Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Assets

നെ​ടു​മ്പാ​ശേ​രി വാ​ഹ​നാ​പ​ക​ടം: പ്ര​​​​തി​​​​ക​​​​ളു​​​​ടെ സ്വ​​​​ത്ത് ക​​​​ണ്ടു​​​​കെ​​​​ട്ടി ന​​​​ഷ്‌​​​ട​​​​പ​​​​രി​​​​ഹാ​​​​രം ന​​​​ൽ‌​​​​ക​​​​ണമെന്ന് കെ​​​​സി​​​​ബി​​​​സി മ​​​​ദ്യ​​​​വി​​​​രു​​​​ദ്ധ സ​​​​മി​​​​തി

കൊ​​​​ച്ചി: നെ​​​​ടു​​​​ന്പാ​​​​ശേ​​​​രി​​​​യി​​​​ൽ മ​​​​ദ്യ​​​​പി​​​​ച്ചു വാ​​​​ഹ​​​​ന​​​​മോ​​​​ടി​​​​ച്ചു​​​​ണ്ടാ​​​​യ അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ൽ കൊ​​​​ല്ല​​​​പ്പെ​​​​ട്ട ഇ​​​​ര​​​​ക​​​​ളു​​​​ടെ കു​​​​ടും​​​​ബ​​​​ങ്ങ​​​​ൾ​​​​ക്കു പ്ര​​​​തി​​​​ക​​​​ളു​​​​ടെ​​​​യോ അ​​​​വ​​​​രു​​​​ടെ കു​​​​ടും​​​​ബ​​​​ത്തി​​​​ന്‍റെ​​​​യോ സ്വ​​​​ത്ത് ക​​​​ണ്ടു​​​​കെ​​​​ട്ടി ന​​​​ഷ്‌​​​ട​​​​പ​​​​രി​​​​ഹാ​​​​രം ന​​​​ല്‍​ക​​​​ണ​​​​മെ​​​​ന്ന് കെ​​​​സി​​​​ബി​​​​സി മ​​​​ദ്യ​​​​വി​​​​രു​​​​ദ്ധ​​​​സ​​​​മി​​​​തി.

മ​​​​ദ്യ​​​​പ​​​​ന്‍റെ ക്രൂ​​​​ര​​​​വി​​​​നോ​​​​ദ​​​​ത്തി​​​​നി​​​​ര​​​​യാ​​​​യാ​​​​ണ് അ​​​​പ​​​​ക​​​​ട​​​​മു​​​​ണ്ടാ​​​​യ​​​​ത്. യ​​​​ഥേ​​​​ഷ്‌​​​ടം മ​​​​ദ്യ​​​​ശാ​​​​ല​​​​ക​​​​ള്‍​ക്ക് അ​​​​നു​​​​മ​​​​തി ന​​​​ല്‍​കു​​​​ന്ന സ​​​​ര്‍​ക്കാ​​​​രും ഈ ​​​​കേ​​​​സി​​​​ലെ കൂ​​​​ട്ടു​​​​പ്ര​​​​തി​​​ത​​​​ന്നെ​​​​യാ​​​​ണ്.

വോ​​​​ട്ട​​​​വ​​​​കാ​​​​ശ​​​​ത്തി​​​​നും ഡ്രൈ​​​​വിം​​​​ഗ് ലൈ​​​​സ​​​​ന്‍​സ് ല​​​​ഭി​​​​ക്കാ​​​​നും 18 വ​​​​യ​​​​സെ​​​​ന്ന പ​​​​രി​​​​ധി വ​​​​യ്ക്കു​​​​മ്പോ​​​​ള്‍ കു​​​​റ്റ​​​​കൃ​​​​ത്യ​​​​ങ്ങ​​​​ളി​​​​ല്‍​പ്പെ​​​​ടു​​​​ന്ന​​​​വ​​​​ര്‍​ക്ക് ക​​​​ടു​​​​ത്ത ശി​​​​ക്ഷ ല​​​​ഭി​​​​ക്കാ​​​​ന്‍ പ്രാ​​​​യ​​​​പൂ​​​​ര്‍​ത്തി​​​​യാ​​​​ക​​​​ണ​​​​മെ​​​​ന്ന നി​​​​യ​​​​മ​​​വ്യ​​​​വ​​​​സ്ഥ മാ​​​​റ്റി​​​​യെ​​​​ഴു​​​​ത​​​​ണം.

മ​​​​ദ്യം ​​​മൂ​​​​ലം സം​​​​സ്ഥാ​​​​ന​​​​ത്തു​​​​ണ്ടാ​​​​യ അ​​​​തി​​​​ക്ര​​​​മ​​​​ങ്ങ​​​​ളു​​​​ടെ​​​​യും കൊ​​​​ല​​​​പാ​​​​ത​​​​ക​​​​ങ്ങ​​​​ളു​​​​ടെ​​​​യും റോ​​​​ഡ​​​​പ​​​​ക​​​​ട​​​​ങ്ങ​​​​ളു​​​​ടെ​​​​യും ഭീ​​​​ക​​​​ര​​​​ത ജ​​​​നി​​​​പ്പി​​​​ച്ച ക​​​​ണ​​​​ക്കു​​​​ക​​​​ള്‍ ആ​​​​ഭ്യ​​​​ന്ത​​​​ര​​​മ​​​​ന്ത്രി വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്ത​​​​ണം.

ഇ​​​​ത്ത​​​​രം സം​​​​ഭ​​​​വ​​​വി​​​​കാ​​​​സ​​​​ങ്ങ​​​​ളും പു​​​​തി​​​​യ മ​​​​ദ്യ​​​​ന​​​​യ രൂ​​​​പീ​​​​ക​​​​ര​​​​ണ​​​​ത്തി​​​​ല്‍ ക​​​​ണ​​​​ക്കി​​​​ലെ​​​​ടു​​​​ക്ക​​​​ണ​​​​മെ​​​​ന്നും മ​​​​ദ്യ​​​​വി​​​​രു​​​​ദ്ധ​​​​സ​​​​മി​​​​തി വ​​​​ക്താ​​​​വും സം​​​​സ്ഥാ​​​​ന സെ​​​​ക്ര​​​​ട്ട​​​​റി​​​​യു​​​​മാ​​​​യ പ്ര​​​​സാ​​​​ദ് കു​​​​രു​​​​വി​​​​ള ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

Leader Page

പിടിച്ചെടുത്ത ആസ്തികൾ എവിടേക്ക് പോകുന്നു‍?

എ​​​ഫ്സി​​​ആ​​​ർ​​​എ ​​​​ഭേ​​​​​​​ദ​​​​​​​ഗ​​​​​​​തി​​​​​​​യു​​​​​​​ടെ യ​​​​​​​ഥാ​​​​​​​ർ​​​​​​​ഥ ല​​​​​​​ക്ഷ്യം വെ​​​​​​​ളി​​​​​​​പ്പെ​​​​​​​ടു​​​​​​​ത്തു​​​​​​​ന്ന​​​​​​​ത് സെ​​​​​​​ക്‌​​​​​​ഷ​​​​​​​ൻ 16A(6), സെ​​​​​​​ക്‌​​​​​​ഷ​​​​​​​ൻ 16D എ​​​​​​​ന്നി​​​​​​​വ ചേ​​​​​​​ർ​​​​​​​ത്തു വാ​​​​​​​യി​​​​​​​ക്കു​​​​​​​മ്പോ​​​​​​​ഴാ​​​​​​​ണ്. ആ​​​​​​​സ്തി​​​​​​​ക​​​​​​​ൾ സ്ഥി​​​​​​​ര​​​​​​​മാ​​​​​​​യി സ​​​​​​​ർ​​​​​​​ക്കാ​​​​​​​രി​​​​​​​ലേ​​​​​​​ക്ക് നി​​​​​​​ക്ഷി​​​​​​​പ്ത​​​​​​​മാ​​​​​​​യി​​​​​​​ക്ക​​​​​​​ഴി​​​​​​​ഞ്ഞാ​​​​​​​ൽ, സെ​​​​​​​ക്‌​​​​​​ഷ​​​​​​​ൻ 16A(6)(a) പ്ര​​​​​​​കാ​​​​​​​രം നി​​​യു​​​ക്ത അ​​​ധി​​​കാ​​​രി​​​​​​​ക്ക് അ​​​​​​​വ കേ​​​​​​​ന്ദ്ര അ​​​​​​​ല്ലെ​​​​​​​ങ്കി​​​​​​​ൽ സം​​​​​​​സ്ഥാ​​​​​​​ന സ​​​​​​​ർ​​​​​​​ക്കാ​​​​​​​രി​​​​​​​ന്‍റെ ഏ​​​​​​​തെ​​​​​​​ങ്കി​​​​​​​ലും വ​​​​​​​കു​​​​​​​പ്പു​​​​​​​ക​​​​​​​ൾ​​​​​​​ക്കോ ഏ​​​​​​​ജ​​​​​​​ൻ​​​​​​​സി​​​​​​​ക​​​​​​​ൾ​​​​​​​ക്കോ കൈ​​​​​​​മാ​​​​​​​റാ​​​​​​​ൻ അ​​​​​​​ധി​​​​​​​കാ​​​​​​​ര​​​​​​​മു​​​​​​​ണ്ട്. അ​​​​​​​ല്ലെ​​​​​​​ങ്കി​​​​​​​ൽ, സെ​​​​​​​ക്‌​​​​​​ഷ​​​​​​​ൻ 16A(6)(b) പ്ര​​​​​​​കാ​​​​​​​രം പൊ​​​​​​​തുലേ​​​​​​​ലം വ​​​​​​​ഴി അ​​​​​​​വ വി​​​​​​​ൽ​​​​​​​ക്കാ​​​​​​​നും ആ ​​​​​​​തു​​​​​​​ക ‘ക​​​​​​​ൺ​​​​​​​സോ​​​​​​​ളി​​​​​​​ഡേ​​​​​​​റ്റ​​​​​​​ഡ് ഫ​​​​​​​ണ്ട് ഓ​​​​​​​ഫ് ഇ​​​​​​​ന്ത്യ’ (സ​​​ഞ്ചി​​​ത നി​​​ധി)യി​​​​​​​ലേ​​​​​​​ക്ക് മാ​​​​​​​റ്റാ​​​​​​​നും സാ​​​​​​​ധി​​​​​​​ക്കും. ആ ​​​​​​​ആ​​​​​​​സ്തി​​​​​​​ക​​​​​​​ൾ പ​​​​​​​ടു​​​​​​​ത്തു​​​​​​​യ​​​​​​​ർ​​​​​​​ത്തി​​​​​​​യ സ്ഥാ​​​​​​​പ​​​​​​​ന​​​​​​​ത്തി​​​​​​​നോ അ​​​​​​​തി​​​​​​​ന്‍റെ ഭാ​​​​​​​ര​​​​​​​വാ​​​​​​​ഹി​​​​​​​ക​​​​​​​ൾ​​​​​​​ക്കോ പി​​​​​​​ന്നീ​​​​​​​ട് അ​​​​​​​തി​​​​​​​ൽ യാ​​​​​​​തൊ​​​​​​​രു അ​​​​​​​വ​​​​​​​കാ​​​​​​​ശ​​​​​​​വും ഉ​​​​​​​ന്ന​​​​​​​യി​​​​​​​ക്കാ​​​​​​​ൻ ക​​​​​​​ഴി​​​​​​​യി​​​​​​​ല്ല.

