NRI
റിയാദ്: പൊതുബോധം എങ്ങനെ രൂപപ്പെടുന്നു, അത് ആരുടെ താത്പര്യങ്ങളെയാണ് പ്രതിഫലിപ്പിക്കുന്നത്, മാധ്യമങ്ങളും സാമൂഹിക സംവിധാനങ്ങളും പൊതുധാരണകളെ എങ്ങനെ സ്വാധീനിക്കുന്നു തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്ത് കേളി സാംസ്കാരിക വിഭാഗം തുറന്ന സംവാദം സംഘടിപ്പിച്ചു.
"പൊതുബോധ നിർമിതിയുടെ പുകമറ: മിഥ്യയും യാഥാർഥ്യവും' എന്ന വിഷയത്തിലായിരുന്നു സംവാദം. സമകാലിക കേരളത്തിന്റെ പശ്ചാത്തലത്തിൽ നടന്ന ചർച്ചയിൽ, സമൂഹത്തിൽ ചില വിഭാഗങ്ങളെ നിരന്തരം പാർശ്വവത്കരിക്കുകയും അരികുവത്കരിക്കുകയും ചെയ്യുന്ന രീതികൾ പൊതുബോധ നിർമിതിയുടെ ഭാഗമായി എങ്ങനെ രൂപപ്പെടുന്നുവെന്ന് ചർച്ചയായി.
നിറത്തിന്റെ പേരിൽ വംശീയമായി പാർശ്വവത്കരിക്കപ്പെടുന്നവർ, ദളിതർ, ന്യൂനപക്ഷങ്ങൾ തുടങ്ങിയ വിഭാഗങ്ങൾ പൊതുധാരണകളുടെ നിർമിതിയിൽ പലപ്പോഴും വേട്ടയാടപ്പെടുന്നതായും പങ്കെടുത്തവർ ചൂണ്ടിക്കാട്ടി.
വാർത്തകളുടെ തിരഞ്ഞെടുപ്പ്, വാർത്തയ്ക്ക് നൽകുന്ന പ്രാധാന്യം, തലക്കെട്ട്, അവതരണ രീതി എന്നിവ ജനങ്ങളുടെ ധാരണകളെ സ്വാധീനിക്കുന്നതിനെക്കുറിച്ചും മാധ്യമപ്രവർത്തകർ വിശദീകരിച്ചു. ഒരു വാർത്ത എന്തുകൊണ്ട് വാർത്തയാകുന്നു എന്നതിനൊപ്പം എന്തൊക്കെയാണ് വാർത്തയാകാതെ പോകുന്നത് എന്നതും തിരിച്ചറിയേണ്ടതിന്റെ പ്രാധാന്യം ചർച്ചയിൽ ഉയർന്നു.
ഇത്തരം പൊതുബോധ നിർമിതികളെ തിരിച്ചറിയാനും ചോദ്യം ചെയ്യാനും കഴിയുന്ന തരത്തിലുള്ള മാധ്യമ സാക്ഷരത വളർത്തിയെടുക്കുകയാണ് ബദൽ വഴിയെന്നും ചർച്ചയിൽ അഭിപ്രായമുയർന്നു. വിവരങ്ങൾ സ്വീകരിക്കുന്നതിനൊപ്പം അവയുടെ ഉറവിടവും ലക്ഷ്യവും അവതരണ രീതിയും പരിശോധിക്കുന്ന സമീപനം സമൂഹത്തിൽ ശക്തിപ്പെടേണ്ടതിന്റെ ആവശ്യകതയും പങ്കെടുത്തവർ ചൂണ്ടിക്കാട്ടി.
ഇടതുപക്ഷ രാഷ്ട്രീയവും ഇത്തരം പൊതുബോധ നിർമിതിയുടെ ലക്ഷ്യമായി മാറുന്നുവെന്ന അഭിപ്രായങ്ങളും ചർച്ചയിൽ ഉയർന്നു. വിവിധ മാധ്യമങ്ങളുടെയും സാമൂഹിക സംവിധാനങ്ങളുടെയും ഇടപെടലുകൾ പരിശോധിച്ചുകൊണ്ട് വിഷയത്തെ വ്യത്യസ്ത വീക്ഷണങ്ങളിൽനിന്നാണ് സംവാദം സമീപിച്ചത്.
കേളി സാംസ്കാരിക കമ്മിറ്റി അംഗം നാസർ കാരക്കുന്ന് മോഡറേറ്ററായി. മാധ്യമപ്രവർത്തകരായ നജീം കൊച്ചുകലുങ്ക്, ജയൻ കൊടുങ്ങല്ലൂർ, നൗഫൽ പാലക്കാടൻ, ഷമീർ കുന്നുമ്മൽ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. സതീഷ് വളവിൽ സ്വാഗതവും അനസ് നന്ദിയും പറഞ്ഞു.
NRI
റിയാദ്: അഴീക്കോടൻ രാഘവനെ രാഷ്ട്രീയ ശത്രുക്കൾ കൊലപ്പെടുത്തിയ കാലത്തെ ജനാധിപത്യവിരുദ്ധ സാഹചര്യങ്ങളെ ഓർമിപ്പിക്കുന്ന വിധത്തിലാണ് കേരളത്തിലെ ഇന്നത്തെ രാഷ്ട്രീയ - മാധ്യമ അന്തരീക്ഷമെന്ന് കേളി കലാസാംസ്കാരിക വേദി അഭിപ്രായപ്പെട്ടു.
അഴീക്കോടൻ രാഘവന്റെ 54-ാം രക്തസാക്ഷിത്വ ദിനത്തോട് അനുബന്ധിച്ച് കേളി സംഘടിപ്പിച്ച അനുസ്മരണ പരിപാടിയിലാണ് വിമർശനം ഉയർന്നത്.
സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും ഐക്യമുന്നണി കൺവീനറുമായിരിക്കെയാണ് 1972 സെപ്റ്റംബർ 23ന് അഴീക്കോടൻ രാഘവൻ കൊല്ലപ്പെട്ടത്.
ഭരണാധികാരികൾക്കെതിരേ വാർത്ത നൽകുന്നതിന്റെ പേരിൽ പ്രതിപക്ഷ നേതാക്കൾക്കും പ്രവർത്തകർക്കുമെതിരേ കേസെടുക്കുന്ന സാഹചര്യം നിലനിൽക്കുന്നു.
മാധ്യമ സ്ഥാപനങ്ങളുടെ കാർഡുകൾ നീക്കം ചെയ്യുക, ന്യൂസ് റൂമുകളിൽ പരിശോധന നടത്തുക, വാർത്താപ്രവർത്തനത്തെ തടസപ്പെടുത്തുന്ന തരത്തിൽ ഇടപെടുക തുടങ്ങിയ നടപടികളും ജനാധിപത്യ സമൂഹത്തിൽ ഗൗരവമായി ചർച്ച ചെയ്യപ്പെടേണ്ടതാണെന്ന് പരിപാടിയിൽ സംസാരിച്ചവർ പറഞ്ഞു.
അഴീക്കോടന്റെ ജീവിതവും രക്തസാക്ഷിത്വവും അധികാരത്തിനെതിരായ ജനകീയ പ്രതിരോധത്തിന്റെയും ജനാധിപത്യാവകാശ സംരക്ഷണത്തിന്റെയും ഓർമപ്പെടുത്തലാണെന്നും അനുസ്മരണ യോഗം വിലയിരുത്തി.
കേളി രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ് അധ്യക്ഷനായി. സമിതി അംഗം സെബിൻ ഇഖ്ബാൽ അനുസ്മരണ കുറിപ്പ് അവതരിപ്പിച്ചു.
രക്ഷാധികാരി സമിതി അംഗം സുരേന്ദ്രൻ കൂട്ടായി, ബത്ത ഏരിയ രക്ഷാധികാരി സമിതി അംഗം കെ.ടി. മുഹമ്മദ് ബഷീർ അമരമ്പലം എന്നിവർ അനുസ്മരണ പ്രസംഗം നടത്തി.
രക്ഷാധികാരി സമിതി അംഗം ഫിറോസ് തയ്യിൽ സ്വാഗതവും ചന്ദ്രൻ തെരുവത്ത് നന്ദിയും പറഞ്ഞു.
NRI
റിയാദ്: കേളി കലാസാംസ്കാരിക വേദി അസീസിയ ഏരിയ സിമന്റ് യൂണിറ്റ് അംഗമായിരുന്ന അന്തരിച്ച പി.പി. യൂസഫിന്റെ കുടുംബത്തിന് കേളി കുടുംബ സഹായ ഫണ്ട് കൈമാറി.
യൂസഫിന്റെ മണ്ണാർക്കാട്ടെ വീട്ടിൽ നടന്ന ചടങ്ങിൽ ഒറ്റപ്പാലം എംഎൽഎ അഡ്വ. കെ. പ്രേംകുമാർ സഹായധനം മകൻ റോഷൻ യൂസഫിന് കൈമാറി. സിപിഎം കൊട്ടോപ്പാടം ലോക്കൽ സെക്രട്ടറി എം. മനോജ് അധ്യക്ഷനായ പരിപാടിയിൽ കേളി ട്രഷറർ മധു ബാലുശേരി സ്വാഗതം പറഞ്ഞു.
കേളി കേന്ദ്ര കമ്മിറ്റി അംഗം റഫീഖ് പാലത്ത്, കേരള പ്രവാസി സംഘം ജില്ലാ പ്രസിഡന്റ് സൈതലവി, ബ്രാഞ്ച് സെക്രട്ടറി സി. ഹംസ, കേളി ജീവകാരുണ്യ കമ്മിറ്റി അംഗം മധു ഇടപ്പുറത്ത്, പ്രവാസി സംഘം ഏരിയ ട്രഷറർ ഹമീദ്, പ്രവാസി സംഘം ജില്ലാ കമ്മിറ്റി അംഗം എ. ഹംസ എന്നിവർ സംസാരിച്ചു.
കേളി കേന്ദ്ര കമ്മിറ്റി അംഗം ഹാരിസ് മണ്ണാർക്കാട് നന്ദി പറഞ്ഞു. 23 വർഷത്തോളമായി റിയാദിൽ പ്രവാസിയായിരുന്ന പി.പി. യൂസഫ് പക്ഷാഘാതത്തെ തുടർന്ന് റിയാദ് കിംഗ് സൗദ് മെഡിക്കൽ സിറ്റി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾക്ക് കേളി കേന്ദ്ര ജീവകാരുണ്യ കമ്മിറ്റിയും അസീസിയ ഏരിയ കമ്മിറ്റിയും നേതൃത്വം വഹിച്ചിരുന്നു.
NRI
മനാമ: പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കൊല്ലം പ്രവാസി അസോസിയേഷൻ (കെപിഎ) സെൻട്രൽ കമ്മിറ്റി അംഗമായിരുന്ന റോജി ജോണിന് കെപിഎയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.
കെപിഎയുടെ പ്രവർത്തനങ്ങളിൽ സജീവമായി പങ്കാളിയായിരുന്ന റോജി ജോൺ സംഘടനയ്ക്ക് നൽകിയ വിലപ്പെട്ട സംഭാവനകളെ ചടങ്ങിൽ അനുസ്മരിച്ചു. കെപിഎയുടെ വിവിധ പ്രവർത്തനങ്ങളിൽ അദ്ദേഹം നൽകിയ ആത്മാർഥമായ സഹകരണവും സേവനവും പ്രസിഡന്റ് നിസാർ കൊല്ലം ഓർമിച്ചു.
ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ, വർക്കിംഗ് പ്രസിഡന്റ് രാജ് കൃഷ്ണൻ, ഓർഗനൈസിംഗ് സെക്രട്ടറി അനൂപ് തങ്കച്ചൻ, സെക്രട്ടറി വി.എം. പ്രമോദ്, അസിസ്റ്റന്റി ട്രഷറർ സിദ്ദീഖ് ഷാൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
റോജി ജോണിന്റെ നാട്ടിലെ ഭാവിജീവിതത്തിന് സെൻട്രൽ കമ്മിറ്റി അംഗങ്ങൾ ആശംസകൾ നേർന്നു.
NRI
റിയാദ്: ലൈല - മജ്നുവിന്റെ അനശ്വര പ്രണയകഥ ഉറങ്ങുന്ന അഫ്ലാജിൽ കേളി കലാ സാംസ്കാരിക വേദി അൽഖർജ് ഏരിയ അഫ് ലാജ് യൂണിറ്റ് "വർണ്ണം-2026' എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു.
അഫ്ലാജ് റോയൽ ഓഡിറ്റോറിയത്തിൽ നടന്ന ആഘോഷം കേളി അൽഖർജ് ഏരിയ പ്രസിഡന്റ് രാമകൃഷ്ണൻ കൂവോട് ഉദ്ഘാടനം ചെയ്തു. കേളി അഫ്ലാജ് യൂണിറ്റ് പ്രസിഡന്റ് അബ്ദുൽ ഷുക്കൂർ അധ്യക്ഷത വഹിച്ചു.
കെഎംസിസി ലൈല അഫ്ലാജ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് രാജ, കേളി ഏരിയ രക്ഷാധികാരി കമ്മിറ്റി അംഗം സജീന്ദ്രബാബു, ഏരിയ കമ്മിറ്റി അംഗം ശ്യാംകുമാർ രാഘവൻ, അഫ്ലാജ് യൂണിറ്റ് ഭാരവാഹികൾ, അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഉദ്ഘാടനത്തിന് പിന്നാലെ കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ കലാകായിക പരിപാടികൾ അരങ്ങേറി. എയ്സൽ ഷെഫീക്ക് അവതരിപ്പിച്ച മനോഹരമായ ഫ്യൂഷൻ ഡാൻസ് സദസിന്റെ കൈയടി നേടി.
തുടർന്ന് പ്രവാസി ഗായകർ അണിനിരന്ന ഗാനമേളയും ആഘോഷരാവിനെ മികവുറ്റതാക്കി. വിവിധ മത്സരങ്ങളിൽ വിജയിച്ചവർക്കുള്ള സമ്മാനങ്ങൾ യൂണിറ്റ് സെക്രട്ടറി ഷെഫീക്കിന്റെ നേതൃത്വത്തിൽ വിതരണം ചെയ്തു.
വിദവസമൃദ്ധമായ ഓണസദ്യയോടു കൂടി ആരംഭിച്ച് പുലർച്ചെ 4.30 വരെ നീണ്ട ആഘോഷത്തിൽ അഫ്ലാജിലെ നിരവധി പ്രവാസികളും കുടുംബാംഗങ്ങളും പങ്കെടുത്തു.
യൂണിറ്റ് സെക്രട്ടറി ഷെഫീക്ക് വള്ളിക്കുന്നം സ്വാഗതവും യൂണിറ്റ് ട്രഷറർ പ്രജു മുടക്കയിൽ നന്ദിയുംരേഖപ്പെടുത്തി.
NRI
റിയാദ്: കേരളത്തിന്റെ ആദ്യ കമ്യൂണിസ്റ്റ് പാർട്ടി സെക്രട്ടറി സഖാവ് പി. കൃഷ്ണപിള്ളയുടെ 78-ാം ചരമവാർഷികം ആചരിച്ച് കേളി കലാസാംസ്കാരിക വേദി. കൃഷ്ണപിള്ള ഉയർത്തിപ്പിടിച്ച ജനപക്ഷ രാഷ്ട്രീയത്തിന്റെയും സാധാരണക്കാരുടെ അവകാശങ്ങൾക്കായുള്ള പോരാട്ടത്തിന്റെയും പാരമ്പര്യം സംരക്ഷിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് അനുസ്മരണ പരിപാടിയിൽ സംസാരിച്ചവർ പറഞ്ഞു.
അടച്ചുറപ്പുള്ള വീട് ഏതൊരു മനുഷ്യന്റെയും സ്വപ്നവും അവകാശവുമാണ്. മലയാളിയെ സംബന്ധിച്ചിടത്തോളം സ്വന്തമായി ഒരു വീട് എന്നത് അഭിമാനത്തിന്റെ കൂടി ഭാഗമാണ്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും ഈ അവകാശം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരളത്തിൽ ഭവനപദ്ധതികൾ നടപ്പാക്കിവന്നത്. കഴിഞ്ഞ പത്ത് വർഷത്തിനിടെ ആറു ലക്ഷത്തോളം വീടുകൾ നൽകാൻ കഴിഞ്ഞത് കേരളത്തിന്റെ ജനക്ഷേമ നയങ്ങളുടെ നേട്ടമാണെന്നും പരിപാടിയിൽ ചൂണ്ടിക്കാട്ടി.
സർക്കാർ സഹായത്തോടെ നൽകുന്ന വീടുകളിൽ ഇതുവരെ മലയാളിയുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന തരത്തിൽ പ്രത്യേക ലോഗോ പതിപ്പിച്ചിരുന്നില്ല. എന്നാൽ തുച്ഛമായ കേന്ദ്രവിഹിതം ലഭിക്കുന്നതിനായി വീടുകളിൽ ലോഗോ പതിപ്പിക്കാൻ കേരള സർക്കാർ അനുമതി നൽകിയ നടപടി പുനഃപരിശോധിക്കണം.
സാമ്പത്തിക സഹായത്തിന്റെ പേരിൽ മലയാളിയുടെ അഭിമാനം പണയപ്പെടുത്തുന്ന നടപടിയിൽ നിന്ന് സർക്കാർ പിൻമാറണമെന്നും ഭവനപദ്ധതിയെ അട്ടിമറിക്കുന്ന നീക്കങ്ങൾ ഒഴിവാക്കണമെന്നും കേളി ആവശ്യപ്പെട്ടു.
കൃഷ്ണപിള്ളയുടെ നേതൃത്വത്തിൽ സാധാരണക്കാരുടെയും തൊഴിലാളികളുടെയും അവകാശങ്ങൾക്കായി നടന്ന പോരാട്ടങ്ങൾ ഇന്നും കേരളത്തിന്റെ സാമൂഹിക മുന്നേറ്റത്തിന് പ്രചോദനമാണെന്ന് അനുസ്മരണ പരിപാടിയിൽ അഭിപ്രായപ്പെട്ടു. ജനക്ഷേമ പദ്ധതികൾ രാഷ്ട്രീയപ്രചാരണത്തിനുള്ള ഉപാധികളാക്കാതെ അവകാശബോധത്തോടെ മുന്നോട്ടുകൊണ്ടുപോകണമെന്നും യോഗം ആവശ്യപ്പെട്ടു.
കേളി രക്ഷാധികാരി സമിതിയുടെ നേതൃത്വത്തിൽ ബത്ത ലൂഹ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ സെക്രട്ടറി കെപിഎം സാദിഖ് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി സമിതി അംഗം സീബ കൂവോട് അനുസ്മരണക്കുറിപ്പ് അവതരിപ്പിച്ചു.
സമിതി അംഗങ്ങളായ സുരേഷ് കണ്ണപുരം, സുരേന്ദ്രൻ കൂട്ടായി, കേളി ആക്ടിംഗ് സെക്രട്ടറി ഷാജി റസാഖ്, കുടുംബവേദി സെക്രട്ടറി വി.കെ. ഷഹീബ, ഉമ്മുൽ ഹമാം രക്ഷാധികാരി സമിതി അംഗം നൗഫൽ സിദ്ദീഖ് എന്നിവർ കൃഷ്ണപിള്ളയെ അനുസ്മരിച്ച് സംസാരിച്ചു.
രക്ഷാധികാരി സമിതി അംഗം ഷമീർ കുന്നുമ്മൽ സ്വാഗതവും പ്രഭാകരൻ കണ്ടോന്താർ നന്ദിയും പറഞ്ഞു.
NRI
റിയാദ്: 36 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കലാസാംസ്കാരിക വേദി മുസാഹ്മിയ ഏരിയ റുവൈദ യൂണിറ്റ് കമ്മിറ്റി അംഗം ജയപ്രകാശിന് റുവൈദ യൂണിറ്റി നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.
യൂണിറ്റ് പ്രസിഡന്റ് സുദർശന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കേന്ദ്ര കമ്മിറ്റി അംഗവും മുസാഹ്മിയ ഏരിയ സെക്രട്ടറിയുമായ അനീഷ് അബൂബക്കർ, ഏരിയ കമ്മിറ്റി അംഗം മഹ്മൂദ്, എക്സിക്യൂട്ടീവ് അംഗം ഷംസീർ, സലാം, അബ്ദുളള, ഷിജു അഹമ്മദ് എന്നിവർ ആശംസകൾ അർപ്പിച്ചു.
പ്രാദേശിക ചില്ലറ വിൽപന ശാലയിൽ ജോലി ചെയ്തിരുന്ന ജയപ്രകാശ് കൊല്ലം ജില്ല പരവൂർ നെടുങ്ങോലം സ്വദേശിയാണ്.
റുവൈദ യൂണിറ്റ് മൊമന്റോ സെക്രട്ടറി നാസർ കൈമാറി. യൂണിറ്റ് സെക്രട്ടറി നാസർ സ്വാഗതവും യാത്ര പോകുന്ന ജയപ്രകാശ് നന്ദിയും രേഖപ്പെടുത്തി.
NRI
റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച കേളി സിൽവർ വോളിബോൾ 2026 കിരീടം അറബ്കോ ലോജസ്റ്റിക് സ്വന്തമാക്കി.
സുലൈ അറബ്കോ ഗ്രൗണ്ടിൽ ആവേശം നിറച്ച ഫൈനലിൽ മംഗളൂർ സ്പോർട്സ് ക്ലബ് ജുബൈലിനെ ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്ക് മറികടന്നാണ് അറബ്കോ ജേതാക്കളായത്.
25 - 20 എന്ന സ്കോറിന് ആദ്യ സെറ്റ് ജുബൈൽ സ്വന്തമാക്കിയെങ്കിലും പിന്നീടുള്ള മൂന്ന് സെറ്റുകളിലും മികച്ച തിരിച്ചുവരവ് നടത്തിയ അറബ്കോ 18 - 25, 23 - 25, 22 - 25 എന്ന സ്കോറിന് വിജയം പിടിച്ചെടുത്തു.
നിർണായക ഘട്ടങ്ങളിൽ മികച്ച ആക്രമണവും പ്രതിരോധവും പുറത്തെടുത്ത അറബ്കോയാണ് ഒടുവിൽ കപ്പിൽ മുത്തമിട്ടത്. ആദ്യ സെമിഫൈനലിൽ മംഗളൂർ സ്പോർട്സ് ക്ലബ് ജുബൈൽ, ശക്കർഘർ റിയാദിനെ 25 - 23, 25 - 23, 16 - 25, 26 - 24 എന്ന സ്കോറിന് പരാജയപ്പെടുത്തി ഫൈനലിലെത്തി.
രണ്ടാം സെമിയിൽ സ്റ്റാർ സ്പോർട്സ് റിയാദിനെ നേരിട്ടുള്ള മൂന്ന് സെറ്റുകൾക്ക് (25 - 14, 25 - 11, 25 - 7) തോൽപ്പിച്ചാണ് അറബ്കോ ലോജസ്റ്റിക് ഫൈനലിൽ പ്രവേശിച്ചത്. ടൂർണമെന്റിലെ മികച്ച താരമായി (എംവിപി) മംഗളൂർ ജുബൈലിന്റെ മിഗ്ദാദിനെ തെരഞ്ഞെടുത്തു.
അറബ്കോയുടെ ഹസൻ മികച്ച ബ്ലോക്കറും ജുബൈലിന്റെ ഫയാസ് മികച്ച സ്പൈക്കറുമായി. അറബ്കോയുടെ സഫർ മികച്ച സെറ്ററായും ആബിദ് മികച്ച ലിബറോയുമായി തെരഞ്ഞെടുക്കപ്പെട്ടു. വോളി ഫ്രണ്ട്സ് റിയാദിനാണ് ഫെയർ പ്ലേ പുരസ്കാരം.
