Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Archbishop

പ​ല​രും വാ​ഗ്ദാ​ന​ങ്ങ​ള്‍ ന​ല്‍​കി, പ്രാ​വ​ര്‍​ത്തി​ക​മാ​ക്കി​യ​ത് കെ​സി​ബി​സി മാ​ത്രം: ആ​ര്‍​ച്ച്ബി​ഷ​പ് ഡോ.​ ച​ക്കാ​ല​യ്ക്ക​ല്‍

വി​​​​​​ല​​​​​​ങ്ങാ​​​​​​ട്: വി​​​​​​ല​​​​​​ങ്ങാ​​​​​​ട്, മു​​​​​​ണ്ട​​​​​​ക്കൈ ദു​​​​​​ര​​​​​​ന്ത​​​​​​ബാ​​​​​​ധി​​​​​​ത മേ​​​​​​ഖ​​​​​​ല​​​​​​ക​​​​​​ളി​​​​​​ല്‍ പ്ര​​​​​​കൃ​​​​​​തിദു​​​​​​ര​​​​​​ന്തം ഉ​​​​​​ണ്ടാ​​​​​​യ​​​​​​പ്പോ​​​​​​ള്‍ പ​​​​​​ല ആ​​​​​​ളു​​​​​​ക​​​​​​ളും പ്ര​​​​​​സ്ഥാ​​​​​​ന​​​​​​ങ്ങ​​​​​​ളും നി​​​​​​ര​​​​​​വ​​​​​​ധി വീ​​​​​​ടു​​​​​​ക​​​​​​ള്‍ വാ​​​​​​ഗ്ദാ​​​​​​നം ചെ​​​​​​യ്തെ​​​​ങ്കി​​​​​​ലും വാ​​​​​​ക്കു പാ​​​​​​ലി​​​​​​ച്ച​​​​​​ത് കെ​​​​​​സി​​​​​​ബി​​​​​​സി മാ​​​​​​ത്ര​​​​​​മാ​​​​​​ണെ​​​​​​ന്ന് കെ​​​​​​സി​​​​​​ബി​​​​​​സി പ്ര​​​​​​സി​​​​​​ഡ​​​​​​ന്‍റ് ആ​​​​​​ര്‍​ച്ച്ബി​​​​​​ഷ​​​​​​പ് ഡോ. ​​​​​​വ​​​​​​ര്‍​ഗീ​​​​​​സ് ച​​​​​​ക്കാ​​​​​​ല​​​​​​യ്ക്ക​​​​​​ല്‍.

വി​​​​​​ല​​​​​​ങ്ങാ​​​​​​ട് ഉ​​​​​​രു​​​​​​ള്‍ ദു​​​​​​രി​​​​​​ത​​​​​​ബാ​​​​​​ധി​​​​​​ത​​​​​​ര്‍​ക്കാ​​​​​​യി 70 വീ​​​​​​ടു​​​​​​ക​​​​​​ളു​​​​​​ടെ നി​​​​​​ര്‍​മാ​​​​​​ണം പൂ​​​​​​ര്‍​ത്തി​​​​​​യാ​​​​​​ക്കി​​​​​​കൊ​​​​​​ണ്ടു​​​​​​ള്ള കെ​​​​​​സി​​​​​​ബി​​​​​​സി​​​​​​യു​​​​​​ടെ പു​​​​​​ന​​​​​​ര​​​​​​ധി​​​​​​വാ​​​​​​സ പ്ര​​​​​​വ​​​​​​ര്‍​ത്ത​​​​​​ന​​​​​​ങ്ങ​​​​​​ളു​​​​​​ടെ ഒ​​​​​​ന്നാംഘ​​​​​​ട്ട​​​​​​ സ​​​​​​മാ​​​​​​പ​​​​​​ന​​​​​​വും ര​​​​​​ണ്ടാംഘ​​​​​​ട്ട​​​​​​ പ​​​​​​ദ്ധ​​​​​​തി​​​​​​യു​​​​​​ടെ ഉ​​​​​​ദ്ഘാ​​​​​​ട​​​​​​ന​​​​​​വും മ​​​​​​ഞ്ഞ​​​​​​ക്കു​​​​​​ന്ന് സെ​​​​​​ന്‍റ് അ​​​​​​ല്‍​ഫോ​​​​​​ൻ​​​​​സ​ പ​​​​​​ള്ളി അ​​​​​​ങ്ക​​​​​​ണ​​​​​​ത്തി​​​​​​ല്‍ നി​​​​​​ര്‍​വ​​​​​​ഹി​​​​​​ക്കു​​​​​​ക​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്നു ആ​​​​​​ര്‍​ച്ച്ബി​​​​​​ഷ​​​​​​പ്.

കെ​​​​​​സി​​​​​​ബി​​​​​​സി അ​​​​​​ധ്യ​​​​​​ക്ഷ​​​​​​ന്‍ എ​​​​​​ന്ന നി​​​​​​ല​​​​​​യി​​​​​​ല്‍ പ​​​​​​ല ആ​​​​​​ളു​​​​​​ക​​​​​​ളും ത​​​​​​ന്നെ വി​​​​​​ളി​​​​​​ച്ച് നൂ​​​​​​റു​​​​​​ക​​​​​​ണ​​​​​​ക്കി​​​​​​ന് വീ​​​​​​ടു​​​​​​ക​​​​​​ളാ​​​​​​ണു വാ​​​​​​ഗ്ദാ​​​​​​നം ചെ​​​​​​യ്ത​​​​​​ത്.​ പി​​​​​​ന്നീ​​​​​​ട് അ​​​​​​വ​​​​​​രാ​​​​​​രും വി​​​​​​ളി​​​​​​ച്ചി​​​​​​ല്ല. കെ​​​​​​സി​​​​​​ബി​​​​​​സി നൂ​​​​​​റു​​​​​​വീ​​​​​​ടു​​​​​​ക​​​​​​ള്‍ നി​​​​​​ര്‍​മി​​​​​​ക്കാ​​​​​​മെ​​​​​​ന്നു പ്ര​​​​​​ഖ്യാ​​​​​​പി​​​​​​ച്ചു.

​​ആ ​​​​വീ​​​​​​ടു​​​​​​ക​​​​​​ളു​​​​​​ടെ നി​​​​​​ര്‍​മാ​​​​​​ണം സ​​​​​​മ​​​​​​യ​​​​​​ബ​​​​​​ന്ധി​​​​​​ത​​​​​​മാ​​​​​​യി ന​​​​​​ട​​​​​​ന്നുകൊ​​​​​​ണ്ടി​​​​​​രി​​​​​​ക്കു​​​​​​ക​​​​​​യാ​​​​​​ണ്. വി​​​​​​ല​​​​​​ങ്ങാ​​​​​​ട് 70 വീ​​​​​​ടു​​​​​​ക​​​​​​ൾ കാ​​​​​​ല​​​​​​താ​​​​​​മ​​​​​​സ​​​​​​മി​​​​​​ല്ലാ​​​​​​തെ പൂ​​​​​​ർ​​​​​​ത്തി​​​​​​യാ​​​​​​ക്കാ​​​​​​ൻ ക​​​​​​ഴി​​​​​​ഞ്ഞു.​​​​​​ കെ​​​​​​സി​​​​​​ബി​​​​​​സി​​​​​​യു​​​​​​ടെ ഈ ​​​​​​ന​​​​​​ട​​​​​​പ​​​​​​ടി ജ​​​​​​ന​​​​​​ങ്ങ​​​​​​ളോ​​​​​​ടും ദൈ​​​​​​വ​​​​​​ത്തോ​​​​​​ടു​​​​​​മു​​​​​​ള്ള പ്ര​​​​​​തി​​​​​​ബ​​​​​​ദ്ധ​​​​​​ത​​​​​​യാ​​​​​​ണെ​​​ന്നും ഡോ. ​​​​​​ച​​​​​​ക്കാ​​​​​​ല​​​​​​യ്ക്ക​​​​​​ൽ പ​​​​​​റ​​​​​​ഞ്ഞു.

എ​​​ഴു​​​പ​​​താ​​​മ​​​ത്തെ വീ​​​​​​ടി​​​​​​ന്‍റെ താ​​​​​​ക്കോ​​​​​​ല്‍ ദാ​​​​​​നം ത​​​​​​ല​​​​​​ശേ​​​​​​രി ആ​​​​​​ര്‍​ച്ച്ബി​​​​​​ഷ​​​​​​പ് മാ​​​​​​ര്‍ ജോ​​​​​​സ​​​​​​ഫ് പാം​​​​​​പ്ലാ​​​​​​നി നി​​​​​​ര്‍​വ​​​​​​ഹി​​​​​​ച്ചു. ടാ​​​​​​സ്‌​​​​​​ക്‌​​​​​​ഫോ​​​​​​ഴ്‌​​​​​​സ് രൂ​​​​​​പ​​​​​വ​​​​​ത്ക​​​​​​ര​​​​​​ണം താ​​​​​​മ​​​​​​ര​​​​​​ശേ​​​​​​രി ബി​​​​​​ഷ​​​​​​പ് മാ​​​​​​ര്‍ റെ​​​​​​മീ​​​​​​ജി​​​​​​യോ​​​​​​സ് ഇ​​​​​​ഞ്ച​​​​​​നാ​​​​​​നി​​​​​​യി​​​​​​ലും മേ​​​​​​പ്പ​​​​​​യൂ​​​​​​ര്‍ സ​​​​​​ലാ​​​​​​ഫി​​​​​​യ കോ​​​​​​ള​​​​​​ജ് അ​​​​​​സോ​​​​​​സി​​​​​​യേ​​​​​​ഷ​​​​​​ന്‍ പ്ര​​​​​​സി​​​​​​ഡ​​​​​​ന്‍റ് ഡോ. ​​​​​​ഹു​​​​​​സൈ​​​​​​ന്‍ മ​​​​​​ട​​​​​​വൂ​​​​​​രും ചേ​​​​​​ര്‍​ന്ന് നി​​​​​​ര്‍​വ​​​​​​ഹി​​​​​​ച്ചു.

