Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Arya Babu

ഇ​ന്ന് സാ​രി ബ്രാ​ൻ​ഡ് തു​ട​ങ്ങു​ന്ന അ​തേ ആ​ളാ​യി​രു​ന്നു അ​തി​ന് പി​ന്നി​ൽ: ആ​ര്യ​യു​ടെ തു​റ​ന്നു​പ​റി​ച്ചി​ൽ ന​മി​ത​യ്ക്ക് നേ​രെ​യോ?

ന​ടി ആ​ര്യ ബാ​ബു ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ചൊ​രു തു​റ​ന്നു​പ​റി​ച്ചി​ലി​ന് പി​ന്നാ​ലെ​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യാ ഇ​പ്പോ​ൾ. ത​ന്‍റെ സാ​രി ബ്രാ​ൻ​ഡ് ലോ​ഞ്ച് ചെ​യ്ത​പ്പോ​ഴു​ണ്ടാ​യ ക​യ്പേ​റി​യ അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വ​ച്ച​പ്പോ​ൾ അ​ത് ന​മി​ത പ്ര​മോ​ദി​നെ കൊ​ള്ളി​ക്കാ​നു​ള്ള​തെ​ന്നാ​ണ് ഒ​രു വി​ഭാ​ഗ​ത്തി​ന്‍റെ ക​ണ്ടെ​ത്ത​ൽ.

ത​ന്‍റെ കാ​ഞ്ചീ​വ​രം എ​ന്ന സം​രം​ഭ​ത്തി​ന്‍റെ ഏ​ഴ് വ​ർ​ഷ​ത്തെ യാ​ത്ര​യ്ക്കി​ട​യി​ൽ ഏ​റെ വേ​ദ​നി​പ്പി​ക്കു​ക​യും നി​സ​ഹാ​യ​യാ​ക്കു​ക​യും ചെ​യ്ത​വ​ർ ഇ​പ്പോ​ൾ ഇ​തേ മേ​ഖ​ല​യി​ലേ​ക്ക് ക​ട​ന്നു​വ​രു​മ്പോ​ൾ, താ​ൻ അ​നു​ഭ​വി​ച്ച വേ​ദ​ന അ​വ​ർ​ക്കും ബോ​ധ്യ​പ്പെ​ടു​മെ​ന്നാ​ണ് ആ​ര്യ ഇ​ൻ​സ്റ്റ​ഗ്രാം സ്റ്റോ​റി​യി​ലൂ​ടെ കു​റി​ച്ച​ത്. 

ആ​രു​ടെ​യും പേ​രെ​ടു​ത്ത് പ​റ​ഞ്ഞി​ട്ടി​ല്ലെ​ങ്കി​ലും, ന​ടി ന​മി​ത പ്ര​മോ​ദി​ന്‍റെ ബി​സി​ന​സ്സ് പ്ര​ഖ്യാ​പ​ന​ത്തി​ന് തൊ​ട്ടു​പി​ന്നാ​ലെ വ​ന്ന ഈ ​കു​റി​പ്പ് ന​മി​ത​യെ ല​ക്ഷ്യം വെ​ച്ചു​ള്ള​താ​ണെ​ന്നാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യു​ടെ ക​ണ്ടെ​ത്ത​ൽ.

ന​മ്മ ദേ​സി എ​ന്ന പേ​രി​ൽ ന​മി​ത പ്ര​മോ​ദ് സാ​രി ബി​സി​ന​സ് ലോ​ഞ്ച് ചെ​യ്തി​ട്ടു​ണ്ട്. കാ​ഞ്ചി​വ​രം സാ​രി​ക​ളു​ടെ ക​ള​ക്ഷ​നാ​ണ് അ​തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി ഇ​തി​നോ​ട​കം ത​ന്നെ ന​ടി ത​ന്‍റെ സാ​രി ബ്രാ​ൻ​ഡ് പ​രി​ച​യ​പ്പെ​ടു​ത്തി​ക്ക​ഴി​ഞ്ഞു. ഔ​ദ്യോ​ഗി​ക അ​ക്കൗ​ണ്ടും തു​ട​ങ്ങി.

