കാട്ടാക്കട : കാട്ടാക്കടയ്ക്ക് സമീപം അന്തിയൂർക്കോണം പാലത്തിന് അടുത്ത് ഓട്ടോറിക്ഷനിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ടുപേർക്ക് ഗുരുതരമായി പരുക്കേറ്റു.
കാട്ടാക്കട തൂങ്ങാംപാറ മാവുവിളയിൽ താമസിക്കുന്ന സുബാഷ് (38) ആണ് മരിച്ചത്. തൊഴുക്കൽ സ്വദേശിയായ സുബാഷ് ഭാര്യാ വീടായ മാവുവിളയിലാണ് താമസിച്ചിരുന്നത്. ഷിൻ, അനീഷ് എന്നിവർക്കാണ് ഗുരുതരമായി പരുക്കേറ്റത്. ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
ശനിയാഴ്ച അർധരാത്രിയാണ് അപകടം നടന്നത്. തലകീഴായി മറിഞ്ഞ ഓട്ടോ നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് ഉയർത്തിയാണ് മൂന്നുപേരെയും പുറത്തെടുത്തത്. മലയിൻകീഴ് പൊലിസും കാട്ടാക്കട പൊലിസും സ്ഥലത്തെത്തി വേണ്ട നടപടികൾ സ്വീകരിച്ചു.