അടൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നഗ്നത കാണിച്ച് അപമാനിച്ച യുവാവിന് 2.3 വര്‍ഷം തടവ്. പള്ളിക്കല്‍ പഴകുളം തെങ്ങും താര ശ്യാം നിവാസില്‍ ശ്യാം കുമാര്‍(35) നെയാണ് അടൂര്‍ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് മഞ്ജിത്ത് ടി പോക്സോ ആക്ട്പ്രകാരം ശിക്ഷിച്ചത്. ഇതിന് പുറമേ 11,000 രൂപ പിഴയും അടയ്ക്കണം.
2025 ജൂലൈ 15ന് വൈകിട്ട് സ്കൂള്‍ വിട്ട് വീട്ടിലേക്കുപോയ അതിജീവിതയെ പ്രതി നഗ്നത കാണിച്ച് അപമാനിച്ചു എന്നതാണ് കേസ്. അന്നത്തെ കൂടല്‍ എസ്എച്ച്ഒ സി.എല്‍. സുധീര്‍ ആണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം പൂര്‍ത്തിയാക്കിയത്. സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സ്മിത ജോണ്‍ പി. ഹാജരായി. കോടതി നടപടികള്‍ കോര്‍ട്ട് ലൈസന് ഓഫീസര്‍ എഎസ്ഐ ദീപാ കുമാരി ഏകോപിപ്പിച്ചു. പ്രതി പിഴത്തുക അടയ്ക്കുന്ന പക്ഷം ആ തുക അതിജീവിതയ്ക്ക് നല്കാന് ജില്ലാ ലീഗല്‍ സര്‍വീസ് അതഥോറിറ്റിക്ക് കോടതി നിര്‍ദ്ദേശം നല്കി.