സി​​​​​​ഒ​​​​​​ഡി പ്ര​​​​​​സി​​​​​​ഡ​​​​​​ന്‍റ് മോ​​​​​​ണ്‍ . ഏ​​​​​​ബ്ര​​​​​​ഹാം​ വ​​​​​​യ​​​​​​ലി​​​​​​ല്‍, കെ​​​​​​സി​​​​​​ബി​​​​​​സി ഡെ​​​​​​പ്യൂ​​​​​​ട്ടി സെ​​​​​​ക്ര​​​​​​ട്ട​​​​​​റി ജ​​​​​​ന​​​​​​റ​​​​​​ല്‍ ഫാ. ​​​​​​തോ​​​​​​മ​​​​​​സ് ത​​​​​​റ​​​​​​യി​​​​​​ല്‍, കെ​​​​​​സി​​​​​​ബി​​​​​​സി ഡി​​​​​​സാ​​​​​​സ്റ്റ​​​​​​ര്‍ മി​​​​​​റ്റി​​​​​​ഗേ​​​​​​ഷ​​​​​​ന്‍ ക​​​​​​മ്മി​​​​​​റ്റി അം​​​​​​ഗ​​​​​​വും രാ​​​​​​ഷ്‌​​​​​ട്രദീ​​​​​​പി​​​​​​ക ലി​​​മി​​​റ്റ​​​ഡ് മാ​​​​​​നേ​​​​​​ജിം​​​​​​ഗ് ഡ​​​​​​യ​​​​​​റ​​​​​​ക്ട​​​​​​റു​​​​​​മാ​​​​​​യ ഫാ. ​​​​​​മൈ​​​​​​ക്കി​​​​​​ള്‍ വെ​​​​​​ട്ടി​​​​​​ക്കാ​​​​​​ട്ട്, കെ​​​​​​എ​​​​​​സ്എ​​​​​​സ്എ​​​​​​ഫ് ഡ​​​​​​യ​​​​​​റ​​​​​​ക്ട​​​​​​ര്‍ ഫാ. ​​​​​​ജേ​​​​​​ക്ക​​​​​​ബ് മാ​​​​​​വു​​​​​​ങ്ക​​​​​​ല്‍, സി​​​​​​ഒ​​​​​​ഡി ഡ​​​​​​യ​​​​​​റ​​​​​​ക്ട​​​​​​ര്‍ ഫാ. ​​​​​​സാ​​​​​​യി പാ​​​​​​റ​​​​​​ന്‍​കു​​​​​​ള​​​​​​ങ്ങ​​​​​​ര, വാ​​​​​​ണി​​​​​​മേ​​​​​​ല്‍ പ​​​​​​ഞ്ചാ​​​​​​യ​​​​​​ത്ത് പ്ര​​​​​​സി​​​​​​ഡ​​​​​​ന്‍റ് പ്ര​​​​​​ദീ​​​​​​പ് തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.

International

ആ​ര്‍​ച്ച്ബി​ഷ​പ് ഫു​ള്‍​ട്ട​ന്‍ ജെ. ​ഷീ​ന്‍റെ വാ​ഴ്ത്ത​പ്പെ​ട്ട പ​ദ​വി​ക്ക് അം​ഗീ​കാ​രം

വ​​​ത്തി​​​ക്കാ​​​ൻ സി​​​റ്റി: ഇ​​​​ല​​​​ക്‌​​​ട്രോ​​​​ണി​​​​ക് മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ​​​​യു​​​​ള്ള വ​​​​ച​​​​ന​​​​പ്ര​​​​ഘോ​​​​ഷ​​​​ണ​​​ത്തി​​​ലൂ​​​ടെ അ​​​​നേ​​​​കാ​​​​യി​​​​ര​​​​ങ്ങ​​​​ളെ വി​​​​ശ്വാ​​​​സ​​​​ത്തി​​​​ലേ​​​​ക്കു ന​​​​യി​​​​ച്ച ആ​​​​ര്‍​ച്ച്ബി​​​​ഷ​​​​പ് ഫു​​​​ള്‍​ട്ട​​​​ന്‍ ജെ. ​​​​ഷീ​​​​ന്‍റെ വാ​​​​ഴ്ത്ത​​​​പ്പെ​​​​ട്ട പ്ര​​​​ഖ്യാ​​​​പ​​​​ന​​​​ത്തി​​​​ന് ലെ​​​യോ പ​​​തി​​​നാ​​​ലാ​​​മ​​​ൻ മാ​​​ർ​​​പാ​​​പ്പ​​​യു​​​ടെ അം​​​​ഗീ​​​​കാ​​​​രം.

20-ാം നൂ​​​​റ്റാ​​​​ണ്ടി​​​​ൽ സ​​​​ഭ​​​​യി​​​​ലും ലോ​​​​ക​​​​ത്തും സു​​​​വി​​​​ശേ​​​​ഷ​​​​വ​​​​ത്ക​​​​ര​​​​ണ​​​​ത്തി​​​​ന്‍റെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ ശ​​​​ബ്‌​​​ദ​​​ങ്ങ​​​​ളി​​​​ൽ ഒ​​​​രാ​​​​ളാ​​​​യി​​​​രു​​​​ന്നു ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് ഫു​​​​ൾ​​​​ട്ട​​​​ൺ ഷീ​​​​ൻ.

1950-60 ക​​​​ളി​​​​ല്‍ അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലെ സം​​​​പ്രേ​​​​ഷ​​​​ണം ചെ​​​​യ്ത “ലൈ​​​​ഫ് ഈ​​​​സ്‌ വ​​​​ര്‍​ത്ത് ലി​​​​വിം​​​​ഗ്” എ​​​​ന്ന ഏ​​​​റ്റ​​​​വും ജ​​​​ന​​​​പ്രീ​​​​തി​​​​യാ​​​​ര്‍​ജി​​​​ച്ച ടെ​​​​ലി​​​​വി​​​​ഷ​​​​ന്‍ വ​​​​ച​​​​ന പ്ര​​​​ഘോ​​​​ഷ​​​​ണ പ​​​​രി​​​​പാ​​​​ടി​​​​യു​​​​ടെ പേ​​​​രി​​​​ലാ​​​​ണ് ഫു​​​​ള്‍​ട്ട​​​​ന്‍ ജെ. ​​​​ഷീ​​​​ന്‍ അ​​​​നേ​​​​കാ​​​​യി​​​​ര​​​​ങ്ങ​​​​ള്‍​ക്ക് പ​​​​രി​​​​ചി​​​​ത​​​​നാ​​​​കു​​​​ന്ന​​​​ത്. ദ​​​​ശ​​​​ല​​​​ക്ഷ​​​​ക്ക​​​​ണ​​​​ക്കി​​​​ന് ആ​​​​ളു​​​​ക​​​​ളാ​​​​ണ് ഈ ​​​​പ​​​​രി​​​​പാ​​​​ടി ക​​​​ണ്ടി​​​​ട്ടു​​​​ള്ള​​​​ത്. മ​​​​ര​​​​ണ​​​​ശേ​​​​ഷ​​​​വും അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ വ​​​​ച​​​​ന പ്ര​​​​ഘോ​​​​ഷ​​​​ണ ഭാ​​​​ഗ​​​​ങ്ങ​​​​ള്‍ പു​​​​നഃ​​​​സം​​​​പ്രേ​​​​ഷ​​​​ണം ചെ​​​​യ്തു​​​​കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ന്നു​​​​ണ്ട്.

1895ല്‍ ​​​​അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലെ ഇ​​​​ല്ലി​​​​നോ​​​​യി​​​​സി​​​​ല്‍ ജ​​​​നി​​​​ച്ച ഷീ​​​​ന്‍ ത​​​​ന്‍റെ 24-ാം വ​​​​യ​​​സി​​​​ല്‍ പൗ​​​​രോ​​​​ഹി​​​​ത്യം സ്വീ​​​​ക​​​​രി​​​​ച്ചു. 1951ല്‍ ​​​​ന്യൂ​​​​യോ​​​​ര്‍​ക്കി​​​​ലെ സ​​​​ഹാ​​​​യ​​​​മെ​​​​ത്രാ​​​​നാ​​​​യി നി​​​​യ​​​​മി​​​​ത​​​​നാ​​​​യി. 1966ല്‍ ​​​​റോ​​​​ച്ചെ​​​​സ്റ്റ​​​​ര്‍ രൂ​​​​പ​​​​ത​​​​യു​​​​ടെ മെ​​​​ത്രാ​​​​നാ​​​​യി. മൂ​​​​ന്നു വ​​​​ര്‍​ഷ​​​​ത്തി​​​നു​​​ശേ​​​​ഷം ആ​​​​ര്‍​ച്ച്ബി​​​​ഷ​​​​പ്പാ​​​യി.

1979ല്‍ ​​​​ന്യൂ​​​​യോ​​​​ര്‍​ക്ക് സി​​​​റ്റി​​​​യി​​​​ല്‍ വ​​​ച്ചാ​​​​ണ് അ​​​​ദ്ദേ​​​​ഹം ദി​​​വം​​​ഗ​​​ത​​​നാ​​​യ​​​ത്. വി​​​​ശു​​​​ദ്ധ​​​​മാ​​​​യ ജീ​​​​വി​​​​തം കൊ​​​​ണ്ടും സു​​​​വി​​​​ശേ​​​​ഷ തീ​​​​ക്ഷ്ണ​​​​ത​​​കൊ​​​​ണ്ടും അ​​​​നേ​​​​കാ​​​​യി​​​​ര​​​​ങ്ങ​​​​ളെ പ്ര​​​​കാ​​​​ശ​​​​ത്തി​​​​ലേ​​​​ക്കു ന​​​​യി​​​​ച്ച ഫു​​​​ള്‍​ട്ട​​​​ന്‍ ജെ. ​​​​ഷീ​​​​ന്‍റെ നാ​​​​മ​​​​ക​​​​ര​​​​ണ ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍​ക്ക് 2002ലാ​​​ണ് തു​​​ട​​​ക്ക​​​മാ​​​യ​​​ത്.