സമാപന സമ്മേളനത്തിൽ കേളി പ്രസിഡന്റ് ഗഫൂർ ആനമങ്ങാട് അധ്യക്ഷനായി. എംഎആർ പ്രോജക്ട് മാനേജിംഗ് ഡയറക്ടർ അൻവർ ഉദ്ഘാടനം ചെയ്തു. സിൽവർ ജൂബിലി സംഘാടക സമിതി വൈസ് ചെയർമാൻ നൗഫൽ സിദ്ദിഖ് ആമുഖപ്രസംഗം നടത്തി.
കേളി രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ്, സിദ്ധീഖ് അഹമ്മദ് (കോബ്ലാൻ), പ്രസാദ് വഞ്ചിപ്പുര (അസാഫ്), രക്ഷാധികാരി സമിതി അംഗം സുരേന്ദ്രൻ കൂട്ടായി, രാമചന്ദ്രൻ (അറബ്കോ) എന്നിവർ ആശംസകൾ നേർന്നു.
കേളി ട്രഷറർ മധു ബാലുശേരി സ്വാഗതവും ആക്ടിംഗ് സെക്രട്ടറി ഷാജി റസാഖ് നന്ദിയും പറഞ്ഞു. റഫറിമാർക്കും ഒഫീഷ്യൽസിനുമുള്ള മെമന്റോകൾ റിയാസ് പള്ളാട്ട്, ലത്തീഫ് കൂളിമാട്, മൻസൂർ, റനീസ് കരുനാഗപ്പള്ളി, ഇസ്മായിൽ കൊടിഞ്ഞി,സുബിൻ എന്നിവർ വിതരണം ചെയ്തു.
ടൂർണമെന്റിലെ മത്സരങ്ങൾ നിയന്ത്രിച്ചത് ഹനീഫ് മംഗലാപുരം, ദീപക് മംഗലാപുരം, ഗോപിനാഥ് കണ്ണൂർ, ഹക്കീം, ഷരീജ്, കരീം മദീന, അൻസി ഷാനിഷ് എന്നിവരടങ്ങിയ റഫറി പാനലാണ്. അൻസി ഷാനിഷിന്റെ സാന്നിധ്യവും റഫറി പാനലിനെ ശ്രദ്ധേയമാക്കി.
റണ്ണേഴ്സ് മെഡലുകൾ കേളി പ്രസിഡന്റും വിന്നേഴ്സ് മെഡലുകൾ ആക്ടിംഗ് സെക്രട്ടറിയും വിതരണം ചെയ്തു. വ്യക്തിഗത പുരസ്കാരങ്ങളും ട്രോഫികളും റഫീഖ് ചാലിയം, നസീർ മുള്ളൂർക്കര, നൗഫൽ സിദ്ദിഖ്, റഫീഖ് പാലത്ത്, ഷമീം മേലേതിൽ, സുജിത്ത് എന്നിവർ സമ്മാനിച്ചു.
ഫെയർ പ്ലേ പുരസ്കാരം കേളി കേന്ദ്രകമ്മിറ്റി അംഗം ബിജു തായമ്പത്ത് കൈമാറി. സെമിഫൈനലിസ്റ്റുകൾക്കുള്ള കാഷ് പ്രൈസുകൾ കേളി ജോയിന്റ് സെക്രട്ടറി രജീഷ് പിണറായി, സുലൈ ഏരിയ രക്ഷാധികാരി സെക്രട്ടറി അനിരുദ്ധൻ, കേളി വൈസ് പ്രസിഡന്റ് രാമകൃഷ്ണൻ, സുലൈ ഏരിയ സെക്രട്ടറി കൃഷ്ണൻകുട്ടി എന്നിവർ വിതരണം ചെയ്തു.
റണ്ണേഴ്സിനുള്ള സമ്മാനം ഗഫൂർ ആനമങ്ങാടും ട്രോഫി ഷാജി റസാഖും കൈമാറി. ജേതാക്കൾക്കുള്ള കാഷ് പ്രൈസ് കേളി ട്രഷറർ മധു ബാലുശേരിയും ട്രോഫി എംഎആർ പ്രോജക്ട് എംഡി അൻവറും സമ്മാനിച്ചു.
കേളി കലണ്ടർ സ്പോൺസർമാരായ കോബ്ലാന്റെ പ്രതിനിധിക്ക് കേളി ആക്ടിംഗ് സെക്രട്ടറിയും അസാഫിന്റെ പ്രതിനിധിക്ക് ട്രഷററും മെമന്റോ കൈമാറി.
സൗദിയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ താരങ്ങൾ അണിനിരന്ന ടൂർണമെന്റ് മികച്ച നിലവാരത്തിലുള്ള മത്സരങ്ങളിലൂടെ സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് കായികോത്സവത്തിന്റെ ആവേശം പകർന്നു.
രണ്ടു ദിവസങ്ങളിലായി നടന്ന പോരാട്ടങ്ങൾ പ്രവാസി സമൂഹത്തിലെ കായിക കൂട്ടായ്മയുടെയും സൗഹൃദത്തിന്റെയും വേദിയായി മാറി.
NRI
റിയാദ്: 34 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കലാസാംസ്കാരിക വേദി ഉമ്മുൽഹമാം ഏരിയ കമ്മിറ്റി അംഗവും അഖീഖ് യൂണിറ്റ് പ്രസിഡന്റുമായ എം.പി. അഷ്റഫിന് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.
സ്വാദ് ഓഡിറ്റോറിയത്തിൽ നടന്ന യാത്രയയപ്പ് പരിപാടിയിൽ ഏരിയ പ്രസിഡന്റ് ബിജു ഗോപി അധ്യക്ഷത വഹിച്ചു. കണ്ണൂർ പയ്യന്നൂർ സ്വദേശിയായ എം.പി. അഷ്റഫ് സ്വകാര്യ പ്രസിൽ ജോലി ചെയ്തുവരികയായിരുന്നു.
ഉമ്മുൽഹമാം രക്ഷാധികാരി സെക്രട്ടറി പി.പി. ഷാജു, ഏരിയ ട്രഷറർ പി. സുരേഷ്, രക്ഷാധികാരി സമിതി അംഗങ്ങളായ ചന്ദ്രു ചൂഡൻ, അബ്ദുൽ കലാം, കരീം അമ്പലപ്പാറ, മൻസൂർ, ഏരിയ കമ്മിറ്റി അംഗങ്ങളായ എൻ.കെ. ജയൻ, അബ്ദുസലാം, നസീർ, ഒ. അനിൽ, അക്ബർ അലി എന്നിവരും വിവിധ യൂണിറ്റുകളിൽ നിന്നുള്ള പ്രവർത്തകരും അഷ്റഫിന് ആശംസകൾ നേർന്നു.
ഏരിയ കമ്മിറ്റിയുടെ ഉപഹാരം ഏരിയ സെക്രട്ടറി നൗഫൽ സിദ്ദീഖ് സമ്മാനിച്ചു. ഏരിയ സെക്രട്ടറി സ്വാഗതം പറഞ്ഞ ചടങ്ങിൽ യാത്രപോകുന്ന എം.പി. അഷ്റഫ് നന്ദി രേഖപ്പെടുത്തി.
NRI
റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കേളി കേന്ദ്ര കമ്മിറ്റിയും സുലൈ ഏരിയ കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന കേളി സിൽവർ വോളിബോൾ ടൂർണമെന്റ് ഇന്ന് സുലൈ അറബ്കോ ഗ്രൗണ്ടിൽ ആരംഭിക്കും.
റിയാദിലെ പ്രമുഖ ആറ് വോളിബോൾ ടീമുകൾ മാറ്റുരയ്ക്കുന്ന ടൂർണമെന്റ് പ്രവാസി കായികപ്രേമികൾക്ക് ആവേശകരമായ മത്സരവിരുന്നാകും. റിബൽസ് റിയാദ്, വിഎഫ്ആർ വോളി ഫ്രൻസ് റിയാദ്, സ്റ്റാർ റിയാദ്, അറബ്കോ ലോജസ്റ്റിക്, മംഗളൂർ സ്പോർട്സ് ക്ലബ്, എസ്കെജി എന്നീ ടീമുകളാണ് ടൂർണമെന്റിൽ അണിനിരക്കുന്നത്.
ഇന്ന് രാത്രി 7.30ന് നടക്കുന്ന ഉദ്ഘാടന ചടങ്ങോടെയാണ് മത്സരങ്ങൾക്ക് തുടക്കമാകുക. ഉദ്ഘാടനത്തിന് ശേഷം ലീഗ് അടിസ്ഥാനത്തിലുള്ള മത്സരങ്ങൾ അരങ്ങേറും. ആദ്യദിനത്തിലെ ആവേശപ്പോരാട്ടങ്ങൾക്ക് പിന്നാലെ വെള്ളിയാഴ്ച സെമി ഫൈനൽ മത്സരങ്ങളും തുടർന്ന് ഫൈനലും നടക്കും.
സൗദിയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മികച്ച താരങ്ങൾ അണിനിരക്കുന്ന ടീമുകൾ തമ്മിലുള്ള പോരാട്ടം വാശിയേറിയതാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മികച്ച പ്രകടനവും സംഘാടന മികവും ഒത്തുചേരുന്ന ടൂർണമെന്റ് കേളിയുടെ സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് കൂടുതൽ ആവേശം പകരും.
കായികരംഗത്ത് പ്രവാസി സമൂഹത്തിന്റെ കൂട്ടായ്മയും സൗഹൃദവും ശക്തിപ്പെടുത്തുന്നതിനൊപ്പം മികച്ച വോളിബോൾ പ്രതിഭകൾക്ക് വേദിയൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.
സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന കായികമേളയിലേക്ക് റിയാദിലെ കായികപ്രേമികളെയും പ്രവാസി സമൂഹത്തെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
NRI
റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കേളി ഉമ്മുൽഹമാം ഏരിയ കമ്മിറ്റി, അൽ മസീഫ് പോളി ക്ലിനിക്കിന്റെ സഹകരണത്തോടെ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
അൽ മസീഫ് ക്ലിനിക്കിൽ രാവിലെ ഒമ്പതിന് ആരംഭിച്ച് വൈകുന്നേരം നാല് വരെ നീണ്ടുനിന്ന ക്യാമ്പിൽ മലയാളികൾക്ക് പുറമെ വിവിധ രാജ്യക്കാരായ ഇരുനൂറിലേറെ പേർ പങ്കെടുത്തു.
സംഘാടക സമിതി ചെയർമാൻ വിപീഷ് രാജൻ അധ്യക്ഷത വഹിച്ച ക്യാമ്പ് അൽ റയ്യാൻ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ മുസ്താഖ് മുഹമ്മദലി ഉദ്ഘാടനം നിർവഹിച്ചു.
അൽ റയ്യാൻ ഗ്രൂപ്പ് ഓപ്പറേഷൻ മാനേജർ അനസ്, ഉമ്മുൽഹമാം രക്ഷാധികാരി സെക്രട്ടറി പി. പി. ഷാജു, ഏരിയ പ്രസിഡന്റ് ബിജു, ഏരിയ ട്രഷറർ സുരേഷ്, ചന്ദ്രചൂഡൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ഏരിയ സെക്രട്ടറി നൗഫൽ സിദ്ദിഖ് സ്വാഗതവും കൺവീനർ മൻസൂർ നന്ദിയും പറഞ്ഞു.
ബോഡി മാസ് ഇൻഡെക്സ് (ബിഎംഐ), രക്തസമ്മർദം, രക്തത്തിലെ പഞ്ചസാര, ട്രൈഗ്ലിസറൈഡ്, ടോട്ടൽ കൊളസ്ട്രോൾ തുടങ്ങിയ പരിശോധനകൾ ക്യാമ്പിൽ നടന്നു. ഡോ. ആമിനയുടെ നേതൃത്വത്തിൽ ജനറൽ മെഡിക്കൽ കൺസൾട്ടേഷനും ലഭ്യമാക്കി.
അബ്ദുൽ കലാം, കരീം അമ്പലപ്പാറ, അബ്ദുസലാം, മനു പത്തനംതിട്ട, പി. ടി. സന്തോഷ് കുമാർ, എം. നസീർ, അനിൽ കുമാർ പുളിക്കേറിൽ, ഒ. അനിൽ, എൻ.കെ. ജയൻ, ആഷിഖ്, ഉനൈസ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
NRI
റിയാദ്: 20 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കലാസാംസ്കാരിക വേദി ബത്ഹ ഷാര റെയിൽ യൂണിറ്റ് അംഗം സുർജിത്തിന് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. മലപ്പുറം ചേളാരി സ്വദേശിയായ സുർജിത്ത് ബത്ഹയിൽ സലൂൺ നടത്തിവരികയായിരുന്നു.
ബത്ഹ ഏരിയ രക്ഷാധികാരി കമ്മിറ്റി അംഗം തങ്കച്ചന്റെ അധ്യക്ഷതയിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ കേളി ബത്ഹ ഏരിയ സെക്രട്ടറി ഷഫീഖ് അങ്ങാടിപ്പുറം, ഏരിയ ആക്ടിംഗ് പ്രസിഡന്റ് പി.എ. ഹുസൈൻ, ഏരിയ ട്രഷറർ സുധീഷ് തറോൽ, ഷാര റെയിൽ യൂണിറ്റ് സെക്രട്ടറി ഷഫീഖ് മഞ്ചേരി, രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ ഇസ്മയിൽ കൊടിഞ്ഞി, ബാബു പുറത്തൂർ, ഏരിയ കമ്മിറ്റി അംഗങ്ങളായ അരുൺ, ധനേഷ്, അബ്ദുൽറഹ്മാൻ താനൂർ, ഷാഫി, യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം പ്രസാദ് എന്നിവർ സംസാരിച്ചു.
ഷാര റെയിൽ യൂണിറ്റ് കമ്മിറ്റിയുടെ ഉപഹാരം യൂണിറ്റ് സെക്രട്ടറി ഷഫീഖ് മഞ്ചേരി സുർജിത്തിന് സമ്മാനിച്ചു. യൂണിറ്റ് സെക്രട്ടറി സ്വാഗതവും നാട്ടിലേക്ക് മടങ്ങുന്ന സുർജിത്ത് നന്ദിയും പറഞ്ഞു.
NRI
ഡാളസ്: അമേരിക്കൻ മലയാളി എഴുത്തുകാരനായ ബാജി ഓടംവേലിയുടെ "മരുക്കാട്ടിലെ കാവൽക്കാരൻ' എന്ന പുതിയ കഥാസമാഹാരത്തിന്റെ പ്രകാശനം പ്രശസ്ത സാഹിത്യകാരൻ ടി.ഡി. രാമകൃഷ്ണൻ നിർവഹിച്ചു.
ശനിയാഴ്ച രാവിലെ 10.30ന് ഡാളസ് കേരള അസോസിയേഷൻ ഹാളിലാണ് പ്രകാശനം നടന്നത്. കേരള ലിറ്റററി സൈസൈറ്റി പ്രസിഡന്റ് അനശ്വർ മാമ്പിള്ളി അധ്യക്ഷത വഹിച്ച മീറ്റിംഗിൽ പുസ്തകത്തിന്റെ കോപ്പി എഴുത്തുകാരനും ലാനയുടെ മുൻ പ്രസിഡന്റുമായ ജോസ് ഓച്ചാലി ഏറ്റുവാങ്ങി.
കേരള അസോസിയേഷൻ പ്രസിഡന്റ് ഷിജു എബ്രഹാം, സണ്ണി മാളിയേക്കൽ, പി.പി. ചെറിയാൻ, സി.വി. ജോർജ്, സാറാ ചെറിയാൻ, മീനു എലിസബത്ത്, തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു.
കേരള അസോസിയേഷൻ സെക്രട്ടറി മഞ്ചിത്ത് കൈനിക്കര നന്ദി പ്രകാശിപ്പിച്ചു. കേരള അസോസിയേഷൻ ലൈബ്രറിയ്ക്കും പുസ്തകത്തിന്റെ കോപ്പി നൽകി.
ബാജിയുടെ 25 കഥകൾ, മരുപ്പൊട്ടൽ (നോവൽ) എന്നീ സാഹിത്യസൃഷ്ടികൾ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പവിഴമഴ (കവിത), മണൽ മർമ്മരം (കവിത), മണൽക്കാട് പൂക്കുമ്പോൾ (കഥ) എന്നീ പുസ്തകങ്ങളുടെ എഡിറ്ററായിരുന്നു.
NRI
റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മിഡിൽ ഈസ്റ്റിലെ മലയാളി പ്രവാസികൾക്കായി സംഘടിപ്പിച്ച ഓൺലൈൻ രചനാമത്സരമായ തൂലിക നക്ഷത്രങ്ങളുടെ വിജയികളെ പ്രഖ്യാപിച്ചു.
കഥാരചന, കവിതാരചന എന്നീ രണ്ട് വിഭാഗങ്ങളിലായാണ് മത്സരം സംഘടിപ്പിച്ചത്. പ്രവാസി മലയാളികളുടെ സർഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച മത്സരത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.
കഥാവിഭാഗത്തിൽ 42 രചനകളും കവിതാവിഭാഗത്തിൽ 37 രചനകളുമാണ് മത്സരത്തിനായി ലഭിച്ചത്. ബഹ്റിൻ, കുവൈറ്റ്, യുഎഇ, ഒമാൻ എന്നിവിടങ്ങളിൽ നിന്നും സൗദി അറേബ്യയിലെ വിവിധ പ്രവിശ്യകളിൽ നിന്നുമുള്ള മലയാളി പ്രവാസികൾ മത്സരത്തിൽ പങ്കെടുത്തു.
കഥാരചന വിഭാഗത്തിൽ സൗദി അറേബ്യയിലെ ദമാമിൽ നിന്നുള്ള സലിം പടിഞ്ഞാറ്റുമുറി ഒന്നാം സ്ഥാനം നേടി. റിയാദിൽ നിന്നുള്ള ഡോ. ശ്രുതി സുരേന്ദ്രൻ രണ്ടാം സ്ഥാനത്തിനും അൽഖർജിൽ നിന്നുള്ള സുബൈദ കോമ്പിൽ മൂന്നാം സ്ഥാനത്തിനും അർഹരായി.
കവിതാരചനാ വിഭാഗത്തിൽ റിയാദ് - അൽഖർജിൽ നിന്നുള്ള ജ്യോതിലാൽ ശൂരനാട് ഒന്നാം സ്ഥാനം നേടി. റിയാദിൽ നിന്നുള്ള ഷെഫീഖ് മെഹബൂബ് രണ്ടാം സ്ഥാനവും യുഎഇയിൽ നിന്നുള്ള സുനിൽ മാടമ്പി മൂന്നാം സ്ഥാനവും നേടി.
മത്സരത്തിന് ലഭിച്ച രചനകളെല്ലാം മികച്ച നിലവാരം പുലർത്തിയിരുന്നുവെന്നും വിഷയ വൈവിധ്യവും ഭാഷാപരമായ മികവും സർഗാത്മകതയും പ്രകടമാക്കുന്ന രചനകളാണ് മത്സരത്തിൽ ഉണ്ടായിരുന്നതെന്നും വിധികർത്താക്കൾ അഭിപ്രായപ്പെട്ടു.
പ്രവാസ ജീവിതത്തിന്റെ വിവിധ അനുഭവങ്ങളും സാമൂഹിക വിഷയങ്ങളും മാനുഷിക വികാരങ്ങളും പല രചനകളിലും മികച്ച രീതിയിൽ അവതരിപ്പിച്ചിട്ടുണ്ടെന്നും അവർ വിലയിരുത്തി.
കേളി സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പ്രവാസി മലയാളികളുടെ കലാ - സാഹിത്യ പ്രതിഭകൾക്ക് വേദിയൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് "തൂലിക നക്ഷത്രങ്ങൾ' സംഘടിപ്പിച്ചത്. മത്സരത്തിൽ പങ്കെടുത്ത എല്ലാ എഴുത്തുകാർക്കും സംഘാടകർ നന്ദി അറിയിച്ചു.
വിജയികൾക്കുള്ള സമ്മാനങ്ങളും പുരസ്കാരങ്ങളും കേളി സിൽവർ ജൂബിലിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന വിവിധ പരിപാടികളിൽ വിതരണം ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു.
NRI
റിയാദ്: മൂന്ന് പതിറ്റാണ്ട് കാലത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന മൻസൂർ അലിക്ക് കേളി ബത്ത, ഷിമേസി ഏരിയ കമ്മിറ്റികളുടെയും മർഗബ് രക്ഷാധികാരി സമിതിയുടെയും നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.
മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ പൂന്താനം സ്വദേശിയായ മൻസൂർ അലി കഴിഞ്ഞ 28 വർഷമായി അൽരാജി ഗ്രൂപ്പിന് കീഴിലുള്ള ഫുർസാൻ ട്രാവൽസിൽ ജോലി ചെയ്തുവരികയായിരുന്നു.
ബത്ത ലൂഹ ഓഡിറ്റോറിയത്തിൽ നടന്ന യാത്രയയപ്പ് പരിപാടിയിൽ ഏരിയാ കമ്മിറ്റി അംഗം അജിത്ത് ഖാൻ ആമുഖ പ്രസംഗം നടത്തി. ബത്ത ഏരിയാ ആക്ടിംഗ് പ്രസിഡന്റ് ഹുസൈൻ അധ്യക്ഷത വഹിച്ചു.
കേളി രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ്, സമിതി അംഗങ്ങളായ പ്രഭാകരൻ, കണ്ടോന്താർ, സുരേന്ദ്രൻ കൂട്ടായി, കേളി പ്രസിഡന്റ് ഗഫൂർ ആനമങ്ങാട്, ആക്ടിംഗ് സെക്രട്ടറി ഷാജി റസാഖ്, ട്രഷറർ മധു ബാലുശേരി, വൈസ് പ്രസിഡന്റുമാരായ രാമകൃഷ്ണൻ ധനുവച്ചപുരം, റഫീഖ് ചാലിയം, ജോയിന്റ് സെക്രട്ടറി രജീഷ് പിണറായി, മർഗബ് രക്ഷാധികാരി സെക്രട്ടറി അനിൽ അറയ്ക്കൽ, ബത്ത രക്ഷാധികാരി സെക്രട്ടറി മോഹൻദാസ്, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ സിജിൻ കൂവള്ളൂർ, ബിജു തായമ്പത്ത്, ഷഫീഖ് അങ്ങാടിപ്പുറം, യൂണിറ്റ് സെക്രട്ടറി മുജീബ് റഹ്മാൻ, എക്സിക്യൂട്ടീവ് അംഗങ്ങളായ ശ്രീനാഥ്, പ്രമോദ്, അനീഷ് ജേക്കബ്, ഷൈൻദേവ്, മോഹൻകുമാർ, ജ്യോതിഷ് എന്നിവർ ആശംസകൾ അർപ്പിച്ചു.
ബത്ത, ഷിമേസി ഏരിയ കമ്മിറ്റികളുടെയും മർഗബ് രക്ഷാധികാരി സമിതിയുടെയും ഉപഹാരങ്ങൾ കമ്മിറ്റി അംഗങ്ങൾ ചേർന്ന് മൻസൂർ അലിക്ക് കൈമാറി. ഷിമേസി ഏരിയാ സെക്രട്ടറി സലീം മടവൂർ സ്വാഗതവും മൻസൂർ അലി നന്ദിയും പറഞ്ഞു.
NRI
റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ 16-ാമത് ഏരിയ കമ്മിറ്റിയായി ഷിമേസി ഏരിയ നിലവിൽ വന്നു. ബത്ത ലൂഹാ ഓഡിറ്റോറിയത്തിൽ നടന്ന ഏരിയ കൺവൻഷനിലാണ് പുതിയ ഏരിയ കമ്മിറ്റി രൂപീകരിച്ചത്.
ഏരിയാ ആക്ടിംഗ് പ്രസിഡന്റ് ഹുസൈൻ അധ്യക്ഷത വഹിച്ച കൺവൻഷൻ കേളി രക്ഷാധികാരി സമിതി അംഗം സെബിൻ ഇഖ്ബാൽ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം അരുൺ കുമാർ ആമുഖ പ്രസംഗം നടത്തി. ഏരിയ കമ്മിറ്റി അംഗം മൻസൂർ അലി അനുശോചന പ്രമേയം അവതരിപ്പിച്ചു.
