Thu, 2 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Artificialinteligence

എ​ഐ ജോ​ലി ഇ​ല്ലാ​താ​ക്കു​മെ​ന്ന പേ​ടി വേ​ണ്ട, 11,000 ബി​രു​ദ​ധാ​രി​ക​ളെ ആ​മ​സോ​ൺ ജോ​ലി​ക്കെ​ടു​ക്കു​ന്നു: എ​ഡ​ബ്ല്യു​എ​സ് സി​ഇ​ഒ

ല​ണ്ട​ൻ: ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് കാ​ര​ണം ഓ​ഫീ​സു​ക​ളി​ലെ തു​ട​ക്ക​ക്കാ​രു​ടെ എ​ൻ​ട്രി ലെ​വ​ൽ ജോ​ലി​ക​ൾ ഇ​ല്ലാ​താ​കു​മെ​ന്ന പ്ര​വ​ച​ന​ങ്ങ​ളെ ത​ള്ളി ആ​മ​സോ​ൺ വെ​ബ് സ​ർ​വീ​സ​സ് സി​ഇ​ഒ മാ​റ്റ് ഗാ​ർ​മാ​ൻ. എ​ഐ വ​രു​ന്ന​ത് തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ ഇ​ല്ലാ​താ​ക്കാ​ന​ല്ല, മ​റി​ച്ച് ജോ​ലി​യു​ടെ സ്വ​ഭാ​വം മാ​റ്റാ​നാ​ണെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ഇ​ത്ത​രം ആ​ശ​ങ്ക​ക​ൾ കാ​ര​ണം ക​മ്പ​നി​ക​ൾ യു​വാ​ക്ക​ളെ ജോ​ലി​ക്കെ​ടു​ക്കു​ന്ന​ത് നി​ർ​ത്ത​ലാ​ക്കി​യാ​ൽ അ​ത് അ​വ​ർ ചെ​യ്യു​ന്ന വ​ലി​യ തെ​റ്റാ​യി​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം മു​ന്ന​റി​യി​പ്പ് ന​ൽ​കി.

എ​ഐ അ​ടു​ത്ത അ​ഞ്ച് വ​ർ​ഷ​ത്തി​നു​ള്ളി​ൽ ജൂ​നി​യ​ർ ത​ല​ത്തി​ലു​ള്ള പ​കു​തി​യി​ല​ധി​കം വൈ​റ്റ് കോ​ള​ർ ജോ​ലി​ക​ളും ഇ​ല്ലാ​താ​ക്കു​മെ​ന്ന ആ​ന്ത്രോ​പി​ക് സി​ഇ​ഒ ഡാ​രി​യോ അ​മോ​ഡെ​യു​ടെ പ്ര​സ്താ​വ​ന​യോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു മാ​റ്റ് ഗാ​ർ​മാ​ൻ. മൈ​ക്രോ​സോ​ഫ്റ്റ് എ​ക്സ​ൽ സോ​ഫ്റ്റ്‌​വെ​യ​ർ വ​ന്ന കാ​ല​ത്തെ ഉ​ദാ​ഹ​ര​ണ​മാ​യി ചൂ​ണ്ടി​ക്കാ​ണി​ച്ചാ​ണ് അ​ദ്ദേ​ഹം ത​ന്‍റെ വാ​ദ​ങ്ങ​ളെ സ​മ​ർ​ഥി​ച്ച​ത്.

"എ​ക്സ​ൽ വ​ന്ന​പ്പോ​ൾ ഓ​ഫീ​സ് ജോ​ലി​ക​ളി​ൽ വ​ലി​യ മാ​റ്റ​ങ്ങ​ളു​ണ്ടാ​യി. എ​ന്നാ​ൽ അ​ത് ജീ​വ​ന​ക്കാ​രെ പൂ​ർ​ണ്ണ​മാ​യി ഇ​ല്ലാ​താ​ക്കി​യി​ല്ല, പ​ക​രം അ​വ​രു​ടെ ജോ​ലി എ​ളു​പ്പ​മാ​ക്കു​ക​യാ​ണ് ചെ​യ്ത​ത്. എ​ഐ​യു​ടെ കാ​ര്യ​ത്തി​ലും സം​ഭ​വി​ക്കു​ന്ന​ത് ഇ​താ​ണ്. പു​തി​യ സാ​ങ്കേ​തി​ക​വി​ദ്യ പ​ഴ​യ ചി​ല ജോ​ലി​ക​ൾ ഇ​ല്ലാ​താ​ക്കു​മ്പോ​ൾ ത​ന്നെ അ​തി​നേ​ക്കാ​ൾ മി​ക​ച്ച​തും ര​സ​ക​ര​വു​മാ​യ പു​തി​യ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കു​മെ​ന്ന് മാ​റ്റ് ഗാ​ർ​മാ​ൻ വ്യ​ക്ത​മാ​ക്കി.