International

സാറാ മുല്ലള്ളി കാന്‍റർബറി ആർച്ച്ബിഷപ്പായി ചുമതലയേറ്റു

ലണ്ടൻ: ചർച്ച് ഓഫ് ഇംഗ്ലണ്ടിന്‍റെ കാന്‍റർബറി ആർച്ച്ബിഷപ്പായി സാറാ മുല്ലള്ളി ചുമതലയേറ്റു.
ബുധനാഴ്ച രാവിലെ സെന്‍റ് പോൾസ് കത്തീഡ്രലിലേക്കു പ്രവേശിച്ച സാറാ മുല്ലള്ളി ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആംഗ്ലിക്കൻ വിശ്വാസികളുടെ ആത്മീയ നേതാവായാണ് തിരിച്ചിറങ്ങിയത്. ചർച്ച് ഓഫ് ഇംഗ്ലണ്ടിന്‍റെ തലപ്പത്തെത്തുന്ന ആദ്യ വനിതയാണ് 63കാരിയായ സാറാ മുല്ലള്ളി. അമേരിക്കയിലെ എപ്പിസ്കോപ്പൽ ചർച്ച് ഉൾപ്പെടെയുള്ള ആഗോള ആംഗ്ലിക്കൻ കൂട്ടായ്മയ്ക്ക് ഔദ്യോഗികമായി ഒരു ഭരണത്തലവനില്ലെങ്കിലും കാന്‍റർബറി ആർച്ച്ബിഷപ്പാണ് പരമ്പരാഗതമായി അതിന്‍റെ ആത്മീയ നേതാവായി പരിഗണിക്കപ്പെടുന്നത്.

കാൻസർ നഴ്സായിരുന്ന സാറാ മുല്ലള്ളി, നാലു മാസം മുമ്പു പ്രഖ്യാപിക്കപ്പെട്ട പുതിയ ദൗത്യം നിയമപരമായ ചടങ്ങുകളിലൂടെ ഔദ്യോഗികമായി ഏറ്റെടുത്തു. ദീർഘമായ തെരഞ്ഞെടുപ്പ് പ്രക്രിയകൾ പൂർത്തിയാക്കിയ ശേഷം മുല്ലള്ളി കരഘോഷങ്ങളോടെയാണ് വിശ്വാസികൾ വരവേറ്റത്. 1994ൽ വനിതാ പുരോഹിതർക്കും 2015ൽ ആദ്യ വനിതാ ബിഷപ്പിനും ചർച്ച് ഓഫ് ഇംഗ്ലണ്ട് അനുമതി നൽകിയിരുന്നു.

സ്ത്രീകളുടെ പദവി, എൽജിബിടിക്യു വിഭാഗത്തോടുള്ള നിലപാട് തുടങ്ങിയ വിഷയങ്ങളിൽ ഭിന്നത നിലനിൽക്കുന്ന ആംഗ്ലിക്കൻ കൂട്ടായ്മയിൽ ഈ നിയമനം കൂടുതൽ തർക്കങ്ങൾക്കു വഴിമാറാൻ സാധ്യതയുള്ളതായി റിപ്പോർട്ടുകൾ പറയുന്നു. മുല്ലള്ളിയുടെ നിയമനം ഭിന്നിപ്പുണ്ടാക്കുന്നതാണെന്ന് ആംഗ്ലിക്കൻ സംഘടനയായ ഗാഫ്കോൺ ആരോപിച്ചിരുന്നു. സ്വവർഗ വിവാഹങ്ങളെ പിന്തുണയ്ക്കുന്ന മുല്ലള്ളിയുടെ നിലപാട് സഭയുടെ വിശ്വാസപ്രമാണങ്ങൾക്കു വിരുദ്ധമാണെന്നു റുവാണ്ടൻ ആഗ്ലിംക്കൻ ആർച്ച്ബിഷപ്പ് ലോറന്‍റ് മബണ്ട കുറ്റപ്പെടുത്തി. ലൈംഗികാതിക്രമ കേസുകൾ കൈകാര്യം ചെയ്യുന്നതിൽ പരാജയപ്പെട്ടതിനെത്തുടർന്ന് 2024 നവംബറിൽ രാജിവച്ച ജസ്റ്റിൻ വെൽബിക്കു പകരമായാണ് മുല്ലള്ളി എത്തുന്നത്.

17 അംഗ കമ്മീഷൻ നാമനിർദേശം ചെയ്ത സാറാ മുല്ലള്ളിയുടെ നിയമനത്തിനു സഭയുടെ പരമാധികാരിയായ ചാൾസ് മൂന്നാമൻ രാജാവ് അംഗീകാരം നൽകി. മാർച്ച് 25ന് കാന്‍റർബറി കത്തീഡ്രലിൽ നടക്കുന്ന ചടങ്ങിൽ സാറാ മുല്ലള്ളി ഔദ്യോഗികമായി ആർച്ച്ബിഷപ്പായി അവരോധിക്കപ്പെടും.

Kerala

കെ​​​​ആ​​​​ർ​​​​എ​​​​ൽ​​​​സി​​​​ബി​​​​സി:ആ​ർ​ച്ച്ബി​ഷ​പ് ഡോ. ​വ​ർ​ഗീ​സ് ച​ക്കാ​ല​യ്ക്ക​ൽ പ്ര​സി​ഡ​ന്‍റ്

കൊ​​​​ച്ചി: കേ​​​​ര​​​​ള​​​​ത്തി​​​​ലെ ല​​​​ത്തീ​​​​ൻ ക​​​​ത്തോ​​​​ലി​​​​ക്കാ മെ​​​​ത്രാ​​​​ൻ സ​​​​മി​​​​തി​​​​യു​​​​ടെ (കെ​​​​ആ​​​​ർ​​​​എ​​​​ൽ​​​​സി​​​​ബി​​​​സി) പ്ര​​​​സി​​​​ഡ​​​​ന്‍റാ​​​​യി കോ​​​​ഴി​​​​ക്കോ​​​​ട് ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് ഡോ. ​​​​വ​​​​ർ​​​​ഗീ​​​​സ് ച​​​​ക്കാ​​​​ല​​​​യ്ക്ക​​​​ൽ വീ​​​​ണ്ടും തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ടു. കെ​​​​സി​​​​ബി​​​​സി​​​​യു​​​​ടെ​​​​യും കെ​​​​ആ​​​​ർ​​​​എ​​​​ൽ​​​​സി​​​​സി​​​​യു​​​​ടെ​​​​യും അ​​​​ധ്യ​​​​ക്ഷ​​​​നാ​​​​ണ് ഇ​​​​ദ്ദേ​​​​ഹം.

വി​​​​ജ​​​​യ​​​​പു​​​​രം ബി​​​​ഷ​​​​പ് ഡോ. ​​​​സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ തെക്കത്തെ​​​​ച്ചേ​​​​രി​​​​ൽ വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റും തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം ല​​​ത്തീ​​​ൻ അ​​​തി​​​രൂ​​​പ​​​താ സ​​​​ഹാ​​​​യ​​​​മെ​​​​ത്രാ​​​​ൻ ഡോ. ​​​​ആ​​​​ർ. ക്രി​​​​സ്തു​​​​ദാ​​​​സ് ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി​​​​യു​​​​മാ​​​​ണ്. വ​​​​രാ​​​​പ്പു​​​​ഴ അ​​​​തി​​​​രൂ​​​​പ​​​​താ കാ​​​​ര്യാ​​​​ല​​​​യ​​​​ത്തി​​​​ൽ ന​​​​ട​​​​ന്ന മെ​​​​ത്രാ​​​​ൻ സ​​​​മി​​​​തി യോ​​​​ഗ​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്നു തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ്.

NRI

ഫ​രീ​ദാ​ബാ​ദ് അ​തി​രൂ​പ​ത​യി​ൽ മാ​ർ കു​ര്യാ​ക്കോ​സ് ഭ​ര​ണി​കു​ള​ങ്ങ​ര സ്ഥാ​ന​മേ​റ്റു

ന്യൂ​ഡ​ൽ​ഹി: സീ​റോമ​ല​ബാ​ർ സ​ഭ​യു​ടെ അ​തി​രൂ​പ​ത​യാ​യി ഉ​യ​ർ​ത്ത​പ്പെ​ട്ട ഫ​രീ​ദാ​ബാ​ദി​ന്‍റെ പ്ര​ഥ​മ മെ​ത്രാ​പ്പോ​ലീ​ത്ത​യാ​യി നി​ല​വി​ലെ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ കു​ര്യാ​ക്കോ​സ് ഭ​ര​ണി​കു​ള​ങ്ങ​ര ഔ​ദ്യോ​ഗി​ക​മാ​യി സ്ഥാ​ന​മേ​റ്റു.

ഡ​ൽ​ഹി ത​ൽ​ക്ക​ത്തോ​റ സ്റ്റേ​ഡി​യ​ത്തി​ലെ പ്ര​ത്യേ​ക​മാ​യി സ​ജ്ജീ​ക​രി​ച്ച വേ​ദി​യി​ൽ ഞാ‌യറാഴ്ച ഉ​ച്ച​യ്ക്ക് 2.30 മു​ത​ലാ​യി​രു​ന്നു സ്ഥാ​നാ​രോ​ഹ​ണ ച​ട​ങ്ങു​ക​ൾ. 2012 മാ​ർ​ച്ച് ആറിന് ​രൂ​പ​ത​യാ​യി പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട ഫ​രീ​ദാ​ബാ​ദി​നെ അ​തി​രൂ​പ​ത​യാ​യി ഉ​യ​ർ​ത്തു​ന്ന ച​ട​ങ്ങു​ക​ൾ​ക്ക് സാം​സ്കാ​രി​ക രാ​ഷ്ട്രീ​യ നേ​താ​ക്ക​ളു​ൾ​പ്പെ​ടെ ആ​യി​ര​ങ്ങ​ൾ സാ​ക്ഷി​ക​ളാ​യി.