ബത്ത ഏരിയ സെക്രട്ടറി ഷഫീഖ് അങ്ങാടിപ്പുറം പ്രവർത്തന റിപ്പോർട്ടും കേളി ട്രഷറർ മധു ബാലുശേരി സംഘടനാ റിപ്പോർട്ടും ഏരിയാ ട്രഷറർ സലീം മടവൂർ വരവ്-ചെലവ് കണക്കും അവതരിപ്പിച്ചു.
റിപ്പോർട്ടുകളിന്മേലുള്ള ചർച്ചകൾക്ക് ഏരിയ സെക്രട്ടറി ഷഫീഖ് അങ്ങാടിപ്പുറം, ട്രഷറർ സലീം മടവൂർ, കേളി ആക്ടിംഗ് സെക്രട്ടറി ഷാജി റസാഖ്, രക്ഷാധികാരി സമിതി അംഗം പ്രഭാകരൻ കണ്ടോന്താർ എന്നിവർ മറുപടി പറഞ്ഞു.
പുതിയ ഏരിയ കമ്മിറ്റി അംഗങ്ങളുടെ പാനൽ ഏരിയാ സെക്രട്ടറി ഷഫീഖ് അങ്ങാടിപ്പുറം അവതരിപ്പിച്ചു. ബത്ത രക്ഷാധികാരി സെക്രട്ടറി മോഹൻദാസ് ബത്ത ഏരിയ ഭാരവാഹികളെയും മർഗബ് രക്ഷാധികാരി സെക്രട്ടറി അനിൽ അറക്കൽ ഷിമേസി ഏരിയ ഭാരവാഹികളെയും പ്രഖ്യാപിച്ചു.
കേളി രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ്, കേളി പ്രസിഡന്റ് ഗഫൂർ ആനമങ്ങാട്, രക്ഷാധികാരി സമിതി അംഗം ഷമീർ കുന്നുമ്മൽ, വൈസ് പ്രസിഡന്റുമാരായ രാമകൃഷ്ണൻ ധനുവച്ചപുരം, റഫീഖ് ചാലിയം, ജോയിന്റ് സെക്രട്ടറി രജീഷ് പിണറായി, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ബിജു തായമ്പത്ത്, സിജിൻ കൂവള്ളൂർ എന്നിവർ കൺവൻഷനെ അഭിവാദ്യം ചെയ്ത് സംസാരിച്ചു.
ബത്ത ഏരിയ ഭാരവാഹികൾ
ഫക്രുദീൻ (പ്രസിഡന്റ്), ഹുസൈൻ, മുജീബ് (വൈസ് പ്രസിഡന്റുമാർ), ഷഫീഖ് അങ്ങാടിപ്പുറം (സെക്രട്ടറി), സൗബിഷ്, ധനേഷ് (ജോയിന്റ് സെക്രട്ടറിമാർ), സുധീഷ് തറോൾ (ട്രഷറർ), ജയകുമാർ പുഴക്കൽ (ജോയിന്റ് ട്രഷറർ) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.
അരുൺ, അബ്ദുറഹ്മാൻ, അജിത് ഖാൻ, റിംഷാദ്, പ്രവീൺ കുമാർ, അനിൽ ചിറക്കൽ, ഷഫീഖ് മഞ്ചേരി, നൗഫൽ, സജി മത്തായി, ഷാഫി എന്നിവരാണ് മറ്റ് കമ്മിറ്റി അംഗങ്ങൾ.
ഷിമേസി ഏരിയാ ഭാരവാഹികൾ
വിനോദ് കുമാർ (പ്രസിഡന്റ്), ബിജു ഉള്ളാട്ടിൽ, സലീം അംലാദ് (വൈസ് പ്രസിഡന്റുമാർ), സലീം മടവൂർ (സെക്രട്ടറി), അനസ്, മേൽബിൻ (ജോയിന്റ് സെക്രട്ടറിമാർ), സിജിൻ കൂവള്ളൂർ (ട്രഷറർ), ജ്യോതിഷ് (ജോയിന്റ് ട്രഷറർ) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.
രാജേഷ് ചാലിയാർ, മുജീബ്, മോഹൻ കുമാർ, ശ്രീനാഥ്, ഷൈൻ ദേവ്, പ്രമോദ്, സഫറുള്ള എന്നിവർ കമ്മിറ്റി അംഗങ്ങളാണ്. ബത്ത ഏരിയ കമ്മിറ്റി അംഗം അജിത് ഖാൻ സ്വാഗതവും സലീം മടവൂർ നന്ദിയും പറഞ്ഞു.
NRI
റിയാദ്: കേളി കലാസാംസ്കാരിക വേദി മലാസ് ഏരിയയിലെ മലാസ് യൂണിറ്റ് വിഭജിച്ച് ഏരിയയിലെ അഞ്ചാമത്തെ യൂണിറ്റായി മലാസ് സെന്റർ യൂണിറ്റ് രൂപീകരിച്ചു.
ചെറീസ് ഹാളിൽ ഏരിയ പ്രസിഡന്റ് റെനീസ് കരുനാഗപ്പള്ളിയുടെ അധ്യക്ഷതയിൽ ചേർന്ന യൂണിറ്റ് കൺവൻഷൻ കേളി ജോയിന്റ് സെക്രട്ടറി ഷാജി റസാഖ് ഉദ്ഘാടനം ചെയ്തു.
കേളി ട്രഷറർ മധു ബാലുശേരി സംഘടനാ റിപ്പോർട്ടും യൂണിറ്റ് സെക്രട്ടറി നൗഫൽ ഷാ യൂണിറ്റ് പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു.
പ്രവർത്തന മേഖല വിപുലീകരിക്കുന്നതിനും സംഘടനാ പ്രവർത്തനം കൂടുതൽ സുഗമമാക്കുന്നതിനുമാണ് മലാസ് യൂണിറ്റ് വിഭജിക്കാൻ തീരുമാനിച്ചതെന്ന് ഭാരവാഹികൾ അറിയിച്ചു.
യൂണിറ്റ് വിഭജനത്തിന് ശേഷം ഇരു യൂണിറ്റുകളിലേക്കുമുള്ള പുതിയ ഭാരവാഹികളെയും കൺവെൻഷൻ തെരഞ്ഞെടുത്തു.
വിഭജനത്തിന് ശേഷമുള്ള അംഗങ്ങളുടെ പട്ടിക മലാസ് ഏരിയ സെക്രട്ടറി വി.എം. സുജിത് അവതരിപ്പിച്ചു. പുതിയ ഭാരവാഹികളുടെ പ്രഖ്യാപനം മലാസ് രക്ഷാധികാരി സെക്രട്ടറി സമീർ അബ്ദുൽ അസീസ് നിർവഹിച്ചു.
കേളി സെക്രട്ടറി സുനിൽ കുമാർ, മലാസ് ഏരിയയുടെ കേന്ദ്ര കമ്മിറ്റി ചുമതല വഹിക്കുന്ന ബിജു തായമ്പത്ത്, മലാസ് ഏരിയ പ്രസിഡന്റ് അഷ്റഫ് പൊന്നാനി, രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ ഇ.കെ. രാജീവൻ, അഷ്റഫ് കണ്ണൂർ, ഏരിയ ജോയിന്റ് സെക്രട്ടറി അൻവർ, വൈസ് പ്രസിഡന്റ് മുകുന്ദൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ റിജോ, ലത്തീഫ് എന്നിവർ സംസാരിച്ചു.
സെക്രട്ടറി നൗഫൽ ഷാ, ജോയിന്റ് സെക്രട്ടറിമാരായി കെ. സുബിൻ, കെ.എസ്. ജിൽഷ പ്രസിഡന്റ് റെനീസ് കരുനാഗപ്പള്ളി, വൈസ് പ്രസിഡന്റുമാരായി സുഹൈബ് ഹമീദ്, ഷെഫി മീരാ സാഹിബ്, ട്രഷറർ എം.കെ. സുധീഷ് ജോയിന്റ് ട്രഷറർ സജു വെളിയിൽ സോമൻ.
യൂണിറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളായി ഇ.കെ. രാജീവ്, എം. സജു വെളിയിൽ സോമൻ, കെ.വി. ശ്രീജിത്, കെ.പി. ആരിഫ് എന്നിവരെ മലാസ് യൂണിറ്റ് ഭരവാഹികളായും സെക്രട്ടറി ഉനൈസ് ഖാൻ, ജോയിന്റ് സെക്രട്ടറിമാരായി കെ.പി. മഹേഷ്, വിനു ചേരന്തോട്, പ്രസിഡന്റ് അജ്മൽ മന്നേത്ത്, വൈസ് പ്രസിഡന്റുമാരായി ടി.ബി. നൗഷാദ്, പ്രജിത്ത് പ്രകാശ്, ട്രഷറർ കെ.എം. അഫ്സൽ, ജോയിന്റ് ട്രഷറർ ജിതിൻ സുരേഷ്, യൂണിറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളായി സന്തോഷ് കുമാർ, പി.ബി. അനുരാജ്, എ.കെ. അസ്കർ എന്നിവരെ മലാസ് സെന്റർ യൂണിറ്റ് ഭരവാഹികളായും തെരഞ്ഞെടുത്തു.
ഉനൈസ് ഖാൻ സ്വാഗതവും നൗഫൽ ഷാ നന്ദിയും പറഞ്ഞു.
NRI
റിയാദ്: 15 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കലാസാംസ്കാരിക വേദി മുസാഹ്മിയ ഏരിയ കമ്മിറ്റി അംഗം ശ്യാംകുമാർ പുതിയ വീട്ടിലിന് മുസാഹ്മിയ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.
കാസർകോട് കാഞ്ഞങ്ങാട് ഗുരുപുരം സ്വദേശിയായ ശ്യാംകുമാർ ഗുവയ്യ സ്വകാര്യ കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.
മുസാഹ്മിയ ഏരിയ പ്രസിഡന്റ് ജെറി തോമസിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കേളി സെക്രട്ടറിയേറ്റ് അംഗം നസീർ മുള്ളൂർക്കര, കേളീ ജോയിന്റ് സെക്രട്ടറി രജീഷ് പിണറായി, മുസാഹ്മിയ രക്ഷാധികാരി സെക്രട്ടറി ഷമീർ പുലാമന്തോൾ, ഗുവയ്യ യൂണിറ്റ് സെക്രട്ടറി സക്കീർ, രക്ഷാധികാരി കമ്മിറ്റി അംഗം നടരാജൻ എന്നിവർ സംസാരിച്ചു.
മുസാഹ്മിയ ഏരിയ കമ്മിറ്റിയുടെ ഉപഹാരം ഏരിയ സെക്രട്ടറി അനീഷ് അബൂബക്കറും ഗുവയ്യ യൂണിറ്റിന്റെ ഉപഹാരം യൂണിറ്റ് സെക്രട്ടറി സക്കീറും ശ്യാംകുമാറിന് സമ്മാനിച്ചു.
ഏരിയ സെക്രട്ടറി അനീഷ് അബൂബക്കർ സ്വാഗതവും നാട്ടിലേക്ക് മടങ്ങുന്ന ശ്യാംകുമാർ നന്ദിയും പറഞ്ഞു.
NRI
റിയാദ്: തലശേരി കോടിയേരിയിലെ ആശ്രയ കോടിയേരി ബാലകൃഷ്ണൻ സ്മാരക സാന്ത്വന കേന്ദ്രത്തിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണത്തിനും മറ്റ് ആവശ്യങ്ങൾക്കുമായി വീണ്ടും സഹായഹസ്തവുമായി കേളി കലാസാംസ്കാരിക വേദി. തുടർച്ചയായ മൂന്നാം വർഷമാണ് ആശ്രയയ്ക്ക് കേളി സാമ്പത്തിക സഹായം നൽകുന്നത്.
ആശ്രയ കോടിയേരി ബാലകൃഷ്ണൻ സ്മാരക സാന്ത്വന കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ കേളി ജോയിന്റ് ട്രഷറർ സിംനേഷ് വയനാൻ, ആശ്രയ ചെയർമാൻ ഒ.വി. മുഹമ്മദ് മുസ്തഫയ്ക്ക് മൂന്നാം വർഷത്തേക്കുള്ള സഹായധനം കൈമാറി.
രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആശ്വാസമേകുന്ന ആശ്രയയുടെ പ്രവർത്തനങ്ങൾക്ക് പ്രവാസി സമൂഹത്തിന്റെ പിന്തുണ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് കേളി ഈ സഹായം തുടരുന്നത്.
ചടങ്ങിൽ കേളി കേന്ദ്ര കമ്മിറ്റി അംഗവും ഒലയ്യ ഏരിയ സെക്രട്ടറിയുമായ നൗഫൽ ഉള്ളാട്ട് ചാലി, ആശ്രയ വർക്കിംഗ് ചെയർമാനും കേരള നിയമസഭ മുൻ സ്പീക്കറുമായ എ.എൻ. ഷംസീർ, ആശ്രയ സെക്രട്ടറി കെ. അച്ചുതൻ, എസ്.കെ. അർജുൻ, വിജയൻ വെളിമ്പ്ര, രജത് ചന്ദ്ര, കേളി കുടുംബവേദി അംഗങ്ങളായ നിവ്യ, അഫ്ഷീന തുടങ്ങിയവർ പങ്കെടുത്തു.
വിവിധ ഘട്ടങ്ങളിലായി കഴിഞ്ഞ രണ്ട് വർഷവും ഭക്ഷണച്ചെലവിനാവശ്യമായ തുക കേളി ആശ്രയയ്ക്ക് നൽകിയിരുന്നു. മലബാർ കാൻസർ സെന്ററിൽ ചികിത്സയ്ക്കായി എത്തുന്ന നിർധനരായ രോഗികൾക്കും അവരോടൊപ്പം വരുന്ന കൂട്ടിരിപ്പുകാർക്കും താമസിച്ച് ചികിത്സ തുടരുന്നതിനുള്ള സൗകര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെ സിപിഎം പോളിറ്റ്ബ്യൂറോ അംഗമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തിലാണ് ആശ്രയ സാന്ത്വന കേന്ദ്രത്തിന് തുടക്കമിട്ടത്.
ചികിത്സയുടെ ഭാഗമായി ദിവസങ്ങളോളം ആശുപത്രിയിൽ കഴിയേണ്ടിവരുന്ന രോഗികൾക്കും കുടുംബങ്ങൾക്കും വലിയ ആശ്വാസമാണ് ആശ്രയ ഒരുക്കുന്നത്. ഭക്ഷണം, താമസം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾക്ക് പിന്തുണ നൽകുന്നതിലൂടെ ചികിത്സാ കാലയളവിലെ സാമ്പത്തിക ബുദ്ധിമുട്ട് കുറയ്ക്കാൻ ഈ സ്ഥാപനത്തിന് സാധിക്കുന്നുണ്ട്.
ഇത്തരം സാമൂഹിക ഇടപെടലുകൾക്ക് പ്രവാസി സംഘടനകളുടെ പിന്തുണ ലഭിക്കുന്നത് ആശ്രയയുടെ സേവന പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്തേകുന്നുണ്ടെന്ന് ചെയർമാൻ ഒ.വി. മുഹമ്മദ് മുസ്തഫ വ്യക്തമാക്കി.
NRI
റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അൽ ഖർജ് ഏരിയ സംഘടിപ്പിച്ച മൂന്നാമത് ഏകദിന ഫുട്ബോൾ ടൂർണമെന്റായ "കേളി സോക്കർ 2026' ആവേശകരമായ മത്സരങ്ങൾക്ക് സാക്ഷ്യം വഹിച്ചു. അൽ ഖർജ് ആലിയ ഗ്രൗണ്ടിൽ നടന്ന ടൂർണമെന്റ് കേളി രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ് ഉദ്ഘാടനം ചെയ്തു.
ഫാൽക്കൺ എഫ്സി അൽ ഖർജ്, അൽ ഖർജ് സോഫ ഗ്രൂപ്പ്, ഖരിയ ബ്രോസ്റ്റഡ് അൽ ഖർജ് ടൗൺ കെഎംസിസി, അൽ ഖർജ് നൈറ്റ് റൈഡേഴ്സ് എഫ്സി, പീപ്പിൾസ് കൾച്ചറൽ ഫോറം അൽ ഖർജ്, വേൾഡ് മലയാളി ഫെഡറേഷൻ എഫ്സി അൽ ഖർജ് എന്നീ ആറു ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുത്തത്.
വ്യാഴാഴ്ച രാത്രി 10ന് ആരംഭിച്ച മത്സരങ്ങൾ വെള്ളിയാഴ്ച പുലർച്ചെ അഞ്ച് വരെ നീണ്ടു. ആദ്യ സെമിഫൈനലിൽ ഖരിയ ബ്രോസ്റ്റഡ് അൽ ഖർജ് ടൗൺ കെഎംസിസി 3-1ന് പീപ്പിൾസ് കൾച്ചറൽ ഫോറം അൽ ഖർജിനെ പരാജയപ്പെടുത്തി.
രണ്ടാം സെമിഫൈനലിൽ അൽ ഖർജ് സോഫ ഗ്രൂപ്പ് ഷൂട്ടൗട്ടിൽ 4-2ന് അൽ ഖർജ് നൈറ്റ് റൈഡേഴ്സ് എഫ്സിയെ മറികടന്ന് ഫൈനലിലെത്തി. ആവേശകരമായ ഫൈനലിൽ അൽ ഖർജ് സോഫ ഗ്രൂപ്പ് എതിരില്ലാത്ത ഒരു ഗോളിന് ഖരിയ ബ്രോസ്റ്റഡ് അൽ ഖർജ് ടൗൺ കെഎംസിസിയെ തോൽപ്പിച്ച് ചാമ്പ്യൻമാരായി.
ഷെറീഫ്, സമദ്, റാസിക്ക് എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു. ഏരിയ പ്രസിഡന്റ് രാമകൃഷ്ണൻ കൂവോട് അധ്യക്ഷത വഹിച്ച സമാപനച്ചടങ്ങിൽ അൽ ഖർജ് ഏരിയ രക്ഷാധികാരി സെക്രട്ടറി പ്രദീപ് കൊട്ടാരത്തിൽ ജേതാക്കൾക്കുള്ള ട്രോഫിയും ഏരിയ സെക്രട്ടറി ഷബി അബ്ദുൽസലാം ക്യാഷ് അവാർഡും സമ്മാനിച്ചു.
റണ്ണേഴ്സ്-അപ്പ് ട്രോഫി കേന്ദ്ര കമ്മിറ്റി അംഗം ലിപിൻ പശുപതിയും ക്യാഷ് അവാർഡ് ഏരിയ ട്രഷറർ ജയൻ പെരുനാടും കൈമാറി. സൈതലവി മുംതാസ്, ഡോ. നാസർ എന്നിവർ മുഖ്യാതിഥികളായിരുന്നു.
കേളി രക്ഷാധികാരി അംഗങ്ങളായ ജോസഫ് ഷാജി, സീബ കൂവോട്, സെക്രട്ടേറിയറ്റ് അംഗങ്ങളായ രജീഷ് പിണറായി, കാഹിം ചേളാരി, വിവിധ സംഘടനാ പ്രതിനിധികൾ എന്നിവർ ആശംസകൾ നേർന്നു.
സംഘാടക സമിതി കൺവീനർ റഷീദലിയുടെ നേതൃത്വത്തിൽ ചെയർമാൻ അബ്ദുൾ കലാം, സാമ്പത്തിക കൺവീനർ ഗോപാൽ ചെങ്ങന്നൂർ എന്നിവരടങ്ങുന്ന 31 അംഗ സംഘാടക സമിതി ടൂർണമെന്റിന്റെ മുഴുവൻ പ്രവർത്തനങ്ങളും ഏകോപിപ്പിച്ചു.
ഏരിയ സെക്രട്ടറി ഷബി അബ്ദുൽസലാം സ്വാഗതവും ജ്യോതിലാൽ നന്ദിയും രേഖപ്പെടുത്തി.
NRI
റിയാദ്: പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കലാസാംസ്കാരിക വേദി മുസാഹ്മിയ ഏരിയ കമ്മിറ്റി അംഗവും സൈബർ വിഭാഗം കൺവീനറുമായ എം. വിജേഷ് ആരേഴിക്ക് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.
ഏരിയ പ്രസിഡന്റ് ജെറി തോമസിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കേളി വൈസ് പ്രസിഡന്റ് റഫീഖ് ചാലിയം, കേന്ദ്ര കമ്മിറ്റി അംഗം റഫീഖ് പാലത്ത്, മുസാഹ്മിയ ഏരിയ രക്ഷാധികാരി സെക്രട്ടറി ഷമീർ പുലാമന്തോൾ, ദുർമ യൂണിറ്റ് സെക്രട്ടറി നൗഷാദ്, രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ നടരാജൻ, ഗോപി, സുരേഷ് എന്നിവർ ആശംസകൾ നേർന്നു.
മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന് സ്വദേശിയായ വിജേഷ് റിയാദിൽ എൻജിനീയറായാണ് ജോലി ചെയ്തിരുന്നത്. ഏരിയ കമ്മിറ്റിയുടെ ഉപഹാരം ഏരിയ സെക്രട്ടറി അനീഷ് അബൂബക്കറും ദുർമ യൂണിറ്റിന്റെ ഉപഹാരം സെക്രട്ടറി നൗഷാദും സമ്മാനിച്ചു.
ഏരിയ സെക്രട്ടറി അനീഷ് അബൂബക്കർ സ്വാഗതവും വിജേഷ് ആരേഴി നന്ദിയും രേഖപ്പെടുത്തി.
NRI
റിയാദ്: സിപിഎം സ്ഥാപക നേതാക്കളിലൊരാളും കേരള മുൻ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് കേളി രക്ഷാധികാരി സമിതിയുടെ നേതൃത്വത്തിൽ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു.
റിയാദിലെ അൽ അമാക്കാൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.കെ. ബിജു ഉദ്ഘാടനം ചെയ്തു. താൻ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കാലത്ത് വിദ്യാർഥികൾക്കെതിരെ വ്യാപകമായ ആക്രമണങ്ങൾ നടന്നപ്പോൾ, അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന വി.എസ്. അച്യുതാനന്ദൻ വിദ്യാർഥി സമൂഹത്തിന് നൽകിയ പിന്തുണയും ആത്മവിശ്വാസവും ഇന്നും വലിയ പ്രചോദനമാണെന്ന് പി.കെ. ബിജു പറഞ്ഞു.
അത്തരം അടിച്ചമർത്തൽ സമീപനമാണ് ഇന്ന് കേന്ദ്ര സർക്കാർ വിദ്യാർഥികൾക്കെതിരേ സ്വീകരിക്കുന്നതെന്നും ജന്തർ മന്തറിൽ വിദ്യാർഥികൾക്ക് നേരെ നടന്ന പൊലീസ് അതിക്രമം ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജനവിരുദ്ധ നയങ്ങൾക്കെതിരേ ശക്തമായ ജനകീയ പോരാട്ടം നയിക്കാൻ വി.എസ് കാണിച്ചുതന്ന വഴിയിലൂടെ മുന്നേറേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. കേളി രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജോസഫ് ഷാജി അനുസ്മരണ പ്രഭാഷണം നടത്തി.
രക്ഷാധികാരി സമിതി അംഗങ്ങളായ ചന്ദ്രൻ തെരുവത്ത്, സീബാ കൂവോട്, ഗീവർഗീസ് ഇടിച്ചാണ്ടി, ഷമീർ കുന്നുമ്മൽ, പ്രഭാകരൻ കണ്ടോന്താർ, സെബിൻ ഇഖ്ബാൽ, സുരേഷ് കണ്ണപുരം, സുരേന്ദ്രൻ കൂട്ടായി, കേളി കുടുംബവേദി സെക്രട്ടറി വി.കെ. ഷഹീബ, ട്രഷറർ സീനാ സെബിൻ എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു.
