡ​​​​ന്‍റ് സ​​​​ണ്ണി ജോ​​​​സ​​​​ഫ് എം​​​​എ​​​​ൽ​​​​എ രൂ​​​​പം ന​​​​ൽ​​​​കി​​​.

ത​​​​ദ്ദേ​​​​ശ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ സം​​​​ഘ​​​​ട​​​​ന​​​​യ്ക്ക് ദോ​​​​ഷ​​​​ക​​​​ര​​​​മാ​​​​യ വി​​​​ഭാ​​​​ഗീ​​​​യ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ള​​​​ട​​​​ക്കം ന​​​​ട​​​​ത്തി​​​​യ​​​​വ​​​​ർ​​​​ക്കെ​​​​തി​​​​രേ അ​​​​ച്ച​​​​ട​​​​ക്ക ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്കും.

Sports

വ​നി​താ പ്രീ​മി​യ​ർ ലീ​ഗ്: ജെ​മീ​മ ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സ് ക്യാ​പ്റ്റ​ൻ

ന്യൂ​ഡ​ൽ​ഹി: 2026ലെ ​വ​നി​താ പ്രീ​മി​യ​ർ ലീ​ഗി​ന് മു​ന്നോ​ടി​യാ​യി ഇ​ന്ത്യ​ൻ‌ താ​രം ജെ​മീ​മ റോ​ഡ്രി​ഗ​സി​നെ ക്യാ​പ്റ്റ​നാ​യി നി​യ​മി​ച്ച് ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സ്. ടീം ​വി​ട്ട ഓ​സ്ട്രേ​ലി​യ​ൻ താ​രം മെ​ഗ് ലാ​നിം​ഗി​ന് പ​ക​ര​മാ​യാ​ണ് ജെ​മീ​മ ക്യാ​പ്റ്റ​നാ​കു​ന്ന​ത്.

ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സി​ന്‍റെ ക്യാ​പ്റ്റ​ൻ ആ​കു​ന്ന​ത് വ​ലി​യ കാ​ര്യ​മാ​ണെ​ന്നും ത​നി​ക്ക് ല​ഭി​ച്ച അം​ഗീ​കാ​ര​മാ​യാ​ണ് ഇ​തി​നെ കാ​ണു​ന്ന​തെ​ന്നും ജെ​മീ​മ പ​റ​ഞ്ഞു. ടീം ​മാ​നേ​ജ്മെ​ന്‍റി​നും സ​പ്പോ​ർ​ട്ടിം​ഗ് സ്റ്റാ​ഫി​നും ജെ​മീ​മ ന​ന്ദി പ​റ​ഞ്ഞു.

വ​നി​താ ഏ​ക​ദി​ന ലോ​ക​ക​പ്പ് നേ​ടി​യ ഇ​ന്ത്യ​ൻ‌ ടീ​മി​ലെ പ്ര​ധാ​ന താ​ര​മാ​യി​രു​ന്നു ജെ​മീ​മ. സെ​മി​ഫൈ​ന​ലി​ൽ ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രാ​യ ഇ​ന്ത്യ​യു​ടെ വി​ജ​യ​ത്തി​ൽ ജെ​മീ​മ​യു​ടെ ഇ​ന്നിം​ഗ്സാ​ണ് നി​ർ​ണാ​യ​ക​മാ​യ​ത്.127 റ​ൺ​സാ​ണ് ജെ​മീ​മ സെ​മി​യി​ൽ എ​ടു​ത്ത​ത്.

"ത​നി​ക്കും കു​ടും​ബ​ത്തി​നും ഈ ​വ​ർ​ഷം പ്രി​യ​പ്പെ​ട്ട​താ​ണ്. ലോ​ക​ക​പ്പ് നേ​ടി. ഇ​പ്പോ​ൾ ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സും പ്ര​ധാ​ന​പ്പെ​ട്ട ഉ​ത്ത​ര​വാ​ദി​ത്വം ഏ​ൽ​പ്പി​ച്ചു.'-​ജെ​മീ​മ കൂ​ട്ടി​ച്ചേ​ർ​ത്തു.

