Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Aquatic

Malappuram

പൈ​പ്പു​ക​ൾ​ക്കു​ള്ളി​ൽ ഇ​ഴ​ജ​ന്തു​ക്ക​ൾ "ജീവൻ തുടിക്കും' ജ​ൽജീ​വ​ൻ പ​ദ്ധ​തി​

ക​രു​വാ​ര​കു​ണ്ട്: ജ​ൽജീ​വ​ൻ പ​ദ്ധ​തി​ക്കു വേ​ണ്ടി പാ​ത​യോ​ര​ങ്ങ​ളി​ലും ഗ്രാ​മീ​ണ റോ​ഡു​ക​ളു​ടെ ഓ​ര​ങ്ങ​ളി​ലും കൂ​ട്ടി​യി​ട്ട വ​ലി​യ ജ​ല​സേ​ച​ന പൈ​പ്പു​ക​ളു​ടെ മു​ക​ളി​ലൂ​ടെ കാ​ടു​മൂ​ടി കി​ട​ക്കു​ന്ന​ത് യാ​ത്ര​ക്കാ​ർ​ക്കും വാ​ഹ​ന യാ​ത്രി​ക​ർ​ക്കും ഭീ​ഷ​ണി​യാ​കു​ന്നു. കാ​ട്ടു​പ​ന്നി, കു​റു​ക്ക​ൻ, അ​പ​ക​ട​കാ​രി​ക​ളാ​യ ഇ​ഴ​ജ​ന്തു​ക്ക​ൾ തു​ട​ങ്ങി​യ​വ​യു​ടെ വി​ഹാ​ര​കേ​ന്ദ്രം കൂ​ടി​യാ​യി ഇ​വി​ടം മാ​റി.

വേ​ണ്ട​ത്ര പ​ഠ​ന​വും ആ​സൂ​ത്ര​ണ​വും ന​ട​ത്താ​തെ കു​ടി​വെ​ള്ളം ആ​വ​ശ്യ​മാ​യി​ട​ത്തേ​ക്കും ആ​വ​ശ്യ​ക​ത​യി​ല്ലാ​ത്തി​ട​ത്തേ​ക്കും പൈ​പ്പു​ക​ൾ സ്ഥാ​പി​ച്ച​തോ​ടെ ഗ്രാ​മീ​ണ റോ​ഡു​ക​ളു​ടെ പ​ല ഭാ​ഗ​ങ്ങ​ളും ത​ക​ർ​ന്നി​രി​ക്കു​ക​യാ​ണ്.

പൈ​പ്പി​ടു​ന്ന​തി​നാ​യി റോ​ഡ​രി​കി​ൽ കീ​റി​യ ചാ​ലു​ക​ൾ പ​ല സ്ഥ​ല​ങ്ങ​ളി​ലും ഇ​പ്പോ​ഴും പൂ​ർ​ണ​മാ​യി പു​നഃ​സ്ഥാ​പി​ച്ചി​ട്ടി​ല്ല. ഇ​ത്ര​യും പൈ​പ്പു​ക​ൾ സ്ഥാ​പി​ച്ചി​ട്ടും കു​ടി​വെ​ള്ളം എ​ന്ന് ല​ഭി​ക്കും എ​ന്നാ​ണ് ജ​ന​ങ്ങ​ളു​ടെ ചോ​ദ്യം. പ​ദ്ധ​തി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി ജ​ന​ങ്ങ​ൾ​ക്ക് വെ​ള്ളം ല​ഭ്യ​മാ​ക്കു​ന്ന​തി​ന് മു​ന്പ് ത​ന്നെ റോ​ഡു​ക​ൾ ന​ശി​ക്കു​ന്ന അ​വ​സ്ഥ​യാ​ണ് പ​ല പ്ര​ദേ​ശ​ങ്ങ​ളി​ലും.

പൈ​പ്പു​ക​ൾ സ്ഥാ​പി​ച്ച​തി​നു ശേ​ഷം റോ​ഡു​ക​ളും ചാ​ലു​ക​ളും പ​ഴ​യ നി​ല​യി​ലേ​ക്ക് പു​നഃ​സ്ഥാ​പി​ക്കു​ക​യും റോ​ഡ​രി​കി​ൽ കി​ട​ക്കു​ന്ന പൈ​പ്പു​ക​ൾ സു​ര​ക്ഷി​ത​മാ​യ സ്ഥ​ല​ത്തേ​ക്ക് മാ​റ്റ​ണ​മെ​ന്നു​മാ​ണ് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

Latest News

Corehub Up