രക്ഷാധികാരി സമിതി അംഗം സുനിൽ കുമാർ സ്വാഗതവും ഗഫൂർ ആനമാങ്ങാട് നന്ദിയും പറഞ്ഞു.
NRI
റിയാദ്: 33 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കലാസാംസ്കാരിക വേദി ഒലയ്യ ഏരിയ സുലൈമാനിയ യൂണിറ്റ് അംഗം ഉമ്മർ പണിക്കരവീട്ടിലിന് യൂണിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.
മലപ്പുറം എടപ്പാൾ സ്വദേശിയായ ഉമ്മർ പണിക്കരവീട്ടിൽ കഴിഞ്ഞ 33 വർഷമായി റിയാദിലെ സുലൈമാനിയയിൽ ഒരു തയ്യൽ സ്ഥാപനത്തിൽ ജോലി ചെയ്ത് വരികയായിരുന്നു. സുലൈമാനിയ മലാസ് റസ്റ്ററന്റിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ യൂണിറ്റ് ജോയിന്റ് ട്രഷറർ റഷീദ് അധ്യക്ഷത വഹിച്ചു.
കേളി സെക്രട്ടേറിയറ്റ് അംഗം നസീർ മുള്ളൂർക്കര, ഒലയ്യ ഏരിയ രക്ഷാധികാരി സെക്രട്ടറി ജവാദ് പരിയാട്ട്, ഏരിയ സെക്രട്ടറി നൗഫൽ ഉള്ളാട്ട് ചാലി, പ്രസിഡന്റ് റിയാസ് പള്ളാട്ട്, ജോയിന്റ് സെക്രട്ടറി മുരളീകൃഷ്ണൻ, യൂണിറ്റ് അംഗം ത്വയ്യിബ് എന്നിവർ ആശംസകൾ നേർന്നു.
യൂണിറ്റിന്റെ ഉപഹാരം യൂണിറ്റ് സെക്രട്ടറി ഷാനവാസ് ഉമ്മർ പണിക്കരവീട്ടിലിന് കൈമാറി. ചടങ്ങിൽ ഷാനവാസ് സ്വാഗതവും ഉമ്മർ പണിക്കരവീട്ടിൽ മറുപടി പ്രസംഗത്തിലൂടെ നന്ദിയും രേഖപ്പെടുത്തി.
NRI
റിയാദ്: 32 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കലാസാംസ്കാരിക വേദി സുലൈ ഏരിയ ബാബ്തൈൻ യൂണിറ്റ് സെക്രട്ടറി മുഹമ്മദ് ബഷീറിന് ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.
ഏരിയ പ്രസിഡന്റ് ഹാഷിമിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കേളി വൈസ് പ്രസിഡന്റ് രാമകൃഷ്ണൻ, സുലൈ രക്ഷാധികാരി സെക്രട്ടറി അനിരുദ്ധൻ, രക്ഷാധികാരി സമിതി അംഗങ്ങളായ, ജോർജ്, മുഹമ്മദ് ഇസ്ഹാഖ്, അബ്ദുൽ നാസർ ടിവി, സത്യ പ്രമോദ്, ഷറഫുദ്ദീൻ, ഇസ്മയിൽ, സുനിൽ ഏരിയ ജോയിന്റ് ട്രഷറർ രാധാകൃഷ്ണൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ സത്യനാഥ് ബാനർജി, വിനോദ്, സൻസീർ, അബ്ദുൽ സലാം, ബാബ്തൈൻ യൂണിറ്റ് അംഗം സലിം എന്നിവർ ആശംസകൾ നേർന്നു.
സ്വകാര്യ കമ്പനിയിൽ വില്ലാ സൂപ്രവൈസറായി ജോലി ചെയ്തിരുന്ന ബഷീർ കോഴിക്കോട് ജില്ല കൊടുവള്ളി സ്വദേശിയാണ്. സുലൈ ഏരിയയുടെ ഉപഹാരം ഏരിയ സെക്രട്ടറി കൃഷ്ണൻകുട്ടി മുഹമ്മദ് ബഷീറിന് സമ്മാനിച്ചു.
ഏരിയ സെക്രട്ടറി സ്വാഗതവും യാത്ര പോകുന്ന മുഹമ്മദ് ബഷീർ നന്ദിയും രേഖപ്പെടുത്തി.
NRI
റിയാദ്: 36 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കലാസാംസ്കാരിക വേദി അൽഖർജ് ഏരിയ സിറ്റി യൂണിറ്റ് അംഗം ടി. അബ്ദുൽ മജീദിന് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.
കേളി അൽഖർജ് ഏരിയ കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ യൂണിറ്റ് പ്രസിഡന്റ് ജ്യോതിലാൽ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി ഷബി അബ്ദുൽ സലാം, ജോയിന്റ് സെക്രട്ടറി റഷീദലി, ഏരിയ രക്ഷാധികാരി സമിതി അംഗം നാസർ പൊന്നാനി എന്നിവർ ആശംസകൾ നേർന്നു.
മലപ്പുറം മൂന്നിയൂർ കളിയാട്ടമുക്ക് സ്വദേശിയായ അബ്ദുൽ മജീദ് കഴിഞ്ഞ 36 വർഷമായി റിയാദിലെ പച്ചക്കറി മാർക്കറ്റിൽ ജോലി ചെയ്തു വരികയായിരുന്നു.
യൂണിറ്റിന്റെ ഉപഹാരം യൂണിറ്റ് പ്രസിഡന്റ് ജ്യോതിലാലും സെക്രട്ടറി കലാമും ചേർന്ന് അബ്ദുൽ മജീദിന് സമ്മാനിച്ചു.
യൂണിറ്റ് സെക്രട്ടറി കലാം സ്വാഗതം പറഞ്ഞ ചടങ്ങിൽ യാത്രയാകുന്ന അബ്ദുൽ മജീദ് മറുപടി പ്രസംഗത്തിൽ നന്ദി രേഖപ്പെടുത്തി.
NRI
റിയാദ്: 38 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി സനയ്യ അർബൈൻ ഏരിയ കമ്മിറ്റി അംഗവും വെസ്റ്റ് യൂണിറ്റ് എക്സിക്യൂട്ടീവ് അംഗവുമായ പി.കെ. രാജന് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.
റിയാദിലെ ഒരു സ്വകാര്യ കമ്പനിയിൽ അലുമിനിയം ഫാബ്രിക്കേറ്ററായി സേവനമനുഷ്ഠിച്ചുവരികയായിരുന്ന രാജൻ പാലക്കാട് തൃത്താല സ്വദേശിയാണ്. കേളി ഓഫീസിൽ നടന്ന ചടങ്ങിൽ ഏരിയ പ്രസിഡന്റ് ജോർജ് അധ്യക്ഷനായി.
രക്ഷാധികാരി കമ്മിറ്റി അംഗം സീബ കൂവോട്, സനയ്യ അർബൈൻ രക്ഷാധികാരി ആക്ടിംഗ് സെക്രട്ടറി മുഹമ്മദ് ഷാഫി, കേളി സെക്രട്ടറി സുനിൽ കുമാർ, ജോയിന്റ് സെക്രട്ടറി ഷാജി റസാഖ്, രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ സുകേഷ് കുമാർ, മൊയ്ദീൻ, നാസർ, ഏരിയ കമ്മിറ്റി അംഗങ്ങളായ ഹരിദാസൻ, ജയകുമാർ, അബ്ദുൽ റഷീദ്, വിവിധ യൂണിറ്റുകളെ പ്രതിനിധീകരിച്ച് മൻസൂർ ഖാൻ, വാസുദേവൻ കൂതറ, പി.കെ. ഗഫൂർ, നൗഷാദ് എന്നിവർ ആശംസകൾ നേർന്നു.
ഏരിയ കമ്മിറ്റിക്കുവേണ്ടി ജാഫർ ഖാനും രക്ഷാധികാരി കമ്മിറ്റിക്കുവേണ്ടി മുഹമ്മദ് ഷാഫിയും ഒവൈദ, വെസ്റ്റ്, ഈസ്റ്റ്, ബ്രിഡ്ജ് യൂണിറ്റുകൾക്കുവേണ്ടി യഥാക്രമം മൻസൂർ ഖാൻ, ഹരിദാസൻ, ജയകുമാർ, അബ്ദുൽ ഗഫൂർ എന്നിവർ ഉപഹാരങ്ങൾ കൈമാറി.
ഏരിയ സെക്രട്ടറി ജാഫർ ഖാൻ സ്വാഗതവും പി.കെ. രാജൻ മറുപടിയും നന്ദിയും രേഖപ്പെടുത്തി.
NRI
റിയാദ്: പന്ത്രണ്ട് വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി റൗദ ഏരിയ റൗദ സെന്റർ യൂണിറ്റ് മുൻ പ്രസിഡന്റ് മണികണ്ഠൻ രാമൻകുട്ടിക്ക് യൂണിറ്റിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.
പാലക്കാട് കൊല്ലങ്കോട് ആനമാറി സ്വദേശിയായ മണികണ്ഠൻ രാമൻകുട്ടി റിയാദിൽ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. റൗദയിലെ സ്വാദ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം ഷഫീഖ് അധ്യക്ഷത വഹിച്ചു.
കേളി കേന്ദ്ര സെക്രട്ടറി സുനിൽകുമാർ, കേന്ദ്ര ജോയിന്റ് സെക്രട്ടറിമാരായ ഷാജി റസാഖ്, രജീഷ് പിണറായി, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ സജീവ്, ഹാരിസ്, റൗദ ഏരിയ ആക്ടിംഗ് സെക്രട്ടറി ബിജി തോമസ്, ഏരിയ സെക്രട്ടറി കെ. കെ. ഷാജി, ഏരിയ പ്രസിഡന്റ് പി. പി. സലീം, ഏരിയ ട്രഷറർ ഷഫീഖ്, രക്ഷാധികാരി സമിതി അംഗം ബിനിഷ്, ഏരിയ കമ്മിറ്റി അംഗങ്ങളായ ചന്ദ്രൻ, ഭവിഷ് കുമാർ, യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം ശശിധരൻ എന്നിവർ ആശംസകൾ നേർന്നു.
യൂണിറ്റിന്റെ ഉപഹാരം യൂണിറ്റ് സെക്രട്ടറി ആഷിക് ബഷീർ മണികണ്ഠൻ രാമൻകുട്ടിക്ക് കൈമാറി. യൂണിറ്റ് സെക്രട്ടറി സ്വാഗതവും മണികണ്ഠൻ രാമൻകുട്ടി മറുപടി പ്രസംഗവും നന്ദിയും രേഖപ്പെടുത്തി.
NRI
റിയാദ്: 43 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി റൗദ ഏരിയ നഹ്ദ യൂണിറ്റ് അംഗം ചന്ദ്രൻ കൊച്ചു കൃഷ്ണന് യൂണിറ്റിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.
തിരുവനന്തപുരം പൂവാർ സ്വദേശിയായ ചന്ദ്രൻ 1983ലാണ് സൗദിയിലെത്തിയത്. രണ്ട് വർഷം ദമാമിലും തുടർന്ന് 41 വർഷം റിയാദിലുമായി ജോലി ചെയ്തു. റൗദയിലെ സ്വാദ് ഓഡിറ്റോറിയത്തിൽ ഒരുക്കിയ യാത്രയയപ്പ് പരിപാടിയിൽ യൂണിറ്റ് പ്രസിഡന്റ് ബബീഷ് അധ്യക്ഷത വഹിച്ചു.
ഏരിയ സെക്രട്ടറി കെ.കെ. ഷാജി, ട്രഷറർ മുഹമ്മദ് ഷെഫീഖ്, ഏരിയ ജോയിന്റ് സെക്രട്ടറി പ്രഭാകരൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ ചന്ദ്രൻ, നിഖിൽ, യൂണിറ്റ് ട്രഷറർ അനൂപ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
യൂണിറ്റിന്റെ ഉപഹാരം ജോയിന്റ് സെക്രട്ടറി ഷനു ഭാസ്കർ ചന്ദ്രൻ കൈമാറി. യാത്രയയപ്പ് പരിപാടിയിൽ ഷനു ഭാസ്കർ സ്വാഗതവും ചന്ദ്രൻ കൊച്ചു കൃഷ്ണൻ നന്ദിയും പറഞ്ഞു.
NRI
റിയാദ്: കേരളത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്കും സാമൂഹിക പുരോഗതിക്കും നട്ടെല്ലായി നിലകൊള്ളുന്ന പ്രവാസി സമൂഹത്തെ പൂർണമായും അവഗണിക്കുന്ന ബജറ്റാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ അവതരിപ്പിച്ചതെന്ന് കേളി കലാ സാംസ്കാരിക വേദി അറിയിച്ചു.
പ്രതിവർഷം ലക്ഷക്കണക്കിന് കോടി രൂപ കേരളത്തിലേക്ക് അയച്ച് സംസ്ഥാനത്തിന്റെ സമ്പദ്വ്യവസ്ഥയെ താങ്ങിനിർത്തുന്ന പ്രവാസി സമൂഹത്തിന്റെ ക്ഷേമം, പുനരധിവാസം, നിക്ഷേപ സംരംഭങ്ങൾ, സാമൂഹ്യ സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ബജറ്റിൽ കാര്യമായ പ്രഖ്യാപനങ്ങളോ പുതിയ പദ്ധതികളോ ഉൾപ്പെടുത്തിയിട്ടില്ലെന്നും കേളി ആരോപിച്ചു.
പ്രവാസി ക്ഷേമനിധി, പെൻഷൻ വിതരണം, മടങ്ങിയെത്തുന്ന പ്രവാസികളുടെ പുനരധിവാസം, തൊഴിൽ നഷ്ടപ്പെട്ടവർക്കുള്ള സഹായ പദ്ധതികൾ, പ്രവാസി കുടുംബങ്ങളുടെ സുരക്ഷ തുടങ്ങിയ വിഷയങ്ങളിലെ മൗനം ആശങ്കാജനകമാണ്.
പ്രവാസി സമൂഹത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ക്ഷേമ പദ്ധതികൾ കാര്യക്ഷമമായി നടപ്പാക്കുന്നതിനും നിർണായക പങ്കുവഹിക്കുന്ന നോർക്കയുമായി ബന്ധപ്പെട്ട പുതിയ പദ്ധതികളോ സാമ്പത്തിക പിന്തുണയോ പ്രഖ്യാപിക്കാത്തതും നിരാശാജനകമാണ്.
ലോക കേരള സഭ ഉൾപ്പെടെയുള്ള പ്രവാസി പങ്കാളിത്ത സംവിധാനങ്ങളെക്കുറിച്ചും ബജറ്റ് വ്യക്തമായ കാഴ്ചപ്പാട് മുന്നോട്ടുവയ്ക്കുന്നില്ല. പ്രവാസികളുടെ അവകാശങ്ങളും ക്ഷേമവും സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികൾ സർക്കാർ അടിയന്തരമായി സ്വീകരിക്കണമെന്ന് കേളി കലാ സാംസ്കാരിക വേദി ആവശ്യപ്പെട്ടു.
NRI
റിയാദ്: കേളി കലാസാംസ്കാരിക വേദി കേന്ദ്ര കമ്മിറ്റി മുൻ അംഗവും റൗദ ഏരിയ സെക്രട്ടറിയുമായിരുന്ന അബ്ദുൽ അസീസിന്റെയും ഏരിയ മുൻ ട്രഷററായിരുന്ന ജോയ് എബ്രഹാമിന്റെയും സ്മരണാർഥം കേളി റൗദ ഏരിയ സ്പോർട്സ് വിഭാഗത്തിന്റെ നേതൃത്വത്തിൽ ചെസ് - കാരംസ് ടൂർണമെന്റ് സംഘടിപ്പിച്ചു.
റൗദ, നഹ്ദ പ്രദേശങ്ങളിലെ മത്സരാർഥികളെ പങ്കെടുപ്പിച്ച് നഹ്ദയിലെ അൽദീവാനിയ ഇസ്തിറാഹയിൽ നടന്ന ടൂർണമെന്റിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഏരിയ പ്രസിഡന്റ് പി.പി. സലിം അധ്യക്ഷനായ ഉദ്ഘാടന ചടങ്ങ് കേളി രക്ഷാധികാരി കമ്മിറ്റി അംഗം ജോസഫ് ഷാജി ഉദ്ഘാടനം ചെയ്തു.
രാത്രി നടന്ന സമാപന സമ്മേളനം കേളി രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ് ഉദ്ഘാടനം ചെയ്തു. കേളി ആക്ടിംഗ് സെക്രട്ടറി രജീഷ് പിണറായി, ആക്ടിംഗ് പ്രസിഡന്റ് രാമകൃഷ്ണൻ ധനുവച്ചപുരം, കേന്ദ്ര-ഏരിയ ഭാരവാഹികൾ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
ചെസ് മത്സരത്തിൽ മുഹമ്മദ് അബ്ദുൽ ഹഖ് ഒന്നാം സ്ഥാനവും ഷബി അബ്ദുൽ സലാം രണ്ടാം സ്ഥാനവും നേടി. കാരംസ് ടൂർണമെന്റിൽ ഷംസീർ - ലത്തീഫ് സഖ്യം ജേതാക്കളായപ്പോൾ നൗഷിഫ് - നാസർ എന്നിവർ നയിച്ച ടീം രണ്ടാം സ്ഥാനം നേടി.
വിജയികൾക്ക് മെമന്റോകളും കാഷ് പ്രൈസുകളും വിതരണം ചെയ്തു. ഷമീം മേലത്തിൽ, ലത്തീഫ്, ജോമോൻ സ്റ്റീഫൻ, ഇസ്മയിൽ, ജോസഫ് മത്തായി, ഷാനു ഭാസ്കർ തുടങ്ങിയവർ പരിപാടിയുടെ വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
മത്സരങ്ങൾക്കുശേഷം പങ്കെടുത്തവർക്കായി വൈവിധ്യമാർന്ന നാടൻ ഭക്ഷണവും ഒരുക്കി. തുടർന്ന് ഏരിയ അംഗങ്ങൾക്കായി നീന്തൽ പരിശീലനവും സംഘടിപ്പിച്ചു. ഏരിയ സെക്രട്ടറി കെ.കെ. ഷാജി സ്വാഗതവും പ്രോഗ്രാം കോഓർഡിനേറ്റർ ഷാനു ഭാസ്കർ നന്ദിയും രേഖപ്പെടുത്തി.
NRI
റിയാദ്: പത്തുവർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കലാ സാംസ്കാരിക വേദി റൗദ ഏരിയ നഹ്ദ യൂണിറ്റ് ട്രഷറർ അനൂപ് ചന്ദ്രന് യൂണിറ്റ് തലത്തിൽ യാത്രയയപ്പ് നൽകി.
കണ്ണൂർ ഇരിട്ടി ഉളിക്കൽ സ്വദേശിയായ അനൂപ്, ഒരു സ്വകാര്യ ഫാർമസി കമ്പനയിൽ ഇവെന്ററി അസിസ്റ്റന്റായി ജോലി ചെയ്ത് വരികയായിരുന്നു. റൗദയിലെ സ്വാദ് ആഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ യൂണിറ്റ് പ്രസിഡന്റ് ബവീഷ് അധ്യക്ഷത വഹിച്ചു.
റൗദ ഏരിയ രക്ഷാധികാരി സെക്രട്ടറി സതീഷ് വളവിൽ, ഏരിയ സെക്രട്ടറി കെ.കെ. ഷാജി, പ്രസിഡന്റ് പി.പി. സലിം, ട്രഷറർ മുഹമ്മദ് ഷഫീഖ്, രക്ഷാധികാരി അംഗങ്ങളായ ബിജി തോമസ്, സുരേഷ്, ശ്രീജിത്ത്, ജോമോൻ സ്റ്റീഫൻ, ബിനീഷ്, ഏരിയ കമ്മിറ്റി അംഗങ്ങളായ ഇസ്മയിൽ, ശശീധരൻ പിള്ള, നിസാർ ഷംസുദീൻ, നിഖിൽ, ചന്ദ്രൻ, യൂണിറ്റ് അംഗങ്ങളായ പ്രണവ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
യൂണിറ്റിന്റെ ഉപഹാരം ഷനു ഭാസ്കർ അനൂപ് ചന്ദ്രന് കൈമാറി. യൂണിറ്റ് ജോയിന്റ് സെക്രട്ടറി ഷാനു ഭാസ്കർ സ്വാഗതവും യാത്രപോകുന്ന അനൂപ് ചന്ദ്രൻ നന്ദിയും പറഞ്ഞു.
NRI
റിയാദ്: നിർമിത ബുദ്ധിയുടെ വളർച്ച മനുഷ്യജീവിതത്തിന് പുതിയ സാധ്യതകൾ തുറക്കുമ്പോഴും തൊഴിൽ നഷ്ടം, സ്വകാര്യതാ ലംഘനം, വ്യാജവിവരങ്ങളുടെ വ്യാപനം തുടങ്ങിയ ഗുരുതര വെല്ലുവിളികളും സൃഷ്ടിക്കുന്നുണ്ടെന്ന് കേളി സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിച്ച നൗഫൽ പൂവക്കുറിശി അഭിപ്രായപ്പെട്ടു.
കേളി കലാസാംസ്കാരിക വേദി റൗദ ഏരിയയുടെ സാംസ്കാരിക വിഭാഗവും കേളി സൈബർ വിംഗും സംയുക്തമായി സംഘടിപ്പിച്ച "നിർമിത ബുദ്ധിയുടെ യുഗം - ആശയ്ക്കും ആശങ്കയ്ക്കും' എന്ന സെമിനാർ റൗദയിലെ സ്വാദ് ഓഡിറ്റോറിയത്തിൽ നടന്നു.
കേളി റൗദ ഏരിയ രക്ഷാധികാരി അംഗം ജോമോൻ സ്റ്റീഫൻ മോഡറേറ്ററായ ചടങ്ങ് കേളി മലാസ് ഏരിയ രക്ഷാധികാരി അംഗം നൗഫൽ പൂവക്കുറിശി ഉദ്ഘാടനം ചെയ്തു. സാങ്കേതികവിദ്യയെ ഭയപ്പെടേണ്ടതില്ലെന്നും മറിച്ച് ഉത്തരവാദിത്തത്തോടെയും ജാഗ്രതയോടെയും ഉപയോഗിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
തുടർന്ന് നടന്ന ചർച്ചകളിൽ നിർമിത ബുദ്ധി സാങ്കേതികവിദ്യയുടെ വളർച്ച, ഭാവിയിലെ സാധ്യതകൾ, തൊഴിൽ മേഖലയിലുണ്ടാകുന്ന മാറ്റങ്ങൾ, സാമൂഹിക ജീവിതത്തിൽ അത് ചെലുത്തുന്ന സ്വാധീനം തുടങ്ങിയ വിഷയങ്ങൾ വിശദമായി വിലയിരുത്തി.
നിർമിത ബുദ്ധിയുടെ വളർച്ച മനുഷ്യജീവിതത്തിന് പുതിയ അവസരങ്ങൾ സൃഷ്ടിക്കുമ്പോഴും മനുഷ്യന്റെ സർഗാത്മകതയ്ക്കും വിമർശനാത്മക ചിന്തയ്ക്കും മാനുഷിക മൂല്യങ്ങൾക്കും പൂർണമായും പകരമാകില്ലെന്നും, സാങ്കേതികവിദ്യയുടെ ഉപയോഗത്തിൽ സാമൂഹികവും ധാർമികവുമായ ഉത്തരവാദിത്തം അനിവാര്യമാണെന്നും ചർച്ചകളിൽ അഭിപ്രായമുയർന്നു.