സ്ഥാ​​​​​​​വ​​​​​​​ര വ​​​​​​​സ്തു​​​​​​​ക്ക​​​​​​​ൾ വി​​​​​​​ൽ​​​​​​​ക്കു​​​​​​​മ്പോ​​​​​​​ൾ നി​​​യു​​​ക്ത അ​​​ധി​​​കാ​​​രി ന​​​​​​​ൽ​​​​​​​കു​​​​​​​ന്ന ‘വി​​​​​​​ൽ​​​​​​​പ​​​​​​​ന സ​​​​​​​ർ​​​​​​​ട്ടി​​​​​​​ഫി​​​​​​​ക്ക​​​​​​​റ്റ്’ ഒ​​​​​​​റി​​​​​​​ജി​​​​​​​ന​​​​​​​ൽ ആ​​​​​​​ധാ​​​​​​​ര​​​​​​​ങ്ങ​​​​​​​ളു​​​​​​​ടെ അ​​​​​​​ഭാ​​​​​​​വ​​​​​​​ത്തി​​​​​​​ലും വാ​​​​​​​ങ്ങു​​​​​​​ന്ന​​​​​​​യാ​​​​​​​ളു​​​​​​​ടെ ഉ​​​​​​​ട​​​​​​​മ​​​​​​​സ്ഥാ​​​​​​​വ​​​​​​​കാ​​​​​​​ശ​​​​​​​ത്തി​​​​​​​ന്‍റെ അ​​​​​​​ന്തി​​​​​​​മ​​​​​​​മാ​​​​​​​യ തെ​​​​​​​ളി​​​​​​​വാ​​​​​​​യി മാ​​​​​​​റും. സെ​​​​​​​ക്‌​​​​​​ഷ​​​​​​​ൻ 16D(2) പ്ര​​​​​​​കാ​​​​​​​രം, ആ​​​​​​​ധാ​​​​​​​ര​​​​​​​ങ്ങ​​​​​​​ൾ ഇ​​​​​​​ല്ലെ​​​​​​​ന്ന കാ​​​​​​​ര​​​​​​​ണ​​​​​​​ത്താ​​​​​​​ൽ ര​​​​​​​ജി​​​​​​​സ്ട്രേ​​​​​​​ഷ​​​​​​​ൻ നി​​​​​​​ര​​​​​​​സി​​​​​​​ക്കാ​​​​​​​ൻ ഒ​​​​​​​രു ഉ​​​​​​​ദ്യോ​​​​​​​ഗ​​​​​​​സ്ഥ​​​​​​​നും ക​​​​​​​ഴി​​​​​​​യി​​​​​​​ല്ല. ഒ​​​​​​​രു സി​​​​​​​വി​​​​​​​ൽ കോ​​​​​​​ട​​​​​​​തി​​​​​​​യു​​​​​​​ടെ ഡി​​​​​​​ക്രി​​​​​​​ക്കോ ട്രൈ​​​​​​​ബ്യൂ​​​​​​​ണ​​​​​​​ൽ ഉ​​​​​​​ത്ത​​​​​​​ര​​​​​​​വി​​​​​​​നോ ഈ ​​​​​​​നി​​​​​​​യ​​​​​​​മ​​​​​​​പ്ര​​​​​​​കാ​​​​​​​രം നി​​​യു​​​ക്ത അ​​​ധി​​​കാ​​​രി ന​​​​​​​ട​​​​​​​ത്തു​​​​​​​ന്ന കൈ​​​​​​​മാ​​​​​​​റ്റ​​​​​​​ത്തെ മ​​​​​​​റി​​​​​​​ക​​​​​​​ട​​​​​​​ക്കാ​​​​​​​ൻ ക​​​​​​​ഴി​​​​​​​യി​​​​​​​ല്ല എ​​​​​​​ന്ന​​​​​​​താ​​​​​​​ണ് ഇ​​​​​​​തി​​​​​​​ലെ ഏ​​​​​​​റ്റ​​​​​​​വും വ​​​​​​​ലി​​​​​​​യ നി​​​​​​​യ​​​​​​​മ​​​​​​​ക്കു​​​​​​​രു​​​​​​​ക്ക്.

ഇ​​​​​​​വി​​​​​​​ടെ ഒ​​​​​​​രു പ​​​​​​​രി​​​​​​​മി​​​​​​​ത​​​​​​​മാ​​​​​​​യ സം​​​​​​​ര​​​​​​​ക്ഷ​​​​​​​ണം മാ​​​​​​​ത്രം നി​​​​​​​യ​​​​​​​മം ന​​​​​​​ൽ​​​​​​​കു​​​​​​​ന്നു​​​​​​​ണ്ട്. സെ​​​​​​​ക്‌​​​​​​ഷ​​​​​​​ൻ 16A(7) പ്ര​​​​​​​കാ​​​​​​​രം, സ്ഥി​​​​​​​ര​​​​​​​മാ​​​​​​​യി ക​​​​​​​ണ്ടു​​​​​​​കെ​​​​​​​ട്ടു​​​​​​​ന്ന ആ​​​​​​​സ്തി ഒ​​​​​​​രു ആ​​​​​​​രാ​​​​​​​ധ​​​​​​​നാ​​​​​​​ല​​​​​​​യ​​​​​​​മാ​​​​​​​ണെ​​​​​​​ങ്കി​​​​​​​ൽ അ​​​​​​​തി​​​​​​​ന്‍റെ മ​​​​​​​ത​​​​​​​പ​​​​​​​ര​​​​​​​മാ​​​​​​​യ സ്വ​​​​​​​ഭാ​​​​​​​വം നി​​​​​​​ല​​​​​​​നി​​​​​​​ർ​​​​​​​ത്തു​​​​​​​ന്ന രീ​​​​​​​തി​​​​​​​യി​​​​​​​ൽ മാ​​​​​​​നേ​​​​​​​ജ്‌​​​​​​​മെ​​​​​​​ന്‍റ് ഒ​​​​​​​രു വ്യ​​​​​​​ക്തി​​​​​​​യെ ഏ​​​​​​​ൽ​​​​​​​പി​​​​​​​ക്ക​​​​​​​ണ​​​​​​​മെ​​​​​​​ന്ന് വ്യ​​​​​​​വ​​​​​​​സ്ഥ ചെ​​​​​​​യ്യു​​​​​​​ന്നു. അ​​​​​​​താ​​​​​​​യ​​​​​​​ത്, ഒ​​​​​​​രു ദേ​​​​​​​വാ​​​​​​​ല​​​​​​​യ കെ​​​​​​​ട്ടി​​​​​​​ടം മ​​​​​​​തേ​​​​​​​ത​​​​​​​ര ആ​​​​​​​വ​​​​​​​ശ്യ​​​​​​​ത്തി​​​​​​​നാ​​​​​​​യി മാ​​​​​​​റ്റാ​​​​​​​ൻ പാ​​​​​​​ടി​​​​​​​ല്ല, പ​​​​​​​ക്ഷേ അ​​​​​​​തി​​​​​​ന്‍റെ മാ​​​​​​​നേ​​​​​​​ജ്‌​​​​​​​മെ​​​​​​ന്‍റ് അ​​​​​​​ത് നി​​​​​​​ർ​​​​​​​മി​​​​​​​ച്ച വി​​​​​​​ശ്വാ​​​​​​​സീസ​​​​​​​മൂ​​​​​​​ഹ​​​​​​​ത്തി​​​​​​​ൽ​​​​​​നി​​​​​​​ന്ന് മാ​​​​​​​റി സ​​​​​​​ർ​​​​​​​ക്കാ​​​​​​​ർ നി​​​​​​​ശ്ച​​​​​​​യി​​​​​​​ക്കു​​​​​​​ന്ന വ്യ​​​​​​​ക്തി​​​​​​​ക​​​​​​​ളി​​​​​​​ലേ​​​​​​​ക്ക് എ​​​​​​​ത്തും. അ​​​​​​​ക്രൈ​​​​​​​സ്ത​​​​​​​വ​​​​​​​നാ​​​​​​​യ ഒ​​​​​​​രു വ്യ​​​​​​​ക്തി​​​​​​​യി​​​​​​​ലേ​​​​​​​ക്ക് അ​​​​​​​ഡ്മി​​​​​​​നി​​​​​​​സ്‌​​​​​​​ട്രേ​​​​​​​ഷ​​​​​​​ന്‍റെ ഉ​​​​​​​ത്ത​​​​​​​ര​​​​​​​വാ​​​​​​​ദി​​​​​​​ത്വം എ​​​​​​​ത്തി​​​​​​​ച്ചേ​​​​​​​ർ​​​​​​​ന്നേ​​​​​​​ക്കാ​​​​​​​മെ​​​​​​​ന്നി​​​​​​​രി​​​​​​​ക്കെ, ഇ​​​​​​​ന്ത്യ​​​​​​​ൻ ഭ​​​​​​​ര​​​​​​​ണ​​​​​​​ഘ​​​​​​​ട​​​​​​​ന​​​​​​​യു​​​​​​​ടെ ആ​​​​​​​ർ​​​​​​​ട്ടി​​​​​​​ക്കി​​​​​​​ൾ 25ന് ​​​​​​​വി​​​​​​​രു​​​​​​​ദ്ധ​​​​​​​മാ​​​​​​​ണ്.

