Sat, 13 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Arena

സി​രി​ക്ക് എ​ഐ മാ​റ്റം; ആ​പ്പി​ൾ ഇ​ന്‍റ​ലി​ജ​ൻ​സു​മാ​യി ആ​പ്പി​ൾ രം​ഗ​ത്ത്

കു​​പെ​​ർ​​ട്ടി​​നോ (കാ​​ലി​​ഫോ​​ർ​​ണി​​യ): ഐ​​ഫോ​​ൺ ഉ​​പ​​യോ​​ക്താ​​ക്ക​​ൾ ഏ​​റെ​​നാ​​ളാ​​യി കാ​​ത്തി​​രു​​ന്ന വ​​ൻ എ​​ഐ പ​​രി​​ഷ്കാ​​ര​​ങ്ങ​​ളു​​മാ​​യി ആ​​പ്പി​​ൾ. ആ​​പ്പി​​ളി​​ന്‍റെ വാ​​ർ​​ഷി​​ക ഡെ​​വ​​ല​​പ്പ​​ർ കോ​​ൺ​​ഫ​​റ​​ൻ​​സാ​​യ “ഡ​​ബ്ല്യു​​ഡ​​ബ്ല്യു​​ഡി​​സി’’​​യി​​ലാ​​ണ് ത​​ങ്ങ​​ളു​​ടെ ത​​ങ്ങ​​ളു​​ടെ വോ​​യ്സ് അ​​സി​​സ്റ്റാ​​യ “സി​​രി’’​​യു​​ടെ അ​​ത്യാ​​ധു​​നി​​ക എ​​ഐ പ​​തി​​പ്പും പു​​തി​​യ സു​​ര​​ക്ഷാ ഫീ​​ച്ച​​റു​​ക​​ളും ക​​ന്പ​​നി പ്ര​​ഖ്യാ​​പി​​ച്ച​​ത്.

“സി​​രി എ​​ഐ’’ എ​​ന്നു പേ​​രി​​ട്ടി​​രി​​ക്കു​​ന്ന ഈ ​​പ​​രി​​ഷ്കാ​​രം സി​​രി​​യു​​ടെ ച​​രി​​ത്ര​​ത്തി​​ലെ ഏ​​റ്റ​​വും വ​​ലി​​യ മാ​​റ്റ​​മാ​​ണ്. നി​​ല​​വി​​ൽ മൈ​​ക്രോ​​സോ​​ഫ്റ്റ്, ഗൂ​​ഗി​​ൾ, ഓ​​പ്പ​​ൺ​​എ​​ഐ (ചാ​​റ്റ് ജി​​പി​​ടി) തു​​ട​​ങ്ങി​​യ ക​​ന്പ​​നി​​ക​​ൾ എ​​ഐ രം​​ഗ​​ത്ത് കൈ​​വ​​രി​​ച്ച വ​​ൻ മു​​ന്നേ​​റ്റ​​ത്തി​​നു മ​​റു​​പ​​ടി ന​​ല്കു​​ക എ​​ന്ന ല​​ക്ഷ്യ​​ത്തോ​​ടെ​​യാ​​ണ് ആ​​പ്പി​​ളി​​ന്‍റെ പു​​തി​​യ നീ​​ക്കം. സ്ക്രീ​​ൻ വാ​​യ​​ന​​യും മി​​ക​​ച്ച സം​​ഭാ​​ഷ​​ണ​​വും ഫോ​​ണി​​ന്‍റെ സ്ക്രീ​​നി​​ൽ എ​​ന്താ​​ണു​​ള്ള​​തെ​​ന്നു കൃ​​ത്യ​​മാ​​യി മ​​ന​​സി​​ലാ​​ക്കാ​​ൻ പു​​തി​​യ സി​​രി​​ക്കു സാ​​ധി​​ക്കും.

