കൊയിലാണ്ടി: പൂക്കാട് ചേമഞ്ചേരി തറയിൽ കുളത്തിൽ മുങ്ങിത്താഴ്ന്ന അൽബിനെ രക്ഷപ്പെടുത്തിയ തിരുവങ്ങൂർ യുപി സ്കൂൾ ആറാം ക്ലാസ് വിദ്യാർഥി ആരോണിനെ അനുമോദിച്ചു.
സ്കൂളിൽ നടന്ന ചടങ്ങ് കൊയിലാണ്ടി ഫയർ സ്റ്റേഷൻ ഓഫീസർ പി.എം. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ഹെഡ് മാസ്റ്റർ എ.ആർ. ഷമീർ, സി.കെ. ബാലകൃഷ്ണൻ, കെ. സുരേഷ് ബാബു, വി.കെ. മുഹമ്മദലി എന്നിവർ പ്രസംഗിച്ചു. കഴിഞ്ഞ ദിവസമാണ് ചേമഞ്ചേരി തറയിൽ കുളത്തിൽ അപകടത്തിൽപ്പെട്ട ആൽവിനെ ആരോൺ രക്ഷപ്പെടുത്തിയത്.
ആൽവിന്റെ അമ്മയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ ആരോൺ കുളത്തിലേക്ക് എടുത്ത് ചാടി ആൽബിന്റെ മുടിക്ക് പിടിച്ച് കരയ്ക്ക് എത്തിക്കുകയായിരുന്നു.കിളിയാടത്ത് പൊയിൽ മണിലാലിന്റെയും ആഷ്നയുടെയും മകനാണ് ആരോൺ.