x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബാ​ബു​വി​ന് കേ​ളി റൗ​ദ യൂ​ണി​റ്റ് യാ​ത്ര​യ​യ​പ്പ് ന​ൽ​കി


Published: May 15, 2026 10:43 AM IST | Updated: May 15, 2026 10:43 AM IST

റി​യാ​ദ്: 33 വ​ർ​ഷ​ത്തെ പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന കേ​ളി റൗ​ദ ഏ​രി​യ റൗ​ദ സെ​ന്റ​ർ യൂ​ണി​റ്റ് അം​ഗം ബാ​ബു​വി​ന് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ യാ​ത്ര​യ​യ​പ്പ് ന​ൽ​കി.

1993ൽ ​സൗ​ദി​യി​ലെ​ത്തി​യ ബാ​ബു റി​യാ​ദി​ൽ ദീ​ർ​ഘ​കാ​ലം ഡ്രൈ​വ​ർ ജോ​ലി ചെ​യ്ത് വ​രി​ക​യാ​യി​രു​ന്നു. കോ​ഴി​ക്കോ​ട് ജി​ല്ലാ ഫ​റോ​ക് സ്വ​ദേ​ശി​യാ​ണ്.

റൗ​ദ​യി​ലെ സ്വാ​ദ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച യാ​ത്ര​യ​യ​പ്പ് പ​രി​പാ​ടി​യി​ൽ യൂ​ണി​റ്റ് പ്ര​സി​ഡ​ന്റ് ശ​ശി​ധ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഏ​രി​യ സെ​ക്ര​ട്ട​റി കെ.​കെ. ഷാ​ജി, പ്ര​സി​ഡ​ന്‍റ് പി.​പി. സ​ലിം, ഏ​രി​യ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ച​ന്ദ്ര​ൻ, ബി​നീ​ഷ്, യൂ​ണി​റ്റ് ട്രെ​ഷ​റ​ർ അ​ബു മു​ഹ​മ്മ​ദ്, എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം ടി.​എ. ഷാ​ന​വാ​സ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്ന് സം​സാ​രി​ച്ചു.

യൂ​ണി​റ്റി​ന്‍റെ ഉ​പ​ഹാ​രം സെ​ക്ര​ട്ട​റി ആ​ഷി​ക് ബ​ഷീ​ർ കൈ​മാ​റി. യാ​ത്ര​യ​യ​പ്പ് പ​രി​പാ​ടി​ക്ക് യൂ​ണി​റ്റ് സെ​ക്ര​ട്ട​റി ആ​ഷി​ക് ബ​ഷീ​ർ സ്വാ​ഗ​ത​വും ബാ​ബു ന​ന്ദി​യും പ​റ​ഞ്ഞു.

Tags : keli babu raudha unit

Recent News

Corehub Up