ഉ​​പ​​യോ​​ക്താ​​വി​​ന്‍റെ വ്യ​​ക്തി​​ഗ​​ത വി​​വ​​ര​​ങ്ങ​​ളും മു​​ൻ​​കാ​​ല സം​​ഭാ​​ഷ​​ണ​​ങ്ങ​​ളും ഓ​​ർ​​ത്തെ​​ടു​​ക്കാ​​നു​​ള്ള ശേ​​ഷി​​യും ഇ​​തി​​നു​​ണ്ടാ​​കും. കൂ​​ടു​​ത​​ൽ സ്വ​​ഭാ​​വി​​ക​​മാ​​യ ശ​​ബ്ദ​​ത്തി​​ലും ശൈ​​ലി​​യി​​ലു​​മാ​​യി​​രി​​ക്കും പു​​തി​​യ സി​​രി സം​​സാ​​രി​​ക്കു​​ക. ‘പ്രൈ​​വ​​റ്റ് ക്ലൗ​​ഡ് കം​​പ്യൂ​​ട്ടിം​​ഗ് ’ സു​​ര​​ക്ഷ ഉ​​പ​​യോ​​ക്താ​​ക്ക​​ളു​​ടെ സ്വ​​കാ​​ര്യ​​ത​​യ്ക്ക് മു​​ൻ​​ഗ​​ണ​​ന ന​​ൽ​​കി​​ക്കൊ​​ണ്ടാ​​ണ് ആ​​പ്പി​​ൾ ഇ​​ന്‍റ​​ലി​​ജ​​ൻ​​സ് രൂ​​പ​​ക​​ൽ​​പ​​ന ചെ​​യ്തി​​രി​​ക്കു​​ന്ന​​ത്. മി​​ക്ക എ​​ഐ പ്ര​​ക്രി​​യ​​ക​​ളും ഫോ​​ണി​​നു​​ള്ളി​​ൽ​​ത​​ന്നെ ന​​ട​​ക്കും. കൂ​​ടു​​ത​​ൽ കം​​പ്യൂ​​ട്ടിം​​ഗ് ശേ​​ഷി ആ​​വ​​ശ്യ​​മു​​ള്ള സ​​ന്ദ​​ർ​​ഭ​​ങ്ങ​​ളി​​ൽ പ്രൈ​​വ​​റ്റ് ക്ലൗ​​ഡ് കം​​പ്യൂ​​ട്ടിം​​ഗ് സാ​​ങ്കേ​​തി​​ക​​വി​​ദ്യ ഉ​​പ​​യോ​​ഗി​​ക്കും. ഈ ​​വി​​വ​​ര​​ങ്ങ​​ൾ ആ​​പ്പി​​ളി​​നു​​പോ​​ലും കാ​​ണാ​​ൻ സാ​​ധി​​ക്കി​​ല്ലെ​​ന്നും ഡേ​​റ്റ പൂ​​ർ​​ണ​​മാ​​യും സു​​ര​​ക്ഷി​​ത​​മാ​​യി​​രി​​ക്കു​​മെ​​ന്നും ആ​​പ്പി​​ൾ സോ​​ഫ്റ്റ്‌​​വേ​​ർ വി​​ഭാ​​ഗം മേ​​ധാ​​വി ക്രെ​​യ്ഗ് ഫെ​​ഡ​​റി​​ഗി വ്യ​​ക്ത​​മാ​​ക്കി.