District News

പ​ഞ്ചാ​യ​ത്ത് അം​ഗ​ത്തെ അ​നു​മോ​ദി​ച്ചു

ബ​ളാം​തോ​ട്: പ​ന​ത്ത​ടി പ​ഞ്ചാ​യ​ത്ത് അം​ഗ​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ബ​ളാം​തോ​ട് ക്ഷീ​ര​സം​ഘം ഡ​യ​റ​ക്ട​ർ കെ.​സി. മോ​ഹ​ൻ​ദാ​സി​നെ ക്ഷീ​ര​സം​ഘം പ്ര​വ​ർ​ത്ത​ക​ർ അ​നു​മോ​ദി​ച്ചു.


മി​ൽ​മ ജി​ല്ലാ ഓ​ഫീ​സ് മേ​ധാ​വി വി. ​ഷാ​ജി ഉ​പ​ഹാ​രം കൈ​മാ​റി. സം​ഘം പ്ര​സി​ഡ​ന്‍റ് കെ.​എ​ൻ. വി​ജ​യ​കു​മാ​ര​ൻ നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി സി.​എ​സ്. പ്ര​ദീ​പ് കു​മാ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് സു​ലേ​ഖ രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.


ക​ന്നു​കാ​ലി​രോ​ഗ​ങ്ങ​ളും പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പു​ക​ളും എ​ന്ന വി​ഷ​യ​ത്തി​ൽ വെ​റ്റ​റി​ന​റി സ​ർ​ജ​ൻ ഡോ. ​അ​രു​ൺ എ​സ്. അ​ജി​ത്ത്, ഭ​ക്ഷ്യ​സു​ര​ക്ഷ ക്ഷീ​ര​മേ​ഖ​ല​യി​ൽ എ​ന്ന വി​ഷ​യ​ത്തി​ൽ മി​ൽ​മ ജി​ല്ലാ മേ​ധാ​വി വി. ​ഷാ​ജി, മ​ല​ബാ​ർ മേ​ഖ​ലാ യൂ​ണി​യ​ന്‍റെ വി​വി​ധ പ​ദ്ധ​തി​ക​ളെ കു​റി​ച്ച് മി​ൽ​മ സീ​നി​യ​ർ സൂ​പ്പ​ർ​വൈ​സ​ർ മേ​ഘ മു​ര​ളീ​ധ​ര​ൻ എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു.

National

പി.​ആ​ർ. ര​മേ​ശ് കേ​ന്ദ്ര വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ്ണ​ർ; പ​ദ​വി​യി​ലെ​ത്തു​ന്ന ആ​ദ്യ മ​ല​യാ​ളി

ന്യൂ​ഡ​ൽ​ഹി: മ​ല​യാ​ളി​യാ​യ പി.​ആ​ർ. ര​മേ​ശ് കേ​ന്ദ്ര വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ്ണ​ർ ആ​യി നി​യ​മി​ത​നാ​യി. ഓ​പ്പ​ൺ മാ​ഗ​സി​ൻ മാ​നേ​ജിം​ഗ് അ​ദ്ദേ​ഹം,

ആ​ദ്യ​മാ​യാ​ണ് ഒ​രു മ​ല​യാ​ളി ഈ ​പ​ദ​വി​യി​ൽ നി​യ​മി​ത​നാ​കു​ന്ന​ത്. തി​രു​വ​ല്ല മ​ണ്ണ​ൻ​ക​ര​ച്ചി​റ​യി​ൽ പു​ത്തൂ​ർ കു​ടും​ബാം​ഗ​മാ​ണ് ര​മേ​ശ്.