മേ​യ് ആ​റി​നാ​യി​രു​ന്നു ആ​ര്യ​യു​ടെ ഇ​ൻ​സ്റ്റ​ഗ്രാം പോ​സ്റ്റ് വ​ന്ന​ത്. ‘‘ഓ​രോ ദി​വ​സ​വും പു​തി​യ സാ​രി ബ്രാ​ൻ​ഡു​ക​ൾ ലോ​ഞ്ച് ചെ​യ്യു​ന്ന​ത് സാ​ധാ​ര​ണ​മാ​ണ്... പ​ക്ഷേ ആ​ദ്യ​മാ​യാ​ണ് ഒ​രു സെ​ലി​ബ്രി​റ്റി​യു​ടെ സാ​രി ബ്രാ​ൻ​ഡ് ലോ​ഞ്ച് ക​ണ്ട​പ്പോ​ൾ എ​നി​ക്ക് ഇ​ത്ര​യ​ധി​കം സ​ന്തോ​ഷം തോ​ന്നു​ന്ന​ത്!

എ​ന്‍റെ ഏ​ഴ് വ​ർ​ഷ​ത്തെ ‘കാ​ഞ്ചീ​വ​രം’ യാ​ത്ര​യ്ക്കി​ട​യി​ൽ, ഒ​രു സം​രം​ഭ​ക എ​ന്ന നി​ല​യി​ൽ എ​ന്നെ വ​ല്ലാ​തെ വേ​ദ​നി​പ്പി​ക്കു​ക​യും നി​സ​ഹാ​യ​യാ​ക്കു​ക​യും നി​രാ​ശ​പ്പെ​ടു​ത്തു​ക​യും ചെ​യ്ത ഒ​രു പ്ര​ത്യേ​ക സം​ഭ​വ​മു​ണ്ടാ​യി.

ആ ​സം​ഭ​വം എ​ന്നെ വ​ല്ലാ​തെ അ​ല​ട്ടി​യ​തി​നാ​ൽ ദീ​ർ​ഘ​കാ​ലം ഞാ​ൻ മാ​ന​സി​ക​മാ​യി ത​ക​ർ​ന്നി​രു​ന്നു. ഇ​ന്ന് ഈ ​ബ്രാ​ൻ​ഡ് ലോ​ഞ്ച് ചെ​യ്ത അ​തേ ആ​ളു​ക​ളാ​യി​രു​ന്നു അ​ന്ന് ആ ​സം​ഭ​വ​ത്തി​ന് പി​ന്നി​ൽ.

ഇ​പ്പോ​ൾ എ​നി​ക്ക് ഇ​തി​ൽ കൂ​ടു​ത​ൽ സ​ന്തോ​ഷി​ക്കാ​ൻ ക​ഴി​യി​ല്ല. ഞാ​ൻ അ​നു​ഭ​വി​ച്ച ആ ​വേ​ദ​ന ഇ​പ്പോ​ൾ നി​ങ്ങ​ൾ​ക്ക് ഒ​രു​പ​ക്ഷേ മ​ന​സ്സി​ലാ​ക്കാ​ൻ ക​ഴി​ഞ്ഞേ​ക്കും... അ​വ​ർ​ക്ക് എ​ല്ലാ​വി​ധ ആ​ശം​സ​ക​ളും നേ​രു​ന്നു.

സാ​ധാ​ര​ണ​യാ​യി ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ ഞാ​ൻ പ​ര​സ്യ​മാ​യി പ​റ​യാ​റി​ല്ല, പ​ക്ഷേ ഇ​ന്ന് എ​നി​ക്ക് നി​യ​ന്ത്രി​ക്കാ​നാ​യി​ല്ല. അ​തി​ന​ർ​ത്ഥം ആ ​സം​ഭ​വം എ​ന്നെ അ​ത്ര​ത്തോ​ളം വേ​ദ​നി​പ്പി​ച്ചു എ​ന്നാ​ണ്, ഇ​ന്നും ആ ​വേ​ദ​ന ഉ​ള്ളി​ലു​ണ്ട്.’’ ആ​ര്യ കു​റി​ച്ചു.

 

Latest News

Corehub Up