കേളി കേന്ദ്ര ജോയിന്റ് സെക്രട്ടറി രജീഷ് പിണറായി, ജോയിന്റ ട്രഷറർ സിംനേഷ്, സുലൈ ഏരിയ രക്ഷാധികാരി സെക്രട്ടറി അനിരുദ്ധൻ, റൗദ ഏരിയ രക്ഷാധികാരി സെക്രട്ടറി സതീഷ് വളവിൽ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ സുജിത്ത്, നൗഫൽ, സജീവ്, കൃഷ്ണൻകുട്ടി, ജീവകാരുണ്യ വിഭാഗം കൺവീനർ ബിജി തോമസ്, കേന്ദ്ര സാംസ്കാരിക വിഭാഗം വൈസ് ചെയർമാൻ മൂസ കൊമ്പൻ, മാധ്യമ വിഭാഗം ചെയർമാൻ ഫൈസൽ കൊണ്ടോട്ടി, സൈബർ വിംഗ് ചെയർമാൻ സുബിൻ, ചില്ല കോ-ഓർഡിനേറ്റർ സുരേഷ് ലാൽ, ഏരിയ പ്രസിഡന്റ് പി.പി. സലിം, കേന്ദ്ര സാംസ്കാരിക വിഭാഗം അംഗം അനസ് എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു.
പരിപാടിയിൽ കേളി റൗദ ഏരിയ സെക്രട്ടറി കെ.കെ. ഷാജി സ്വാഗതവും ഏരിയ സാംസ്കാരിക കൺവീനർ മുഹമ്മദ് ഷെഫീഖ് നന്ദിയും പറഞ്ഞു.
NRI
റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് അൽഖർജിൽ മരണമടഞ്ഞ മലപ്പുറം തിരൂർ സ്വദേശി പഴയ പുത്തൻ വീട്ടിൽ അലി അക്ബറിന്റെ കുടുംബത്തിന് കേളി കുടുംബ സഹായ ഫണ്ടും കേളി പ്രവാസി കുടുംബ സുരക്ഷാ ഫണ്ടും കൈമാറി.
തിരൂർ നിറമരുത്തൂരിലെ അലി അക്ബറിന്റെ വസതിയിൽ സംഘടിപ്പിച്ച ചടങ്ങിൽ കേളി പ്രസിഡന്റ് ഗഫൂർ ആനമങ്ങാട് അധ്യക്ഷത വഹിച്ചു. സിപിഎം മലപ്പുറം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഇ. ജയൻ, അലി അക്ബറിന്റെ മകൻ റിഷാന് ഫണ്ട് കൈമാറി
33 വർഷത്തിലേറെയായി അൽഖർജിലെ മലഫ് ബൂഫിയയിൽ ജീവനക്കാരനായി ജോലി ചെയ്തുവരികയായിരുന്ന അലി അക്ബർ ഏപ്രിൽ 19നാണ് താമസസ്ഥലത്ത് മരണമടഞ്ഞത്. ദിവസങ്ങൾക്ക് മുമ്പ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് റിയാദിലെ കിംഗ് സൗദ് മെഡിക്കൽ സിറ്റിയിൽ ചികിത്സ തേടിയിരുന്നു. തുടർചികിത്സയ്ക്കായി നാട്ടിലേക്ക് മടങ്ങാൻ തയാറെടുക്കുന്നതിനിടെയായിരുന്നു അന്ത്യം.
കേളി അൽഖർജ് ഏരിയ മലഫ് യൂണിറ്റ് അംഗമായിരുന്ന അലി അക്ബറിന്റെ കുടുംബത്തിന്, സംഘടനാ അംഗങ്ങളായിരിക്കെ മരണപ്പെടുന്നവരുടെ ആശ്രിതർക്കായി നൽകുന്ന കേളി കുടുംബ സഹായ ഫണ്ടും അപ്രതീക്ഷിത വേർപാടിനെ തുടർന്ന് സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കുടുംബങ്ങൾക്ക് കൈത്താങ്ങാകുന്നതിനായി സൗദി അറേബ്യയിലെ മലയാളി പ്രവാസികൾക്കായി രൂപീകരിച്ച കേളി പ്രവാസി കുടുംബ സുരക്ഷാ ഫണ്ടും കൈമാറി.
ചടങ്ങിൽ കേളി രക്ഷാധികാരി സമിതി അംഗം ചന്ദ്രൻ തെരുവത്ത്, മുസാമിഅഃ ഏരിയ രക്ഷാധികാരി സെക്രട്ടറി ഷമീർ പുലാമന്തോൾ, അൽഖർജ് ഏരിയ പ്രസിഡന്റ് രാമകൃഷ്ണൻ കൂവോട്, കേന്ദ്ര കമ്മിറ്റി മുൻ അംഗം രാജൻ പള്ളിത്തടം, കേളി അംഗം വിജയരാഘവൻ, സിപിഎം ലോക്കൽ സെക്രട്ടറി മോഹനൻ, കേരള പ്രവാസി സംഘം താനൂർ ഏരിയ സെക്രട്ടറി നൗഷാദ്, പഞ്ചായത്ത് സെക്രട്ടറി പ്രഭാകരൻ, പ്രവാസി സംഘം ജില്ലാ കമ്മിറ്റി അംഗം കെടിഒ ശിഹാബ് എന്നിവർ പങ്കെടുത്തു.
കേളി കേന്ദ്ര കമ്മിറ്റി അംഗം നസീർ മുള്ളൂർക്കര സ്വാഗതവും രക്ഷാധികാരി സമിതി മുൻ അംഗവും പരിപാടിയുടെ കോഓർഡിനേറ്ററുമായ ഗോപി നാഥൻ വേങ്ങര നന്ദിയും പറഞ്ഞു.
NRI
റിയാദ്: സാഹിത്യവും കലയും സമൂഹത്തിൽ മാറ്റം സൃഷ്ടിക്കാനുള്ള ഉപാധികളാണെന്ന ഇടതുപക്ഷ കാഴ്ചപ്പാടുകൾ ചർച്ച ചെയ്യുന്നതായിരുന്നു ചില്ലയുടെ മേയ് മാസവായന.
മുതിർന്ന പത്രപ്രവർത്തകനും ഇടതു മനുഷ്യാവകാശ ചിന്തകനുമായ പ്രഫുൽ ബിദ്വായ് രചിച്ച "ദി ഫീനിക്സ് മൊമെന്റ്: ചലഞ്ചെസ് കോൺഫ്രൺറ്റിംഗ് ഇന്ത്യൻ ലെഫ്റ്റ്' എന്ന കൃതിയുടെ വായനാനുഭവം പങ്കുവച്ചുകൊണ്ടാണ് ജോമോൻ സ്റ്റീഫൻ വായനയ്ക്ക് തുടക്കം കുറിച്ചത്.
ഇന്ത്യൻ ഇടതുപക്ഷം നേരിട്ട തെരഞ്ഞെടുപ്പ് തിരിച്ചടികളും സംഘടനാപരമായ തളർച്ചകളും പുനർജീവന സാധ്യതയും പുസ്തകം വരച്ചുകാട്ടുന്നുണ്ട്.
രാജ്യത്ത് ഇടതുപക്ഷം അപ്രസക്തമായിട്ടില്ലെന്നും ഇന്ത്യൻ ജനാധിപത്യ സംവിധാനത്തിനകത്ത് നേരിടുന്ന വെല്ലുവിളികൾ, കൈവരിച്ച നേട്ടങ്ങൾ, പരിമിതികൾ, ഭാവി അതിജീവന സാധ്യതകൾ എന്നിവയെ വിമർശനാത്മകമായി വിലയിരുത്തുകയാണ് ഈ കൃതി ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
സമകാലിക ഇന്ത്യൻ രാഷ്ട്രീയ പരിതസ്ഥിതിയിൽ, വർഗപരമായ നിലപാട് ഉയർത്തിയുള്ള പ്രത്യയശാസ്ത്ര നയങ്ങൾക്കൊപ്പം, ദളിത്, ആദിവാസി, സ്ത്രീ, പരിസ്ഥിതി വിഷയങ്ങൾ ഏറ്റെടുത്തു മാത്രമേ ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് മുന്നേറാൻ സാധ്യതയുള്ളൂ എന്നും പുസ്തകം വിശദീകരിക്കുന്നു.
കെ.ആർ. മീര രചിച്ച "കലാച്ചി' എന്ന നോവൽ വായനയുടെ വിവിധ തലങ്ങൾ വിപിൻ കുമാർ സദസിന് മുന്നിൽ പങ്കുവച്ചു. ഉറക്കത്തെ ഒരു രാഷ്ട്രീയ രൂപകമാക്കി പരിവർത്തിപ്പിച്ചു കൊണ്ടാണ് ഈ നോവൽ മനുഷ്യ ജീവിതത്തിന്റെ സാമൂഹ്യതലത്തെ അഭിസംബോധന ചെയ്യുന്നത്.
ഒന്നുറങ്ങി ഉണരുമ്പോള് സ്വന്തം രാജ്യത്ത് അന്യരായിപ്പോകുന്നവരുടെ കഥ പറയുന്ന, ഒരു ജനാധിപത്യരാജ്യത്ത് മതവും രാഷ്ട്രീയവും പരസ്പരം കലർന്ന് ദേശീയതയും പൗരത്വവും നിർണയിക്കുന്ന അവസ്ഥ എത്രത്തോളം ഭീകരമാണെന്ന് അവതരിപ്പിക്കുന്ന നോവലിലെ കഥ സന്ദർഭങ്ങൾ വിപിൻ വിശദീകരിച്ചു.
ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ ജ്വലിക്കുന്ന ഓർമയായിമാറിയ ധീര വിപ്ലകാരി ഭഗത് സിംഗ് രചിച്ച "യുവാക്കളായ രാഷ്ട്രീയ പ്രവർത്തകരോട്' എന്ന കൃതിയുടെ വായന സതീഷ് കുമാർ വളവിൽ പങ്കുവച്ചു.
എങ്ങനെ ആയിരിക്കണം ഒരു വിപ്ലവ പാർട്ടി, പരിപാടി, കൈവരിക്കേണ്ട ലക്ഷ്യം, നിലവിലുള്ള സാഹചര്യം തുടങ്ങി ഒരു വിപ്ലവ പാർട്ടിക്ക് ആവശ്യമായ ഘടകങ്ങൾ തുടങ്ങിയവ ചർച്ച ചെയ്യുന്നതാണ് ഈ കൃതി.
യുവാക്കളുടെ രാഷ്ട്രീയവിദ്യാഭ്യാസം അതിനായുള്ള പഠനങ്ങൾ തുടങ്ങിയ ഭാഗങ്ങൾ സതീഷ് സദസിന് മുന്നിൽ വായിച്ചു. തുടർന്ന് നടന്ന ചർച്ചയ്ക്ക് സീബ കൂവോട് തുടക്കം കുറിച്ചു.
കേളി രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ്, ഷംസുദ്ദീൻ അസീസിയ, നജിം കൊച്ചുകലുങ്ക്, സുബിൻ തുടങ്ങിവർ ചർച്ചയിൽ പങ്കെടുത്തു. ചർച്ചകൾ ഉപസംഹരിച്ചു കൊണ്ട് ചില്ല കോഓർഡിനേറ്റർ സുരേഷ് ലാൽ സംസാരിച്ചു.
NRI
റിയാദ്: കണ്ണൂർ കൂടാളി - കഞ്ഞിരോട് പ്രവർത്തിക്കുന്ന തണൽ ഡയാലിസിസ് സെന്ററിന് കേളി കലാസാംസ്കാരിക വേദിയുടെ സാമ്പത്തിക സഹായം. കേളിയുടെ 12-ാം കേന്ദ്ര സമ്മേളനത്തിന്റെ ഭാഗമായി നടപ്പാക്കുന്ന "വിശപ്പുരഹിത കേരളത്തോടൊപ്പം കേളി' പദ്ധതിയിലൂടെയാണ് സഹായം കൈമാറിയത്.
മുൻവർഷങ്ങളിലും തണലിന് കേളിയുടെ സഹായങ്ങൾ നൽകിയിരുന്നു. തണൽ പ്രസിഡന്റ് എ.പി. ആലിപ്പി അധ്യക്ഷത വഹിച്ച യോഗത്തിൽ കേളി രക്ഷാധികാരി സമിതി അംഗം സുരേഷ് കണ്ണപുരം, തണൽ മുൻ പ്രസിഡന്റ് കെ.ടി. അബ്ദുൽ സത്താറിന് ധാരണപത്രം കൈമാറി.
NRI
റിയാദ്: കേളി കലാ സാംസ്കാരിക വേദി സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കേളി ദവാദ്മി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചു. ബലിപെരുന്നാൾ ദിനത്തിൽ ദവാദ്മി റോയൽസ് ക്രിക്കറ്റ് ഗ്രൗണ്ടിൽ തെക്കനേഷ്യൻ രാജ്യങ്ങളിലെ എട്ട് ടീമുകൾ ടൂർണമെന്റിൽ പങ്കെടുത്തു.
ബലിപെരുന്നാൾ ദിനത്തിൽ രാവിലെ 7.30ന് ആരംഭിച്ച ടൂർണമെന്റ് കോർട്ടർ ഫൈനൽ മത്സരങ്ങളടക്കം അതേ ദിവസവും സെമിഫൈനലും ഫൈനലും പിറ്റേദിവസവും ആയാണ് സംഘടിപ്പിച്ചത്. ട്വന്റി -20 ഫോർമാറ്റിലായിരുന്നു മത്സരങ്ങൾ.
ഫൈനലിൽ വിന്നേഴ്സ് ടീമായ "അസദ് ഇലവൻ' ടീമിന് ദവാദ്മി ഇന്ത്യൻ റസ്റ്റോറന്റ് സ്പോൺസർ ചെയ്ത ട്രോഫിയും സംഘാടക സമിതി അനൗൺസ് ചെയ്തിരുന്ന കാഷ് പ്രൈസും നൽകി. റണ്ണേഴ്സ് അപ് ടീമായ സനയ ടൈഗറിന് റീം നജദ് സ്പൈസസ് കറി പൗഡർ സ്പോൺസർ ചെയ്ത ട്രോഫിയും അനൗൺസ് ചെയ്തിരുന്ന കാഷ് പ്രൈസും നൽകി.
കൂടാതെ പ്ലെയർ ഓഫ് ദ സീരീയസിനും പ്ലെയർ ഓഫ് ദ മാച്ചിനും കേളി ട്രോഫിയും കാഷ് പ്രൈസും ടൂർണമെന്റ് ഗ്രൗണ്ടിൽ നടന്ന സമാപനയോഗത്തിൽ സമ്മാനിച്ചു. സമാപനയോഗം കേളി കേന്ദ്ര കമ്മിറ്റി സെക്രട്ടറി സുനിൽകുമാർ ഉദ്ഘാടനം ചെയ്തു.
കേളി മുഖ്യ രക്ഷാധികാരി കെ.പി.എം. സാദിഖ്, കേളി കേന്ദ്ര കമ്മിറ്റി ട്രഷറർ മധു ബാലുശേരി, കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്റ് റഫീഖ് ചാലിയം, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ റഫീഖ് പാലത്ത്, ഷാജി പ്ലാവിളയിൽ, എന്നിവർ ആശംസകൾ നേർന്നു.
ദവാദ്മിയിലെ പൗര പ്രമുഖരും വിവിധ സ്ഥാപന ഉടമകളും നിരവധി കായികപ്രമികളും ടൂർണമെന്റിന്റെ ഭാഗമായി. വിവിധ സബ് കമ്മറ്റികളടങ്ങിയ സംഘാടക സമിതി ടൂർണമെന്റിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
ഏരിയ പ്രസിഡന്റ് രാജേഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ ഏരിയ സെക്രട്ടറി ഉമ്മർ സ്വാഗതവും സംഘാടകസമിതി കൺവീനർ മുജീബ് നന്ദിയും പറഞ്ഞു.
NRI
റിയാദ്: കേളി കലാസാംസ്കാരിക വേദി പ്രവാസികൾക്കായി ഏർപ്പെടുത്തിയ കുടുംബ സുരക്ഷാ ഫണ്ട് കൊട്ടാരക്കര സ്വദേശി കോശി ലൂക്കോസിന്റെ കുടുംബത്തിന് കൈമാറി.
കൊട്ടാരക്കരയിലെ സിപിഎം ഏരിയ കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ കേരള പ്രവാസി സംഘം ഏരിയ സെക്രട്ടറി ബെന്നി ഡാനിയേൽ അധ്യക്ഷത വഹിച്ചു. സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും കൊട്ടാരക്കര എംഎൽഎയുമായ കെ.എൻ. ബാലഗോപാൽ ഫണ്ട് കോശി ലൂക്കോസിന്റെ ഭാര്യ ലീലാമ്മ കോശിക്ക് കൈമാറി.
കഴിഞ്ഞ 30 വർഷമായി അൽഖർജ് സനയ്യയിൽ പ്ലമ്പിംഗ്-ഇലക്ട്രിക്കൽ ഷോപ്പ് നടത്തി വരികയായിരുന്ന കോശി ലൂക്കോസ് അവധിക്കായി നാട്ടിലെത്തിയ സമയത്താണ് മരണമടഞ്ഞത്.
പ്രവാസി മലയാളികൾക്കായി കേളി കഴിഞ്ഞ വർഷം ആരംഭിച്ച കുടുംബ സുരക്ഷാ ഫണ്ട്, അപ്രതീക്ഷിത വിയോഗങ്ങൾ സംഭവിക്കുമ്പോൾ കുടുംബങ്ങൾക്ക് താത്കാലിക ആശ്വാസം നൽകുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ പദ്ധതിയാണ്.
കേളി അൽഖർജ് ഏരിയ കമ്മിറ്റി അംഗം ജയൻ, കോശി ലൂക്കോസിന്റെ മകൻ റെജി ലൂക്കോസ്, കേളി മുൻ അംഗങ്ങളായ ബേബിക്കുട്ടി, ഓമനക്കുട്ടൻ, സിപിഎം കൊട്ടാരക്കര ഏരിയ സെക്രട്ടറി പി.കെ. ജോൺസൻ, കൊട്ടാരക്കര മുനിസിപ്പൽ മുൻ ചെയർമാൻ എസ്.ആർ. രമേശ്, കേരള പ്രവാസി സംഘം ഭാരവാഹികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
കേളി കേന്ദ്ര കമ്മിറ്റി അംഗമായിരുന്ന ബേബിക്കുട്ടി സ്വാഗതവും കേളി ന്യൂ സനയ്യ ഏരിയ രക്ഷാധികാരി സെക്രട്ടറി ബൈജു ബാലചന്ദ്രൻ നന്ദിയും പറഞ്ഞു.
NRI
റിയാദ്: പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരായ ഇഡി അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്ന് കേളി കലാ സാംസ്കാരിക വേദി. രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായാണ് പിണറായി വിജയന്റെ വീട്ടിൽ റെയ്ഡ് നടന്നതെന്ന് കേളി പ്രസ്താവനയിൽ ആരോപിച്ചു.
ഇത്തരം നടപടികളിലൂടെ പിണറായി വിജയനെയോ ഇടതുപക്ഷത്തെയോ തകർക്കാമെന്ന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വ്യാമോഹിക്കേണ്ടതില്ലെന്നും രാഷ്ട്രീയ പ്രതിയോഗികളെ ദുർബലപ്പെടുത്തുന്നതിനായി കേന്ദ്ര ഏജൻസികളെ ആയുധവത്കരിക്കുകയാണ് കേന്ദ്ര സർക്കാരിന്റെ നയസമീപനമെന്നും പ്രസ്താവനയിൽ പറഞ്ഞു.
കോൺഗ്രസിന്റെ എല്ലാവിധ സഹായ സഹകരണത്തോടെയുമാണ് ബിജെപി പിണറായി വിജയനെ ലക്ഷ്യമിടുന്നതെന്ന കാര്യത്തിൽ തർക്കമില്ലെന്നും അതിനായാണ് രാഹുൽ ഗാന്ധി നിരന്തരം കേരളത്തിൽ വന്ന് "എന്തുകൊണ്ട് പിണറായി വിജയനെ ഇഡി അറസ്റ്റ് ചെയ്യുന്നില്ല' എന്ന് ചോദിച്ച് പ്രസംഗിച്ചതെന്നും കേളി ആരോപിച്ചു.
മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രധാനമന്ത്രിയെയും കേന്ദ്ര മന്ത്രിമാരെയും സന്ദർശിച്ചതിന്റെ തൊട്ടടുത്ത ദിവസമാണ് ഈ നടപടികൾ ഉണ്ടായതെന്നും അതും ഇതിനൊപ്പം ചേർത്ത് വായിക്കേണ്ടതുണ്ടെന്നും പ്രസ്താവനയിൽ പറഞ്ഞു.
സിപിഐഎം നേതാക്കളായ തോമസ് ഐസക്, എ.സി. മൊയ്ദീൻ എന്നിവർക്ക് നേരെ ഉണ്ടായ ഇഡിയുടെ നടപടികളിൽ പാർട്ടി ശക്തമായ പ്രതിരോധം ഉയർത്തിയതിനെ കേരള ജനത കണ്ടറിഞ്ഞതാണെന്നും കേന്ദ്ര ഏജൻസികളുടെ അന്വേഷണം നേരിടുമ്പോൾ ബിജെപി പാളയത്തിൽ അഭയം തേടുന്ന കോൺഗ്രസ് നേതാക്കളെയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കണ്ടതെന്നും കേളി ആരോപിച്ചു.
പിണറായി വിജയന് നേരെയുള്ള ഈ നടപടിയെ പാർട്ടിക്കെതിരായ ആക്രമണമായാണ് കേളി കാണുന്നതെന്നും സംഘപരിവാറിന് അനുകൂല നിലപാട് സ്വീകരിക്കുന്ന കേരളത്തിലെ കോൺഗ്രസ് നേതൃത്വം വൈകാതെ രാഷ്ട്രീയമായി തിരിച്ചടി നേരിടേണ്ടി വരുമെന്നും കേളി സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.
NRI
റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ 2025-26 അധ്യയന വർഷത്തെ വിദ്യാഭ്യാസ പ്രോത്സാഹന പുരസ്കാരമായ "പ്രതീക്ഷ'യുടെ വിതരണോദ്ഘാടനം റിയാദിൽ നടന്നു. ബത്ത അൽ യാസ്മിൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കേളി ആക്ടിംഗ് പ്രസിഡന്റ് രാമകൃഷ്ണൻ ധനുവച്ചപുരം അധ്യക്ഷത വഹിച്ചു.
അൽ അലിയ ഇന്റർനാഷണൽ സ്കൂൾ പ്രിൻസിപ്പൽ കവിത ലത കതിരേശൻ പുരസ്കാര വിതരണം ഉദ്ഘാടനം ചെയ്തു. കേളി രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ്, സമിതി അംഗം സീബാ കൂവോട്, കുടുംബവേദി സെക്രട്ടറി വി.കെ. ഷഹീബ, പ്രസിഡന്റ് ശ്രീഷ സുകേഷ്, ട്രഷറർ സീന സെബിൻ, കേളി വൈസ് പ്രസിഡന്റ് റഫീഖ് ചാലിയം എന്നിവർ ആശംസകൾ നേർന്നു.
സാംസ്കാരിക കമ്മിറ്റി കൺവീനർ സതീഷ് വളവിൽ പുരസ്കാര പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. കേളി അംഗങ്ങളുടെയും കുടുംബവേദി അംഗങ്ങളുടെയും പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകളിൽ വിജയിച്ച് ഉപരിപഠനത്തിന് അർഹത നേടിയ വിദ്യാർഥികൾക്കാണ് കാഷ് അവാർഡും മൊമന്റോയും ഉൾപ്പെട്ട പ്രതീക്ഷ പുരസ്കാരം നൽകുന്നത്.
ഈ അധ്യയന വർഷത്തിൽ 228 വിദ്യാർഥികൾ പുരസ്കാരത്തിനർഹരായി. ഇതിൽ 212 പേർക്കുള്ള പുരസ്കാര വിതരണം കേരളത്തിലെ വിതരണം ജില്ലാ കേന്ദ്രങ്ങളിലായി വരും ദിവസങ്ങളിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
റിയാദിലെ വിവിധ വിദ്യാലയങ്ങളിൽ നിന്ന് വിജയികളായ നാല് പ്ലസ് ടു വിദ്യാർഥികൾക്കും 12 പത്താം ക്ലാസ് വിദ്യാർഥികൾക്കും ചടങ്ങിൽ പുരസ്കാരങ്ങൾ വിതരണം ചെയ്തു.