പ്രേം ​ഭാ​ട്ടി​യ, റെ​ഡ് ഇ​ങ്ക് അ​വാ​ർ​ഡു​ക​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്. എ​ക്ക​ണോ​മി​ക് ടൈം​സ് നാ​ഷ​ണ​ൽ പൊ​ളി​റ്റി​ക്ക​ൽ എ​ഡി​റ്റ​ർ ആ​യി​രു​ന്നു. ടൈം​സ് ഓ​ഫ് ഇ​ന്ത്യ​യി​ൽ സീ​നി​യ​ർ എ​ഡി​റ്റ​റാ​യ ഭാ​ര​തി ജെ​യ്ൻ ആ​ണ് ഭാ​ര്യ.

National

സെൻസസ്: ജനുവരി 15നകം ഉദ്യോഗസ്ഥരെ നിയമിക്കണം

ന്യൂ​​​ഡ​​​ൽ​​​ഹി: സെ​​​ൻ​​​സ​​​സ് ന​​​ട​​​പ​​​ടി​​​ക​​​ൾ​​​ക്കു​​​വേ​​​ണ്ടി​​​യു​​​ള്ള വി​​​വ​​​ര​​​ശേ​​​ഖ​​​ര​​​ണ പ്ര​​​ക്രി​​​യ​​​യ്ക്കാ​​​യി അ​​​ടു​​​ത്ത വ​​​ർ​​​ഷം ജ​​​നു​​​വ​​​രി 15ന​​​കം ആ​​​വ​​​ശ്യ​​​മാ​​​യ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ നി​​​യ​​​മി​​​ക്കാ​​​ൻ സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ​​​ക്കും കേ​​​ന്ദ്ര​​​ഭ​​​ര​​​ണ​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ൾ​​​ക്കും ര​​​ജി​​​സ്ട്രാ​​​ർ ജ​​​ന​​​റ​​​ൽ ഓ​​​ഫ് ഇ​​​ന്ത്യ (ആ​​​ർ​​​ജി​​​ഐ) നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി.

ജ​​​ന​​​സം​​​ഖ്യാ ക​​​ണ​​​ക്കെ​​​ടു​​​പ്പി​​​ന് എ​​​ന്യുമ​​​റേ​​​റ്റ​​​ർ​​​മാ​​​രെ​​​യും, മേ​​​ൽ​​​നോ​​​ട്ടത്തി​​​നാ​​​യി സൂ​​​പ്പ​​​ർ​​​വൈ​​​സ​​​ർ​​​മാ​​​രെ​​​യും നി​​​യ​​​മി​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണ് ആ​​​ർ​​​ജി​​​ഐ​​​യു​​​ടെ സ​​​ർ​​​ക്കു​​​ല​​​റി​​​ൽ പ​​​റ​​​യു​​​ന്ന​​​ത്. 700 മു​​​ത​​​ൽ 800 വ​​​രെ ജ​​​ന​​​സം​​​ഖ്യ​​​ക്കാ​​​യി ഒ​​​രു എ​​​ന്യു​​​മ​​​റേ​​​റ്റ​​​റെ​​​യും ആ​​​റ് എ​​​ന്യുമ​​​റേ​​​റ്റ​​​ർ​​​മാ​​​രു​​​ടെ ജോ​​​ലി​​​ക​​​ൾ​​​ക്കു മേ​​​ൽ​​​നോ​​​ട്ടം വ​​​ഹി​​​ക്കു​​​ന്ന​​​തി​​​നാ​​​യി ഒ​​​രു സൂ​​​പ്പ​​​ർ​​​വൈ​​​സ​​​റെ​​​യും നി​​​യ​​​മി​​​ക്കാ​​​നാ​​​ണു നി​​​ർ​​​ദേ​​​ശം. അ​​​ടി​​​യ​​​ന്ത​​​ര സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ൾ​​​ക്കാ​​​യി പ​​​ത്തു ശ​​​ത​​​മാ​​​നം അ​​​ധി​​​ക എ​​​ന്യൂ​​​മ​​​റേ​​​റ്റ​​​ർ​​​മാ​​​രെ​​​യും സൂ​​​പ്പ​​​ർ​​​വൈ​​​സ​​​ർ​​​മാ​​​രെ​​​യും നി​​​യ​​​മി​​​ക്കാ​​​നും സം​​​സ്ഥാ​​​ന​​​ങ്ങ​​​ളോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്.