സാ​​​​​​​മ്പ​​​​​​​ത്തി​​​​​​​ക സു​​​​​​​താ​​​​​​​ര്യ​​​​​​​ത​​​​​​​യാ​​​​​​​യി​​​​​​​രു​​​​​​​ന്നു ഈ ​​​​​​​ബി​​​​​​​ല്ലി​​​​​​​ന്‍റെ ല​​​​​​​ക്ഷ‍്യ​​​​​​മെ​​​​​​​ങ്കി​​​​​​​ൽ ഓ​​​​​​​ഡി​​​​​​​റ്റും വി​​​​​​​വ​​​​​​​ര​​​​​​​ങ്ങ​​​​​​​ൾ വെ​​​​​​​ളി​​​​​​​പ്പെ​​​​​​​ടു​​​​​​​ത്ത​​​​​​​ലു​​​​​​​മാ​​​​​​​യി​​​​​​​രു​​​​​​​ന്നു വേ​​​​​​​ണ്ടി​​​​​​​യി​​​​​​​രു​​​​​​​ന്ന​​​​​​​ത്. സ​​​​​​​ഭ നി​​​​​​​ർ​​​​​​​മി​​​​​​​ച്ച ആ​​​​​​​ശു​​​​​​​പ​​​​​​​ത്രി​​​​​​​ക​​​​​​​ളും സ്കൂ​​​​​​​ളു​​​​​​​ക​​​​​​​ളും സ​​​​​​​ർ​​​​​​​ക്കാ​​​​​​​ർ ഏ​​​​​​​ജ​​​​​​​ൻ​​​​​​​സി​​​​​​​ക​​​​​​​ൾ​​​​​​​ക്കു ന​​​​​​​ൽ​​​​​​​കാ​​​​​​​നോ ലേ​​​​​​​ലം ചെ​​​​​​​യ്യാ​​​​​​​നോ ഉ​​​​​​​ള്ള അ​​​​​​​ധി​​​​​​​കാ​​​​​​​രം സു​​​​​​​താ​​​​​​​ര്യ​​​​​​​ത​​​​​​​യ്ക്ക​​​​​​​ല്ല, മ​​​​​​​റി​​​​​​​ച്ച് സ്വ​​​​​​​ത്തു​​​​​​​ക്ക​​​​​​​ൾ ശാ​​​​​​​ശ്വ​​​​​​​ത​​​​​​​മാ​​​​​​​യി കൈ​​​​​​​വ​​​​​​​ശ​​​​​​​പ്പെ​​​​​​​ടു​​​​​​​ത്താ​​​​​​​നാ​​​​​​​ണ് സ​​​​​​​ഹാ​​​​​​​യി​​​​​​​ക്കു​​​​​​​ന്ന​​​​​​​ത്. ആ ​​​​​​​വ്യ​​​​​​​ത്യാ​​​​​​​സം നാം ​​​​​​​തി​​​​​​​രി​​​​​​​ച്ച​​​​​​​റി​​​​​​​യ​​​​​​​ണം.

അ​​​​​​​ന്വേ​​​​​​​ഷ​​​​​​​ണ​​​​​​​ങ്ങ​​​​​​​ൾ​​​​​​​ക്ക് സ​​​​​​​ർ​​​​​​​ക്കാ​​​​​​​ർ അ​​​​​​​നു​​​​​​​മ​​​​​​​തി-​​​​​​വി​​​​​​​ചാ​​​​​​​ര​​​​​​​ണാ​​​​​​​ധി​​​​​​​കാ​​​​​​​ര​​​​​​​ത്തി​​​​​​​ന്‍റെ കു​​​​​​​ത്ത​​​​​​​ക

ഈ ​​​​​​​ബി​​​​​​​ല്ലി​​​​​​​ലെ ഏ​​​​​​​റ്റ​​​​​​​വും ശ്ര​​​​​​​ദ്ധി​​​​​​​ക്ക​​​​​​​പ്പെ​​​​​​​ടാ​​​​​​​തെ പോ​​​​​​​യ, എ​​​​​​​ന്നാ​​​​​​​ൽ അ​​​​​​​തീ​​​​​​​വ ഗൗ​​​​​​​ര​​​​​​​വ​​​​​​​മു​​​​​​​ള്ള ഒ​​​​​​​ന്നാ​​​​​​​ണ് സെ​​​​​​​ക്‌​​​​​​ഷ​​​​​​​ൻ 43(2). എ​​​​​​​ഫ്‌​​​​​​​സി​​​​​​​ആ​​​​​​​ർ​​​​​​​എ നി​​​​​​​യ​​​​​​​മ​​​​​​​പ്ര​​​​​​​കാ​​​​​​​ര​​​​​​​മു​​​​​​​ള്ള ഏ​​​​​​​തൊ​​​​​​​രു കു​​​​​​​റ്റ​​​​​​​ത്തി​​​​​​​നും അ​​​​​​​ന്വേ​​​​​​​ഷ​​​​​​​ണം ആ​​​​​​​രം​​​​​​​ഭി​​​​​​​ക്ക​​​​​​​ണ​​​​​​​മെ​​​​​​​ങ്കി​​​​​​​ൽ കേ​​​​​​​ന്ദ്രസ​​​​​​​ർ​​​​​​​ക്കാ​​​​​​​രി​​​​​​​ന്‍റെ മു​​​​​​​ൻ​​​​​​​കൂ​​​​​​​ർ അ​​​​​​​നു​​​​​​​മ​​​​​​​തി വേ​​​​​​​ണ​​​​​​​മെ​​​​​​​ന്ന് ഈ ​​​​​​​ഭേ​​​​​​​ദ​​​​​​​ഗ​​​​​​​തി വ്യ​​​​​​​വ​​​​​​​സ്ഥ ചെ​​​​​​​യ്യു​​​​​​​ന്നു. ഈ ​​​​​​​ഒ​​​​​​​രൊ​​​​​​​റ്റ ഉ​​​​​​​പ​​​​​​​വ​​​​​​​കു​​​​​​​പ്പി​​​​​​​ലൂ​​​​​​​ടെ, കു​​​​​​​റ്റ​​​​​​​വി​​​​​​​ചാ​​​​​​​ര​​​​​​​ണ ആ​​​​​​​രം​​​​​​​ഭി​​​​​​​ക്കാ​​​​​​​നു​​​​​​​ള്ള അ​​​​​​​ധി​​​​​​​കാ​​​​​​​രം പൂ​​​​​​​ർ​​​​​​​ണ​​​​​​​മാ​​​​​​​യും ചു​​​​​​​മ​​​​​​​ത​​​​​​​ല​​​​​​​പ്പെ​​​​​​​ടു​​​​​​​ത്ത​​​​​​​പ്പെ​​​​​​​ട്ട ഉ​​​​​​​ദ്യോ​​​​​​​ഗ​​​​​​​സ്ഥ​​​​​​​ൻ/ ഉ​​​​​​​ദ്യോ​​​​​​​ഗ​​​​​​​സ്ഥ​​​​​​​ർ കൈ​​​​​​​പ്പി​​​​​​​ടി​​​​​​​യി​​​​​​​ലൊ​​​​​​​തു​​​​​​​ക്കു​​​​​​​ക​​​​​​​യാ​​​​​​​ണ്.

ഒ​​​​​​​രു സ്വ​​​​​​​ത​​​​​​​ന്ത്ര ഏ​​​​​​​ജ​​​​​​​ൻ​​​​​​​സി​​​​​​​ക്കോ സം​​​​​​​സ്ഥാ​​​​​​​ന പോ​​​​​​​ലീ​​​​​​​സി​​​​​​​നോ ഒ​​​​​​​രു പ​​​​​​​രാ​​​​​​​തി​​​​​​​യി​​​​​​​ന്മേ​​​​​​​ൽ ന​​​​​​​ട​​​​​​​പ​​​​​​​ടി​​​​​​​യെ​​​​​​​ടു​​​​​​​ക്കു​​​​​​​ന്ന മ​​​​​​​ജി​​​​​​​സ്‌​​​​​​​ട്രേ​​​​​​​റ്റി​​​​​​​നോ കേ​​​​​​​ന്ദ്രസ​​​​​​​ർ​​​​​​​ക്കാ​​​​​​​രി​​​​​​​ന്‍റെ പ​​​​​​​ച്ച​​​​​​​ക്കൊ​​​​​​​ടി​​​​​​​യി​​​​​​​ല്ലാ​​​​​​​തെ ഒ​​​​​​​ര​​​​​​​ന്വേ​​​​​​​ഷ​​​​​​​ണ​​​​​​​വും തു​​​​​​​ട​​​​​​​ങ്ങാ​​​​​​​ൻ ക​​​​​​​ഴി​​​​​​​യി​​​​​​​ല്ല. ഇ​​​​​​​വി​​​​​​​ടെ​​​​​​​യു​​​​​​​ള്ള പ്ര​​​​​​​ധാ​​​​​​​ന വൈ​​​​​​​രു​​​​​​​ദ്ധ്യം എ​​​​​​​ന്തെ​​​​​​​ന്നാ​​​​​​​ൽ, ആ​​​​​​​സ്തി​​​​​​​ക​​​​​​​ൾ ക​​​​​​​ണ്ടു​​​​​​​കെ​​​​​​​ട്ടു​​​​​​​ന്ന​​​​​​​തി​​​​​​​ലൂ​​​​​​​ടെ കേ​​​​​​​ന്ദ്രസ​​​​​​​ർ​​​​​​​ക്കാ​​​​​​​രി​​​​​​​നുത​​​​​​​ന്നെ ഗു​​​​​​​ണ​​​​​​​മു​​​​​​​ണ്ടാ​​​​​​​കു​​​​​​​ന്ന ഒ​​​​​​​രു സാ​​​​​​​ഹ​​​​​​​ച​​​​​​​ര്യ​​​​​​​ത്തി​​​​​​​ൽ, ഏ​​​​​​​തു​​​​​​​ രീ​​​​​​​തി​​​​​​​യി​​​​​​​ൽ അ​​​​​​​ന്വേ​​​​​​​ഷി​​​​​​​ക്ക​​​​​​​ണം എ​​​​​​​ന്ന​​​​​​​ത് പൂ​​​​​​​ർ​​​​​​​ണ​​​​​​​മാ​​​​​​​യും ഭ​​​​​​​ര​​​​​​​ണ​​​​​​​കൂ​​​​​​​ട​​​​​​​ത്തി​​​​​​​ന്‍റെ താ​​​​​​​ത്പ​​​​​​​ര്യ​​​​​​​മാ​​​​​​​യി മാ​​​​​​​റു​​​​​​​ന്നു എ​​​​​​​ന്ന​​​​​​​താ​​​​​​​ണ്. അ​​​​​​​ന്വേ​​​​​​​ഷ​​​​​​​ണാ​​​​​​​നു​​​​​​​മ​​​​​​​തി​​​​​​​ക്കു​​​​​​​ള്ള ക​​​​​​​വാ​​​​​​​ടം തു​​​​​​​റ​​​​​​​ക്ക​​​​​​​ണോ വേ​​​​​​​ണ്ട​​​​​​​യോ എ​​​​​​​ന്ന​​​​​​​ത് സ​​​​​​​ർ​​​​​​​ക്കാ​​​​​​​രി​​​​​​​ന്‍റെ രാ​​​​​​​ഷ്‌​​​​​​ട്രീ​​​​​​​യ തീ​​​​​​​രു​​​​​​​മാ​​​​​​​ന​​​​​​​മാ​​​​​​​യി മാ​​​​​​​റു​​​​​​​മ്പോ​​​​​​​ൾ, സ്ഥാ​​​​​​​പ​​​​​​​ന​​​​​​​ങ്ങ​​​​​​​ളു​​​​​​​ടെ നി​​​​​​​ല​​​​​​​നി​​​​​​​ൽ​​​​​​​പ് ത​​​​​​​ന്നെ ഭീ​​​​​​​ഷ​​​​​​​ണി​​​​​​​യി​​​​​​​ലാ​​​​​​​വു​​​​​​​ന്നു.