NRI
റിയാദ്: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലക്ക് മടങ്ങുന്ന ന്യൂ സനയ്യ ഏരിയ രക്ഷാധികാരി കമ്മിറ്റിയംഗവും ഏരിയ ജോയിന്റ് ട്രഷറും ഗ്യാസ്ബക്കാല യൂണിറ്റ് പ്രസിഡന്റുമായിരുന്ന അബ്ദുല് കലാമിന് ഏരിയ രക്ഷാധികാരി കമ്മിറ്റിയുടെ നേത്യത്വത്തിൽ യാത്രയയപ്പ് നല്കി.
ഏരിയാ പരിധിയിൽ നടന്ന യാത്രയയപ്പ് യോഗത്തിൽ ഏരിയ രക്ഷാധികാരി ആക്ടിംഗ് സെക്രട്ടറി നിസ്സാര് മണ്ണഞ്ചേരി അദ്ധ്യക്ഷനായി. 42 വര്ഷത്തിലേറെയായി സ്വകാര്യ പ്രിന്റിംഗ് പ്രസില് സൂപ്പര് വൈസ്സറായി ജോലിചെയ്തു വരികയായിരുന്ന അബ്ദുല് കലാം തിരുവന്തപുരം ജില്ലയിലെ കല്ലമ്പലം സ്വദേശിയാണ്.
കേളി രക്ഷാധികാരി കമ്മിറ്റിയംഗങ്ങളായ ഷമീര് കുന്നുമ്മല്, ജോസഫ് ഷാജി, കേളി കേന്ദ്ര കമ്മറ്റി ജോയിന്റ് സെക്രട്ടറി രജീഷ് പിണറായി, കേന്ദ്ര കമ്മറ്റിയംഗവും ഏരിയ ചര്ജുകാരനുമായ ഹാഷിം കുന്നത്തറ, കേന്ദ്ര കമ്മിറ്റി അംഗം കെ.കെ. ഷാജി, ഏരിയ സെക്രട്ടറി തോമസ് ജോയ്, ട്രഷര് താജുദീന്, ഏരിയരക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ അബ്ദുൽ നാസർ, സജീഷ്, ജയപ്രകാശ്, രാജേഷ് ഓണക്കുന്ന്, സതീഷ്, മധു ഗോപി, എസ്. ഷിബു, ഏരിയ കമ്മിറ്റി അംഗങ്ങളായ ബേബി ചന്ദ്രകുമാർ, ഷൈജു ചാലോട്, വിജയ രാഘവൻ, നിസാർ പൂഞ്ചേരി, ഹരികുമാർ, യൂണീറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളായ സുദർശൻ, ജിഷു മോൻ, ലാസുർദ്ദീ യൂണീറ്റ് ട്രഷർ അരുൺ, പ്രവീൺ കാർതികേയൻ എന്നിവർ ആശംസകൾ അർപ്പിച്ചു.
നിസാര് മണ്ണഞ്ചേരി, തോമസ് ജോയ്, അബ്ദുൽ നാസർ എന്നിവർ വിവിധ ഘടകങ്ങൾക്കു വേണ്ടി ഉപഹാരങ്ങൾ കൈമാറി. ഏരിയ സെക്രട്ടറി സ്വാഗതം പറഞ്ഞ യോഗത്തിന് അബ്ദുൽ കലാം നന്ദി പറഞ്ഞു.
NRI
റിയാദ്: കേരള മുൻ മുഖ്യമന്ത്രിയും സിപിഎം പോളിറ്റ് ബ്യൂറോ മുൻ അംഗവുമായിരുന്ന ഇ.കെ. നായനാരുടെ ഓർമ പുതുക്കി കേളി കലാസാംസ്കാരിക വേദി.
റിയാദ് കേന്ദ്രീകരിച്ച് രക്ഷാധികാരി സമിതിയുടെ നേതൃത്വത്തിൽ ബത്തയിലെ അൽ യാസ്മിൻ ഓഡിറ്റോറിയത്തിലും ദവാദ്മി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ദവാദ്മിയിലെ കേളി ഓഫീസിലുമാണ് അനുസ്മരണ പരിപാടികൾ സംഘടിപ്പിച്ചത്.
റിയാദിലെ അനുസ്മരണയോഗത്തിൽ രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ് അധ്യക്ഷത വഹിച്ചു. കമ്മിറ്റി അംഗം ഗീവർഗീസ് ഇടിച്ചാണ്ടി അനുസ്മരണ കുറിപ്പ് അവതരിപ്പിച്ചു.
ദേശാഭിമാനി ഗൾഫ് ലേഖകനും രക്ഷാധികാരി കമ്മിറ്റി അംഗവുമായ ഷമീർ കുന്നുമ്മൽ മുഖ്യപ്രഭാഷണം നടത്തി. പ്രതിസന്ധികളെ തരണം ചെയ്യാൻ പഠിപ്പിച്ച നേതാക്കളിൽ പ്രധാനിയാണ് നായനാരെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ ജോസഫ് ഷാജി, സീബ കൂവോട്, പ്രഭാകരൻ കണ്ടോന്താർ, കേളി സെക്രട്ടറി സുനിൽ കുമാർ, കുടുംബവേദി സെക്രട്ടറി വി.കെ. ഷഹീബ, കേളി മാധ്യമവിഭാഗം കൺവീനർ പ്രദീപ് ആറ്റിങ്ങൽ, ചില്ല കോർഡിനേറ്റർ സുരേഷ് ലാൽ എന്നിവർ നായനാരുടെ ഓർമകൾ പങ്കുവച്ചു.
ദവാദ്മി ഏരിയയിലെ അനുസ്മരണ പരിപാടിയിൽ രക്ഷാധികാരി കമ്മിറ്റി സെക്രട്ടറി ഷാജി പ്ലാവിളയിൽ അധ്യക്ഷത വഹിച്ചു. കേന്ദ്ര രക്ഷാധികാരി കമ്മിറ്റി അംഗം പ്രഭാകരൻ കണ്ടോന്താർ മുഖ്യപ്രഭാഷണം നടത്തി. ഏരിയ ട്രഷറർ മുജീബ് അനുസ്മരണ കുറിപ്പ് അവതരിപ്പിച്ചു.
കേളി ട്രഷറർ മധു ബാലുശ്ശേരി, ജോയിന്റ് ട്രഷറർ സിംനേഷ് വയനാൻ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ റഫീഖ് പാലത്ത്, ദവാദ്മി ഏരിയ പ്രസിഡന്റ് രാജേഷ്, സനയ്യ യൂണിറ്റ് അംഗം സജീർ എന്നിവർ സംസാരിച്ചു.
ഏരിയ സെക്രട്ടറി ഉമ്മർ സ്വാഗതവും ഏരിയ രക്ഷാധികാരി സമിതി അംഗം മുഹമ്മദ് റാഫി നന്ദിയും രേഖപ്പെടുത്തി.
NRI
റിയാദ്: അസാധാരണ പ്രവർത്തനമികവിലൂടെ സമൂഹത്തിന് വെളിച്ചമാകുന്ന വനിതകളെ ആദരിക്കാനായി കേളി കുടുംബവേദി സംഘടിപ്പിക്കുന്ന "ജ്വാല അവാർഡ് 2026' ഇത്തവണ റിയാദിലെ നഴ്സിംഗ് സമൂഹത്തിന് സമർപ്പിച്ചു.
ലോക വനിതാ ദിനത്തോടനുബന്ധിച്ച് സമൂഹത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച വനിതകൾക്ക് കഴിഞ്ഞ നാല് വർഷമായി നൽകിവരുന്ന ജ്വാല അവാർഡ്, ഈ വർഷം ആരോഗ്യ സേവന രംഗത്തെ നിസ്വാർഥ സേവകരായ നഴ്സുമാർക്കാണ് സമർപ്പിച്ചത്.
പ്രവാസ ലോകത്ത് സമൂഹത്തിന് മികച്ച സേവനങ്ങൾ നൽകി കൊണ്ടിരിക്കുന്ന 100 നഴ്സുമാരെ ആദരിച്ചുകൊണ്ടാണ് കേളി കുടുംബവേദി ജ്വാല അവാർഡ് 2026 സംഘടിപ്പിച്ചത്. പ്രമുഖ വ്യാപാര സ്ഥാപനമായ മാർക്ക് ആൻഡ് സേവ് ഹൈപ്പർമാർക്കറ്റിന്റെ സഹകരണത്തോടെ ഷുബ്ര എക്സിറ്റ് 26ലെ ഫ്ലെമിംഗോ മാളിൽ നടന്ന പരിപാടി ദമാം നവോദയ കുടുംബവേദി ട്രഷറർ അനു രാജേഷ് ഉദ്ഘാടനം ചെയ്തു.
നഴ്സിംഗ് മേഖല ഒരു ജോലി മാത്രമല്ല, മഹത്തായ സേവനമാണെന്ന് സമൂഹം കൂടുതൽ തിരിച്ചറിയേണ്ടതുണ്ടെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അനു രാജേഷ് പറഞ്ഞു. നിരവധി സമ്മർദങ്ങൾക്കിടയിലും സാന്ത്വനവും കരുതലും പകർന്നു നൽകുന്നവരാണ് നഴ്സുമാരെന്നും അത്തരത്തിലുള്ളവരെ ആദരിക്കുന്നത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും അവർ കൂട്ടിച്ചേർത്തു.
കുടുംബവേദി പ്രസിഡന്റ് ശ്രീഷ സുകേഷ് അധ്യക്ഷത വഹിച്ച സാംസ്കാരിക സമ്മേളനത്തിൽ രക്ഷാധികാരി സെക്രട്ടറി കെ.പി.എം സാദിഖ്, രക്ഷാധികാരി സമിതി അംഗങ്ങളായ സെബിൻ ഇഖ്ബാൽ, സീബാ കൂവോട്, സുരേന്ദ്രൻ കൂട്ടായ്, ഗീവർഗീസ് ഇടിച്ചാണ്ടി, കേളി സെക്രട്ടറി സുനിൽ കുമാർ, പ്രസിഡന്റ് ഗഫൂർ ആനമങ്ങാട്, ട്രഷറർ മധു ബാലുശേരി എന്നിവർ ആശംസകൾ നേർന്നു.
"വുമൺ വിത്ത് എ ഫയർ' എന്ന ആശയം മുൻനിർത്തി സംഘടിപ്പിച്ച പരിപാടിയിൽ റിയാദിനൊപ്പം അൽഖുവയ്യ, ദവാദ്മി, മജ്മ, അൽഖർജ് തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ള 100 നഴ്സുമാരെ ആദരിച്ചു. പുരുഷ നഴ്സുമാർക്ക് എക്സലൻസ് അവാർഡും നൽകി. അവാർഡ് വിതരണച്ചടങ്ങിനൊപ്പം വർണാഭമായ കലാപരിപാടികളും അരങ്ങേറി.
നിർമിത ബുദ്ധിയുടെ സഹായത്തോടെ കേളി മാധ്യമവിഭാഗം ചെയർമാൻ ഫൈസൽ കൊണ്ടോട്ടി തയാറാക്കിയ വനിതാ ശാക്തീകരണത്തെക്കുറിച്ചുള്ള ഹ്രസ്വ വീഡിയോ ശ്രദ്ധ ആകർഷിച്ചു.
കുടുംബവേദി അംഗങ്ങൾ, റിയാദിലെ പ്രശസ്ത ഡാൻസ് ടീച്ചർമാർ, കുട്ടികൾ, മുതിർന്നവർ എന്നിവർ അവതരിപ്പിച്ച നൃത്ത-സംഗീത പരിപാടികൾ ആഘോഷത്തിന് കൂടുതൽ മിഴിവേകി.
കേളി ബത്ത ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുഞ്ഞഹമ്മദ് വണ്ടൂരും സംഘവും അവതരിപ്പിച്ച ഒപ്പനയും ശ്രദ്ധേയമായി. വനിതാ സംരംഭകർക്ക് അവരുടെ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കാനും വിറ്റഴിക്കാനുമുള്ള അവസരവും പരിപാടിയുടെ ഭാഗമായി ഒരുക്കിയിരുന്നു.
കേളി ഒലയ്യ ഏരിയ പ്രസിഡന്റ് റിയാസ് പള്ളാട്ടിന്റെ നേതൃത്വത്തിൽ ഒരുക്കിയ സ്റ്റേജ് ആൻഡ് ഡെക്കറേഷനും വളണ്ടിയർ ക്യാപ്റ്റൻ റഫീക് ചാലിയത്തിന്റെ നേതൃത്വത്തിലെ നൂറോളം വളണ്ടിയർമാരുടെയും പ്രവർത്തനങ്ങളും പരിപാടിയുടെ വിജയത്തിൽ നിർണായകമായി.
സുകേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രചാരണ വിഭാഗവും ജയകുമാറിന്റെ നേതൃത്വത്തിലുള്ള ഭക്ഷണ കമ്മിറ്റിയും മികച്ച ഏകോപനം ഉറപ്പാക്കി. കുടുംബവേദിയുടെ ചരിത്രം വിളിച്ചോതുന്ന ചിത്രപ്രദർശനത്തിന് ജോയിന്റ് കൺവീനർ വർണ്ണ ബിനുരാജ് നേതൃത്വം നൽകി.
ജ്വാല 2026 കൺവീനർ ദീപാ രാജൻ, ചെയർപേഴ്സൺ സജീന വി.എസ്, സംഘാടക സമിതി ട്രഷറർ ഗീത ജയരാജ്, കുടുംബവേദി പ്രസിഡന്റ് ശ്രീഷ സുകേഷ്, സെക്രട്ടറി വി.കെ. ഷഹീബ, ട്രഷറർ സീന സെബിൻ എന്നിവർ ഉൾപ്പെടെയുള്ള ഭാരവാഹികൾ പരിപാടിക്ക് നേതൃത്വം നൽകി.
കുടുംബവേദി സെക്രട്ടറി വി.കെ. ഷഹീബ സ്വാഗതവും കൺവീനർ ദീപാ രാജൻ നന്ദിയും രേഖപ്പെടുത്തി.
NRI
റിയാദ്: ഹജ്ജിന് മുന്നോടിയായി കേളി സംഘടിപ്പിച്ച മെഗാ രക്തദാന ക്യാമ്പ് "ജീവസ്പന്ദനം 2026' ശ്രദ്ധേയമായി. സൗദി അറേബ്യയിലെ രക്തദാന രംഗത്ത് മാതൃകാപരമായ പ്രവർത്തനമായി മാറിയ ക്യാമ്പ് ജനപങ്കാളിത്തംകൊണ്ട് രാജ്യത്തെ ഏറ്റവും വലിയ ഏകദിന രക്തദാന ക്യാമ്പുകളിലൊന്നായി മാറിയിരിക്കുകയാണ്.
കേളി സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കേളിയും സൗദി ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള റിയാദ് ബ്ലഡ് ബാങ്കും സംയുക്തമായി മാർക്ക് ആൻഡ് സേവ് ഹൈപ്പർമാർക്കറ്റിന്റെ സഹകരണത്തോടെ ബദിയായിലെ ഫ്ലമിംഗോ മാളിൽ സംഘടിപ്പിച്ച ക്യാമ്പ് രാവിലെ എട്ടിന് ആരംഭിച്ച് വൈകുന്നേരം അഞ്ച് വരെ നീണ്ടുനിന്നു.
ഹജ്ജിനെത്തുടർന്ന് തീർഥാടകരെ അടിയന്തര സാഹചര്യങ്ങളിൽ സഹായിക്കുന്നതിനായുള്ള മുൻകരുതൽ പ്രവർത്തനത്തിന്റെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
ഇന്ത്യക്കാർക്ക് പുറമെ സൗദി അറേബ്യ, യെമൻ, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, ഈജിപ്ത്, സിറിയ, പലസ്തീൻ, ജോർദാൻ, ഫിലിപ്പീൻസ്, സുഡാൻ, നേപ്പാൾ, ശ്രീലങ്ക തുടങ്ങി വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരും രക്തദാനത്തിൽ പങ്കെടുത്തു. മുൻവർഷങ്ങളെ അപേക്ഷിച്ച് സ്ത്രീകളുടെ പങ്കാളിത്തം വർധിച്ചതും ശ്രദ്ധേയമായി.
ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ വിവിധ ആശുപത്രികളിൽ നിന്നുള്ള 45 മെഡിക്കൽ സ്റ്റാഫുകൾക്കൊപ്പം കേളി കുടുംബവേദിയിലെ മെഡിക്കൽ പ്രവർത്തകരും ക്യാമ്പിൽ സേവനമനുഷ്ഠിച്ചു.
രജിസ്ട്രേഷൻ വിഭാഗത്തിൽ കേളി കേന്ദ്ര കമ്മിറ്റി അംഗം നൗഫൽ ഉള്ളാട്ട് ചാലിയുടെ നേതൃത്വത്തിൽ 20 അംഗങ്ങളും വോളണ്ടിയർ ക്യാപ്റ്റൻ റഫീക് ചാലിയത്തിന്റെ നേതൃത്വത്തിൽ 98 വളണ്ടിയർമാരും പ്രവർത്തിച്ചു.
കേളി രക്ഷാധികാരി സമിതി അംഗങ്ങളായ സുരേന്ദ്രൻ കൂട്ടായ്, പ്രഭാകരൻ കണ്ടോന്താർ, ഷമീർ കുന്നുമ്മൽ, സംഘാടക സമിതി ചെയർമാൻ ലിപിൻ പശുപതി, കൺവീനർ ബിജി തോമസ്, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കെ.കെ. ഷാജി, റഫീഖ് പാലത്ത് ഒലയ്യ ഏരിയ പ്രസിഡന്റ് റിയാസ് പള്ളാട്ട്, അൽഖർജ് രക്ഷാധികാരി സമിതി അംഗം മണികണ്ഠ കുമാർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
1000-ലധികം പേർ രജിസ്റ്റർ ചെയ്തിരുന്നുവെങ്കിലും 768 പേരിൽ നിന്ന് രക്തം ശേഖരിച്ചു. ഇന്ത്യൻ എംബസി റിയാദ് കമ്മ്യൂണിറ്റി വെൽഫെയർ കൗൺസിലർ സബിർ യൂംഖൈബാം ക്യാമ്പ് സന്ദർശിച്ചു. സമാപനച്ചടങ്ങിൽ കേളി പ്രസിഡന്റ് ഗഫൂർ ആനമങ്ങാട് അധ്യക്ഷത വഹിച്ചു.
റിയാദ് ബ്ലഡ് ബാങ്ക് കേളിക്ക് നൽകിയ മെമന്റോയും സർട്ടിഫിക്കറ്റും മുൻ ഡയറക്ടർ ഖാലിദിൽ നിന്ന് കേളി പ്രസിഡന്റും സെക്രട്ടറിയും ചേർന്ന് ഏറ്റുവാങ്ങി. കേളി രക്ഷാധികാരി സെക്രട്ടറി കെ.പി.എം സാദിഖ് ക്യാമ്പിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു.
രക്ഷാധികാരി സമിതി അംഗങ്ങളായ ജോസഫ് ഷാജി, സീബാ കൂവോട്, ഫിറോസ് തയ്യിൽ എന്നിവർ ആശംസകൾ നേർന്നു. സംഘാടക സമിതി ചെയർമാൻ ലിപിൻ പശുപതി സ്വാഗതവും കൺവീനർ ബിജി തോമസ് നന്ദിയും രേഖപ്പെടുത്തി.
NRI
റിയാദ്: 33 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി റൗദ ഏരിയ റൗദ സെന്റർ യൂണിറ്റ് അംഗം ബാബുവിന് യൂണിറ്റിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.
1993ൽ സൗദിയിലെത്തിയ ബാബു റിയാദിൽ ദീർഘകാലം ഡ്രൈവർ ജോലി ചെയ്ത് വരികയായിരുന്നു. കോഴിക്കോട് ജില്ലാ ഫറോക് സ്വദേശിയാണ്.
റൗദയിലെ സ്വാദ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച യാത്രയയപ്പ് പരിപാടിയിൽ യൂണിറ്റ് പ്രസിഡന്റ് ശശിധരൻ അധ്യക്ഷത വഹിച്ചു.
ഏരിയ സെക്രട്ടറി കെ.കെ. ഷാജി, പ്രസിഡന്റ് പി.പി. സലിം, ഏരിയ കമ്മിറ്റി അംഗങ്ങളായ ചന്ദ്രൻ, ബിനീഷ്, യൂണിറ്റ് ട്രെഷറർ അബു മുഹമ്മദ്, എക്സിക്യൂട്ടീവ് അംഗം ടി.എ. ഷാനവാസ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
യൂണിറ്റിന്റെ ഉപഹാരം സെക്രട്ടറി ആഷിക് ബഷീർ കൈമാറി. യാത്രയയപ്പ് പരിപാടിക്ക് യൂണിറ്റ് സെക്രട്ടറി ആഷിക് ബഷീർ സ്വാഗതവും ബാബു നന്ദിയും പറഞ്ഞു.
NRI
റിയാദ്: കേളി മുസാഹ്മിയ ഏരിയ ഗുവയ്യ യൂണിറ്റ് അംഗം വിജയരാജൻ ആചാരിക്ക് യൂണിറ്റ് തലത്തിൽ യാത്രയയപ്പ് നൽകി. ഗുവയ്യയിൽ സനയ്യ വർക്ക്ഷോപ്പിൽ കാർപ്പന്റർ ജോലി ചെയ്തു വരികയായിരുന്ന വിജയരാജൻ കൊല്ലം സ്വദേശിയാണ്.
ഇഖാമ കാലാവധി കഴിഞ്ഞിട്ടും കമ്പനി പ്രതികരിക്കാതിരുന്ന സാഹചര്യത്തിൽ, ഏറെ നാളായി എംബസിയിൽ നിന്ന് ഫൈനൽ എക്സിറ്റിനു വേണ്ടി കാത്തിരിക്കുകയായിരുന്നു.
ഒടുവിൽ കേളി ജീവകാരുണ്യ വിഭാഗത്തിന്റെ ഇടപെടൽ മൂലം നടപടിക്രമങ്ങൾ വേഗത്തിലാവുകയും എക്സിറ്റ് ലഭിക്കുകയും ചെയ്തു. ഗുവയ്യയിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ ഏരിയ കമ്മിറ്റി അംഗം ശ്യാം അധ്യക്ഷത വഹിച്ചു.
കേന്ദ്ര കമ്മിറ്റി അംഗവും മുസാഹ്മിയ ഏരിയ സെക്രട്ടറിയുമായ അനീഷ് അബൂബക്കർ, എക്സിക്യൂട്ടീവ് അംഗങ്ങളായ നെൽസൺ, മണി, യൂണിറ്റ് അംഗങ്ങൾ ജയകൃഷ്ണൻ, സാജൻ, രാമദാസൻ, ഗോപൻ എന്നിവർ ആശംസകൾ നേർന്നു.
യൂണിറ്റ് ആക്ടിംഗ് സെക്രട്ടറി സക്കീർ സ്വാഗതവും വിജയൻ നന്ദിയും രേഖപ്പെടുത്തി.
NRI
റിയാദ്: കേളി രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച കാരംസ് - ചെസ് ടൂർണമെന്റ് കാണികളിലും മത്സരാർഥികളിലും ആവേശമുണർത്തി. രജതജൂബിലിയുടെ ഭാഗമായി ഒരു വർഷം നീളുന്ന 25 പരിപാടികളാണ് കേളി സംഘടിപ്പിക്കുന്നത്.
ഇതിൽ ആറ് പരിപാടികൾ ഇതിനോടകം പൂർത്തിയായതായി സംഘാടകർ അറിയിച്ചു. അസീസിയ ഗ്രേറ്റ് ഇന്റർനാഷണൽ സ്കൂളിൽ നടന്ന മത്സരത്തിൽ 96 മത്സരാർഥികൾ പങ്കെടുത്തു.