1990ലെ ​​​സെ​​​ൻ​​​സ​​​സ് നി​​​യ​​​മ​​​ങ്ങ​​​ളു​​​ടെ റൂ​​​ൾ 3 അ​​​നു​​​സ​​​രി​​​ച്ച് അ​​​ധ്യാ​​​പ​​​ക​​​രെ​​​യും ക്ല​​​ർ​​​ക്കു​​​മാ​​​രെ​​​യും ഏ​​​തെ​​​ങ്കി​​​ലു​​​മൊ​​​രു സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ അ​​​ല്ലെ​​​ങ്കി​​​ൽ ത​​​ദ്ദേ​​​ശ സ്വ​​​യം​​​ഭ​​​ര​​​ണ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നെ​​​യും എ​​​ന്യൂ​​​മ​​​റേ​​​റ്റ​​​റാ​​​യി നി​​​യ​​​മി​​​ക്കാ​​​മെ​​​ന്ന് ആ​​​ർ​​​ജി​​​ഐ വ്യ​​​ക്ത​​​മാ​​​ക്കി.

എ​​​ന്യുമ​​​റേ​​​റ്റ​​​റേ​​​ക്കാ​​​ൾ ഉ​​​യ​​​ർ​​​ന്ന റാ​​​ങ്കു​​​ള്ള ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നാ​​​യി​​​രി​​​ക്കും സൂ​​​പ്പ​​​ർ​​​വൈ​​​സ​​​ർ. വ​​​രു​​​ന്ന സെ​​​ൻ​​​സ​​​സ് ന​​​ട​​​പ​​​ടി​​​ക​​​ൾ നി​​​ശ്ചി​​​ത സ​​​മ​​​യ​​​പ​​​രി​​​ധി​​​ക്കു​​​ള്ളി​​​ൽ അ​​​വ​​​സാ​​​നി​​​പ്പി​​​ക്കു​​​ന്നതിന് 30 ല​​​ക്ഷം ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ​​​യാ​​​ണ് ഫീ​​​ൽ​​​ഡു​​​ക​​​ളി​​​ൽ വി​​​ന്യ​​​സി​​​ക്കു​​​ക.

ര​​​ണ്ടു ഘ​​​ട്ട​​​മാ​​​യി ന​​​ട​​​ക്കു​​​ന്ന സെ​​​ൻ​​​സ​​​സി​​​ന്‍റെ ആ​​​ദ്യ​​​ഘ​​​ട്ടം അ​​​ടു​​​ത്ത വ​​​ർ​​​ഷം ഏ​​​പ്രി​​​ൽ മു​​​ത​​​ലും ര​​​ണ്ടാം​​​ഘ​​​ട്ടം 2027 ഫെ​​​ബ്രു​​​വ​​​രി​​​യി​​​ലു​​​മാ​​​ണ് ആ​​​രം​​​ഭി​​​ക്കു​​​ക.

15 വ​​​ർ​​​ഷ​​​ത്തി​​​നു​​​ശേ​​​ഷം രാ​​​ജ്യ​​​ത്തു ന​​​ട​​​ക്കു​​​ന്ന സെ​​​ൻ​​​സ​​​സ് ന​​​ട​​​പ​​​ടി​​​ക​​​ളു​​​ടെ ചോ​​​ദ്യാ​​​വ​​​ലി ത​​​യാ​​​റാ​​​ക്കു​​​ന്ന​​​തി​​​ന്‍റെ അ​​​വ​​​സാ​​​ന​​​ഘ​​​ട്ട ന​​​ട​​​പ​​​ടി​​​ക​​​ൾ പു​​​രോ​​​ഗ​​​മി​​​ച്ചു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന് കേ​​​ന്ദ്രം ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ അ​​​റി​​​യി​​​ച്ചി​​​രു​​​ന്നു.

Latest News

Corehub Up