അ​​​​​​​വ​​​​​​​സാ​​​​​​​നം വ​​​​​​​ലി​​​​​​​യ വി​​​​​​​ല ന​​​​​​​ൽ​​​​​​​കേ​​​​​​​ണ്ടിവ​​​​​​​രു​​​​​​​ന്ന​​​​​​​ത് പാ​​​​​​​വ​​​​​​​പ്പെ​​​​​​​ട്ട​​​​​​​വ​​​​​​​ർ

ഭ​​​​​​​ര​​​​​​​ണ​​​​​​​പ​​​​​​​ര​​​​​​​മാ​​​​​​​യ ന​​​​​​​ട​​​​​​​പ​​​​​​​ടി​​​​​​​ക്ര​​​​​​​മ​​​​​​​ങ്ങ​​​​​​​ളി​​​​​​​ലെ ചെ​​​​​​​റി​​​​​​​യ പാ​​​​​​​ളി​​​​​​​ച്ച​​​​​​​ക​​​​​​​ൾ മൂ​​​​​​​ലം ഒ​​​​​​​രു സ്ഥാ​​​​​​​പ​​​​​​​നം പൂ​​​​​​​ട്ട​​​​​​​പ്പെ​​​​​​​ടു​​​​​​​മ്പോ​​​​​​​ൾ സ​​​​​​​ഭ സേ​​​​​​​വി​​​​​​​ക്കു​​​​​​​ന്ന പാ​​​​​​​വ​​​​​​​പ്പെ​​​​​​​ട്ട ജ​​​​​​​ന​​​​​​​ങ്ങ​​​​​​​ൾ​​​​​​​ക്ക് എ​​​​​​​ന്തു സം​​​​​​​ഭ​​​​​​​വി​​​​​​​ക്കും എ​​​​​​​ന്ന​​​​​​​താ​​​​​​​ണ് ഈ ​​​​​​​ബി​​​​​​​ല്ലി​​​​​​​ന്‍റെ ഏ​​​​​​​റ്റ​​​​​​​വും ദ​​​​​​​യ​​​​​​​നീ​​​​​​​യ​​​​​​​മാ​​​​​​​യ വ​​​​​​​ശം. ഇ​​​​​​​തി​​​​​​​ലെ നി​​​​​​​യ​​​​​​​മ​​​​​​​ഭാ​​​​​​​ഷ്യ​​​​​​​ങ്ങ​​​​​​​ൾ​​​​​​​ക്കു പി​​​​​​​ന്നി​​​​​​​ൽ പാ​​​​​​​വ​​​​​​​പ്പെ​​​​​​​ട്ട​​​​​​​വ​​​​​​​രു​​​​​​​ടെ നി​​​​​​​സ​​​​​​​ഹാ​​​​​​​യ​​​​​​​ത ഒ​​​​​​​ളി​​​​​​​ഞ്ഞുകി​​​​​​​ട​​​​​​​ക്കു​​​​​​​ന്നു​​​​​​​ണ്ട്.

ര​​​​​​​ജി​​​​​​​സ്ട്രേ​​​​​​​ഷ​​​​​​​ൻ പു​​​​​​​തു​​​​​​​ക്കാ​​​​​​​നു​​​​​​​ള്ള സ​​​​​​​മ​​​​​​​യ​​​​​​​ത്ത് ഗ​​​​​​​വ​​​​​​​ൺ​​​​​​​മെ​​​​​​​ന്‍റ് പോ​​​​​​​ർ​​​​​​​ട്ട​​​​​​​ൽ ത​​​​​​​ക​​​​​​​രാ​​​​​​​റി​​​​​​​ലാ​​​​​​​കു​​​​​​​ന്നു; അ​​​​​​​ല്ലെ​​​​​​​ങ്കി​​​​​​​ൽ സ്കാ​​​​​​​ൻ ചെ​​​​​​​യ്ത ഒ​​​​​​​രു രേ​​​​​​​ഖ​​​​​​​യു​​​​​​​ടെ വ്യ​​​​​​​ക്ത​​​​​​​ത കു​​​​​​​റ​​​​​​​ഞ്ഞ​​​​​​​തി​​​​​​​നാ​​​​​​​ൽ അ​​​​​​​ത് നി​​​​​​​ര​​​​​​​സി​​​​​​​ക്ക​​​​​​​പ്പെ​​​​​​​ടു​​​​​​​ന്നു; വാ​​​​​​​ർ​​​​​​​ഷി​​​​​​​ക റി​​​​​​​ട്ടേ​​​​​​​ണി​​​​​​​ലെ ഒ​​​​​​​രു ചെ​​​​​​​റി​​​​​​​യ ഫോ​​​​​​​ർ​​​​​​​മാ​​​​​​​റ്റിം​​​​​​​ഗ് പി​​​​​​​ശ​​​​​​​ക് ചൂ​​​​​​​ണ്ടി​​​​​​​ക്കാ​​​​​​​ണി​​​​​​​ക്ക​​​​​​​പ്പെ​​​​​​​ടു​​​​​​​ന്നു -​​​​​​ നി​​​​​​​ല​​​​​​​വി​​​​​​​ലു​​​​​​​ള്ള നി​​​​​​​യ​​​​​​​മ​​​​​​​പ്ര​​​​​​​കാ​​​​​​​രം ഇ​​​​​​​വ വെ​​​​​​​റും സ്ഥാ​​​​​​​പ​​​​​​​ന​​​​​​​ നേ​​​​​​​തൃ​​​​​​​ത്വ​​​​​​​ത്തി​​​​​​​ന്‍റെ ചെ​​​​​​​റി​​​​​​​യ ത​​​​​​​ല​​​​​​​വേ​​​​​​​ദ​​​​​​​ന​​​​​​​ക​​​​​​​ൾ മാ​​​​​​​ത്ര​​​​​​​മാ​​​​​​​യി​​​​​​​രു​​​​​​​ന്നു. എ​​​​​​​ന്നാ​​​​​​​ൽ 2026ലെ ​​​​​​​ഭേ​​​​​​​ദ​​​​​​​ഗ​​​​​​​തി പ്ര​​​​​​​കാ​​​​​​​രം, കാ​​​​​​​ലാ​​​​​​​വ​​​​​​​ധി ക​​​​​​​ഴി​​​​​​​യു​​​​​​​ന്ന​​​​​​​തി​​​​​​​ന് മു​​​​​​​ൻ​​​​​​​പ് ഇ​​​​​​​വ പ​​​​​​​രി​​​​​​​ഹ​​​​​​​രി​​​​​​​ക്ക​​​​​​​പ്പെ​​​​​​​ട്ടി​​​​​​​ല്ലെ​​​​​​​ങ്കി​​​​​​​ൽ സെ​​​​​​​ക്‌​​​​​​ഷ​​​​​​​ൻ 14B പ്ര​​​​​​​കാ​​​​​​​രം ആ ​​​​​​​സ്ഥാ​​​​​​​പ​​​​​​​നം അ​​​​​​​സാ​​​​​​​ധു​​​​​​​വാ​​​​​​​കു​​​​​​​ക​​​​​​​യും സ​​​​​​​ക​​​​​​​ല ആ​​​​​​​സ്തി​​​​​​​ക​​​​​​​ളും ക​​​​​​​ണ്ടു​​​​​​​കെ​​​​​​​ട്ട​​​​​​​പ്പെ​​​​​​​ടു​​​​​​​ക​​​​​​​യും ചെ​​​​​​​യ്യു​​​​​​​ന്നു.