കേളി പ്രസിഡന്റ് ഗഫൂർ ആനമങ്ങാട് അധ്യക്ഷത വഹിച്ച പരിപാടിയിൽ കേളി രക്ഷാധികാരി സെക്രട്ടറിയും ലോക കേരള സഭാംഗവുമായ കെ.പി.എം. സാദിഖ് കാരംസ് മത്സരവും കേളി സെക്രട്ടറി സുനിൽ കുമാർ ചെസ് മത്സരവും ഉദ്ഘാടനം ചെയ്തു.
ബെസ്റ്റ് ഓഫ് ത്രീ മാതൃകയിൽ നടത്തിയ കാരംസ് മത്സരത്തിൽ ഒരേസമയം ആറ് മത്സരങ്ങൾ വീതം നടന്നു. ഉനൈസ് ഖാൻ, മൻസൂർ, ഷമീർ പറമ്പാടി, തൊയ്യിബ്, ഷാനവാസ്, കമ്മു സലീം എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു.
ടൂർണമെന്റ് റഫറി സുരേഷ് പള്ളിയേൽ നിയന്ത്രിച്ച ഫൈനലിൽ ജംഷാദ്-റഷീദ് നയിച്ച ടീം വിജയികളായി. ഷംസീർ-ലത്തീഫ് നയിച്ച ടീം റണ്ണറപ്പായി. ഏഴ് വയസുള്ള കുട്ടികൾ മുതൽ 60 വയസിന് മുകളിലുള്ളവർ വരെ പങ്കെടുത്ത ചെസ് മത്സരത്തിൽ ഒരേസമയം 16 മത്സരങ്ങൾ വീതം നടന്നു.
ആർബിറ്റർ ലത്തീഫ് കൂളിമാടിന്റെ നേതൃത്വത്തിൽ നടന്ന ആറു റൗണ്ട് മത്സരത്തിൽ രതീഷ്, മുകുന്ദൻ, സെയ്ൻ, അഞ്ജു, റഫീഖ് പാലത്ത്, നസീർ മുള്ളൂർക്കര, അനീഷ്, റാസിക്, സൈദലവി, സുനിൽ ഉദിനൂക്കാരൻ, ഇസ്മായിൽ എന്നിവർ ബോർഡ് റഫറിമാരായി.
ഡോക്യുമെന്റേഷൻ ടീമിൽ ഷമീർ കുന്നുമ്മൽ, കിഷോർ ഇ. നിസാം എന്നിവർ പ്രവർത്തിച്ചു. ആവേശകരമായ ഫൈനലിൽ 5.5 പോയിന്റ് നേടി ഷമീർ ബദറുദ്ധീൻ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
അഞ്ച് പോയിന്റ് വീതം നേടിയ ഫായിസ് മമ്പുള്ളിൻഹല്ലിൽ, അബ്ദുൽ റൗഫ്, മുഹമ്മദ് അബ്ദുൽ ഹഖ് എന്നിവർ സമനിലയിലെത്തിയതിനെ തുടർന്ന് നറുക്കെടുപ്പിലൂടെ അബ്ദുൽ റൗഫിനെ രണ്ടാം സ്ഥാനക്കാരനായി പ്രഖ്യാപിച്ചു.
സമാപന സമ്മേളനത്തിൽ കേളി സിൽവർ ജൂബിലി ചെയർമാൻ ജോസഫ് ഷാജി അധ്യക്ഷത വഹിച്ചു. വിജയികൾക്കുള്ള ട്രോഫി കേളി സെക്രട്ടറി സുനിൽ കുമാറും റണ്ണറപ്പിനുള്ള ട്രോഫി പ്രസിഡന്റ് ഗഫൂർ ആനമങ്ങാടും സമ്മാനിച്ചു.
പ്രൈസ് മണി ട്രഷറർ മധു ബാലുശേരി വിതരണം ചെയ്തു. പ്രോപ് അപ് ഡിസൈൻ, വേളിവുഡ് ലോഞ്ച് എന്നിവരാണ് രണ്ടാം സ്ഥാനക്കാർക്കുള്ള പ്രൈസ് മണി സ്പോൺസർ ചെയ്തത്.
കേളി സ്പോർട്സ് കമ്മിറ്റി കൺവീനർ ഷമീം മേലേതിൽ, ചെയർ മാൻ ഫക്രുദ്ദീൻ മമ്പാട്, സെക്രട്ടറിയേറ്റ് അംഗം ഷിംനേഷ് വയനാൻ, അസീസിയ ഏരിയ ആക്ടിംഗ് സെക്രട്ടറി സുഭാഷ് എന്നിവർ ടെക്നിക്കൽ പിന്തുണ നൽകി.
കേന്ദ്ര കമ്മിറ്റി അംഗം സുജിത്, വളന്റിയർ കമ്മിറ്റി വൈസ് ക്യാപ്റ്റൻ റെനീസ് കരുനാഗപ്പള്ളി, സ്റ്റേജ് ആൻഡ് ഡെക്കറേഷൻ കൺവീനർ ജവാദ് പരിയാട്ട്, ജോയിന്റ് കൺവീനർ റിയാസ് പള്ളാട്ട്, പബ്ലിസിറ്റി കൺവീനർ ബിജു തായമ്പത്ത് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
സിൽവർ ജൂബിലി ആക്ടിംഗ് കൺവീനർ റഫീഖ് ചാലിയം സ്വാഗതവും കേളി സെക്രട്ടേറിയറ്റ് അംഗം നസീർ മുള്ളൂർക്കര നന്ദിയും പറഞ്ഞു.
NRI
റിയാദ്: കേളി കലാസാംസ്കാരിക വേദി സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കേളി ദവാദ്മി ഏരിയ കമ്മിറ്റി സംഘടിപ്പിക്കുന്ന മൂന്നാമത് ക്രിക്കറ്റ് ടൂർണമെന്റ് ബലിപെരുന്നാൾ ദിനത്തിൽ ദവാദ്മി റോയൽ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടക്കും.
കേളി ഏരിയ ഓഫീസിൽ ചേർന്ന സംഘാടകസമിതി രൂപീകരണ യോഗത്തിന് ഏരിയ പ്രസിഡന്റ് രാജേഷ് അധ്യക്ഷത വഹിച്ചു. കേളി കേന്ദ്ര കമ്മിറ്റി അംഗവും ദവാദ്മി ഏരിയ രക്ഷാധികാരി സമിതി സെക്രട്ടറിയുമായ ഷാജി പ്ലാവിളയിൽ യോഗം ഉദ്ഘാടനം ചെയ്തു. ഏരിയ ജോ. സെക്രട്ടറിമാരായ മോഹനൻ, ലിനീഷ്, ഏരിയ കമ്മറ്റി അംഗങ്ങളായ നിസാറുദ്ദിൻ, ഹാരിസ്, നാസിം എന്നിവർ സംസാരിച്ചു.
സംഘാടകസമിതി ചെയർമാൻ - വി. ഗിരീഷ്, കൺവീനർ - കെ.കെ. മുജീബ്, വൈസ് ചെയർമാൻ - പ്രവീൺ, ജോ. കൺവീനർ - ഗിരീഷ് പിള്ള, സാമ്പത്തിക കമ്മിറ്റി കൺവീനർ - ഉമ്മർ, ജോ. കൺവീനർ - ലിനീഷ്, ഭക്ഷണ കമ്മിറ്റി കൺവീനർ - മോഹനൻ, ഗതാഗത കമ്മിറ്റി കൺവീനർ - റാഫി, ജോ. കൺവീനർ - ആന്റണി, പബ്ലിസിറ്റി കൺവീനർ - രാജേഷ്, കോഓർഡിനേറ്റർമാരായി നിസാറുദ്ദീൻ, എം. സജീർ, ടെക്നിക്കൽ കമ്മിറ്റി കൺവീനർ നാസിം, വളണ്ടിയർ കമ്മിറ്റി ക്യാപ്റ്റൻ പി.പി. ഹാരിസ് എന്നിവരുമായി 31 അംഗ സംഘാടക സമിതിക്ക് രൂപം നൽകി.
പെരുന്നാൾ ദിനം രാവിലെ ഏഴിന് ആരംഭിക്കുന്ന ടൂർണമെന്റിന്റെ ക്വാർട്ടർ ഫൈനൽ വരെ അതേ ദിവസവും സെമി ഫൈനലും ഫൈനലും പിറ്റേ ദിവസവും എന്ന രീതിയിലാണ് ടൂർണമെന്റ് ചീട്ടപ്പെടുത്തിയിരിക്കുന്നത്.
ട്വന്റി - 20 മോഡലിൽ 20 ഓവർ വീതം എട്ട് ടീമുകളായിരിക്കും മത്സരിക്കുക. തെക്കനേഷ്യൻ രാജ്യങ്ങളിലെ ടീമുകളായിരിക്കും മത്സരിക്കുന്നതെന്നും വിജയിക്കുന്ന ടീമുകൾക്ക് കാഷ്പ്രൈസും ട്രോഫിയും നൽകുമെന്നും സംഘാടകർ അറിയിച്ചു.
ഏരിയ സെക്രട്ടറി ഉമ്മർ സ്വാഗതവും കൺവീനർ കെ.കെ. മുജീബ് യോഗത്തിന് നന്ദിയും പറഞ്ഞു.
NRI
റിയാദ്: സിൽവർ ജൂബിലിയയുടെ ഭാഗമായി "വസന്തം അഞ്ചാം സീസൺ' എന്ന പേരിൽ കേളി കലാസാംസ്കാരിക വേദി ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. കഴിഞ്ഞ അഞ്ചുവർഷങ്ങളായി തുടർച്ചയായി വസന്തം എന്ന പേരിൽ നടത്തി വരുന്ന പരിപാടികളിൽ അനുസ്മരണ സമ്മേളനം, നാടൻ പാട്ട് എന്നിവ അരങ്ങേറി.
കേളി രക്ഷാധികാരി സെക്രട്ടറിയും ലോക കേരള സഭാംഗവുമായ കെ.പി.എം. സാദിഖ് അധ്യക്ഷനായ അനുസ്മരണ സമ്മേളനത്തിൽ രക്ഷാധികാരി സമിതി അംഗം ഫിറോഷ് തയ്യിൽ അനുസ്മരണ കുറിപ്പ് അവതരിപ്പിച്ചു.
രക്ഷാധികാരി സമിതി അംഗം പ്രഭാകരൻ കണ്ടോന്താർ, കേളി സെക്രട്ടറി എസ്. സുനിൽ കുമാർ, കുടുംബവേദി സെക്രട്ടറി വി.കെ. ഷഹീബ, കേളി കേന്ദ്ര കമ്മിറ്റി അംഗം സതീഷ് കുമാർ വളവിൽ എന്നിവർ സംസാരിച്ചു.
അനുസ്മരണ സമ്മേളനത്തിന് ശേഷം കവി കുരീപ്പുഴ ശ്രീകുമാറിനെതിരായ അതിക്രമത്തിൽ പ്രതിഷേധിച്ച് കൊണ്ടുള്ള പ്രമേയം സാംസ്കാരിക സമിതി ജോയിന്റ് കൺവീനർ രാജേഷ് ഓണകുന്ന് അവതരിപ്പിച്ചു.
തുടർന്ന് അസീസിയ, ഉമ്മുൽ ഹമ്മാം, ഒലയ, നസീം, ന്യൂ സനയ്യ, ബത്ത, ബദിയ, മലാസ്, റൗദ, സനയ്യ അർബൈൻ, സുലൈ എന്നീ ഏരിയകളും കുടുംബവേദിയും നാടൻ പാട്ടുകൾ അവതരിപ്പിച്ചു.
രക്ഷാധികാരി സമിതി അംഗം സീബ കൂവോട് പരിപാടിയും മൊമെന്റോ വിതരണവും ക്രമീകരിച്ചു. രക്ഷാധികാരി സമിതി അംഗങ്ങളായ സെബിൻ ഇഖ്ബാൽ സ്വാഗതവും ഗീവർഗീസ് ഇടിച്ചാണ്ടി നന്ദിയും പറഞ്ഞു.
NRI
റിയാദ്: 36 വർഷത്തെ പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന കേളി കലാസാംസ്കാരിക വേദി ബത്ഹ ഏരിയയുടെ നേതൃത്വത്തിൽ ബത്ഹ ബി യൂണിറ്റ് അംഗം വി.ശശികുമാറിന് യാത്രയയപ്പ് നൽകി. 1990ൽ സൗദിയിലെത്തിയ ശശികുമാർ റിയാദിലും ദമാമിലുമായി വിവിധ കമ്പനികളിൽ ജോലി ചെയ്തിട്ടുണ്ട്.
17 വർഷമായി റിയാദിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ അഡ്മിനിസ്ട്രേഷൻ വകുപ്പിൽ ജോലി ചെയ്തുവരികയായിരുന്നു. ബത്ഹ ലൂഹ ഹാളിൽ നടന്ന യാത്രയയപ്പ് യോഗത്തിൽ യൂണിറ്റ് പ്രസിഡന്റ് അഡ്വ. അജിത് ഖാൻ അധ്യക്ഷനായി.
കേളി മുഖ്യരക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ്, രക്ഷാധികാരി സമിതി അംഗങ്ങളായ പ്രഭാകരൻ കണ്ടോന്താർ, സുരേന്ദ്രൻ കൂട്ടായി, കേളി സെക്രട്ടറി സുനിൽ കുമാർ, പ്രസിഡന്റ് ഗഫൂർ ആനമങ്ങാട്, ജോയിന്റ് സെക്രട്ടറി രജീഷ് പിണറായി, വൈസ് പ്രസിഡന്റുമാരായ രാമകൃഷ്ണൻ, റഫീഖ് ചാലിയം, കേന്ദ്രകമ്മിറ്റി അംഗം ബിജു തായമ്പത്ത്, കേന്ദ്ര കമ്മിറ്റി അംഗവും ഏരിയ സെക്രട്ടറിയുമായ ഷഫീഖ് അങ്ങാടിപ്പുറം, ബത്ഹ രക്ഷാധികാരി സമിതി സെക്രട്ടറി മോഹൻദാസ്, മർഗബ് രക്ഷാധികാരിസമിതി സെക്രട്ടറി അനിൽ അറക്കൽ, ബത്ഹ ഏരിയ പ്രസിഡന്റ് ഫക്രുദീൻ, ട്രഷറർ സലിം മടവൂർ, ഏരിയ ജോയിന്റ് സെക്രട്ടറി രാജേഷ് ചാലിയാർ, ബത്ഹ രക്ഷാധികാരി സമിതി അംഗങ്ങളായ ദീപ രാജൻ, ഉമ്മർ, രാജേഷ് കാടപ്പടി, സൗബീഷ്, സുധീഷ് തറോൽ, ബിജു ഉള്ളാട്ടിൽ, ധനേഷ്, ബി യൂണിറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളായ ഷൈജു യശോധരൻ, റിംഷാദ്, സെന്റർ യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം ഹാഷിഖ് വലപ്പാട്, യൂണിറ്റ് അംഗങ്ങളായ സമദ് അരീക്കോട്, പ്രവീൺ ശശികുമാർ തുടങ്ങിയവർ ആശംസകൾ നേർന്നു.
യൂണിറ്റിന്റെ ഉപഹാരം സെക്രട്ടറി ജയകുമാർ പുഴക്കൽ സമ്മാനിച്ചു. ജയകുമാർ പുഴക്കൽ സ്വാഗതവും ശശികുമാർ നന്ദിയും പറഞ്ഞു.
NRI
റിയാദ്: പത്തനംതിട്ടയിൽ നടന്ന സാംസ്കാരിക പരിപാടിക്കിടെ മലയാളത്തിന്റെ പ്രിയകവി കുരീപ്പുഴ ശ്രീകുമാർ നടത്തിയ പ്രസംഗം തടസപ്പെടുത്താൻ ശ്രമിച്ച സംഭവം പ്രതിഷേധാർഹവും അപലപനീയവുമാണെന്ന് കേളി സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ അറിയിച്ചു.
സമകാലിക രാഷ്ട്രീയ സാഹചര്യങ്ങളും ഉത്തരേന്ത്യയിലെ ദളിത് - വർഗീയ പീഡനങ്ങൾക്കും ബദലായി കേരളം തീർക്കുന്ന സംരക്ഷണത്തെ സംബന്ധിച്ച് സംസാരിക്കുന്നതിനിടയിലാണ് ചിലർ ഇടപെട്ട് പ്രസംഗം തടസപ്പെടുത്തിയത്.
സാംസ്കാരിക വേദികളിലെ അഭിപ്രായ സ്വാതന്ത്ര്യത്തിന് നേരെയുള്ള ഇത്തരം കടന്നാക്രമണങ്ങൾ ഭയാനകമാണെന്നും പ്രസ്താവനയിൽ പറയുന്നു. കേരളം ജാതി - മത ഭേദമെന്യേ എല്ലാവർക്കും സുരക്ഷിതമായി ജീവിക്കാൻ കഴിയുന്ന ഇടമാണെന്ന കുരീപ്പുഴയുടെ പരാമർശവും വർഗീയ അതിക്രമങ്ങളിൽ നിന്ന് രക്ഷ തേടി കേരളത്തിലേക്ക് എത്തിയ പ്രണയ ദമ്പതികളുടെ ഉദാഹരണവും ചിലർക്കിടയിൽ അസഹിഷ്ണുതയ്ക്ക് ഇടയാക്കിയതായി വിലയിരുത്തപ്പെടുന്നു.
"ഇവിടെ രാഷ്ട്രീയം പറയാൻ പാടില്ല' എന്ന നിലപാടിനെ ശക്തമായി തള്ളിക്കൊണ്ട്, താൻ ഒരു രാഷ്ട്രീയ കവിയാണെന്നും തന്റെ കവിതയിൽ രാഷ്ട്രീയം ഉണ്ടാവുമെന്നും അത് തുടർന്നും പറയുമെന്നും കുരീപ്പുഴ ശ്രീകുമാർ ആവർത്തിച്ചത് ശക്തമായ ചെറുത്തുനിൽപ്പിന്റെ സ്വരമായി.
അദ്ദേഹത്തിന്റെ ഈ വാക്കുകൾ സാംസ്കാരിക കേരളത്തിന്റെ ഉറച്ച ശബ്ദമാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കലാകാരന്മാരെയും സാംസ്കാരിക പ്രവർത്തകരെയും നിശബ്ദരാക്കാനുള്ള ശ്രമങ്ങൾ നടക്കുന്ന സാഹചര്യത്തിൽ, ഇത്തരം പ്രവണതകൾ കേരളത്തിന്റെ പുരോഗമന സാംസ്കാരിക മണ്ണിൽ നടപ്പാകില്ലെന്ന് കവി വ്യക്തമാക്കുന്നു.
ഈ സംഭവത്തിൽ കേളി കലാ സാംസ്കാരിക വേദി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും കുരീപ്പുഴ ശ്രീകുമാറിനോടൊപ്പം ഉറച്ച ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്യുന്നതായും പ്രസ്താവനയിൽ പറയുന്നു.
NRI
റിയാദ്: 43 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് സ്വദേശത്തേക്ക് മടങ്ങുന്ന കേളി അഫ്ലാജ് യൂണിറ്റ് വൈസ് പ്രസിഡന്റ് പി.വി. കാസിമിന് യൂണിറ്റിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. ,പാലക്കാട് ഒറ്റപ്പാലം പൂളക്കുണ്ട് സ്വദേശിയായ കാസിം അഫ്ലാജിൽ ടെക്സ്റ്റൈൽസ് ഷോപ്പ് നടത്തിവരികയായിരുന്നു.
അഫ്ലാജിൽ നടന്ന യാത്രയയപ്പ് യോഗത്തിന് യൂണിറ്റ് പ്രസിഡന്റ് അബ്ദുൾ ഷുക്കൂർ അധ്യക്ഷനായി. ഏരിയ സെക്രട്ടറി ഷബി അബ്ദുൽ സലാം, പ്രസിഡന്റ് രാമകൃഷ്ണൻ കൂവോട്, ട്രഷറർ ജയൻ പെരുനാട്, ഏരിയ രക്ഷാധികാരി കമ്മിറ്റി അംഗം സജീന്ദ്രബാബു, യൂണിറ്റ് വൈസ് പ്രസിഡന്റ് ഗോപാല കൃഷ്ണൻ, ട്രഷറർ പ്രജു മുടക്കയിൽ, ജോയിന്റ് സെക്രട്ടറിമാരായ രമേശ് മുടക്കയിൽ, കെ.ജെ. സാമുവൽ, ജോയിന്റ് ട്രഷറർ വി.ടി. ബിജു, എക്സിക്യൂട്ടീവ് അംഗങ്ങളായ നൗഷാദ് പേങ്ങാട്ടിരി, എൻ. സതീശ്, അഫ്ലാജ് യൂണിറ്റിലെ മറ്റ് അംഗങ്ങൾ എന്നിവർ ആശംസകൾ നേർന്നു.
നാല് പതിറ്റാണ്ടിലേറെ നീണ്ട അഫ്ലാജിലെ പ്രവാസം കാസിമിനെ സ്വദേശികൾക്കും വിദേശികൾക്കും ഒരുപോലെ പ്രിയപ്പെട്ടവനാക്കിയെന്ന് ആശംസ നേർന്നവർ അഭിപ്രായപ്പെട്ടു. യൂണിറ്റിന്റെ ഉപഹാരം അംഗങ്ങൾ ചേർന്ന് കാസിമിന് കൈമാറി. യൂണിറ്റ് സെക്രട്ടറി ഷെഫീക്ക് വള്ളികുന്നത്ത് സ്വാഗതവും യാത്രപോകുന്ന കാസിം നന്ദിയും പറഞ്ഞു.
NRI
റിയാദ്: അവധിക്ക് നാട്ടിൽ പോയ കൊട്ടാരക്കര നടുക്കുന്ന് കുരിക്കാട്ടു വീട്ടിൽ കോശി ലൂക്കോസ് (65) അന്തരിച്ചു. ചെങ്ങമനാട് കുരിക്കാട്ടു വീട്ടിൽ തരിയൻ ലൂക്കോസ് - തങ്കമ്മ ലൂക്കോസ് ദമ്പതികളുടെ മകനാണ്.
കഴിഞ്ഞ 30 വർഷമായി അൽഖർജ് സഹനയിൽ പ്ലമ്പിംഗ് - ഇലക്ട്രിക്കൽ ഷോപ്പ് നടത്തി വരികയായിരുന്നു. ദീർഘകാലമായി കുടുംബസമേതം അൽഖർജിൽ താമസിച്ചു വരികയായിരുന്ന കോശി കഴിഞ്ഞ മാസമാണ് അവധിക്ക് നാട്ടിൽ പോയത്.
ഭാര്യ ലീലാമ്മ. മക്കൾ: കൈയ്സൺ കോശി (സൗദി), ലിൻഡ കോശി (യുകെ). കേളി കലാസാംസ്കാരിക വേദി അൽഖർജ് ഏരിയ സഹന യൂണിറ്റ് ജോയിന്റ് ട്രഷററാണ് മകൻ കൈയ്സൺ.
NRI
റിയാദ്: അന്താരാഷ്ട്ര നഴ്സസ് ദിനത്തോടനുബന്ധിച്ച് റിയാദിലെ നഴ്സുമാരെ ആദരിക്കാൻ കേളി കുടുംബവേദി വിപുലമായ പരിപാടികൾ സംഘടിപ്പിക്കുന്നു.
ലോക വനിതാ ദിനാഘോഷങ്ങളുടെ ഭാഗമായി കഴിഞ്ഞ മൂന്ന് വർഷങ്ങളിലായി വിവിധ മേഖലകളിൽ നൽകിയിരുന്ന ജ്വാല അവാർഡ് ഇത്തവണ നഴ്സിംഗ് മേഖലയ്ക്ക് സമർപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.