സീ​റോമ​ല​ബാ​ർ സ​ഭ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ റാ​ഫേ​ൽ ത​ട്ടി​ലി​ൽ സ്ഥാ​നാ​രോ​ഹ​ണ ച​ട​ങ്ങു​ക​ൾ​ക്ക് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ഇ​ന്ത്യ​യി​ലെ ക​ത്തോ​ലി​ക്കാ മെ​ത്രാ​ൻ സ​മി​തി അ​ധ്യ​ക്ഷ​ൻ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത്, ഡ​ൽ​ഹി അ​തി​രൂ​പ​ത അ​ധ്യ​ക്ഷ​നും സി​ബി​സി​ഐ സെ​ക്ര​ട്ട​റി ജ​ന​റ​ലു​മാ​യ ഡോ. ​അ​നി​ൽ കൂ​ട്ടോ, ത​ല​ശേ​രി അ​തി​രൂ​പ​ത അ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് പാം​ബ്ലാ​നി, ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത മെ​ത്രാ​പ്പോ​ലീ​ത്ത മാ​ർ തോ​മ​സ് ത​റ​യി​ൽ തു​ട​ങ്ങി​യ​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി.

അ​തി​രൂ​പ​ത സ​ഹാ​യ മെ​ത്രാ​ൻ ജോ​സ് പു​ത്ത​ൻ​വീ​ട്ടി​ൽ ച​ട​ങ്ങു​ക​ൾ​ക്ക് സ്വാ​ഗ​തം ആ​ശം​സി​ച്ചു. ഫ​രീ​ദാ​ബാ​ദി​നെ അ​തി​രൂ​പ​ത​യാ​യി ഉ​യ​ർ​ത്തി​ക്കൊ​ണ്ടു​ള്ള സീ​റോമ​ല​ബാ​ർ മെ​ത്രാ​ൻ സി​ന​ഡി​ന്‍റെ ഉ​ത്ത​ര​വും മാ​ർ കു​ര്യാ​ക്കോ​സ് ഭ​ര​ണി​കു​ള​ങ്ങ​ര​യെ ആ​ർ​ച്ച്ബി​ഷ​പ്പാ​യി നി​യ​മി​ച്ചു​കൊ​ണ്ടു​ള്ള നി​യ​മ​ന പ​ത്ര​വും ച​ട​ങ്ങി​ൽ വാ​യി​ച്ചു. അ​തി​രൂ​പ​ത ക​ത്തീ​ഡ്ര​ൽ വി​കാ​രി​യാ​യ ഫാ. ​റോ​ണി തോ​പ്പി​ലാ​ൻ, ചാ​ൻ​സ​ല​ർ ഫാ. ​ഏ​ബ്ര​ഹാം കാ​വി​ൽ​പു​ര​യി​ടം എ​ന്നി​വ​രാ​ണ് നി​യ​മ​ന ഉ​ത്ത​ര​വു​ക​ൾ വാ​യി​ച്ച​ത്.

തു​ട​ർ​ന്ന് മാ​ർ കു​ര്യാ​ക്കോ​സ് ഭ​ര​ണി​കു​ള​ങ്ങ​ര​യു​ടെ പ്ര​ധാ​ന കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ന്ന ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന​യി​ൽ ഇ​രു​പ​ത്തേ​ഴ് മെ​ത്രാ​ന്മാ​രും നൂ​റോ​ളം വൈ​ദി​ക​രും സ​ന്യ​സ്ത​രും ഉ​ൾ​പ്പെ​ടെ ഫ​രീ​ദാ​ബാ​ദ് അ​തി​രൂ​പ​ത​യു​ടെ വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ നി​ന്നു​ള്ള ര​ണ്ടാ​യി​ര​ത്തി​ലേ​റെ വി​ശ്വാ​സി​ക​ൾ പ​ങ്കെ​ടു​ത്തു. നു​ണ്‍​ഷ്യോ​യു​ടെ പ്ര​ത്യേ​ക പ്ര​തി​നി​ധി​യാ​യി മോ​ണ്‍. ആ​ന്ദ്രേ​യ ഫ്രാ​ൻ​സി​സും ച​ട​ങ്ങു​ക​ൾ​ക്ക് സാ​ക്ഷി​യാ​യി.

സ്ഥാ​നാ​രോ​ഹ​ണ ച​ട​ങ്ങു​ക​ൾ​ക്കും കൃ​ത​ജ്ഞ​താ​ബ​ലി​ക്കും ശേ​ഷം ന​ട​ന്ന അ​നു​മോ​ദ​ന ച​ട​ങ്ങി​ൽ കേ​ന്ദ്ര മ​ന്ത്രി​മാ​രാ​യ കി​ര​ണ്‍ റി​ജി​ജു, ജോ​ർ​ജ് കു​ര്യ​ൻ, കേ​ര​ള​ത്തി​ന്‍റെ ഡ​ൽ​ഹി​യി​ലെ പ്ര​ത്യേ​ക പ്ര​തി​നി​ധി കെ.​വി. തോ​മ​സ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്ത് ആ​ശം​സ​ക​ൾ നേ​ർ​ന്നു. കേ​ന്ദ്ര​മ​ന്ത്രി ഹ​ർ​ദീ​പ് സിം​ഗ് പു​രി വീ​ഡി​യോ സ​ന്ദേ​ശ​ത്തി​ലൂ​ടെ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു.

 

District News

വ​ന്യ​മൃ​ഗ​ശ​ല്യം പ​രി​ഹ​രി​ക്കു​ന്ന​തി​ന് നി​വേ​ദ​നം: കോ​ഴി​ക്കോ​ട് അ​തി​രൂ​പ​ത ആ​ർ​ച്ച് ബി​ഷ​പ്പി​ന്‍റെ ഒ​പ്പ് ശേ​ഖ​രി​ച്ചു

കാ​പ്പം​കൊ​ല്ലി: വ​യ​നാ​ട്ടി​ൽ വ​ർ​ധി​ക്കു​ന്ന വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ച​ർ​ച്ച് സാ​മൂ​ഹി​ക ശു​ശ്രൂഷാ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ധി​കാ​രി​ക​ൾ​ക്കു ന​ൽ​കു​ന്ന നി​വേ​ദ​ത്തി​ലേ​ക്ക് കോ​ഴി​ക്കോ​ട് അ​തി​രൂ​പ​ത ആ​ർ​ച്ച് ബി​ഷ​പ് ഡോ. ​വ​ർ​ഗീ​സ് ച​ക്കാ​ല​ക്ക​ലി​ന്‍റെ ഒ​പ്പ് ശേ​ഖ​രി​ച്ചു. വൈ​ത്തി​രി​യി​ൽ ന​ട​ന്ന കോ​ഴി​ക്കോ​ട് അ​തി​രൂ​പ​ത യു​വ​ജ​ന സ​മ്മേ​ള​ന​ത്തി​നി​ടെ​യാ​ണ് ആ​ർ​ച്ച് ബി​ഷ​പ് നി​വേ​ദ​ന​ത്തി​ൽ ഒ​പ്പു​വ​ച്ച​ത്.

വ​യ​നാ​ട്ടി​ൽ വ​നാ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ർ​ഷ​ക ജീ​വി​തം പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യ വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​ന്‍റെ പ​രി​ഹാ​ര​ത്തി​ന് അ​ധി​കാ​രി​ക​ൾ ശ​ക്ത​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് ആ​ർ​ച്ച് ബി​ഷ​പ് ആ​വ​ശ്യ​പ്പെ​ട്ടു. അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ഡോ. ​ജ​ൻ​സ​ൻ പു​ത്ത​ൻ​വീ​ട്ടി​ൽ, ഫാ. ​റോ​യ്സ​ണ്‍ ആ​ന്‍റ​ണി, കാ​പ്പം​കൊ​ല്ലി സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ച​ർ​ച്ച് വി​കാ​രി ഫാ. ​ഡാ​നി ജോ​സ​ഫ്, ഫാ.​ഡോ. അ​ലോ​ഷ്യ​സ് കു​ള​ങ്ങ​ര, ഫാ. ​ടോ​ണി, ഫാ. ​ജി​ഷി​ൻ, ഫാ. ​ജോ​ണ്‍​സ​ണ്‍, ഫാ. ​റെ​നി കാ​പ്പം​കൊ​ല്ലി, സ​മി​തി കോ ​ഓ​ർ​ഡി​നേ​റ്റ​ർ സൗ​മ്യ സാ​ബു എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.


സ​മൂ​ഹ​ത്തി​ന്‍റെ വി​വി​ധ തു​റ​ക​ളി​ലു​ള്ള​വ​രി​ൽ​നി​ന്നു ശേ​ഖ​രി​ക്കു​ന്ന ആ​യി​ര​ക്ക​ണ​ക്കി​നു ഒ​പ്പു​ക​ള​ട​ങ്ങു​ന്ന നി​വേ​ദ​നം ഇ​ന്ത്യ​ൻ പ്ര​സി​ഡ​ന്‍റ്, പ്ര​ധാ​ന​മ​ന്ത്രി, സു​പ്രീം കോ​ട​തി ചീ​ഫ് ജ​സ്റ്റി​സ്, കേ​ന്ദ്ര വ​നം-​പ​രി​സ്ഥി​തി-​കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന മ​ന്ത്രി, ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ്, കേ​ര​ള ഗ​വ​ർ​ണ​ർ, ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റി​സ്, മു​ഖ്യ​മ​ന്ത്രി, വ​നം-​വ​ന്യ​ജീ​വി സം​ര​ക്ഷ​ണ മ​ന്ത്രി, വ​യ​നാ​ട് എം​പി, മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ, ജി​ല്ലാ ക​ള​ക്ട​ർ എ​ന്നി​വ​ർ​ക്ക് ന​ൽ​കാ​നാ​ണ് ശു​ശ്രൂ​ഷാ​സ​മി​തി തീ​രു​മാ​നം.