ആ​​​​​​​ളു​​​​​​​ക​​​​​​​ളെ ശു​​​​​​​ശ്രൂ​​​​​​​ഷി​​​​​​​ക്കു​​​​​​​ന്ന​​​​​​​ത് നി​​​​​​​ർ​​​​​​​ത്തി​​​​​​​യ​​​​​​​തു​​​​​​​കൊ​​​​​​​ണ്ടാ​​​​​​​വ​​​​​​​ണ​​​​​​​മെ​​​​​​​ന്നി​​​​​​​ല്ല ഒ​​​​​​​രു ആ​​​​​​​ശു​​​​​​​പ​​​​​​​ത്രി പൂ​​​​​​​ട്ടു​​​​​​​ന്ന​​​​​​​ത്; മ​​​​​​​റി​​​​​​​ച്ച് ഒ​​​​​​​രു ഓ​​​​​​​ൺ​​​​​​​ലൈ​​​​​​​ൻ​​​​​​​ പോ​​​​​​​ർ​​​​​​​ട്ട​​​​​​​ൽ പ​​​​​​​രാ​​​​​​​ജ​​​​​​​യ​​​​​​​പ്പെ​​​​​​​ട്ട​​​​​​​തു​​​​​​​കൊ​​​​​​​ണ്ടുപോ​​​​​​​ലു​​​​​​​മാ​​​​​​​കാം. കു​​​​​​​ട്ടി​​​​​​​ക​​​​​​​ളെ പ​​​​​​​ഠി​​​​​​​പ്പി​​​​​​​ക്കു​​​​​​​ന്ന​​​​​​​ത് നി​​​​​​​ർ​​​​​​​ത്തി​​​​​​​യ​​​​​​​തു​​​​​​​കൊ​​​​​​​ണ്ടാ​​​​​​​വ​​​​​​​ണ​​​​​​​മെ​​​​​​​ന്നി​​​​​​​ല്ല ഒ​​​​​​​രു സ്കൂ​​​​​​​ൾ പൂ​​​​​​​ട്ടേ​​​​​​​ണ്ടിവ​​​​​​​രു​​​​​​​ന്ന​​​​​​​ത്; മ​​​​​​​റി​​​​​​​ച്ച്, ഒ​​​​​​​രു സ​​​​​​​ർ​​​​​​​ക്കാ​​​​​​​ർ ഓ​​​​​​​ഫീ​​​​​​​സ​​​​​​​റു​​​​​​​ടെ മേ​​​​​​​ശ​​​​​​​പ്പു​​​​​​​റ​​​​​​​ത്ത് ഫ​​​​​​​യ​​​​​​​ൽ മൂ​​​​​​​ന്നാ​​​​​​​ഴ്ച വൈ​​​​​​​കി​​​​​​​യ​​​​​​​തു​​​​​​​കൊ​​​​​​​ണ്ടാ​​​​​​​വാം. ഈ ​​​​​​​ബി​​​​​​​ല്ലി​​​​​​​ലെ​​​​​​​ങ്ങും പാ​​​​​​​വ​​​​​​​പ്പെ​​​​​​​ട്ട​​​​​​​വ​​​​​​​രെ​​​​​​​ക്കു​​​​​​​റി​​​​​​​ച്ച് പ​​​​​​​രാ​​​​​​​മ​​​​​​​ർ​​​​​​​ശ​​​​​​​മി​​​​​​​ല്ല. എ​​​​​​​ന്നാ​​​​​​​ൽ, ഇ​​​​​​​തി​​​​​​​ന്‍റെ ആ​​​​​​​ഘാ​​​​​​​തം പൂ​​​​​​​ർ​​​​​​​ണ​​​​​​​മാ​​​​​​​യും പ​​​​​​​രി​​​​​​​ഹാ​​​​​​​ര​​​​​​​മി​​​​​​​ല്ലാ​​​​​​​തെ​​​​​​​യും അ​​​​​​​നു​​​​​​​ഭ​​​​​​​വി​​​​​​​ക്കേ​​​​​​​ണ്ടി വ​​​​​​​രു​​​​​​​ന്ന​​​​​​​ത് ഈ ​​​​​​​രാ​​​​​​​ജ്യ​​​​​​​ത്തെ സാ​​​​​​​ധാ​​​​​​​ര​​​​​​​ണ​​​​​​​ക്കാ​​​​​​​രാ​​​​​​​യ പൗ​​​​​​​ര​​​​​​​ന്മാ​​​​​​​രാ​​​​​​​യി​​​​​​​രി​​​​​​​ക്കും. ദ​​​​​​​രി​​​​​​​ദ്ര​​​​​​​രെ സേ​​​​​​​വി​​​​​​​ക്കു​​​​​​​ന്ന സ്ഥാ​​​​​​​പ​​​​​​​ന​​​​​​​ങ്ങ​​​​​​​ൾ വെ​​​​​​​റും സാ​​​​​​​ങ്കേ​​​​​​​തി​​​​​​​ക പി​​​​​​​ശ​​​​​​​കു​​​​​​​ക​​​​​​​ളു​​​​​​​ടെ പേ​​​​​​​രി​​​​​​​ൽ പൂ​​​​​​​ട്ടാ​​​​​​​ൻ അ​​​​​​​നു​​​​​​​വ​​​​​​​ദി​​​​​​​ക്കു​​​​​​​ന്ന നി​​​​​​​യ​​​​​​​മം സു​​​​​​​താ​​​​​​​ര്യ​​​​​​​ത​​​​​​​യ്ക്ക​​​​​​​ല്ല, മ​​​​​​​റി​​​​​​​ച്ച് അ​​​​​​​ധി​​​​​​​കാ​​​​​​​ര​​​​​​​ത്തി​​​​​​​നുവേ​​​​​​​ണ്ടി​​​​​​​യു​​​​​​​ള്ള​​​​​​​താ​​​​​​​ണ്. ഇ​​​​​​​ത് പാ​​​​​​​വ​​​​​​​ങ്ങ​​​​​​​ൾ​​​​​​​ക്കു​​​​​​​വേ​​​​​​​ണ്ടി നി​​​​​​​ല​​​​​​​കൊ​​​​​​​ള്ളാ​​​​​​​ൻ പ്ര​​​​​​​തി​​​​​​​ജ്ഞാ​​​​​​​ബ​​​​​​​ദ്ധ​​​​​​​മാ​​​​​​​യ സ​​​​​​​ഭ തു​​​​​​​റ​​​​​​​ന്നു പ​​​​​​​റ​​​​​​​യേ​​​​​​​ണ്ടിവ​​​​​​​രും.

സ​​​​​​​ഭ എ​​​​​​​ന്നും നീ​​​​​​​ന്തി​​​​​​​യി​​​​​​​ട്ടു​​​​​​​ള്ള​​​​​​​ത് ഒ​​​​​​​ഴു​​​​​​​ക്കി​​​​​​​നെ​​​​​​​തി​​​​​​​രേ

ഇ​​​​​​​ന്ത്യ​​​​​​​യി​​​​​​​ലെ സ​​​​​​​ഭ സു​​​​​​​വി​​​​​​​ശേ​​​​​​​ഷ​​​​​​​ത്തി​​​​​​​ന്‍റെ ആ​​​​​​​ഹ്വാ​​​​​​​ന​​​​​​​ങ്ങ​​​​​​​ൾ​​​​​​​ക്ക് ഉ​​​​​​​ത്ത​​​​​​​രം ന​​​​​​​ൽ​​​​​​​കാ​​​​​​​നാ​​​​​​​യി ഒ​​​​​​​രി​​​​​​​ക്ക​​​​​​​ലും രാ​​​​​​​ഷ്‌​​​​​​ട്രീ​​​​​​​യ സു​​​​​​​ര​​​​​​​ക്ഷി​​​​​​​ത​​​​​​​ത്വ​​​​​​​ത്തി​​​​​​​നുവേ​​​​​​​ണ്ടി കാ​​​​​​​ത്തു​​​​​​​നി​​​​​​​ന്നി​​​​​​​ട്ടി​​​​​​​ല്ല. മ​​​​​​​റ്റാ​​​​​​​രും മു​​​​​​​ന്നി​​​​​​​ട്ടി​​​​​​​റ​​​​​​​ങ്ങാ​​​​​​​നി​​​​​​​ല്ലാ​​​​​​​ത്ത കാ​​​​​​​ല​​​​​​​ത്ത് സ​​​​​​ഭ ​വി​​​​​​​ദ്യാ​​​​​​​ല​​​​​​​യ​​​​​​​ങ്ങ​​​​​​​ളും ആ​​​​​​​ശു​​​​​​​പ​​​​​​​ത്രി​​​​​​​ക​​​​​​​ളും പ​​​​​​​ടു​​​​​​​ത്തു​​​​​​​യ​​​​​​​ർ​​​​​​​ത്തി.

ഭ​​​​​​​ര​​​​​​​ണ​​​​​​​കൂ​​​​​​​ടം ഉ​​​​​​​പേ​​​​​​​ക്ഷി​​​​​​​ച്ച സ​​​​​​​മൂ​​​​​​​ഹ​​​​​​​ങ്ങ​​​​​​​ളെ നെ​​​​​​​ഞ്ചോ​​​​​​​ടു ചേ​​​​​​​ർ​​​​​​​ത്തു. ഇ​​​​​​​തൊ​​​​​​​ന്നും നി​​​​​​​യ​​​​​​​മം അ​​​​​​​നു​​​​​​​വ​​​​​​​ദി​​​​​​​ച്ച​​​​​​​തു​​​​​​​കൊ​​​​​​​ണ്ടോ അ​​​​​​​നു​​​​​​​വാ​​​​​​​ദം കാ​​​​​​​ത്തു​​​​​​​നി​​​​​​​ന്നി​​​​​​​ട്ടോ അ​​​​​​​ല്ല ചെ​​​​​​​യ്ത​​​​​​​ത്; മ​​​​​​​റി​​​​​​​ച്ച്, സ​​​​​​​ഭ​​​​​​​യു​​​​​​​ടെ നി​​​​​​​യോ​​​​​​​ഗ​​​​​​​വും സ​​​​​​​മൂ​​​​​​​ഹ​​​​​​​ത്തി​​​​​​​ന്‍റെ ആ​​​​​​​വ​​​​​​​ശ്യ​​​​​​​ങ്ങ​​​​​​​ളും യ​​​​​​​ഥാ​​​​​​​ർ​​​​​​​ഥ​​​​​​​മാ​​​​​​​യ​​​​​​​തി​​​​​​​നാ​​​​​​​ൽ മു​​​​​​​ന്നി​​​​​​​ട്ടി​​​​​​​റ​​​​​​​ങ്ങു​​​​​​​ക​​​​​​​യാ​​​​​​​ണു​​​​​​​ണ്ടാ​​​​​​​യി​​​​​​​ട്ടു​​​​​​​ള്ള​​​​​​​ത്. സ​​​​​​​ഭ​​​​​​​യ്ക്കു​​​​​​​ള്ള ആ ​​​​​​​വി​​​​​​​ളി ഇ​​​​​​​ന്നും തു​​​​​​​ട​​​​​​​രു​​​​​​​ന്നു. എ​​​​​​​ന്നാ​​​​​​​ൽ, ​ഇ​​​​​​​ന്ന് നി​​​​​​​ല​​​​​​​നി​​​​​​​ൽ​​​​​​​ക്കു​​​​​​​ന്ന നി​​​​​​​യ​​​​​​​മ​​​​​​​സാ​​​​​​​ഹ​​​​​​​ച​​​​​​​ര്യ​​​​​​​ങ്ങ​​​​​​​ൾ സ​​​​​​​ഭ​​​​​​​യ്ക്ക് എ​​​​​​​തി​​​​​​​രാ​​​​​​​യി ബോ​​​​​​​ധ​​​​​​​പൂ​​​​​​​ർ​​​​​​​വം മാ​​​​​​​റ്റ​​​​​​​പ്പെ​​​​​​​ട്ടു​​​​​​​കൊ​​​​​​​ണ്ടി​​​​​​​രി​​​​​​​ക്കു​​​​​​​ന്നു.

