District News
മൂന്നാര്: കേബിള് അറ്റകുറ്റപ്പണിക്കിടെ പോസ്റ്റില്നിന്നു വീണ് യുവാവ് മരിച്ചു. മൂന്നാര് ചൊക്കനാട് എസ്റ്റേറ്റ് കെ.കെ. ഡിവിഷന് സ്വദേശി റോബിന്സണ് ആണ് മരിച്ചത്. ജിയോ നെറ്റ് വര്ക്ക് ജീവനക്കാരന് ആയിരുന്നു.
കഴിഞ്ഞ ദിവസം വൈകുന്നേരമായിരുന്നു സംഭവം. പഴയ മൂന്നാര് ഹെഡ് വര്ക്സ് ഡാമിനു സമീപമുള്ള പോസ്റ്റിലായിരുന്നു അറ്റകുറ്റപ്പണി നടത്തിയിരുന്നത്. ജോലിക്കിടെ താഴേയ്ക്ക് വീഴുകയായിരുന്നു. ഉടന് തന്നെ മൂന്നാറിലെ സ്വകാര്യ ആശുപത്രിയില് എത്തിച്ചു. പിന്നീട് നില ഗുരുതരമായതോടെ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും ജീവന് രക്ഷിക്കാനായില്ല. ജോര്ജ് - ഗ്രേസ് ദമ്പതികളുടെ മകനാണ്. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയില് പോസ്റ്റ്മോര്ട്ടത്തിനു ശേഷം ബന്ധുക്കള്ക്കു വിട്ടുനല്കും.
Kerala
ഈരാറ്റുപേട്ട: ബൈക്കപകടത്തില് യുവാവ് മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനു പരിക്കേറ്റു. മേലുകാവ് ഇഞ്ചിക്കാവ് ചാമക്കാലായില് മണിക്കുട്ടന് (21) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അനന്തുവിനാണ് പരിക്ക്.
ഞായറാഴ്ച രാത്രി 11നു ഈരാറ്റുപേട്ട- തൊടുപുഴ റോഡില് കളത്തൂക്കടവ് ഭാഗത്താണ് ബൈക്ക് അപകടത്തിപ്പെട്ടത്. അപകടം നടന്ന സ്ഥലത്തുനിന്നും ഏകദേശം ഒരു കിലോമീറ്റര് മാറി കരിയിലക്കാനം ഭാഗത്താണ് മരിച്ച മണിക്കുട്ടനെ കണ്ടെത്തിയത്.
ബൈക്കില് ഇടിച്ച വാഹനം മണിക്കുട്ടനെ വലിച്ചിഴച്ചുകൊണ്ടുപോയതാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.
Kerala
തൃപ്പൂണിത്തുറ: വിവാഹത്തിന്റെ അത്താഴമൂട്ട് ചടങ്ങിന് ശേഷം ശാരീരികാസ്വസ്ഥതയനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് വിവാഹ ദിനത്തിൽ മരിച്ചു.
തൃപ്പൂണിത്തുറ ചാത്താരി വിളങ്ങാട്ടിൽ ജോണിന്റെയും എൽസമ്മയുടെയും മകൻ ജസ്റ്റിൻ വി. ജോണാ(32)ണ് മരിച്ചത്. തിങ്കളാഴ്ച വിവാഹം നടത്താൻ നിശ്ചയിച്ചിരുന്ന യുവാവിന്റെ അത്താഴമൂട്ട് ചടങ്ങ് കഴിഞ്ഞ ശനിയാഴ്ച വൈകിട്ടായിരുന്നു.
യുവാവ് ആശുപത്രിയിലായതിനെ തുടർന്ന് വിവാഹം മാറ്റിവച്ചിരുന്നു. സംസ്കാരം നാളെ മൂന്നിന് തൃപ്പൂണിത്തുറ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ.
District News
കാസര്ഗോഡ്: ദേശീയപാതയില് നിര്ത്തിയിട്ട പിക്കപ്പ് വാനിന് പിന്നില് ബൈക്കിടിച്ച് യുവാവ് മരിച്ചു. ചെങ്കള നായന്മാര്മൂല പാണലം പള്ളി ഇമാമും മദ്രസ അധ്യാപകനുമായ തലപ്പാടി ബിസി റോഡിലെ മുഹമ്മദ് സിനാന് (28) ആണ് മരിച്ചത്.