National

മാ​ര്‍ സെ​ബാ​സ്റ്റ്യ​ന്‍ വാ​ണി​യ​പ്പു​ര​യ്ക്ക​ല്‍ ആ​ർ​ച്ച്ബി​ഷ​പ്പാ​യി സ്ഥാ​ന​മേ​റ്റു

ക​ല്യാ​ണ്‍ (മ​ഹാ​രാ​ഷ്‌​ട്ര): കൃ​ത​ജ്ഞ​താ​സ്‌​തോ​ത്ര ഗീ​തി​ക​ളും പ്രാ​ര്‍​ഥ​ന​ക​ളും നി​റ​ഞ്ഞ അ​ന്ത​രീ​ക്ഷ​ത്തി​ല്‍ മാ​ര്‍ സെ​ബാ​സ്റ്റ്യ​ന്‍ വാ​ണി​യ​പ്പു​ര​യ്ക്ക​ല്‍ ക​ല്യാ​ണ്‍ സീ​റോ​മ​ല​ബാ​ര്‍ അ​തി​രൂ​പ​ത​യു​ടെ പ്ര​ഥ​മ ആ​ർ​ച്ച്ബി​ഷ​പ്പാ​യി സ്ഥാ​ന​മേ​റ്റു.

താ​നെ​യി​ലെ ക​ല്യാ​ണ്‍ സെ​ന്‍റ് തോ​മ​സ് ക​ത്തീ​ഡ്ര​ലി​ല്‍ ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞു 2.30ന് ​ന​ട​ന്ന തി​രു​ക്ക​ർ​മ്മ​ങ്ങ​ളി​ൽ സീ​റോ​മ​ല​ബാ​ർ സ​ഭ മേ​ജ​ര്‍ ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ റാ​ഫേ​ല്‍ ത​ട്ടി​ൽ മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ച്ചു. ക​ല്യാ​ണ്‍ രൂ​പ​ത​യെ അ​തി​രൂ​പ​ത​യാ​യും മാ​ര്‍ വാ​ണി​യ​പ്പു​ര​യ്ക്ക​ലി​നെ പ്ര​ഥ​മ ആ​ർ​ച്ച്ബി​ഷ​പ്പാ​യും ഉ​യ​ര്‍​ത്തി​ക്കൊ​ണ്ടു​ള്ള ക​ല്പ​ന സ​ഭ​യു​ടെ കൂ​രി​യ ചാ​ന്‍​സ​ല​ര്‍ റ​വ.​ഡോ. ഏ​ബ്ര​ഹാം കാ​വി​ല്‍​പു​ര​യി​ട​ത്തി​ല്‍ വാ​യി​ച്ചു.

ക​ര്‍​ദി​നാ​ള്‍ ഓ​സ്വാ​ള്‍​ഡ് ഗ്രേ​ഷ്യ​സ് വ​ച​ന​സ​ന്ദേ​ശം ന​ല്‍​കി. ബി​ഷ​പ് മാ​ര്‍ തോ​മ​സ് ഇ​ല​വ​നാ​ല്‍, കാ​ഞ്ഞി​ര​പ്പ​ള്ളി ബി​ഷ​പ് മാ​ര്‍ ജോ​സ് പു​ളി​ക്ക​ല്‍ എ​ന്നി​വ​ര്‍ സ​ഹ​കാ​ര്‍​മി​ക​രാ​യി​രു​ന്നു. പു​തി​യ ആ​ര്‍​ച്ച്ബി​ഷ​പ്പി​ന്‍റെ സ​ഹോ​ദ​ര​ന്‍ ഫാ. ​ജോ​ര്‍​ജ് വാ​ണി​യ​പ്പു​ര​യ്ക്ക​ലാ​യി​രു​ന്നു ആ​ര്‍​ച്ച്ഡീ​ക്ക​ന്‍.

തു​ട​ര്‍​ന്നു ന​ട​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ല്‍ സ്ഥാ​ന​മൊ​ഴി​ഞ്ഞ ബി​ഷ​പ് മാ​ര്‍ തോ​മ​സ് ഇ​ല​വ​നാ​ലി​നു യാ​ത്ര​യ​യ​പ്പ് ന​ല്‍​കി. ച​ങ്ങ​നാ​ശേ​രി ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍ ഉ​ള്‍​പ്പെ​ടെ കേ​ര​ള​ത്തി​ലും പു​റ​ത്തു​മു​ള്ള 35 മെ​ത്രാ​ന്മാ​ര്‍, വൈ​ദി​ക​ര്‍, സ​മ​ര്‍​പ്പി​ത​ര്‍, അ​ല്മാ​യ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

ക​ല്യാ​ണ്‍ അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ ഫാ. ​സി​റി​യ​ക് കൂ​മ്പാ​ട്ട്, ക​ത്തീ​ഡ്ര​ല്‍ വി​കാ​രി ഫാ. ​ഡേ​വി​സ് ത​ര​ക​ന്‍ തു​ട​ങ്ങി​യ​വ​ര്‍ ച​ട​ങ്ങു​ക​ള്‍​ക്കു നേ​തൃ​ത്വം ന​ല്‍​കി.

Leader Page

മാർ ജേക്കബ് തൂങ്കുഴി നന്മയുടെ മായാത്ത തേജസ്

മാ​​ർ ജേ​​ക്ക​​ബ് തൂ​​ങ്കു​​ഴി-​​ആ​​ത്മീ​​യ​​ചൈ​​ത​​ന്യ​​ത്തി​​ന്‍റെ തെ​​ളി​​മ​​യും പു​​ഞ്ചി​​രി​​യു​​മു​​ള്ള മു​​ഖം. പ്രാ​​ർ​​ഥ​​ന​​യും ധ്യാ​​ന​​വും ആ​​ത്മീ​​യ​​വാ​​യ​​ന​​യും ഏ​​റെ ഇ​​ഷ്ട​​ത്തോ​​ടെ അ​​നു​​ദി​​ന​​ ജീ​​വി​​ത​​ച​​ര്യ​​യു​​ടെ ഭാ​​ഗ​​മാ​​ക്കി​​യ ക​​ർ​​മ​​യോ​​ഗി.

വൈ​​ദി​​ക​​നാ​​യി 69 വ​​ർ​​ഷ​​ത്തെ ശു​​ശ്രൂ​​ഷ. മേ​​ൽപ്പ​ട്ട​​ക്കാ​​ര​​നാ​​യി 52 വ​​ർ​​ഷ​​ത്തെ സേ​​വ​​നം. മെ​​ത്രാ​​നെ​​ന്ന നി​​ല​​യി​​ൽ 24ഉം ​​മെ​​ത്രാ​​പ്പോ​​ലീ​​ത്ത​​യെ​​ന്ന നി​​ല​​യി​​ൽ 28ഉം ​​വ​​ർ​​ഷ​​ങ്ങ​​ൾ പി​​ന്നി​​ട്ട അ​​പൂ​​ർ​​വ​​ വ്യ​​ക്തി​​ത്വം, അ​​തി​​ൽ 18 വ​​ർ​​ഷം എ​​മ​​രി​റ്റ​​സ് ആ​​ർ​​ച്ച്ബി​​ഷ​​പ് എ​​ന്ന നി​​ല​​യി​​ൽ ആ​​ത്മീ​​യ​​സേ​​വ​​നം ചെ​​യ്ത ധ​​ന്യ​​ജീ​​വി​​തം. പു​​ണ്യ​​ജീ​​വി​​ത​​ത്തി​​ലൂ​​ടെ ആ​​ർ​​ജി​​ച്ച തേ​​ജ​​സി​​നാ​​ൽ അ​​നേ​​ക​​ർ​​ക്ക് ആ​​ശ്വാ​​സ​​വും പ്ര​​ചോ​​ദ​​ന​​വും പ​​ക​​ർ​​ന്നേ​​കി​​യ ആ​​ത്മീ​​യാ​​ചാ​​ര്യ​​ൻ. ദൈ​​വ​​ത്തി​​നും സ​​മൂ​​ഹ​​ത്തി​​നും​ വേ​​ണ്ടി സ​​മ​​ർ​​പ്പി​​ച്ച ജീ​​വി​​ത​​ത്തി​​നു​​ട​​മ. ഈ​​വി​​ധ​​മു​​ള്ള വി​​ശേ​​ഷ​​ണ​​ങ്ങ​​ൾ ഇ​​നി​​യു​​മേ​​റെ​​യു​​ള്ള തൃ​​ശൂ​​രി​​ന്‍റെ സ്വ​​ന്തം വ​​ത്സ​​ല​​പി​​താ​​വ് മാ​​ർ ജേ​​ക്ക​​ബ് തൂ​​ങ്കു​​ഴി മെ​​ത്രാ​​പ്പോ​​ലീ​​ത്ത​​യെ ത​​ന്‍റെ 95-ാം വ​​യ​​സി​​ലാ​​ണ് ദൈ​​വം നി​​ത്യ​​ത​​യു​​ടെ പ​​റു​​ദീ​​സ​​യി​​ലേ​​ക്കു കൂ​​ട്ടി​​ക്കൊ​​ണ്ടു​​പോ​​യ​​ത്.

സ്നേ​​ഹ​​പൂ​​ർ​​വ​​മു​​ള്ള ക​​രു​​ത​​ലും ചേ​​ർ​​ത്തു​​നി​​ർ​​ത്ത​​ലു​​മാ​​ണ് തൂ​​ങ്കു​​ഴി​​പ്പി​​താ​​വി​​ന്‍റെ ജീ​​വി​​ത​​ശൈ​​ലി. ഒ​​പ്പം സ​​മൂ​​ഹ​​ത്തെ അ​​ത്യാ​​ധു​​നി​​ക​​ത​​യി​​ലേ​​ക്കു കൈ​​പി​​ടി​​ച്ചു​​ന​​യി​​ക്കു​​ന്ന വി​​ക​​സ​​ന​​ദ​​ർ​​ശ​​ന​​വും അ​​ദ്ദേ​​ഹ​​ത്തി​​നു സ്വ​​ന്ത​​മാ​​യി​​രു​​ന്നു.

