Mon, 9 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Auto-rickshaw Overturns

Thiruvananthapuram

ഓ​ട്ടോ മ​റി​ഞ്ഞ് യുവാവ് മ​രി​ച്ചു

കാ​ട്ടാ​ക്ക​ട : കാ​ട്ടാ​ക്ക​ട​യ്ക്ക് സ​മീ​പം അ​ന്തി​യൂ​ർ​ക്കോ​ണം പാ​ല​ത്തി​ന് അ​ടു​ത്ത് ഓ​ട്ടോ​റി​ക്ഷനി​യ​ന്ത്ര​ണം വി​ട്ട് ത​ല​കീ​ഴാ​യി മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചു. ര​ണ്ടു​പേ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റു.

കാ​ട്ടാ​ക്ക​ട തൂ​ങ്ങാം​പാ​റ മാ​വു​വി​ള​യി​ൽ താ​മ​സി​ക്കു​ന്ന സു​ബാ​ഷ് (38) ആ​ണ് മ​രി​ച്ച​ത്. തൊ​ഴു​ക്ക​ൽ സ്വ​ദേ​ശി​യാ​യ സു​ബാ​ഷ് ഭാ​ര്യാ വീ​ടാ​യ മാ​വു​വി​ള​യി​ലാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്. ഷി​ൻ, അ​നീ​ഷ് എ​ന്നി​വ​ർ​ക്കാ​ണ് ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റ​ത്. ഇ​വ​രെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

ശ​നിയാഴ്ച അർധരാത്രിയാണ് അ​പ​ക​ടം ന​ട​ന്ന​ത്. ത​ല​കീ​ഴാ​യി മ​റി​ഞ്ഞ ഓ​ട്ടോ നാ​ട്ടു​കാ​രും ഫ​യ​ർ​ഫോ​ഴ്സും ചേ​ർ​ന്ന് ഉ​യ​ർ​ത്തി​യാ​ണ് മൂ​ന്നു​പേ​രെ​യും പു​റ​ത്തെ​ടു​ത്ത​ത്. മ​ല​യി​ൻ​കീ​ഴ് പൊലിസും കാ​ട്ടാ​ക്ക​ട പൊലിസും സ്ഥ​ല​ത്തെ​ത്തി വേ​ണ്ട ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Latest News

Corehub Up