ഇന്നലെ രാവിലെ 6.15ഓടെ കാസര്ഗോഡ്-തലപ്പാടി ദേശീയപാതയിലെ ബന്തിയോടാണ് അപകടം. ഒരാഴ്ച മുന്പ് ജനിച്ച ഇദ്ദേഹത്തിന്റെ കുട്ടിയുടെ മുടി എടുക്കല് ചടങ്ങിന് വീട്ടില് പോയി മദ്രസയിലേക്കു തിരിച്ചുവരുന്നതിനെയാണ് അപകടം.
ഇല്യാസ്-ഷറഫുന്നിസ ദമ്പതികളുടെ മകനാണ്. ഭാര്യ: ആസിയ ഷഹന. സഹോദരങ്ങള്: ശിഹാബുദ്ദീന്, റിസ്വാന്, ഷാഹിദ.
District News
കൊച്ചി: ബൈക്ക് മെട്രോ തൂണിലിടിച്ച് യുവാവ് മരിച്ചു. ആലുവ കൂനന്മാവ് കളത്തില്പറമ്പില് വീട്ടില് റോയിയുടെ മകന് അന്സല് റോയി (24) ആണ് മരിച്ചത്. ഇന്നലെ പുലര്ച്ചെയോടെയായിരുന്നു അപകടം.
അന്സല് സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണംവിട്ട് ചങ്ങമ്പുഴ പാര്ക്കിനു സമീപത്തെ മെട്രോ പില്ലറില് ഇടിച്ചുകയറുകയായിരുന്നു. ഉടനെ സമീപത്തെ സ്വകാര്യ ആശുപത്രിയില് പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബംഗളൂരുവിൽ സ്വകാര്യ സ്ഥാപനത്തില് ജോലിനോക്കുകയായിരുന്ന അന്സല് കഴിഞ്ഞ ദിവസമാണ് വീട്ടിലെത്തിയത്.
എറണാകുളം ജനറല് ആശുപത്രിയിലെ പോസ്റ്റുമോര്ട്ടത്തിനു ശേഷം മൃതദേഹം ഇടപ്പള്ളി പൈപ്പ്ലൈന് റോഡിലെ തോപ്പില് മേരി ക്യൂന് പള്ളിയിൽ സംസ്കരിച്ചു. അമ്മ: ഫെലീഷ്യ. സഹോദരി: ആന്.
District News
സുൽത്താൻ ബത്തേരി: ചുങ്കം ബസ് സ്റ്റാൻഡിന് പുറകിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. താമരശേരി അടിവാരം കണലാട് മഞ്ചട്ടിയിൽ വിനോദ് (42) നെയാണ് ഇന്നലെ രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ബത്തേരി പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ് മോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു.
District News
ഗാന്ധിനഗർ: ബൈക്ക് മതിലിലിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. അമലഗിരി ചാമക്കാല അജി കുമാറിന്റെയും സുജയുടെയും മകനായ അഭിനന്ദ് (18) ആണ് മരിച്ചത്. വാട്ടർ അഥോറിറ്റിയിൽ താത്കാലിക ജോലിക്കാരനാണ് അഭിനന്ദ്. മുടിയൂർക്കര ഉണ്ണിശോ പള്ളിക്ക് സമീപം ചാഴികാടൻ റോഡിൽ ബൈക്ക് നിയന്ത്രണം വിട്ട് മതിലിലിടിക്കുകയായിരുന്നു. ഉടൻതന്നെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഉച്ചയ്ക്ക് ഒന്നോടെ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. ഇന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷം ഉച്ചകഴിഞ്ഞ് സംസ്കാരം നടത്തും. ഗാന്ധിനഗർ പോലീസ് മേൽ നടപടി സ്വീകരിച്ചു. സഹോദരങ്ങൾ: അഭിജിത്ത്, ആദിത്യ.