ഇ​​തി​​നൊ​​പ്പം ഐ​​ഫോ​​ണു​​ക​​ൾ​​ക്കാ​​യി ‘ഐ​​ഒ​​എ​​സ് 27’ (iOS 27) ഒ​​എ​​സും മാ​​ക്കു​​ക​​ൾ​​ക്കാ​​യി ‘ഗോ​​ൾ​​ഡ​​ൻ ഗേ​​റ്റ് ’ (Golden Gate) എ​​ന്ന പു​​തി​​യ ഒ​​എ​​സും ക​​ന്പ​​നി പ്ര​​ഖ്യാ​​പി​​ച്ചി​​ട്ടു​​ണ്ട്. പു​​തി​​യ ഐ​​ഒ​​എ​​സ് 27 ഐ​​ഫോ​​ൺ 11 മു​​ത​​ലു​​ള്ള മോ​​ഡ​​ലു​​ക​​ളി​​ൽ ല​​ഭ്യ​​മാ​​കു​​മെ​​ങ്കി​​ലും എ​​ഐ ഫീ​​ച്ച​​റു​​ക​​ൾ പു​​തി​​യ മോ​​ഡ​​ലു​​ക​​ളി​​ൽ മാ​​ത്ര​​മാ​​യായി​​രി​​ക്കും പ​​രി​​മി​​ത​​പ്പെ​​ടു​​ത്തു​​ക. ആ​​ദ്യ ഘ​​ട്ട​​ങ്ങ​​ളി​​ൽ ഇം​​ഗ്ലീ​​ഷ് ഭാ​​ഷ​​യി​​ൽ മാ​​ത്ര​​മാ​​യി​​രി​​ക്കും ഈ ​​ഫീ​​ച്ച​​റു​​ക​​ൾ ല​​ഭ്യ​​മാ​​കു​​ക.

ക​​ടു​​ത്ത പ്രാ​​ദേ​​ശി​​ക നി​​യ​​ന്ത്ര​​ണ​​ങ്ങ​​ൾ നി​​ല​​നി​​ൽ​​ക്കു​​ന്ന​​തി​​നാ​​ൽ യൂ​​റോ​​പ്യ​​ൻ യൂ​​ണി​​യ​​നി​​ലും ചൈ​​ന​​യി​​ലും ആ​​ദ്യ​​ഘ​​ട്ട​​ങ്ങ​​ളി​​ൽ സി​​രി എ​​ഐ ല​​ഭ്യ​​മാ​​കി​​ല്ലെ​​ന്നും ക​​ന്പ​​നി അ​​റി​​യി​​ച്ചു. എ​​ഐ സാ​​ങ്കേ​​തി​​ക​​വി​​ദ്യ​​ക്കാ​​യി വ​​ൻ​​തോ​​തി​​ൽ പ​​ണം നി​​ക്ഷേ​​പി​​ക്കു​​ന്ന​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി, ക​​ന്പ​​നി​​യു​​ടെ അ​​ധി​​ക​​മു​​ള്ള പ​​ണം ഓ​​ഹ​​രി ഉ​​ട​​മ​​ക​​ൾ​​ക്കു ഡി​​വി​​ഡ​​ന്‍റാ​​യി ന​​ൽ​​കു​​ന്ന രീ​​തി അ​​വ​​സാ​​നി​​പ്പി​​ക്കു​​ക​​യാ​​ണെ​​ന്ന് ആ​​പ്പി​​ൾ ചീ​​ഫ് ഫി​​നാ​​ൻ​​ഷൽ ഓ​​ഫീ​​സ​​ർ കെ​​വ​​ൻ പ​​രേ​​ഖ് സൂ​​ച​​ന ന​​ല്കി.

കു​​ട്ടി​​ക​​ളു​​ടെ ഡി​​ജി​​റ്റ​​ൽ സു​​ര​​ക്ഷ​​യ്ക്കാ​​യി അ​​മേ​​രി​​ക്ക​​ൻ അ​​ക്കാ​​ദ​​മി ഓ​​ഫ് പീ​​ഡി​​യാ​​ട്രി​​ക്സു​​മാ​​യി സ​​ഹ​​ക​​രി​​ച്ച് പു​​തി​​യ നി​​യ​​ന്ത്ര​​ണ​​ങ്ങ​​ളും ആ​​പ്പി​​ൾ അ​​വ​​ത​​രി​​പ്പി​​ച്ചു.

Latest News

Corehub Up