വ​​യ​​നാ​​ട്ടി​​ൽ മ​​ല​​നി​​ര​​ക​​ളി​​ലെ ദു​​ർ​​ഘ​​ട​​ കാ​​ട്ടു​​പാ​​ത​​ക​​ളി​​ലൂ​​ടെ വ​​ന്യ​​മൃ​​ഗ​​ഭീ​​ഷ​​ണി കൂ​​സാ​​തെ മോ​​ട്ടോ​​ർ​​സൈ​​ക്കി​​ൾ ഓ​​ടി​​ച്ചും ജീ​​പ്പി​​ൽ സ​​ഞ്ച​​രി​​ച്ചും സ​​മൂ​​ഹ​​ന​​ന്മ​​യ്ക്കാ​​യി ഓ​​ടി​​ന​​ട​​ന്ന പി​​താ​​വ്. വ​​ൻ​സു​​ഹൃ​​ദ്‌​​വ​​ല​​യ​​ങ്ങ​​ളു​​ള്ള​​തി​​നാ​​ൽ ലോ​​ക​​മെ​​ങ്ങും സ​​ഞ്ച​​രി​​ച്ചു ശു​​ശ്രൂ​​ഷ ​​ചെ​​യ്തു. ഓ​​രോ സേ​​വ​​ന​​കേ​​ന്ദ്ര​​ത്തി​​ലും എ​​ത്താ​​ൻ ഒ​​രു മ​​ടു​​പ്പു​​മി​​ല്ലാ​​തെ സ്വ​​ന്ത​​മാ​​യി വാ​​ഹ​​നം ഓ​​ടി​​ച്ചു. ‘സ​​ഞ്ച​​രി​​ക്കു​​ന്ന പി​​താ​​വ്’ എ​​ന്ന ഓ​​മ​​ന​​പ്പേ​​ര് തൂ​​ങ്കു​​ഴി​​പ്പി​​താ​​വി​​നു ല​​ഭി​​ച്ച​​ത് അ​​തു​​കൊ​​ണ്ടാ​​ണ്.

മ​​റ​​ക്കാ​​ത്ത ചി​​ല കൂ​​ടി​​ക്കാ​​ഴ്ച​​ക​​ൾ

തൂ​​ങ്കു​​ഴി​​പ്പി​​താ​​വു​​മൊ​​ത്ത് അ​​വി​​സ്മ​​ര​​ണീ​​യ​​വും ഹൃ​​ദ​​യ​​സ്പ​​ർ​​ശി​​യു​​മാ​​യ അ​​ന​​വ​​ധി അ​​നു​​ഭ​​വ​​മു​​ഹൂ​​ർ​​ത്ത​​ങ്ങ​​ൾ എ​​നി​​ക്കു​​ണ്ടാ​​യി​​ട്ടു​​ണ്ട്. തൂ​​ങ്കു​​ഴി​​പ്പി​​താ​​വ് മാ​​ന​​ന്ത​​വാ​​ടി​​യി​​ൽ മെ​​ത്രാ​​നാ​​യി അ​​ഭി​​ഷി​​ക്ത​​നാ​​കു​​ന്പോ​​ൾ ഞാ​​ൻ ആ​​ലു​​വ സെ​​മി​​നാ​​രി വി​​ദ്യാ​​ർ​​ഥി​​യാ​​യി​​രു​​ന്നു. വ​​ള​​രെ ചെ​​റു​​പ്പ​​ക്കാ​​ര​​നും സു​​മു​​ഖ​​നും പ​​ണ്ഡി​​ത​​നു​​മാ​​യി​​രു​​ന്ന പി​​താ​​വി​​നെ അ​​ന്നു ഞ​​ങ്ങ​​ൾ​​ക്കെ​​ല്ലാ​​വ​​ർ​​ക്കും ഇ​​ഷ്ട​​മാ​​യി​​രു​​ന്നു. റോ​​മി​​ൽ ഞാ​​ൻ പ​​ഠി​​ച്ചു​​കൊ​​ണ്ടി​​രു​​ന്ന കാ​​ല​​ഘ​​ട്ട​​ത്തി​​ൽ പി​​താ​​വ് റോ​​മി​​ലേ​​ക്കു വ​​രു​​ന്പോ​​ൾ ഞ​​ങ്ങ​​ളെ കാ​​ണാ​​ൻ വ​​രു​​മാ​​യി​​രു​​ന്നു. പി​​താ​​വി​​ന്‍റെ സ്നേ​​ഹ​​വും സൗ​​ഹൃ​​ദ​​വും ഞ​​ങ്ങ​​ൾ​​ക്ക് ഒ​​രി​​ക്ക​​ലും മ​​റ​​ക്കാ​​നാ​​വി​​ല്ല.

പി​​താ​​വി​​നെ ഞാ​​ൻ അ​​ടു​​ത്ത​​റി​​യു​​ന്ന​​ത് 1984 മു​​ത​​ലാ​​ണ്. അ​​ദ്ദേ​​ഹം മാ​​ന​​ന്ത​​വാ​​ടി മെ​​ത്രാ​​നാ​​യി​​രു​​ന്ന​​പ്പോ​​ൾ തൃ​​ശൂ​​ർ രൂ​​പ​​ത​​യി​​ലെ വൈ​​ദി​​ക​​രെ ധ്യാ​​നി​​പ്പി​​ക്കാ​​ൻ എ​​ത്തി. എ​​ന്നെ ഏ​​റ്റ​​വും സ്വാ​​ധീ​​നിച്ച ധ്യാ​​ന​​മാ​​യി​​രു​​ന്നു അ​​ത്. ഗ​​ഹ​​ന​​മാ​​യ ആ​​ശ​​യ​​ങ്ങ​​ൾ കൊ​​ച്ചു​​കൊ​​ച്ചു​​ ക​​ഥ​​ക​​ളി​​ലൂ​​ടെ വ​​ള​​രെ ശാ​​ന്ത​​വും പ​​തു​​ങ്ങി​​യ​​തു​​മാ​​യ സ്വര​​ത്തി​​ൽ അ​​ദ്ദേ​​ഹം അ​​വ​​ത​​രി​​പ്പി​​ച്ചി​​രു​​ന്നു. വ​​ലി​​യ സ​​ന്ദേ​​ശ​​ങ്ങ​​ളു​​ള്ള ആ ​​വാ​​ക്കു​​ക​​ൾ ഹൃ​​ദ​​യ​​ത്തി​​ൽ തു​​ള​​ച്ചു​​ക​​യ​​റും. ത​​മാ​​ശ​​ക​​ളിലൂ​​ടെ പൊ​​ട്ടി​​ച്ചി​​രി​​പ്പി​​ച്ചും അ​​ദ്ദേ​​ഹം ആ​​ശ​​യ​​വി​​നി​​മ​​യം ന​​ട​​ത്താ​​റു​​ണ്ട്.

തൃ​​ശൂ​​രി​​ന്‍റെ മെ​​ത്രാ​​പ്പോ​​ലീ​​ത്ത​​യാ​​യി നി​​യ​​മി​​ത​​നാ​​യ​​പ്പോ​​ൾ വ​​ള​​രെ​​യ​​ധി​​കം ആ​​ശ​​ങ്ക തൂ​​ങ്കു​​ഴി​​പ്പി​​താ​​വി​​ന്‍റെ മ​​ന​​സി​​ലു​​ണ്ടാ​​യി​​രു​​ന്നു. അ​​ങ്ങ​​നെ​​യൊ​​രു ആ​​ശ​​ങ്ക​​യു​​ണ്ടെ​​ന്ന് മ​​ന​​സി​​ലാ​​ക്കി, പി​​താ​​വി​​നെ തൃ​​ശൂ​​രി​​ലേ​​ക്കു സ്വാ​​ഗ​​തം​​ ചെ​​യ്യാ​​ൻ താ​​മ​​ര​​ശേ​​രി​​യി​​ലെ​​ത്തി​​യ വൈ​​ദി​​ക​​രും അ​​ല്മാ​​യ​​രു​​മു​​ൾ​​പ്പെ​​ടു​​ന്ന തൃ​​ശൂ​​ർ​​ക്കാ​​രു​​ടെ സം​​ഘ​​ത്തി​​ൽ ഞാ​​നു​​മു​​ണ്ടാ​​യി​​രു​​ന്നു. പി​​താ​​വി​​നു​​ണ്ടാ​​യി​​രു​​ന്ന ഭ​​യ​​വും ആ​​ശ​​ങ്ക​​യും ഈ ​​സ​​ന്ദ​​ർ​​ശ​​നം​​വ​​ഴി മാ​​റി​​യെ​​ന്ന് പി​​താ​​വ് വ്യ​​ക്തി​​പ​​ര​​മാ​​യി എ​​ന്നോ​​ടു പ​​റ​​ഞ്ഞി​​ട്ടു​​ണ്ട്.

