x
ad
Sat, 28 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭാ​ര്യാസ​ഹോ​ദ​ര​ന്‍റെ വെ​ട്ടേ​റ്റ് യു​വാ​വ് മ​രി​ച്ചു

വെബ്ഡസ്ക്
Published: November 28, 2026 05:23 AM IST | Updated: November 28, 2026 05:23 AM IST

മ​രി​ച്ച പ്ര​ഭു , പ്ര​തി സാം

കു​ഞ്ചി​ത്ത​ണ്ണി: ഭാ​ര്യ​യു​ടെ സ​ഹോ​ദ​ര​ന്‍റെ വെ​ട്ടേ​റ്റ് യു​വാ​വ് മ​രി​ച്ചു. ബൈ​സ​ൺ​വാ​ലി നെ​ല്ലി​ക്കാ​ട് മു​ത്ത​ൻ​മു​ടി സ്വ​ദേ​ശി പ്ര​ഭു (മാ​ർ​ഷ​ൽ ബ്രി​ട്ടോ - 44 )ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ൽ പ്ര​ഭു​വി​ന്‍റെ ഭാ​ര്യ ജാ​ൻ​സി​യു​ടെ സ​ഹോ​ദ​ര​ൻ എ​ഡ്‌​വേ​ഡ് സാ​മു​വ​ൽ(​സാം) രാ​ജാ​ക്കാ​ട് പൊ​ലി​സി​ന്‍റെ പി​ടി​യി​ലാ​യി. വ്യാ​ഴാ​ഴ്ച രാ​ത്രി 9.30നാ​ണ് സം​ഭ​വം. ഈ ​സ​മ​യ​ത്ത് പ്ര​ദേ​ശ​ത്ത് വൈ​ദ്യു​തി ത​ട​സ​പ്പെ​ട്ടി​രു​ന്നു. മ​രി​ച്ച പ്ര​ഭു​വും ഭാ​ര്യ ജാ​ൻ​സി​യും ത​മ്മി​ൽ പി​ണ​ക്ക​ത്തി​ലാ​യി​രു​ന്നു. സ​മീ​പ​ത്തെ വീ​ടു​ക​ളി​ൽ താ​മ​സി​ക്കു​ന്ന പ്ര​ഭു​വും സാ​മും വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം ഒ​രു​മി​ച്ചി​രു​ന്ന് മ​ദ്യ​പി​ച്ചി​രു​ന്നു.

ഇ​തി​നി​ടെ​യു​ണ്ടാ​യ വാ​ക്കുത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്നു സാ​മി​നെ പ്ര​ഭു പി​ടി​ച്ചുത​ള്ളി. ഇ​തി​ൽ പ്ര​കോ​പി​ത​നാ​യ സാം ​വീ​ട്ടി​ൽ പോ​യി വാ​ക്ക​ത്തി​കൊ​ണ്ടു​വ​ന്ന് പ്ര​ഭു​വി​നെ പ​ല​ത​വ​ണ വെ​ട്ടു​ക​യാ​യി​രു​ന്നു. ഭാ​ര്യ ജാ​ൻ​സി തി​രി​കെ വീ​ട്ടി​ലേ​ക്ക് വ​ന്ന​പ്പോ​ഴാ​ണ് പ്ര​ഭു​വി​നെ വെ​ട്ടേ​റ്റ നി​ല​യി​ൽ ക​ണ്ട​ത്. ഉ​ട​ൻ​ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷം മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചു. സം​ഭ​വ​ത്തി​നു ശേ​ഷം നാ​ടു​വി​ട്ട സാ​മി​നെ മൂ​ന്നാ​റി​ൽ​നി​ന്നു പൊ​ലി​സ് പി​ടി​കൂ​ടി.ഇ​യാ​ൾ​ക്ക് ഇ​ട​യ്ക്കി​ടെ മാ​ന​സി​കാ​സ്വാ​സ്ഥ്യം ഉ​ണ്ടാ​കാ​റു​ണ്ടെ​ന്നു നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. അ​ബി,ആ​മി എ​ന്നി​വ​രാ​ണ് പ്ര​ഭു​വി​ന്‍റെ മ​ക്ക​ൾ.

Tags : Young man dies nattu vishesham local news Young man dies after being

Recent News

Corehub Up