റിയാദ്: 33 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി റൗദ ഏരിയ റൗദ സെന്റർ യൂണിറ്റ് അംഗം ബാബുവിന് യൂണിറ്റിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.
1993ൽ സൗദിയിലെത്തിയ ബാബു റിയാദിൽ ദീർഘകാലം ഡ്രൈവർ ജോലി ചെയ്ത് വരികയായിരുന്നു. കോഴിക്കോട് ജില്ലാ ഫറോക് സ്വദേശിയാണ്.
റൗദയിലെ സ്വാദ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച യാത്രയയപ്പ് പരിപാടിയിൽ യൂണിറ്റ് പ്രസിഡന്റ് ശശിധരൻ അധ്യക്ഷത വഹിച്ചു.
ഏരിയ സെക്രട്ടറി കെ.കെ. ഷാജി, പ്രസിഡന്റ് പി.പി. സലിം, ഏരിയ കമ്മിറ്റി അംഗങ്ങളായ ചന്ദ്രൻ, ബിനീഷ്, യൂണിറ്റ് ട്രെഷറർ അബു മുഹമ്മദ്, എക്സിക്യൂട്ടീവ് അംഗം ടി.എ. ഷാനവാസ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
യൂണിറ്റിന്റെ ഉപഹാരം സെക്രട്ടറി ആഷിക് ബഷീർ കൈമാറി. യാത്രയയപ്പ് പരിപാടിക്ക് യൂണിറ്റ് സെക്രട്ടറി ആഷിക് ബഷീർ സ്വാഗതവും ബാബു നന്ദിയും പറഞ്ഞു.