വി​​ക​​സ​​ന​​നാ​​യ​​ക​​ൻ

തൃ​​ശൂ​​രി​​ന്‍റെ ച​​രി​​ത്ര​​ത്തി​​ലെ ഒ​​രു സു​​പ്ര​​ധാ​​ന​​ നാ​​ഴി​​ക​​ക്ക​​ല്ലാ​​യി​​രു​​ന്നു തൂ​​ങ്കു​​ഴി​​പ്പി​​താ​​വ് തൃ​​ശൂ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ്പാ​​യ​​തി​​നു​​ ശേ​​ഷ​​മു​​ള്ള​​ത്. തൃ​​ശൂ​​ർ അ​​തി​​രൂ​​പ​​ത​​യി​​ലും തൃ​​ശൂ​​രി​​ന്‍റെ സാ​​മൂ​​ഹ്യ​​മ​​ണ്ഡ​​ല​​ത്തി​​ലും വ​​ൻ വി​​ക​​സ​​ന​​മു​​ന്നേ​​റ്റം ന​​ട​​ത്തി​​യ​​ത് അ​​ദ്ദേ​​ഹം പ​​ത്തു​​വ​​ർ​​ഷം മെ​​ത്രാ​​പ്പോ​​ലീ​​ത്ത​​യാ​​യി​​രു​​ന്ന കാ​​ല​​ഘ​​ട്ട​​ത്തി​​ലാ​​ണ്. മു​​ള​​യ​​ത്തെ മേ​​രി​​മാ​​താ മേ​​ജ​​ർ സെ​​മി​​നാ​​രി, തൃ​​ശൂ​​ർ ജൂ​​ബി​​ലി മി​​ഷ​​ൻ മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ്, ന​​ഴ്സിം​​ഗ് കോ​​ള​​ജ്, ജ്യോ​​തി എ​​ൻ​​ജി​​നി​​യ​​റിം​​ഗ് കോ​​ള​​ജ്, മു​​ള്ളൂ​​ർ​​ക്ക​​ര​​യി​​ലെ മ​​ഹാ​​ജൂ​​ബി​​ലി ബി​​എ​​ഡ് കോ​​ള​​ജ്, പെ​​രി​​ങ്ങ​​ണ്ടൂ​​രി​​ൽ എ​​യ്ഡ്സ് രോ​​ഗി​​ക​​ളെ സം​​ര​​ക്ഷി​​ക്കു​​ന്ന മാ​​ർ കു​​ണ്ടു​​കു​​ളം മെ​​മ്മോ​​റി​​യ​​ൽ റി​​സ​​ർ​​ച്ച് ആ​​ൻ​​ഡ് റി​​ഹാ​​ബി​​ലി​​റ്റേ​​ഷ​​ൻ സെ​​ന്‍റ​​ർ (ഗ്രെ​​യ്സ് ഹോം), ​​കു​​രി​​യ​​ച്ചി​​റ​​യി​​ൽ സെ​​ന്‍റ് ജോ​​സ​​ഫ്സ് ടി​​ടി​​ഐ എ​​ന്നി​​വ സ്ഥാ​​പി​​ക്കാ​​ൻ അ​​ദ്ദേ​​ഹം നേ​​തൃ​​ത്വം ന​​ൽ​​കി. അ​​ഗ​​തി​​ക​​ളു​​ടെ പി​​താ​​വാ​​യ കു​​ണ്ടു​​കു​​ളം പി​​താ​​വ് സ്ഥാ​​പി​​ച്ച ജീ​​വ​​കാ​​രു​​ണ്യ​​ സ്ഥാ​​പ​​ന​​ങ്ങ​​ളി​​ലെ ശു​​ശ്രൂ​​ഷ​​ക​​ൾ കൂ​​ടു​​ത​​ൽ മി​​ക​​ച്ച​​താ​​ക്കി. ഇ​​ത​​ട​​ക്ക​​മു​​ള്ള സേ​​വ​​ന​​ങ്ങ​​ളെ അ​​നു​​സ്മ​​രി​​ക്കു​​ന്പോ​​ൾ തൃ​​ശൂ​​ർ അ​​തി​​രൂ​​പ​​ത​​യ്ക്കു​​ള്ള അ​​ദ്ദേ​​ഹ​​ത്തോ​​ടു​​ള്ള കൃ​​ത​​ജ്ഞ​​ത നി​​സീ​​മ​​മാ​​ണ്.

അ​​ല്പം സ്വ​​കാ​​ര്യം

ഏ​​താ​​നും വ​​ർ​​ഷം​​മു​​ന്പ് ഷെ​​ക്കെ​​യ്ന ടിവി​​ക്കു​​വേ​​ണ്ടി തൂ​​ങ്കു​​ഴി​​പ്പി​​താ​​വി​​നെ ഇ​​ന്‍റ​​ർ​​വ്യു ചെ​​യ്യാ​​ൻ എ​​നി​​ക്ക് അ​​വ​​സ​​ര​​മു​​ണ്ടാ​​യി. പി​​താ​​വി​​ന്‍റെ പു​​ണ്യ​​ജീ​​വി​​ത​​ത്തെ​​യും ആ​​ത്മീ​​യ​​ദ​​ർ​​ശ​​ന​​ങ്ങ​​ളെ​​യും അ​​നാ​​വ​​ര​​ണം ചെ​​യ്യു​​ന്ന അ​​ഭി​​മു​​ഖ​​മാ​​യി​​രു​​ന്നു അ​​ത്. സം​​ഭാ​​ഷ​​ണ​​ത്തി​​നി​​ടെ ഞാ​​ൻ പി​​താ​​വി​​നെ വി​​ശേ​​ഷി​​പ്പി​​ച്ച​​ത് ‘ന​​ല്ല അ​​പ്പ​​ച്ച​​ൻ, ന​​ല്ല പി​​താ​​വ്’ എ​​ന്നാ​​യി​​രു​​ന്നു.

ത​​ന്‍റെ പി​​ൻ​​ഗാ​​മി​​യാ​​യി തൂ​​ങ്കു​​ഴി​​പ്പി​​താ​​വ് എ​​ന്നെ തെ​​ര​​ഞ്ഞെ​​ടു​​ത്ത​​ത് എ​​ന്തു​​കൊ​​ണ്ടാ​​ണെ​​ന്ന് എ​​നി​​ക്കു പ​​ല​​പ്പോ​​ഴും അ​​ദ്ഭു​​തം തോ​​ന്നി​​യി​​ട്ടു​​ണ്ട്. എ​​ന്തു ക​​ണ്ടി​​ട്ടാ​​ണ് പി​​താ​​വ് എ​​ന്നെ മെ​​ത്രാ​​നാ​​യി ശി​​പാ​​ർ​​ശ​ ചെ​​യ്ത​​തെ​​ന്ന് ഞാ​​ൻ അ​​ന്നു പി​​താ​​വി​​നോ​​ടു ചോ​​ദി​​ച്ചു. “അ​​ത് എ​​ന്‍റെ​​മാ​​ത്രം തീ​​രു​​മാ​​ന​​മ​​ല്ല, ദൈ​​വ​​ത്തി​​ന്‍റെ തീ​​രു​​മാ​​ന​​മാ​​ണ്. ആ ​​പ്ര​​ക്രി​​യ​​യി​​ൽ അ​​വി​​ടു​​ത്തെ ക​​ര​​ങ്ങ​​ളി​​ലെ ഒ​​രു ഉ​​പ​​ക​​ര​​ണ​​മാ​​കാ​​ൻ ക​​ഴി​​ഞ്ഞ​​തി​​ൽ എ​​നി​​ക്ക് ചാ​​രി​​താ​​ർ​​ഥ്യ​​മു​​ണ്ട്.” എ​​ന്നാ​​യി​​രു​​ന്നു ആ പ്ര​​തി​​ക​​ര​​ണം.

വൈ​​വി​​ധ്യ​​മാ​​ർ​​ന്ന ക​​ർ​​മ​​മേ​​ഖ​​ല​​ക​​ൾ

കാ​​നോ​​നി​​ക​​ നി​​യ​​മ​​ത്തി​​ലും സി​​വി​​ൽ നി​​യ​​മ​​ത്തി​​ലും ഇം​​ഗ്ലീ​​ഷ് സാ​​ഹി​​ത്യ​​ത്തി​​ലു​​മു​​ള്ള വ​​ലി​​യ പാ​​ണ്ഡി​​ത്യ​​വു​​മാ​​യാ​​ണ് തൂ​​ങ്കു​​ഴി​​പ്പി​​താ​​വ് ത​​ന്‍റെ ശു​​ശ്രൂ​​ഷാ​​മേ​​ഖ​​ല​​ക​​ളി​​ൽ വി​​രാ​​ജി​​ച്ച​​ത്. 1930 ഡി​​സം​​ബ​​ർ 13ന് ​​പാ​​ലാ രൂ​​പ​​ത​​യി​​ലെ വി​​ള​​ക്കു​​മാ​​ട​​ത്ത് തൂ​​ങ്കു​​ഴി കു​​രി​​യ​​പ്പ​​ൻ-​​റോ​​സ ദ​​ന്പ​​തി​​ക​​ളു​​ടെ മ​​ക​​നാ​​യാ​​ണ് പി​​താ​​വി​​ന്‍റെ ജ​​ന​​നം. ച​​ങ്ങ​​നാ​​ശേ​​രി, ആ​​ലു​​വ, റോം ​​എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലെ സെ​​മി​​നാ​​രി പ​​രി​​ശീ​​ല​​ന​​ത്തി​​നു​​ശേ​​ഷം 1956 ഡി​​സം​​ബ​​ർ 22ന് ​​റോ​​മി​​ൽ​​വ​​ച്ച് പൗ​​രോ​​ഹി​​ത്യം സ്വീ​​ക​​രി​​ച്ചു. കാ​​ന​​ൻ നി​​യ​​മ​​ത്തി​​ലും സി​​വി​​ൽ നി​​യ​​മ​​ത്തി​​ലും റോ​​മി​​ൽ​​നി​​ന്നു ഡോ​​ക്ട​​റേ​​റ്റ് നേ​​ടി തി​​രി​​ച്ചെ​​ത്തി​​യ അ​​ദ്ദേ​​ഹം, ത​​ല​​ശേ​​രി രൂ​​പ​​താ​​ധ്യ​​ക്ഷ​​നാ​​യി​​രു​​ന്ന മാ​​ർ സെ​​ബാ​​സ്റ്റ്യ​​ൻ വ​​ള്ളോ​​പ്പി​​ള്ളി​​യു​​ടെ സെ​​ക്ര​​ട്ട​​റി, രൂ​​പ​​ത​​യു​​ടെ ചാ​​ൻ​​സ​​ല​​ർ, മൈ​​ന​​ർ സെ​​മി​​നാ​​രി റെ​​ക്ട​​ർ എ​​ന്നീ നി​​ല​​ക​​ളി​​ൽ സേ​​വ​​ന​​മ​​നു​​ഷ്ഠി​​ച്ചു. തു​​ട​​ർ​​ന്ന് ന്യൂ​​യോ​​ർ​​ക്കി​​ലെ ഫോ​​ർ​​ഡാം യൂ​​ണി​​വേ​​ഴ്സി​​റ്റി​​യി​​ൽ​​നി​​ന്ന് ഇം​​ഗ്ലീ​​ഷ് സാ​​ഹി​​ത്യ​​ത്തി​​ൽ മാ​​സ്റ്റ​​ർ ബി​​രു​​ദം ക​​ര​​സ്ഥ​​മാ​​ക്കി. രൂ​​പ​​ത​​യി​​ൽ തി​​രി​​ച്ചെ​​ത്തി​​യ​​ശേ​​ഷം വീണ്ടും മൈ​​ന​​ർ സെ​​മി​​നാ​​രി റെ​​ക്ട​​റാ​​യി നി​​യ​​മി​​ത​​നാ​​യി.