ഈ ​​​​​​​ഘ​​​​​​​ട്ട​​​​​​​ത്തി​​​​​​​ൽ സ​​​​​​​ഭ​​​​​​​യു​​​​​​​ടെ പ്ര​​​​​​​തി​​​​​​​ക​​​​​​​ര​​​​​​​ണം അ​​​​​​​തീ​​​​​​​വ ജാ​​​​​​​ഗ്ര​​​​​​​ത​​​​​​​യു​​​​​​​ള്ള​​​​​​​തും സം​​​​​​​ഘ​​​​​​​ടി​​​​​​​ത​​​​​​​വു​​​​​​​മാ​​​​​​​യി​​​​​​​രി​​​​​​​ക്ക​​​​​​​ണം. യാ​​​​​​​തൊ​​​​​​​രു പ​​​​​​​ഴു​​​​​​​തും അ​​​​​​​വ​​​​​​​ശേ​​​​​​​ഷി​​​​​​​ക്കാ​​​​​​​ത്തവി​​​​​​​ധം കൃ​​​​​​​ത്യ​​​​​​​മാ​​​​​​​യ പ​​​​​​​രി​​​​​​​ഹാ​​​​​​​രം ഉ​​​​​​​റ​​​​​​​പ്പാ​​​​​​​ക്കു​​​​​​​ന്ന വി​​​​​​​ധ​​​​​​​ത്തി​​​​​​​ൽ ഭ​​​​​​​ര​​​​​​​ണ​​​​​​​ഘ​​​​​​​ട​​​​​​​നാ​​​​​​​പ​​​​​​​ര​​​​​​​മാ​​​​​​​യ നി​​​​​​​യ​​​​​​​മ പോ​​​​​​​രാ​​​​​​​ട്ട​​​​​​​ങ്ങ​​​​​​​ൾ ഉ​​​​​​​ട​​​​​​​ന​​​​​​​ടി ആ​​​​​​​രം​​​​​​​ഭി​​​​​​​ക്കു​​​​​​​ക​​​​​​​യും വേ​​​​​​​ണം.

(അ​​​വ​​​സാ​​​നി​​​ച്ചു)

Kerala

പ​ത്ത​നാ​പു​രം എ​ന്‍​എ​സ്എ​സ് യൂണിയൻ പിരിച്ചുവിടൽ;300 കോ​ടി​യു​ടെ ആ​സ്തി കൈ​ക്ക​ലാ​ക്കാ​ന്‍: ഗ​ണേ​ഷ്കു​മാ​ർ

കൊ​​​ല്ലം: പ​​​ത്ത​​​നാ​​​പു​​​രം എ​​​ൻ​​​എ​​​സ്എ​​​സി​​​നു​​​ള്ള 300 കോ​​​ടി​​​യു​​​ടെ ആ​​​സ്തി ത​​​ട്ടി​​​യെ​​​ടു​​​ക്കാ​​​നു​​​ള​​​ള നീ​​​ക്ക​​​മാ​​​ണ് ന​​​ട​​​ക്കു​​​ന്ന​​​തെ​​​ന്നു മ​​​ന്ത്രി കെ.​​​ബി.​​​ഗ​​​ണേ​​​ഷ്കു​​​മാ​​​ർ. എ​​​ൻ​​​എ​​​സ്എ​​​സ് ബോ​​​ർ​​​ഡ് ഓ​​​ഫ് ഡ​​​യ​​​റ​​​ക്ടേ​​​ഴ്സ് അം​​​ഗ​​​വും മ​​​ന്ത്രി​​​യു​​​മാ​​​യ കെ.​​​ബി.​​​ഗ​​​ണേ​​​ഷ് കു​​​മാ​​​ർ പ്ര​​​സി​​​ഡ​​​ന്‍റാ​​​യ പ​​​ത്ത​​​നാ​​​പു​​​രം എ​​​ൻ​​​എ​​​സ്എ​​​സ് താ​​​ലൂ​​​ക്ക് യൂ​​​ണി​​​യ​​​ൻ ക​​​മ്മി​​​റ്റി പി​​​രി​​​ച്ചു​​​വി​​​ട്ട​​​തി​​​നെ​​​തി​​​രേ പ്ര​​​തി​​​ക​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

ത​​​നി​​​ക്ക് എ​​​ല്ലാ സ​​​മു​​​ദാ​​​യ​​​വും ഒ​​​രു പോ​​​ലെ​​​യാ​​​ണ്. മ​​​തേ​​​ത​​​ര വി​​​ശ്വാ​​​സി​​​യാ​​​യ രാഷ്‌ട്രീ​​​യ പ്ര​​​വ​​​ര്‍​ത്ത​​​ക​​​നാ​​​ണ് താ​​ന്‍.​​​എ​​​ന്‍​എ​​​സ് എ​​​സും മ​​​റ്റു​​​ള്ള​​​വ​​​രും ഒ​​​രു പോ​​​ലെ​​​യാ​​​ണ്. ജ​​​നാ​​​ധി​​​പ​​​ത്യ രീ​​​തി​​​യി​​​ല്‍ വോ​​​ട്ടി​​​ട്ട് തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട​​​യാ​​​ളാ​​​ണ് താ​​ൻ. ത​​ന്നെ സ്ഥാ​​​ന​​​ത്തു നി​​​ന്ന് മാ​​​റ്റു​​​മ്പോ​​​ള്‍ ജ​​​നാ​​​ധി​​​പ​​​ത്യ​​​പ​​​ര​​​മാ​​​ണോ​​​യെ​​​ന്ന് പ​​​രി​​​ശോ​​​ധി​​​ക്ക​​​പ്പെ​​​ടേ​​​ണ്ട​​​താ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

താ​​​ന്‍ ഏ​​​കാ​​​ധി​​​പ​​​തി​​​യൊ​​​ന്നു​​​മ​​​ല്ല. അ​​​ത്ത​​​ര​​​ത്തി​​​ല്‍ താ​​​ന്‍ ഏ​​​കാ​​​ധി​​​പ​​​തി​​​യാ​​​ണെ​​​ന്ന് പ​​​ത്ത​​​നാ​​​പു​​​ര​​​ത്തെ ജ​​​ന​​​ങ്ങ​​​ള്‍ പ​​​റ​​​യി​​​ല്ല. ജ​​​നാ​​​ധി​​​പ​​​ത്യ വ്യ​​​വസ്ഥ​​​യി​​​ല്‍ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​യാ​​​ളാ​​​ണ് താ​​​ന്‍. സാ​​​ധാ​​​ര​​​ണ​​​ക്കാ​​​ര​​​നാ​​​യ പൊ​​​തു​​​പ്ര​​​വ​​​ര്‍​ത്ത​​​ക​​​നാ​​​ണ്. എ​​​ല്ലാ​​​സ​​​മൂ​​​ഹ​​​ത്തി​​​നും ത​​​ന്നെ വി​​​മ​​​ര്‍​ശി​​​ക്കാ​​​നും തി​​​രു​​​ത്താ​​​നും അ​​​വ​​​കാ​​​ശ​​​മു​​​ണ്ട്.

താ​​​ന്‍ താ​​​ലൂ​​​ക്ക് യൂ​​​ണി​​​യ​​​ന്‍ ഭാ​​​ര​​​വാ​​​ഹി​​​ത്വ​​​ത്തി​​​ല്‍നി​​​ന്ന് രാ​​​ജി​​​വെ​​​യ് ക്കാ​​​ന്‍ ത​​​യാ​​​റാ​​​ണെ​​​ന്ന് അ​​​റി​​​യി​​​ച്ച​​​താ​​​ണ്. പ​​​ത്ത​​​നാ​​​പു​​​ര​​​ത്ത് എ​​​ന്‍​എ​​​സ്എ​​​സി​​​നെ ആ​​​രെ​​​ങ്കി​​​ലും ന​​​യി​​​ച്ചാ​​​ല്‍ മ​​​തി​​​യ​​​ല്ലോ. ത​​​നി​​​ക്ക് ജീ​​​വി​​​ക്കാ​​​ന്‍ ഒ​​​രു തൊ​​​ഴി​​​ലു​​​ണ്ട്. ഒ​​​രു​​​പാ​​​ട് കാ​​​ര്യ​​​ങ്ങ​​​ള്‍ ചെ​​​യ്യാ​​​നു​​​ണ്ടെ​​​ന്നും താ​​​ന്‍ ഓ​​​ടി​​​ള​​​ക്കി വ​​​ന്ന​​​യാ​​​ള​​​ല്ലെ​​​ന്നും കെ.​​​ബി. ഗ​​​ണേ​​​ഷ്‌​​​കു​​​മാ​​​ര്‍ പ​​​റ​​​ഞ്ഞു.

Business

യു​ടി​ഐ ലാ​ര്‍​ജ് ക്യാ​പ് ഫ​ണ്ട്: ആ​സ്തി​ക​ള്‍ 12,839 കോ​ടി ക​ട​ന്നു

കൊ​​​​ച്ചി: യു​​​​ടി​​​​ഐ ലാ​​​​ര്‍​ജ് ക്യാ​​​​പ് ഫ​​​​ണ്ട് കൈ​​​​കാ​​​​ര്യം ചെ​​​​യ്യു​​​​ന്ന ആ​​​​സ്തി​​​​ക​​​​ള്‍ 12,839 കോ​​​​ടി രൂ​​​​പ ക​​​​ട​​​​ന്നു. ഫ​​​​ണ്ടി​​​​ന്‍റെ തു​​​​ട​​​​ക്ക​​​​ത്തി​​​​ല്‍ നി​​​​ക്ഷേ​​​​പി​​​​ച്ച 10 ല​​​​ക്ഷം രൂ​​​​പ 26.27 കോ​​​​ടി രൂ​​​​പ​​​​യാ​​​​യി വ​​​​ള​​​​ര്‍​ന്ന​​​​താ​​​​യും ജ​​​​നു​​​​വ​​​​രി 31ലെ ​​​​ക​​​​ണ​​​​ക്കു​​​​ക​​​​ള്‍ വ്യ​​​​ക്ത​​​​മാ​​​​ക്കി.

