കാലിക്കട്ട് സർവകലാശാലയുടെ അരണാട്ടുകര ബിഎഡ്. സെന്ററിൽ മാത്തമാറ്റിക്സ്, കൊമേഴ്സ്, ഫിസിക്കൽ സയൻസ്, നാച്വറൽ സയൻസ്, ഇംഗ്ലീഷ് വിഷയങ്ങളിലായി പിഡബ്ല്യൂഡി. / പിഎച്ച്. - 01, ധീവര - 01, എൽ.സി. - 01, കുശവ / കുമ്പിടി - 01 എന്നീ സംവരണ സീറ്റൊഴിവുണ്ട്. ക്യാപ് രജിസ്ട്രേഷനുള്ളവർ 24-ന് രാവിലെ 11.00 മണിക്ക് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം സെന്ററിൽ ഹാജരാകണം. ഫോൺ : 0487 2382977, 7356876264.
എംഎഡ്. പ്രവേശനം 2026; പ്രൊവിഷണല്‍ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു
കാലിക്കട്ട് സർവകലാശാല 2026 - 27 അധ്യയന വർഷത്തെ എംഎഡ്. പ്രവേശനം രണ്ടാം അലോട്ട്മെന്റിന് ശേഷം നിലനില്‍ക്കുന്ന ഒഴിവുകൾ നികത്തുന്നതിനായി പ്രൊവിഷണല്‍ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. റാങ്ക് വിവരം സ്റ്റുഡന്റ് ലോഗിനില്‍ ലഭ്യമാണ്. പരാതികൾ ജൂലൈ 24-ന് വൈകീട്ട് 04.00 മണി വരെ [email protected] എന്ന ഇ-മെയില്‍ വിലാസത്തില്‍ സമര്‍പ്പിക്കാം.ഫോണ്‍ : 0494 2407016, 2660600, 2407017.
അസി. പ്രൊഫസർ വാക് - ഇൻ - ഇന്റർവ്യൂ
കാലിക്കട്ട് സർവകലാശാലയുടെ തൃശ്ശൂർ അരണാട്ടുകരയിലുള്ള ഡോ. ജോൺ മത്തായി സെന്ററിലെ ഇക്കണോമിക്സ് പഠനവകുപ്പിൽ ഹിന്ദി - 01, ഇംഗ്ലീഷ് - 01, മലയാളം - 01, അറബിക്ക് - 01 വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിന് ദിവസവേതനടിസ്ഥനത്തിൽ അസി. പ്രൊഫസർമാരെ നിയമിക്കുന്നു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
എൻആർഐ. ക്വാട്ട - പ്രവേശനം
കാലിക്കട്ട് സർവകലാശാലാ സ്കൂൾ ഓഫ് ഹെൽത്ത് സയൻസസിലെ എംഎസ് സി. ഫുഡ് സയൻസ് ആന്റ് ടെക്നോളജി പ്രോഗ്രാമിന് 04 എൻആർഐ. ക്വാട്ട സീറ്റൊഴിവുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 0494 2407345, 8089841996.
ബിഎഡ്. സംവരണ സീറ്റൊഴിവ്
തൃശ്ശൂർ വലപ്പാടുള്ള കാലിക്കട്ട് സർവകലാശാലാ ടീച്ചർ എജ്യുക്കേഷൻ സെന്ററിൽ ഇംഗ്ലീഷ് വിഭാഗത്തിൽ എസ്ടി. - 01, ഒബിഎക്സ്. - 01, ഡിഫൻസ് - 01, ഇഡബ്ല്യൂഎസ് - 01. ഫിസിക്കൽ സയൻസ് വിഭാഗത്തിൽ എസ് സി. - 01, ധീവര - 01, ഇ.ഡബ്ല്യൂ.എസ് - 01. സംസ്കൃത വിഭാഗത്തിൽ പി.എച്ച്. - 01 എന്നീ സംവരണ സീറ്റൊഴിവുണ്ട്. യോഗ്യരായ ക്യാപ് രജിസ്ട്രേഷനുള്ളവർ അസൽ രേഖകൾ സഹിതം ജൂലൈ 27-ന് ( തിങ്കൾ ) രാവിലെ 10.00 മണിക്ക് സെന്ററിൽ ഹാജരാകണം. ഫോൺ : 9495026862, 9846520251.
പരീക്ഷാഫലം
നാലാം സെമസ്റ്റർ ബിപിഎഡ്. (2025 പ്രവേശനം) സെപ്റ്റംബർ 2024 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ആഗസ്റ്റ് 03 വരെ അപേക്ഷിക്കാം.
പുനർമൂല്യനിർണയഫലം
വിദൂര വിഭാഗം അഞ്ചാം സെമസ്റ്റർ ബികോം., ബിബിഎ. (CCSS 2011 - 2013 പ്രവേശനം) ഏപ്രിൽ 2021 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.