District News
ഓമശേരി: ഗ്ലാസ് വാഹനത്തിൽ നിന്നും ഇറക്കുന്നതിനിടെ ദേഹത്ത് വീണ് യുവാവ് മരിച്ചു. ഓമശേരി കൽപൊലിച്ചാലിൽ കെജിഎം ഷോപ്പ് ഉടമ കെ.സി ഷാഫി (27) ആണ് മരിച്ചത്.
ഇന്നലെ രാത്രി 10 ന് ഓമശേരി മങ്ങാട് ടിവിഎസ് ഷോറൂമിന്റെ സമീപത്തായിരുന്നു അപകടം. ഉടൻ ഓമശേരിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലുമെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
പിതാവ്: കെ.സി. ആലി ഹാജി.മാതാവ്: സൈനബ.സഹോദരങ്ങൾ: സിറാജ്,നിസാർ, സിനാൻ, സാക്കിറ, നസീറ.
Kerala
കടുത്തുരുത്തി: ബ്രേക്ക് നഷ്ടപെട്ടതിനെ തുടര്ന്ന് നിയന്ത്രണം വിട്ട് ബൈക്ക് റോഡരികിലെ കുറ്റിയില് ഇടിച്ചുണ്ടായ അപകടത്തില് ബൈക്ക് ഓടിച്ചിരുന്ന യുവാവ് മരിച്ചു. മാഞ്ഞൂര് സൗത്ത് പറയംപറമ്പില് പരേതനായ മത്തന്റെ മകന് പി.എം. ബിജു (43) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ബന്ധു മാഞ്ഞൂര് ഇണ്ടിക്കുഴി മാത്തുക്കുട്ടി നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
ഇന്നലെ രാവിലെ 9.15 ഓടെ മാഞ്ഞൂര് സൗത്തിലെ ഗുരുമന്ദിരത്തിന് സമീപമാണ് അപകടം. പരേതന് അവിവാഹിതനാണ്. മാതാവ് - ഏലിയാമ്മ. സംസ്കാരം നാളെ മൂന്നിന് മകുടാലയം സെന്റ് തെരേസാസ് പള്ളിയില്.
District News
ബാലുശേരി: ക്രിക്കറ്റ് കളിക്കിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചു. പനങ്ങാട് ഈന്തങ്കണ്ടി മുക്കില് കുട്ടിക്കണ്ടി അനീഷാ (38)ണ് മരിച്ചത്. ഉഷാ സ്കൂള് ഗ്രൗണ്ടില് ക്രിക്കറ്റ് മത്സരത്തിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. നിര്മാണ തൊഴിലാളിയാണ്. അവിവാഹിതനാണ്. പിതാവ്: സദാനന്ദന്. മാതാവ്: ശ്രീമതി. സഹോദരങ്ങൾ: അനുശ്രീ, പരേതയായ അനുപമ.
District News
ചിങ്ങവനം: ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം. വെള്ളുത്തുരുത്തി, തെക്കേമുറി മോഹന്ദാസിന്റെ മകന് ടി.പി. ആരോമല് (20) ആണ് മരിച്ചത്.
പനച്ചിക്കാട്, വെള്ളൂത്തുരുത്തിയില് ശനിയാഴ്ച രാത്രി എട്ടിനായിരുന്നു അപകടം. പരുത്തുംപാറയില് മൊബൈല് ഫോണ് കടയില് ജീവനക്കാരനായിരുന്നു ആരോമല് ജോലികഴിഞ്ഞ് വീട്ടിലേയ്ക്കു മടങ്ങുന്നതിനിടെയായിരുന്നു സംഭവം. ആരോമല് സഞ്ചരിച്ച ബൈക്ക് എതിര് ദിശയില് നിന്നും എത്തിയ സ്കൂട്ടറില് ഇടിയ്ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ആരോമലിനെ നാട്ടുകാര് മെഡിക്കല് കോളജ് ആശുപത്രിയില് എത്തിച്ചെങ്കിലും മരണം സംഭവിച്ചു. സംസ്കാരം ഇന്നു മൂന്നിന് വീട്ടുവളപ്പില്. അമ്മ സിന്ധു മോഹന്. സഹോദരങ്ങള് : വിഷ്ണു, ജിഷ്ണു.