പ​​​​ദ്ധ​​​​തി​​​​യു​​​​ടെ മൊ​​​​ത്തം നി​​​​ക്ഷേ​​​​പ​​​​ത്തി​​​​ന്‍റെ 48 ശ​​​​ത​​​​മാ​​​​ന​​​​വും എ​​​​ച്ച്ഡി​​​​എ​​​​ഫ്സി ബാ​​​​ങ്ക്, ഐ​​​​സി​​​​ഐ​​​​സി​​​​ഐ ബാ​​​​ങ്ക്, ഇ​​​​ന്‍​ഫോ​​​​സി​​​​സ്, റി​​​​ല​​​​യ​​​​ന്‍​സ് ഇ​​​​ന്‍​ഡ​​​​സ്ട്രീ​​​​സ്, കോ​​​​ട്ട​​​​ക് മ​​​​ഹീ​​​​ന്ദ്ര ബാ​​​​ങ്ക്, ഭാ​​​​ര​​​​തി എ​​​​യ​​​​ര്‍​ടെ​​​​ല്‍, ലാ​​​​ര്‍​സ​​​​ന്‍ ആ​​​​ന്‍​ഡ് ടൂ​​​​ബ്രോ, ബ​​​​ജാ​​​​ജ് ഫി​​​​നാ​​​​ന്‍​സ്, ആ​​​​ക്സി​​​​സ് ബാ​​​​ങ്ക്, സ്റ്റേ​​​​റ്റ് ബാ​​​​ങ്ക് ഓ​​​​ഫ് ഇ​​​​ന്ത്യ തു​​​​ട​​​​ങ്ങി​​​​യ പ​​​ത്ത് മു​​​​ന്‍​നി​​​​ര ക​​​​മ്പ​​​​നി​​​​ക​​​​ളി​​​​ലാ​​​​ണ്.

ഇ​​​​തു​​​​വ​​​​രെ ഏ​​​​ക​​​​ദേ​​​​ശം 4,500 കോ​​​​ടി രൂ​​​​പ​​​​യാ​​​​ണ് യു​​​​ടി​​​​ഐ ലാ​​​​ര്‍​ജ് ക്യാ​​​​പ് ഫ​​​​ണ്ട് ലാ​​​​ഭ​​​​വി​​​​ഹി​​​​ത​​​​മാ​​​​യി വി​​​​ത​​​​ര​​​​ണം ചെ​​​​യ്തി​​​​ട്ടു​​​​ള്ള​​​​തെ​​​​ന്ന് അ​​​​ധി​​​​കൃ​​​​ത​​​​ർ അ​​​​റി​​​​യി​​​​ച്ചു.

Kerala

ജയസൂര്യയുടെ 39 ലക്ഷത്തിന്‍റെ സ്വത്തുക്കള്‍ ഇഡി മരവിപ്പിച്ചു

കൊച്ചി: സേവ് ബോക്‌സ് ആപ്പ് തട്ടിപ്പു കേസില്‍ നടന്‍ ജയസൂര്യയുടെ സ്വത്തുക്കള്‍ മരവിപ്പിച്ച് ഇഡി. 39 ലക്ഷത്തിന്‍റെ സ്വത്തുകളാണ് ഇഡി മരവിപ്പിച്ചത്. ആപ്പിന്‍റെ ബ്രാന്‍ഡ് അംബാസിഡര്‍ ആയിരുന്ന ജയസൂര്യയെ രണ്ടു തവണ കൊച്ചിയിലെ ഓഫീസില്‍ ഇഡി ചോദ്യം ചെയ്തിരുന്നു.

തട്ടിപ്പിലൂടെ സേവ് ബോക്‌സ് നേടിയ കള്ളപ്പണം കൈമാറിയവരുടെ പട്ടികയില്‍ ജയസൂര്യയും ഉള്‍പ്പെട്ടിരുന്നു. ആപ്പുമായി ബന്ധപ്പെട്ട് നടത്തിയ മുഴുവന്‍ സാമ്പത്തിക ഇടപാടുകളുടെയും രേഖകള്‍ ഹാജരാക്കാന്‍ ജയസൂര്യയ്ക്കു സമയം അനുവദിച്ചിരുന്നു. നൂറോളം പേരില്‍നിന്നു കോടികള്‍ തട്ടിയ ആപ്പ് ഉടമയായ തൃശൂര്‍ സ്വദേശി സ്വാതിക് റഹീമിനെ 2023ല്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഒരു കോടിയോളം രൂപ ജയസൂര്യയുടെയും ഭാര്യ സരിത ജയസൂര്യയുടെയും പേരിലുളള അക്കൗണ്ടുകളിലേക്കു പല ഘട്ടങ്ങളായി ഈ സ്ഥാപനത്തില്‍നിന്നു വന്നതായി ഇഡി കണ്ടെത്തിയിരുന്നു. ഇതു തട്ടിപ്പുമായി ബന്ധപ്പെട്ട പണമായതിനെത്തുടര്‍ന്നാണ് സ്വത്ത് മരവിപ്പിച്ചത്.

Kerala

നെ​ടു​മ്പ​റ​മ്പി​ല്‍ സി​ന്‍​ഡി​ക്ക​റ്റി​ന്‍റെ 44.5 കോ​ടി​യു​ടെ സ്വ​ത്തു​ക്ക​ള്‍ ഇ​ഡി മ​ര​വി​പ്പി​ച്ചു

കൊ​​​ച്ചി: നി​​​ക്ഷേ​​​പ ത​​​ട്ടി​​​പ്പ് കേ​​​സി​​​ല്‍ തി​​​രു​​​വ​​​ല്ല ആ​​​സ്ഥാ​​​ന​​​മാ​​​യ നെ​​​ടു​​​മ്പ​​​റ​​​മ്പി​​​ല്‍ ക്രെ​​​ഡി​​​റ്റ് സി​​​ന്‍​ഡി​​​ക്ക​​​റ്റി​​​ന്‍റെ 44.5 കോ​​​ടി രൂ​​​പ​​​യു​​​ടെ സ്വ​​​ത്തു​​​ക്ക​​​ള്‍ എ​​​ന്‍​ഫോ​​​ഴ്‌​​​സ്‌​​​മെ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റ് (ഇ​​​ഡി) മ​​​ര​​​വി​​​പ്പി​​​ച്ചു.

കേ​​​ര​​​ള​​​ത്തി​​​ലും ത​​​മി​​​ഴ്‌​​​നാ​​​ട്ടി​​​ലു​​​മാ​​​യി പ​​​ത്തി​​​ട​​​ങ്ങ​​​ളി​​​ല്‍ ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യെ തു​​​ട​​​ര്‍​ന്നാ​​​ണു ന​​​ട​​​പ​​​ടി. സ്വ​​​ര്‍​ണ​​​ക്കൊ​​​ള്ള കേ​​​സി​​​ല്‍ ജ​​​യി​​​ലി​​​ല്‍ ക​​​ഴി​​​യു​​​ന്ന ത​​​ന്ത്രി ക​​​ണ്ഠ​​​​​​ര് രാ​​​ജീ​​​വ​​​ര്‍​ക്ക് നി​​​ക്ഷേ​​​പ​​​മു​​​ണ്ട​​​ന്നു സം​​​ശ​​​യി​​​ക്കു​​​ന്ന സ്ഥാ​​​പ​​​ന​​​മാ​​​ണ് നെ​​​ടു​​​മ്പ​​​റ​​​മ്പി​​​ല്‍ ക്രെ​​​ഡി​​​റ്റ് സി​​​ന്‍​ഡി​​​ക്ക​​​റ്റ്.

ഇ​​​ന്ന​​​ലെ ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ല്‍ ഡി​​​ജി​​​റ്റ​​​ല്‍ തെ​​​ളി​​​വു​​​ക​​​ള്‍, സാ​​​മ്പ​​​ത്തി​​​ക ഇ​​​ട​​​പാ​​​ടു​​​ക​​​ളു​​​ടെ രേ​​​ഖ​​​ക​​​ള്‍ എ​​​ന്നി​​​വ ഇ​​​ഡി പി​​​ടി​​​ച്ചെ​​​ടു​​​ത്തു. നി​​​ക്ഷേ​​​പത്തുക ഉ​​​പ​​​യോ​​​ഗി​​​ച്ച് സ്ഥാ​​​പ​​​ന ഉ​​​ട​​​മ എ​​​ന്‍.​​​എം. രാ​​​ജു​​​വും കൂ​​​ട്ടാ​​​ളി​​​ക​​​ളും വ​​​ന്‍​തോ​​​തി​​​ല്‍ ഭൂ​​​മി വാ​​​ങ്ങി​​​ക്കൂ​​​ട്ടി​​​യെ​​​ന്നും ഇ​​​ഡി ക​​​ണ്ടെ​​​ത്തി. സ്വ​​​ര്‍​ണപ്പണ​​​യ ഇ​​​ട​​​പാ​​​ടു​​​ക​​​ള്‍​ക്കും മ​​​റ്റ് ബി​​​സി​​​ന​​​സ് ആ​​​വ​​​ശ്യ​​​ങ്ങ​​​ള്‍​ക്കു​​​മാ​​​യും തു​​​ക വ​​​ക​​​മാ​​​റ്റി ചെ​​​ല​​​വ​​​ഴി​​​ച്ചി​​​ട്ടു​​​ണ്ട്.

പ​​​ത്ത​​​നം​​​തി​​​ട്ട, എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ല​​​ക​​​ളി​​​ലാ​​​യി പോ​​​ലീ​​​സ് റ​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്ത കേ​​​സു​​​ക​​​ളു​​​ടെ ചു​​​വ​​​ടു​​​പി​​​ടി​​​ച്ചാ​​​ണ് 2024 ജൂ​​​ലൈ ഒന്നിന് ​​​ഇ ​​​ഡി​​​യും കേ​​​സ് റ​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്ത​​​ത്. പി​​​ടി​​​ച്ചെ​​​ടു​​​ത്ത രേ​​​ഖ​​​ക​​​ള്‍ വി​​​ശ​​​ദ​​​മാ​​​യി പ​​​രി​​​ശോ​​​ധി​​​ച്ചുവ​​​രി​​​ക​​​യാ​​​ണെ​​​ന്നും ത​​​ട്ടി​​​പ്പി​​​ന്‍റെ വ്യാ​​​പ്തി​​​യും ഗു​​​ണ​​​ഭോ​​​ക്താ​​​ക്ക​​​ളെ​​​യും ക​​​ണ്ടെ​​​ത്താ​​​നു​​​ള്ള അ​​​ന്വേ​​​ഷ​​​ണം പു​​​രോ​​​ഗ​​​മി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും ഇ​​​ഡി അ​​​റി​​​യി​​​ച്ചു.