എ​ഐ കാ​ര​ണം പ​കു​തി ജോ​ലി​ക​ളും ഇ​ല്ലാ​താ​യാ​ൽ അ​ത് സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യു​ടെ ത​ക​ർ​ച്ച​യ്ക്ക് കാ​ര​ണ​മാ​കു​മെ​ന്നും, ഗ​ണി​ത​ശാ​സ്ത്ര​പ​ര​മാ​യി അ​ത്ത​രം പ്ര​വ​ച​ന​ങ്ങ​ൾ യു​ക്തി​ര​ഹി​ത​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ബി​ൽ ഗേ​റ്റ്സ്, എ​ൻ​വി​ഡി​യ സി​ഇ​ഒ ജെ​ൻ​സ​ൻ ഹു​വാ​ങ് എ​ന്നി​വ​രു​ടെ നി​ല​പാ​ടു​ക​ൾ​ക്ക് സ​മാ​ന​മാ​ണ് ഗാ​ർ​മാ​ന്‍റെ ഈ ​കാ​ഴ്ച​പ്പാ​ട്.

എ​ഐ ത​രം​ഗ​ത്തി​നി​ട​യി​ലും യു​വാ​ക്ക​ളു​ടെ പ്ര​സ​രി​പ്പി​ലും പു​തി​യ ചി​ന്ത​ക​ളി​ലും ആ​മ​സോ​ണി​ന് പൂ​ർ​ണ് വി​ശ്വാ​സ​മു​ണ്ടെ​ന്ന് ഗാ​ർ​മാ​ൻ പ​റ​ഞ്ഞു. ഇ​തി​ന്റെ ഭാ​ഗ​മാ​യി ഈ ​വ​ർ​ഷം 11,000 ഇ​ന്‍റേ​ണു​ക​ളെ​യും പു​തി​യ കോ​ളേ​ജ് ബി​രു​ദ​ധാ​രി​ക​ളെ​യും ക​മ്പ​നി ജോ​ലി​ക്ക് എ​ടു​ക്കു​ന്നു​ണ്ടെ​ന്ന് അ​ദ്ദേ​ഹം വെ​ളി​പ്പെ​ടു​ത്തി. മാ​റി​ക്കൊ​ണ്ടി​രി​ക്കു​ന്ന തൊ​ഴി​ൽ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ പ്ര​സ​ക്ത​രാ​യി തു​ട​രാ​ൻ ജീ​വ​ന​ക്കാ​ർ നി​ര​ന്ത​രം പു​തി​യ കാ​ര്യ​ങ്ങ​ൾ പ​ഠി​ക്കാ​ൻ ത​യ്യാ​റാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം ഓ​ർ​മ്മി​പ്പി​ച്ചു.

ക​ഴി​ഞ്ഞ കു​റ​ച്ചു നാ​ളു​ക​ളാ​യി ആ​മ​സോ​ൺ ത​ങ്ങ​ളു​ടെ ക​മ്പ​നി​യി​ൽ വ​ലി​യ തോ​തി​ൽ ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണം കു​റ​ച്ചി​രു​ന്നു. എ​ഐ ഏ​ജ​ന്‍റു​ക​ൾ വ​രു​ന്ന​തോ​ടെ കാ​ര്യ​ക്ഷ​മ​ത കൂ​ടു​മെ​ന്നും ചി​ല ത​സ്തി​ക​ക​ൾ ഒ​ഴി​വാ​ക്കേ​ണ്ടി വ​രു​മെ​ന്നും ആ​മ​സോ​ൺ സി​ഇ​ഒ ആ​ൻ​ഡി ജാ​സി മു​ൻ​പ് വ്യ​ക്ത​മാ​ക്കി​യി​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്, ജോ​ലി​ക​ൾ ഇ​ല്ലാ​താ​കി​ല്ലെ​ന്ന എ​ഡ​ബ്ല്യു​എ​സ് മേ​ധാ​വി​യു​ടെ ഈ ​പു​തി​യ പ്ര​സ്താ​വ​ന ശ്ര​ദ്ധേ​യ​മാ​കു​ന്ന​ത്.

Latest News

Corehub Up