Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Archdiocese

Thrissur

അ​തി​രൂ​പ​ത​യെ അ​വ​ഹേ​ളി​ക്കു​ന്ന​തി​നെ​തി​രേ പ്ര​തി​ഷേ​ധസം​ഗ​മം ന​ട​ത്തി

തൃ​ശൂ​ർ: യു​എ​ൻ​എ​യും സ​ഭാ​വി​രു​ദ്ധ​ശ​ക്തി​ക​ളും തൃ​ശൂ​ർ അ​തി​രൂ​പ​ത​യേ​യും അ​ധ്യ​ക്ഷ​നേ​യും അ​വ​ഹേ​ളി​ക്കു​ക​യും ആ​ക്ഷേ​പി​ക്കു​ക​യും ചെ​യ്യു​ന്ന​തി​നെ​തി​രേ ബ​സി​ലി​ക്ക ഫൊ​റോ​ന കൗ​ണ്‍​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തൃ​ശൂ​രി​ൽ പ്ര​തി​ഷേ​ധ സം​ഗ​മ​വും വി​ശ​ദീ​ക​ര​ണ​യോ​ഗ​വും സം​ഘ​ടി​പ്പി​ച്ചു. ഷെ​വ​ലി​യ​ർ അ​ഡ്വ. ബി​ജു കു​ണ്ടു​കു​ളം ഉ​ദ്ഘാ​ട​നം​ചെ​യ്തു. യു​എ​ൻ​എ സ​മ​ര​വു​മാ​യി മു​ന്നോ​ട്ടു​പോ​കു​ന്ന​തി​നു പി​ന്നി​ൽ ര​ഹ​സ്യ അ​ജ​ൻ​ഡ​യാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

75 വ​ർ​ഷ​മാ​യി ജൂ​ബി​ലി മി​ഷ​ൻ ആ​ശു​പ​ത്രി​യും അ​ര​നൂ​റ്റാ​ണ്ടാ​യി അ​മ​ല ആ​ശു​പ​ത്രി​യും ആ​തു​ര​സേ​വ​ന​രം​ഗ​ത്ത് നേ​രി​ടാ​ത്ത അ​ന്ത​ർ​നാ​ട​ക​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത്. സ്വ​കാ​ര്യ​മേ​ഖ​ല​യി​ലെ ഇ​ത​ര ആ​ശു​പ​ത്രി​ക​ളി​ൽ ന​ൽ​കു​ന്ന​തി​നേ​ക്കാ​ൾ കൂ​ടു​ത​ൽ ശ​ന്പ​ളം ഈ ​ര​ണ്ട് ആ​ശു​പ​ത്രി​ക​ളി​ലും ന​ൽ​കു​ന്നു​ണ്ടെ​ന്ന് രേ​ഖ​ക​ൾ സ​ഹി​തം തെ​ളി​യി​ച്ച​താ​ണ്. എ​ന്നി​ട്ടും സ​മ​ര​ല​ക്ഷ്യ​ങ്ങ​ൾ ഓ​രോ​ന്നാ​യി മാ​റ്റി, ഗോ​ൾ​പോ​സ്റ്റു​ക​ൾ മാ​റ്റി സ്ഥാ​പി​ച്ച് യു​എ​ൻ​എ നേ​തൃ​ത്വം അ​തി​രൂ​പ​ത​യേ​യും സ​ഭാ​നേ​തൃ​ത്വ​ത്തേ​യും നി​ര​ന്ത​രം അ​വ​ഹേ​ളി​ക്കു​ക​യാ​ണ്.

ശ​ന്പ​ള വ​ർ​ധ​ന ഉ​ത്ത​ര​വി​റ​ക്കാ​തെ അ​ന​ങ്ങാ​പ്പാ​റ ന​യം സ്വീ​ക​രി​ക്കു​ന്ന സ​ർ​ക്കാ​രി​നെ​തി​രേ യു​എ​ൻ​എ സ​മ​രം ചെ​യ്യാ​ൻ ത​യാ​റാ​കു​ന്നി​ല്ല. പ്ര​തി​ദി​നം ര​ണ്ടാ​യി​ത്തോ​ളം ഔ​ട്ട് പേ​ഷ്യ​ന്‍റു​ക​ളെ​ത്തു​ന്ന, പ്ര​തി​മാ​സം ഒ​ന്ന​ര​ക്കോ​ടി രൂ​പ​യു​ടെ ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന ജൂ​ബി​ലി മി​ഷ​ൻ ആ​ശു​പ​ത്രി​യും അ​മ​ല​യും സാ​ധാ​ര​ണ​ക്കാ​ർ​ക്കും പാ​വ​പ്പെ​ട്ട​വ​ർ​ക്കും വേ​ണ്ടി ഇ​പ്പോ​ഴും നി​ല​നി​ൽ​ക്കു​ക​യാ​ണ്. ഈ ​സ്ഥാ​പ​ന​ങ്ങ​ൾ ത​ക​ർ​ത്ത് തൃ​ശൂ​രി​ൽ കോ​ർ​പ​റേ​റ്റ് ഭീ​മ​ൻ​മാ​രു​ടെ ആ​ശു​പ​ത്രി​ക​ൾ എ​ത്തി​ക്കാ​നു​ള്ള ര​ഹ​സ്യ അ​ജ​ൻ​ഡ​യാ​ണ് യു​എ​ൻ​എ നേ​തൃ​ത്വം വ​ഹി​ക്കു​ന്ന​ത്. അ​വ​രു​ടെ ശ്ര​മം ശ​ക്ത​മാ​യി ചെ​റു​ത്തു തോ​ൽ​പി​ക്കും. ഞാ​യ​റാ​ഴ്ച തൃ​ശൂ​ർ ടൗ​ണ്‍​ഹാ​ളി​ൽ വി​ശ്വാ​സി​ക​ളു​ടെ മ​ഹാ​സം​ഗ​മം സം​ഘ​ടി​പ്പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ബ​സി​ലി​ക്ക റെ​ക്ട​ർ ഫാ. ​തോ​മ​സ് കാ​ക്ക​ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ഭ​യു​ടെ സ്ഥാ​പ​ന​ങ്ങ​ളെ ന​ശി​പ്പി​ക്കാ​നു​ള്ള പൈ​ശാ​ചി​ക ശ​ക്തി​യാ​ണ് ന​ഴ്സു​മാ​രു​ടെ സ​മ​ര​ത്തി​നു പി​ന്നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​തി​രൂ​പ​ത പാ​സ്റ്റ​ർ കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി ജോ​ഷി വ​ട​ക്ക​ൻ, അ​തി​രൂ​പ​ത ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ഡോ. ​ജോ​ബി കാ​ക്ക​ശേ​രി, ഗ്ലോ​ബ​ൽ ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് വ​ർ​ക്കിം​ഗ് ക​മ്മി​റ്റി​യം​ഗം ജാ​ക്സ​ണ്‍ , അ​തി​രൂ​പ​ത കു​ടും​ബ​കൂ​ട്ടാ​യ്മ ക​ണ്‍​വീ​ന​ർ ജോ​ർ​ജ് അ​ല​ക്സ്, മാ​തൃ​വേ​ദി പ്ര​സി​ഡ​ന്‍റ് ഉ​ജ്വ​ല ബി​ജു, ബ​സി​ലി​ക്ക ഫൊ​റോ​ന കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി ഷാ​നു ജോ​ർ​ജ് എ​ന്നി​വ​രും പ്ര​സം​ഗി​ച്ചു.

Latest News

Corehub Up