കോഴിക്കോട്: സംയുക്ത ട്രേഡ് യൂണിയനുകളുടെ ആഭിമുഖ്യത്തില്‍ സംസ്ഥാന വ്യാപകമായി ഓട്ടോ-ടാക്സി തൊഴിലാളികള്‍ സൂചനാ പണിമുടക്ക് നടത്തും.
ഇന്ന് അര്‍ധരാത്രി 12 മുതല്‍ നാളെ അര്‍ധരാത്രി വരെ 24 മണിക്കൂറാണ് പണിമുടക്ക്.
ഓട്ടോ-ടാക്സി നിരക്കുകള്‍ വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായാണ് പണിമുടക്കുന്നതെന്ന് വിവിധ ട്രേഡ് യൂണിയന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
മിനിമം ചാര്‍ജ് 50 രൂപയാക്കുക, അതിന് ശേഷമുള്ള ഓരോ കിലോമീറ്ററിനുമുള്ള ചാര്‍ജ് 20 രൂപയാക്കി വര്‍ധിപ്പിക്കുക, ഒരു ദിവസം മുഴുവനുമുള്ള വെയിറ്റിംഗ് ചാര്‍ജ് 500 രൂപയാക്കുക എന്നിവയാണ് ആവശ്യം.
സിഐടിയു, എഐടിയുസി, എച്ച്എംഎസ്, എല്എല്യു എന്നീ ട്രേഡ് യൂണിയനുകള്‍ സംയുക്തമായാണ് പണിമുടക്കുന്നതെന്ന് എല്‍. രമേശന്, കെ.കെ. മമ്മു(സിഐടിയു), പി.കെ. നാസര്‍ (എഐടിയുസി), മുസമ്മില്‍ കൊമ്മേരി (എച്ച്എംഎസ്), ബഷീര്‍ പാണ്ടികശാല (എന്‍എല്‍യു) എന്നിവര്‍ പറഞ്ഞു.