Kerala

മു​ഖ്യ​പ്ര​തി​ക​ളു​ടെ 1.3 കോ​ടി​യു​ടെ സ്വ​ത്തു​ക്ക​ള്‍ ഇ​ഡി കണ്ടുകെട്ടി

കൊ​​​​ച്ചി: ശ​​​​ബ​​​​രി​​​​മ​​​​ല സ്വ​​​​ര്‍​ണ​​​​ക്കൊ​​​​ള്ള കേ​​​​സി​​​​ല്‍ മു​​​​ഖ്യ​​​​പ്ര​​​​തി​​​​ക​​​​ളു​​​​ടെ 1.3 കോ​​​​ടി​​​​യു​​​​ടെ ആ​​​​സ്തി​​​​ക​​​​ള്‍ മ​​​​ര​​​​വി​​​​പ്പി​​​​ച്ച് ​ഇ​​​​ഡി. സം​​​​സ്ഥാ​​​​ന​​​​ത്തി​​​​ന​​​​ക​​​​ത്തും പു​​​​റ​​​​ത്തു​​​​മാ​​​​യി 21 സ്ഥ​​​​ല​​​​ങ്ങ​​​​ളി​​​​ല്‍ ക​​​​ഴി​​​​ഞ്ഞ​​​ദി​​​​വ​​​​സം ന​​​​ട​​​​ത്തി​​​​യ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്കു​​​പി​​​​ന്നാ​​​​ലെ​​​​യാ​​​​ണ് ഇ​​​​ഡി ന​​​​ട​​​​പ​​​​ടി.

ക​​​​ള്ള​​​​പ്പ​​​​ണം വെ​​​​ളു​​​​പ്പി​​​​ക്ക​​​​ല്‍ നി​​​​രോ​​​​ധ​​​​ന നി​​​​യ​​​​മ​​​​ത്തി​​​​ലെ (പി​​​​എം​​​​എ​​​​ല്‍​എ) വ്യ​​​​വ​​​​സ്ഥ​​​​ക​​​​ള്‍ പ്ര​​​​കാ​​​​രം കേ​​​​സി​​​​ലെ പ്ര​​​​ധാ​​​​ന പ്ര​​​​തി​​​​ക​​​​ളു​​​​ടെ വീ​​​​ടു​​​​ക​​​​ളി​​​​ലും സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ലും ന​​​​ട​​​​ത്തി​​​​യ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ലാ​​​​ണ് 1.3 കോ​​​​ടി രൂ​​​​പ മൂ​​​​ല്യം​​​​വ​​​​രു​​​​ന്ന എ​​​​ട്ട് സ്ഥാ​​​​വ​​​​ര സ്വ​​​​ത്തു​​​​ക്ക​​​​ള്‍ മ​​​​ര​​​​വി​​​​പ്പി​​​​ച്ച​​​​ത്.

കേ​​​​സി​​​​ല്‍ വി​​​​ശ​​​​ദ​​​​മാ​​​​യ അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ന്നു​​​​വ​​​​രി​​​​ക​​​​യാ​​​​ണെ​​​​ന്ന് ഇ​​​​ഡി പ​​​​ത്ര​​​​ക്കു​​​​റി​​​​പ്പി​​​​ല്‍ അ​​​​റി​​​​യി​​​​ച്ചു. ഇ​​​​തോ​​​​ടൊ​​​​പ്പം ചെ​​​​ന്നൈ​​​​യി​​​​ലെ സ്മാ​​​​ര്‍​ട്ട് ക്രി​​​​യേ​​​​ഷ​​​​ന്‍​സി​​​​ല്‍നി​​​​ന്നു 100 ഗ്രാം ​​​​വ​​​​രു​​​​ന്ന സ്വ​​​​ര്‍​ണ​​​​ക്ക​​​​ട്ടി​​​​യും സ്വ​​​​ര്‍​ണം ചെ​​​​മ്പാ​​​​ക്കി​​​​യ രേ​​​​ഖ​​​​യും ഇ​​​​ഡി പി​​​​ടി​​​​ച്ചെ​​​​ടു​​​​ത്തു.

2019നും 2024നും ഇ​​​​ട​​​​യി​​​​ല്‍ തി​​​​രു​​​​വി​​​​താം​​​​കൂ​​​​ര്‍ ദേ​​​​വ​​​​സ്വം ബോ​​​​ര്‍​ഡ് പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ച്ച ഉ​​​​ത്ത​​​​ര​​​​വും ഇ​​​​ഡി ക​​​​സ്റ്റ​​​​ഡി​​​​യി​​​​ലെ​​​​ടു​​​​ത്തു. ദേ​​​​വ​​​​സ്വം​​​ബോ​​​​ര്‍​ഡി​​​​ലെ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രു​​​​ടെ സം​​​​ശ​​​​യാ​​​​സ്പ​​​​ദ​​​​മാ​​​​യ സാ​​​​മ്പ​​​​ത്തി​​​​ക ഇ​​​​ട​​​​പാ​​​​ടു​​​​ക​​​​ളു​​​​ടെ രേ​​​​ഖ​​​​ക​​​​ളും ഇ​​​​ഡി ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ര്‍​ക്കു ല​​​​ഭി​​​​ച്ചി​​​​ട്ടു​​​​ണ്ട്. "ഓ​​​​പ്പ​​​​റേ​​​​ഷ​​​​ന്‍ ഗോ​​​​ള്‍​ഡ​​​​ന്‍ ഷാ​​​​ഡോ’ എ​​​​ന്ന​​​പേ​​​​രി​​​​ല്‍ ക​​​ഴി​​​ഞ്ഞ 20ന് ​​​​കേ​​​​ര​​​​ള​​​​ത്തി​​​​നു​​​പു​​​​റ​​​​മെ ത​​​​മി​​​​ഴ്‌​​​​നാ​​​​ട്, ക​​​​ര്‍​ണാ​​​​ട​​​​ക എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ലെ 21 സ്ഥ​​​​ല​​​​ങ്ങ​​​​ളി​​​​ലാ​​​​യി​​​​രു​​​​ന്നു പ​​​​രി​​​​ശോ​​​​ധ​​​​ന.

തി​​​​രു​​​​വി​​​​താം​​​​കൂ​​​​ര്‍ ദേ​​​​വ​​​​സ്വം ബോ​​​​ര്‍​ഡി​​​​ന്‍റെ മു​​​​തി​​​​ര്‍​ന്ന ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ര്‍, മു​​​​ന്‍ ക്ഷേ​​​​ത്ര ഭ​​​​ര​​​​ണാ​​​​ധി​​​​കാ​​​​രി​​​​ക​​​​ള്‍, സ്വ​​​​കാ​​​​ര്യ സ്‌​​​​പോ​​​​ണ്‍​സ​​​​ര്‍​മാ​​​​ര്‍, ജ്വ​​​​ല്ല​​​​റി​​​​ക​​​​ള്‍ എ​​​​ന്നി​​​​വ​​​​രു​​​​ള്‍​പ്പെ​​​​ട്ട ആ​​​​സൂ​​​​ത്രി​​​​ത​​​​മാ​​​​യ ക്രി​​​​മി​​​​ന​​​​ല്‍ ഗൂ​​​​ഢാ​​​​ലോ​​​​ച​​​​ന​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് ക്രൈം​​​​ബ്രാ​​​​ഞ്ച് ര​​​​ജി​​​​സ്റ്റ​​​​ര്‍ ചെ​​​​യ്ത ര​​​​ണ്ട് എ​​​​ഫ്‌​​​​ഐ​​​​ആ​​​​റു​​​​ക​​​​ളു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്നു ഇ​​​​ഡി അ​​​​ന്വേ​​​​ഷ​​​​ണം.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള; 1.3 കോ​ടി വി​ല വ​രു​ന്ന ആ​സ്തി​ക​ൾ മ​ര​വി​പ്പി​ച്ചെ​ന്ന് ഇ​ഡി

കൊ​ച്ചി: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഇ​ഡി റെ​യ്‌​ഡി​ല്‍ നി​ര്‍​ണാ​യ​ക ക​ണ്ടെ​ത്ത​ലു​ക​ള്‍. 1.3 കോ​ടി വി​ല വ​രു​ന്ന ആ​സ്തി​ക​ൾ മ​ര​വി​പ്പി​ച്ചെ​ന്ന് ഇ​ഡി അ​റി​യി​ച്ചു . കേ​സി​ലെ പ്ര​ധാ​ന പ്ര​തി​ക​ളു​ടെ സ്വ​ത്തു​ക്ക​ളാ​ണ് മ​ര​വി​പ്പി​ച്ച​ത്.

ചൊ​വ്വാ​ഴ്ച സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യ്ക്ക് പി​ന്നാ​ലെ​യാ​ണ് ന​ട​പ​ടി. സ്മാ​ർ​ട്ട് ക്രി​യേ​ഷ​നി​ൽ നി​ന്ന് 100 ഗ്രാം ​സ്വ​ർ​ണം പി​ടി​ച്ചെ​ടു​ത്തെ​ന്നും ഇ​ഡി അ​റി​യി​ച്ചു. സ്വ​ർ​ണ ക​ട്ടി​ക​ളാ​ണ് ക​ണ്ടെ​ത്തി​യ​ത്. സ്വ​ർ​ണം ചെ​മ്പാ​ക്കി​യ രേ​ഖ​യും റെ​യ്‌​ഡി​ല്‍ ക​ണ്ടെ​ത്തി​യെ​ന്ന് ഇ​ഡി അ​റി​യി​ച്ചു.

ദേ​വ​സ്വം ബോ​ർ​ഡ് ആ​സ്ഥാ​ന​ത്ത് നി​ന്നാ​ണ് രേ​ഖ​ക​ൾ പി​ടി​ച്ചെ​ടു​ത്ത​ത്. 2019 നും 2024 ​നും ഇ​ട​യി​ൽ പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വും ഇ​ഡി ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ദേ​വ​സ്വം ബോ​ർ​ഡി​ലെ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സം​ശ​യാ​സ്പ​ദ​മാ​യ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളു​ടെ രേ​ഖ​ക​ളും ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ല​ഭി​ച്ചി​ട്ടു​ണ്ട്. ഓ​പ്പ​റേ​ഷ​ൻ ഗോ​ൾ​ഡ​ൻ ഷാ​ഡോ എ​ന്ന പേ​രി​ലാ​യി​രു​ന്നു ഇ​ന്ന​ലെ ഇ​ഡി വ്യാ​പ​ക റെ​യ്ഡ് ന​ട​ത്തി​യ​ത്.

Latest News

Corehub Up