പു​​തു​​താ​​യി രൂ​​പം​​ന​​ൽ​​കി​​യ മാ​​ന​​ന്ത​​വാ​​ടി രൂ​​പ​​ത​​യു​​ടെ പ്ര​​ഥ​​മ​​ മെ​​ത്രാ​​നാ​​യി 1973 മേ​​യ് ഒ​​ന്നി​​ന് അ​​ദ്ദേ​​ഹം സ്ഥാ​​ന​​മേ​​റ്റു. മ​​ല​​നി​​ര​​ക​​ളി​​ലെ മു​​ക്കി​​ലും മൂ​​ല​​യി​​ലു​​മു​​ള്ള ജ​​ന​​ങ്ങ​​ൾ​​ക്കി​​ട​​യി​​ലേ​​ക്ക് അ​​ദ്ദേ​​ഹം ഓ​​ടി​​യെ​​ത്തി. എ​​ല്ലാ​​വ​​രോ​​ടും നൈ​​ർ​​മ​​ല്യ​​മു​​ള്ള പു​​ഞ്ചി​​രി​​യോ​​ടെ സ്നേ​​ഹ​​വാ​​ത്സ​​ല്യ​​ങ്ങ​​ളോ​​ടെ ഇ​​ട​​പ​​ഴ​​കി. അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ ഇ​​ട​​പെ​​ട​​ലു​​ക​​ളി​​ലൂ​​ടെ വ​​യ​​നാ​​ട്ടി​​ലു​​ണ്ടാ​​യ ആ​​ധ്യാ​​ത്മി​​ക​​വും ഭൗ​​തി​​ക​​വു​​മാ​​യ വ​​ള​​ർ​​ച്ച അ​​ദ്ഭു​​താ​​വ​​ഹ​​മാ​​യി​​രു​​ന്നു. 22 വ​​ർ​​ഷ​​ത്തെ ശു​​ശ്രൂ​​ഷ​​യ്ക്കു​​ശേ​​ഷം 1995 ജൂ​​ണ്‍ ഏ​​ഴി​​ന് താ​​മ​​ര​​ശേ​​രി രൂ​​പ​​ത​​യു​​ടെ ര​​ണ്ടാ​​മ​​ത്തെ മെ​​ത്രാ​​നാ​​യി നി​​യ​​മി​​ത​​നാ​​യി. ജൂ​​ലൈ 28നു ​​രൂ​​പ​​ത​​യു​​ടെ ഭ​​ര​​ണ​​സാ​​ര​​ഥ്യം ഏ​​റ്റെ​​ടു​​ത്തു.

തൃ​​ശൂ​​രി​​ന്‍റെ പ്ര​​ഥ​​മ ആ​​ർ​​ച്ച്ബി​​ഷ​​പ്പാ​​യി​​രു​​ന്ന മാ​​ർ ജോ​​സ​​ഫ് കു​​ണ്ടു​​കു​​ള​​ത്തി​​ന്‍റെ പി​​ൻ​​ഗാ​​മി​​യാ​​യി 1996 ഡി​​സം​​ബ​​ർ 18നാ​​ണ് തൃ​​ശൂ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ്പാ​​യി നി​​യ​​മി​​ത​​നാ​​യ​​ത്. 1997 ഫെ​​ബ്രു​​വ​​രി 15നു ​​തൃ​​ശൂ​​രി​​ലെ മെ​​ത്രാ​​പ്പോ​​ലീ​​ത്ത​​യാ​​യി ചു​​മ​​ത​​ല​​യേ​​റ്റു.

മെ​​ത്രാ​​ന്മാ​​രു​​ടെ അ​​ഖി​​ലേ​​ന്ത്യാ​​ സ​​മി​​തി​​യാ​​യ സി​​ബി​​സി​​ഐ​​യു​​ടെ ഉ​​പാ​​ധ്യ​​ക്ഷ​​നാ​​യി​​രു​​ന്നു തൂ​​ങ്കു​​ഴി​​പ്പി​​താ​​വ്. ഈ ​​കാ​​ല​​ഘ​​ട്ട​​ത്തി​​ലാ​​ണ് 2004 ഫെ​​ബ്രു​​വ​​രി​​യി​​ൽ പി​​താ​​വി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ തൃ​​ശൂ​​രി​​ൽ ന​​ട​​ത്തി​​യ സി​​ബി​​സി​​ഐ ജ​​ന​​റ​​ൽ ബോ​​ഡി സ​​മ്മേ​​ള​​നം ​ച​​രി​​ത്ര​​ത്തി​​ൽ ഇ​​ടം​​നേ​​ടി​​യ​​ത്.

സ​​മ​​ർ​​പ്പി​​ത​സ​​മൂ​​ഹ​ സ്ഥാ​​പ​​ക​​ൻ

വ​​യ​​നാ​​ട്ടി​​ൽ വി​​ദ്യാ​​ഭ്യാ​​സം, ആ​​തു​​ര​​സേ​​വ​​നം എ​​ന്നി​​ങ്ങ​​നെ​​യു​​ള്ള മേ​​ഖ​​ല​​ക​​ളി​​ൽ ശു​​ശ്രൂ​​ഷ​​ ചെ​​യ്യാ​​ൻ സി​​സ്റ്റേ​​ഴ്സ് കൂ​​ടു​​ത​​ൽ ആ​​വ​​ശ്യ​​മാ​​ണെ​​ന്ന്, മാ​​ന​​ന്ത​​വാ​​ടി​​യി​​ൽ മെ​​ത്രാ​​നാ​​യി​​രു​​ന്ന​​പ്പോ​​ൾ മാ​​ർ ജേ​​ക്ക​​ബ് തൂ​​ങ്കു​​ഴി​​ക്കു ബോ​​ധ്യ​​മാ​​യി. ഇ​​ക്കാ​​ര്യം വൈ​​ദി​​ക​​രു​​മാ​​യി കൂ​​ടി​​യാ​​ലോ​​ചി​​ച്ചു.

വ​​യ​​നാ​​ടു​​പോ​​ലു​​ള്ള പ്ര​​ദേ​​ശ​​ങ്ങ​​ളി​​ൽ സേ​​വ​​നം​​ചെ​​യ്യാ​​ൻ സ​​മ​​ർ​​പ്പി​​ത​​രാ​​യ സി​​സ്റ്റേ​​ഴ്സി​​നെ ക​​ണ്ടെ​​ത്താ​​ൻ ഒ​​രു സ​​മ​​ർ​​പ്പി​​ത​​സ​​മൂ​​ഹ​​ത്തി​​നു​​ത​​ന്നെ രൂ​​പം​​ന​​ൽ​​കാ​​ൻ തീ​​രു​​മാ​​നി​​ച്ച​​ത് അ​​ങ്ങ​​നെ​​യാ​​ണ്. പി​​താ​​വ് സ്ഥാ​​പി​​ച്ച ‘സൊ​​സൈ​​റ്റി ഓ​​ഫ് ക്രി​​സ്തു​​ദാ​​സി’ (എ​​സ്കെ​​ഡി) സ​​ന്യാ​​സി​​നീ​​സ​​മൂ​​ഹാം​​ഗ​​ങ്ങ​​ൾ ഇ​​ന്നു ലോ​​ക​​മെ​​ങ്ങും സേ​​വ​​നം​ ചെ​​യ്യു​​ന്നു. തൃ​​ശൂ​​രി​​ലെ പീ​​ച്ചി കേ​​ന്ദ്രീ​​ക​​രി​​ച്ച് ‘സി​​സ്റ്റേ​​ഴ്സ് ഓ​​ഫ് സെ​​ന്‍റ് ജോ​​സ​​ഫ് ദ ​​വ​​ർ​​ക്ക​​ർ’ (എ​​സ്എ​​സ്ജെ​​ഡ​​ബ്ല്യു) എ​​ന്ന ഭ​​ക്ത​​സ​​മൂ​​ഹ​​ത്തി​​ന് അ​​ദ്ദേ​​ഹം സ​​ഭാ​​ത്മ​​ക​​ രൂ​​പം ന​​ൽ​​കി.

ഒ​​രു പു​​രു​​ഷാ​​യു​​സു​​ കാ​​ലം പു​​രോ​​ഹി​​ത​​നാ​​യി ദൈ​​വ​​ത്തി​​നും സ​​മൂ​​ഹ​​ത്തി​​നും​​ വേ​​ണ്ടി ശു​​ശ്രൂ​​ഷ​ ചെ​​യ്ത മാ​​ർ ജേ​​ക്ക​​ബ് തൂ​​ങ്കു​​ഴി​​പ്പി​​താ​​വി​​നോ​​ട് കേ​​ര​​ള​​ത്തി​​ന്, പ്ര​​ത്യേ​​കി​​ച്ച് തൃ​​ശൂ​​ർ അ​​തി​​രൂ​​പ​​ത​​യ്ക്ക് നി​​സീ​​മ​​മാ​​യ ക​​ട​​പ്പാ​​ടു​​ക​​ളു​​ണ്ട്. ദൈ​​വ​​ത്തി​​ന്‍റെ മ​​ന​​സും മ​​നു​​ഷ്യ​​രു​​ടെ ആ​​വ​​ശ്യ​​ങ്ങ​​ളും ആ​​കു​​ല​​ത​​ക​​ളും വി​​വേ​​ചി​​ച്ച​​റി​​ഞ്ഞ് ത​​ന്‍റെ ശു​​ശ്രൂ​​ഷാ​​ജീ​​വി​​ത​​ത്തെ വ​​ർ​​ണാ​​ഭ​​മാ​​ക്കി​​യ അ​​ഭി​​വ​​ന്ദ്യ തൂ​​ങ്കു​​ഴി​​പ്പി​​താ​​വി​​ന് ഹൃ​​ദ​​യ​പൂ​​ർ​​വം പ്ര​​ണാ​​മ​​മ​​ർ​​പ്പി​​ക്കു​​ന്നു.

Latest News

Corehub Up