മേയ് 15ന് നടക്കുന്ന പരിപാടിയുടെ ഭാഗമായി കുട്ടികൾക്കായി ചിത്രരചനാ മത്സരവും സ്ത്രീ സംരഭകരുടെ സ്റ്റാളുകൾ പ്രദർശിപ്പിക്കാനുള്ള അവസരവും സംഘടിപ്പിക്കും. പരിപാടിയുടെ വിജയത്തിനായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു.
ബത്ത ലൂഹാ ഓഡിറ്റോറിയത്തിൽ നടന്ന സംഘാടക സമിതി രൂപീകരണ യോഗം കേളി രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ് ഉദ്ഘാടനം ചെയ്തു.
കുടുംബവേദി പ്രസിഡന്റ് ശ്രീഷ സുകേഷ് അധ്യക്ഷയായ യോഗത്തിൽ സെക്രട്ടറി ഷഹീബ വികെ പാനൽ അവതരണം നടത്തി. പരിപാടിയുടെ നടത്തിപ്പിനായി വിവിധ കമ്മിറ്റികൾ ഉൾപ്പെടുന്ന 101 അംഗ സംഘാടക സമിതി രൂപീകരിച്ചു.
കൺവീനർ ദീപ രാജൻ, ജോയിന്റ് കൺവീനർമാർ എൻ.കെ. സോവിന, രജീഷ നിസാം, ചെയർപേഴ്സൺ വി.എസ്. സജീന, വൈസ് ചെയർപേഴ്സൺമാർ അനിത ലീലാമണി, ലക്ഷ്മി സുനിൽ, സാമ്പത്തികം ഗീതാ ജയരാജ്, പ്രോഗ്രാം പ്രിയ വിനോദ്, നഴ്സസ് കോഓർഡിനേഷൻ നസീർ മുള്ളൂർക്കര, ചിത്ര രചനാ മത്സരം വിജിലാ ബിജു, ഭക്ഷണം ജയകുമാർ പുഴക്കൽ, പബ്ലിസിറ്റി സുകേഷ് കുമാർ, ഗതാഗതം റഫീക് പാലത്ത്, ഫോട്ടോ പ്രദർശനം ഷിനി നസീർ, സ്റ്റേജ് ആൻഡ് ഡെക്കറേഷൻ റിയാസ് പള്ളാട്ട്, വോളണ്ടിയർ ക്യാപ്റ്റൻ റഫീഖ് ചാലിയം എന്നിവർ കൺവീനർമാരായി വിവിധ സബ് കമ്മിറ്റികൾ രൂപീകരിച്ചു.
രക്ഷാധികാരി സമിതി അംഗങ്ങളായ ഷമീർ കുന്നുമ്മൽ, സുരേന്ദ്രൻ കൂട്ടായ്, പ്രഭാകരൻ കണ്ടോന്താർ, സുരേഷ് കണ്ണപുരം, ജോസഫ് ഷാജി കേളി ആക്ടിംഗ് സെക്രട്ടറി ഷാജി റസാഖ്, പ്രസിഡന്റ് ഗഫൂർ ആനമങ്ങാട്, ട്രഷറർ മധു ബാലുശേരി, സെക്രട്ടറിയേറ്റ് അംഗം നസീർ മുള്ളൂർക്കര, കുടുംബവേദി ട്രഷറർ സീനാ സെബിൻ, കേന്ദ്ര കമ്മറ്റി അംഗങ്ങളായ വി.എസ്. സജീന , കെ.കെ. ഗീത, വിജില ബിജു എന്നിവർ ആശംസകൾ നേർന്നു.
കുടുംബവേദി കേന്ദ്ര കമ്മിറ്റി അംഗം പ്രിയ വിനോദ് സ്വാഗതവും സംഘാടക സമിതി കൺവീനർ ദീപാ രാജൻ നന്ദിയും രേഖപ്പെടുത്തി. കായിക രംഗത്തെ മികവിന് ഖദീജ നിസ (2023), സാഹിത്യ രംഗത്തെ മികവിന് സബീന എം. സാലി (2024), വിദ്യാഭ്യാസ രംഗത്തെ മികവിന് മീരാ റഹ്മാൻ (2025) എന്നിവർക്കാണ് മുൻ വർഷങ്ങളിൽ ജ്വാല അവാർഡുകൾ നൽകിയിട്ടുള്ളത്.
നഴ്സിംഗ് മേഖലയിലെ സേവനങ്ങളെ ആദരിച്ച് ഈ വർഷം അവാർഡ് സമർപ്പിക്കുന്നത് ഏറെ പ്രസക്തിയുള്ളതായി സംഘാടകർ വ്യക്തമാക്കി.
NRI
റിയാദ്: 22വർഷത്തോളം പ്രവാസ ജീവിതം നയിച്ച കേളി ഉമ്മുൽഹമാം ഏരിയ മുറുജ് യൂണിറ്റ് നിർവാഹക സമിതി അംഗം റാഫിക്ക് യൂണിറ്റിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. റിയാദിലെ ബിൻലാദിൻ കമ്പനിയിൽ ജോലി ചെയ്തു വന്നിരുന്ന റാഫി തൃശൂർ മതിലകം സ്വദേശിയാണ്.
യൂണിറ്റ് പ്രസിഡന്റ് അബ്ദുസലാം അധ്യക്ഷത വഹിച്ച ചടങ്ങിൽ ഏരിയാ രക്ഷാധികാരി സെക്രട്ടറി ഷാജു പെരുവയൽ, ഏരിയ പ്രസിഡന്റ് ബിജു, ഏരിയ ആക്ടിംഗ് സെക്രട്ടറി കരീം അമ്പലപ്പാറ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
ഏരിയ രക്ഷാധികാരി അംഗങ്ങളായ മൻസൂർ, ജാഫർസാദിഖ്, ഏരിയ കമ്മിറ്റി അംഗങ്ങളായ അനിൽ കുമാർ, അഷ്റഫ് എംപി, അക്ബർ അലി, നസീർ എം എന്നിവരും യൂണിറ്റ് അംഗങ്ങളും പങ്കെടുത്തു.
യൂണിറ്റ് സെക്രട്ടറി വിപീഷ് രാജ് ഉപഹാരം നൽകി. യൂണിറ്റ് സെക്രട്ടറി സ്വാഗതവും റാഫി യാത്രയയപ്പിന് നന്ദിയും പറഞ്ഞു.
NRI
റിയാദ്: കേരള നിയമസഭ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്ഥാനാർഥികളെ വിജയിപ്പിക്കുന്നതിനായി കേളി കലാസാംസ്കാരിക വേദി തെരഞ്ഞെടുപ്പ് കൺവൻഷൻ സംഘടിപ്പിച്ചു. മലാസ് ചെറീസ് ഓഡിറ്റോറിയത്തിൽ നടന്ന കൺവൻഷനിൽ കേളി രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ് അധ്യക്ഷത വഹിച്ചു.
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. നാടിന്റെ വികസനവും ക്ഷേമവും ചർച്ച ചെയ്യേണ്ട സമയത്ത് പ്രതിപക്ഷം അതിൽ നിന്ന് ഒഴിഞ്ഞുനിൽക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
വൻകിട പദ്ധതികളോടൊപ്പം സാധാരണക്കാരന്റെ ക്ഷേമവും ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകുന്ന രീതിയാണ് ഇടതുസർക്കാർ നടപ്പിലാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അടുത്ത അഞ്ച് വർഷത്തേക്കുള്ള ദീർഘവീക്ഷണമുള്ള പ്രകടനപത്രികയാണ് ഇടതുമുന്നണി മുന്നോട്ട് വച്ചിട്ടുള്ളതെന്നും സ്വരാജ് പറഞ്ഞു.
പ്രകടനപത്രികയിൽ പറയുന്ന കാര്യങ്ങൾ നടപ്പിലാക്കുന്നതിനുള്ളതാണെന്നും കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിൽ മുന്നോട്ട് വച്ച 1500 കാര്യങ്ങളിൽ 99 ശതമാനവും നടപ്പിലാക്കിയ അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് ജനങ്ങൾ ഇപ്പോൾ അതിനെ വിശ്വാസത്തോടെ സ്വീകരിക്കുന്നതെന്നും കൺവൻഷനിൽ സംസാരിച്ചവർ പറഞ്ഞു.
പ്രവാസികളോടുള്ള മുഖ്യമന്ത്രിയുടെ അഭ്യർഥനയും ഇടതുമുന്നണി സ്ഥാനാർഥികൾക്ക് വോട്ട് അഭ്യർഥിച്ചുകൊണ്ടുള്ള സ്ഥാനാർഥികളുടെ വീഡിയോകളും കേളി സാംസ്കാരിക വിഭാഗം ചെയർമാൻ ഫൈസൽ കൊണ്ടോട്ടി തയാറാക്കിയ വീഡിയോയും കൺവൻഷനിൽ പ്രദർശിപ്പിച്ചു.
തുടർഭരണം എന്തിന് എന്ന കാമ്പയിനിന്റെ ഭാഗമായി ഒപ്പ് ശേഖരണവും നടത്തി. കേളി രക്ഷാധികാരി സമിതി അംഗങ്ങളായ സെബിൻ ഇഖ്ബാൽ, സുരേന്ദ്രൻ കൂട്ടായി, സീബ കൂവോട്, ഗീവർഗീസ് ഇടിച്ചാണ്ടി, ന്യൂ ഏജ് പ്രതിനിധി ഷാജഹാൻ, ഐഎംസിസി പ്രതിനിധി ഗസ്നി, കേരള കോൺഗ്രസ് എം പ്രതിനിധി ബോണി, കേളി സെക്രട്ടറി എസ്. സുനിൽ കുമാർ, കേളി കുടുംബവേദി സെക്രട്ടറി വി.കെ. ഷഹീബ, പ്രസിഡന്റ് ശ്രീഷ സുകേഷ് എന്നിവർ സംസാരിച്ചു.
രക്ഷാധികാരി സമിതി അംഗം സുരേഷ് കണ്ണപുരം സ്വാഗതവും ഷമീർ കുന്നുമ്മൽ നന്ദിയും പറഞ്ഞു.
NRI
റിയാദ്: മലയാള കാവ്യലോകത്ത് തനതായ ശബ്ദമായി നിറഞ്ഞുനിന്ന കടമ്മനിട്ട രാമകൃഷ്ണനെ അനുസ്മരിച്ച് കേളി കലാസാംസ്കാരിക വേദി സാംസ്കാരിക സന്ധ്യ സംഘടിപ്പിച്ചു.
കേന്ദ്ര സാംസ്കാരിക വിഭാഗത്തിന്റെ നേതൃത്വത്തിൽ ‘കടമ്മനിട്ടയില്ലാത്ത 18 വർഷങ്ങൾ - ഓർമകളിലൂടെ കുറത്തി’ എന്ന പേരിൽ ബത്ത ലൂഹ ഓഡിറ്റോറിയത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
സാംസ്കാരിക വിഭാഗം ചെയർമാൻ നാസർ കാരക്കുന്ന് അധ്യക്ഷത വഹിച്ച പരിപാടി വിപിൻ കുമാർ ഉദ്ഘാടനം ചെയ്തു. അധസ്ഥിതരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും ശബ്ദമായി തന്റെ കവിതകളെ മാറ്റിയ കവിയായിരുന്നു കടമ്മനിട്ട രാമകൃഷ്ണൻ എന്ന് അദ്ദേഹം പറഞ്ഞു.
സമൂഹത്തിലെ ശബ്ദമില്ലാത്തവരുടെ വാക്കുകളായി അദ്ദേഹത്തിന്റെ വരികൾ മാറിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്നിഗ്ദ ആലപിച്ച ‘കോഴി’ എന്ന കവിതയോടെ പരിപാടിക്ക് തുടക്കം കുറിച്ചു.
NRI
ദാവാദ്മി: കേളി കലാ സാംസ്കാരിക വേദി ദവാദ്മി ഏരിയ ഇ.എം.എസ് - എ.കെ.ജി അനുസ്മരണവും തെരഞ്ഞെടുപ്പ് കൺവൻഷനും സംഘടിപ്പിച്ചു. ദവാദ്മി ഏരിയാ ഓഫീസിൽ ഏരിയാ രക്ഷാധികാരി കമ്മിറ്റി സെക്രട്ടറി ഷാജി പ്ലാവിളയിൽ അധ്യക്ഷത വഹിച്ച പരിപാടി കേളി രക്ഷാധികാരി കമ്മിറ്റിയംഗം ചന്ദ്രൻ തെരുവത്ത് ഉദ്ഘാടനം ചെയ്തു.
ദാവാദ്മി ഏരിയാ സെക്രട്ടറി ഉമ്മർ അനുസ്മരണ കുറിപ്പ് അവതരിപ്പിച്ചു. കേളി സെക്രട്ടറിയേറ്റ് അംഗവും,ലോക കേരളസഭാംഗവുമായ നസീർ മുള്ളൂർക്കര കേന്ദ്ര കമ്മിറ്റി അംഗം റഫീഖ് പാലത്ത്, കേളി ദവാദ്മി ഏരിയാ വൈസ് പ്രസിഡന്റുമാരായ മുഹമ്മദ് റാഫി, ബിനു എന്നിവർ സംസാരിച്ചു.
ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വികാസം ഇ.എം.എസിന്റെയും എ.കെ.ജിയുടെയും ആത്മസമർപ്പണത്തിന്റെയും ത്യാഗോജ്വല പോരാട്ടങ്ങളുടെയും കൂടി ഫലമാണെന്നും ആധുനിക കേരള രൂപീകരണത്തിന് നേതൃത്വപരമായ പങ്കുവഹിച്ചവരാണ് ഈ നേതാക്കളെന്നും അനുസ്മരണ കുറിപ്പിൽ പറഞ്ഞു.
കഴിഞ്ഞ പത്ത് വർഷത്തെ ഇടതുപക്ഷ ഭരണത്തിലൂടെ സർവതല സ്പർശിയായ വികസനം കേരളത്തിന് കൈവരിക്കാനായി. ഈ നേട്ടങ്ങളുടെ തുടർക്ക് വീണ്ടും ഇടതുപക്ഷത്തെ അധികാരത്തിൽ എത്തിക്കണമെന്ന് കൺവൻഷനിൽ സംസാരിച്ചവർ അഭ്യർഥിച്ചു.
ഏരിയാപ്രസിഡന്റ് രാജേഷ് സ്വാഗതവും ഏരിയാ ജോയിന്റ് സെക്രട്ടറി മോഹനൻ നന്ദിയും രേഖപ്പെടുത്തി.
NRI
റിയാദ്: കേളി കുടുംബവേദിയുടെ ആഭിമുഖ്യത്തിൽ ഇഫ്താർ വിരുന്നും മൈലാഞ്ചി രാവും വിപുലമായി സംഘടിപ്പിച്ചു. റംസാനിലെ 29-ാം ദിനത്തിൽ നടന്ന പരിപാടിയിൽ റിയാദിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറുകണക്കിന് കുടുംബങ്ങൾ പങ്കെടുത്തു.
മലാസ് ചെറീസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് സൗഹൃദത്തിന്റെയും കുടുംബസംഗമത്തിന്റെയും മനോഹരമായ ഒത്തുചേരലായി മാറി. ഇഫ്താർ വിരുന്നിന് ശേഷം നടന്ന മൈലാഞ്ചി രാവാണ് പരിപാടിയുടെ മുഖ്യ ആകർഷണമായത്.
കോഓർഡിനേറ്റർ വിജില ബിജുവിന്റെ നേതൃത്വത്തിൽ ക്രമീകരിച്ച പരിപാടികൾ പങ്കെടുത്തവർക്കെല്ലാം പുതുമയാർന്ന അനുഭവമായി. മൈലാഞ്ചി അലങ്കാരങ്ങളും പരമ്പരാഗത ഗാനങ്ങളും പരിപാടികൾക്ക് കൂടുതൽ നിറവും കൊഴുപ്പും നൽകി.
സഫതർ ഹുസൈന്റെ നേതൃത്വത്തിൽ ഗാനാലാപനവും സംഗീതവിരുന്നും അരങ്ങേറി. കുടുംബങ്ങളെ ഉൾപ്പെടുത്തി നടത്തിയ വിവിധ മത്സരങ്ങൾ ഏറെ ആവേശകരമായി. പ്രത്യേകിച്ച് ബെസ്റ്റ് കപ്പിൾസ് മത്സരം വലിയ ശ്രദ്ധ നേടി.
ഈ മത്സരത്തിൽ അദീബ് - ഷബ്ന ദമ്പതികൾ ഒന്നാം സ്ഥാനവും, സമീർ - അൻസിയ ദമ്പതികൾ രണ്ടാം സ്ഥാനവും നേടി. സെക്രട്ടറി ഷഹീബ, പ്രസിഡന്റ് ശ്രീഷ സുകേഷ്, ട്രഷറർ സീനാ സെബിൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
കേളി രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ്, അംഗങ്ങളായ സീബാ കൂവോട്, സുരേന്ദ്രൻ കൂട്ടായ്, സെബിൻ ഇഖ്ബാൽ, വർഗീസ് ഇടിച്ചാണ്ടി, സുരേഷ് കണ്ണപുരം, ജോസഫ് ഷാജി, ചന്ദ്രൻ തെരുവത്ത്, ഷമീർ കുന്നുമ്മൽ, കേളി സെക്രട്ടറി സുനിൽ കുമാർ, പ്രസിഡന്റ് ഗഫൂർ ആനമാങ്ങാട്, ട്രഷറർ മധു ബാലുശ്ശേരി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
പ്രവാസി ജീവിതത്തിന്റെ തിരക്കുകൾക്കിടയിൽ കുടുംബങ്ങൾ ഒരുമിച്ച് സന്തോഷ നിമിഷങ്ങൾ പങ്കിടാൻ ഇത്തരം പരിപാടികൾ വലിയ വേദിയാകുന്നുവെന്ന് പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. സാംസ്കാരിക പൈതൃകം പുതുതലമുറയിലേക്ക് പകർന്നു നൽകുന്നതിലും ഇത്തരം സംഗമങ്ങൾ നിർണായക പങ്ക് വഹിക്കുന്നുവെന്ന് സംഘാടകർ വ്യക്തമാക്കി.
കേന്ദ്ര കമ്മിറ്റി അംഗങ്ങളായ വർണ ബിനുരാജ്, എൻ.കെ. സോവിന, ഗീത ജയരാജ്, സമീർ എന്നിവർ വിവിധ പരിപാടികളുടെ ചുമതലകൾ നിർവഹിച്ചു. കുടുംബവേദി സെക്രട്ടറി സ്വാഗതവും പ്രസിഡന്റ് നന്ദിയും രേഖപ്പെടുത്തി.
NRI
റിയാദ്: മൂന്ന് പതിറ്റാണ്ടുകളുടെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കലാ-സാംസ്കാരിക വേദി സുലൈ ഏരിയ, സുലൈ യൂണിറ്റ് അംഗം നാസർ ഇളംകൂറിന് സുലൈ യൂണിറ്റിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.
അസീസയിലെ അലൂബ് യുണൈറ്റഡ് ട്രേഡിംഗ് കമ്പനിയിൽ ഡ്രൈവറായി ജോലിയിൽ പ്രവേശിച്ച നാസർ വിരമിക്കുന്ന സമയത്ത് ജനറൽ മാനേജർ പദവിയിൽ സേവനം അനുഷ്ഠിച്ചു വരികയായിരുന്നു.
മലയാളികൾക്ക് തൊഴിലിനോടുള്ള അർപ്പണബോധത്തിന്റെ അനുഭവ സാക്ഷ്യമാണ് നാസറെന്ന് ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. മലപ്പുറം വണ്ടൂർ ഇളംകൂർ സ്വദേശിയാണ്. സുലൈ ഏരിയ പരിധിയിൽ നടന്ന ചടങ്ങിൽ യൂണിറ്റ് പ്രസിഡന്റ് ഷമീർ പറമ്പടി അധ്യക്ഷത വഹിച്ചു.
കേളി മുഖ്യ രക്ഷാധികാരി സമിതിയംഗം ഷമീർ കുന്നുമ്മൽ, സീബ കൂവോട്, ഏരിയ രക്ഷാധികാരി സെക്രട്ടറി അനിരുദ്ധൻ, കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്റ് രാമകൃഷ്ണൻ, സെക്രട്ടറിയേറ്റ് അംഗം കാഹിം ചേളാരി, സുലൈ ഏരിയ പ്രസിഡന്റ് ഹാഷിം കുന്നുംതറ, ഏരിയ സെക്രട്ടറി കൃഷ്ണൻകുട്ടി, ഏരിയ ട്രഷറർ റീജേഷ് രയരോത്ത്, ഏരിയ രക്ഷാധികാരി സമിതി അംഗം നാസർ കാരക്കുന്ന്, ജോർജ്, ഏരിയ കമ്മിറ്റി അംഗം ഷറഫ് ബബ്തൈൻ എന്നിവർ ആശംസകൾ അർപ്പിച്ചു.
യൂണിറ്റിന്റെ മൊമെന്റോ സുലൈ യൂണിറ്റ് അംഗങ്ങൾ ചേർന്ന് നൽകി. യൂണിറ്റ് സെക്രട്ടറി നവാസ് സ്വാഗതവും യാത്ര പോകുന്ന നാസർ ഇളംകൂർ നന്ദിയും പറഞ്ഞു.
NRI
റിയാദ്: സീസണൽ വർക്ക് വിസ പ്രയോജനപ്പെടുത്തി കഫ്തീരിയ മേഖലയിലെ ജോലിക്കായി സൗദിയിലെത്തിയ രണ്ട് മലപ്പുറം സ്വദേശികൾ തട്ടിപ്പിന് ഇരയായ സംഭവത്തിൽ കേളി കലാസാംസ്കാരിക വേദിയുടെ സഹായഹസ്തം.
മലപ്പുറം സ്വദേശികളായ അബ്ദുൽ കരീമും നിസാമുദ്ദീനും സീസണൽ വർക്ക് വിസയിലാണ് റിയാദിൽ എത്തിയത്. ആദ്യഘട്ടത്തിൽ 90 ദിവസവും പരമാവധി 180 ദിവസം വരെയും അനുവദിക്കുന്ന ഇത്തരം വിസകൾ ഉപയോഗിച്ചാണ് ഇവർ ജോലിക്കായി എത്തിയത്.
ആദ്യ രണ്ടു മാസങ്ങളിൽ ജോലിയും ശമ്പളവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും നൽകിയെങ്കിലും മൂന്നാം മാസം മുതൽ ശമ്പളം നൽകാതിരിക്കുകയും തുടർന്ന് ജോലി ഇല്ലെന്ന് അറിയിക്കുകയും ചെയ്തു.
എന്നാൽ നാട്ടിലേക്ക് അയയ്ക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാതെ ഇവരെ ഏകദേശം ആറുമാസത്തോളം ഭക്ഷണമോ മറ്റ് സൗകര്യങ്ങളോ ഇല്ലാതെ മുറിയിൽ തന്നെ തുടരാൻ നിർബന്ധിതരാക്കി.
നാട്ടിലേക്ക് അയക്കണമെന്നാവശ്യപ്പെട്ടപ്പോൾ എംബസ്സിയെ സമീപിക്കാനാണ് അധികൃതർ നിർദേശിച്ചത്. പിന്നീട് ഭക്ഷണത്തിന് പോലും പ്രയാസം നേരിട്ട സാഹചര്യത്തിൽ സുഹൃത്തുക്കൾ മുഖേന ഇവർ കേളിയെ സമീപിച്ചു.
കേളി വിഷയത്തിൽ ഇടപെട്ട് ഭക്ഷണത്തിനുള്ള ക്രമീകരണങ്ങൾ നടത്തി പ്രശ്നം എംബസ്സിയുടെ ശ്രദ്ധയിൽപ്പെടുത്തി. നിയമപരമായ നടപടികൾ സ്വീകരിക്കാൻ ശ്രമിച്ചപ്പോൾ വിസ നൽകിയവരെക്കുറിച്ചുള്ള വ്യക്തമായ രേഖകൾ ലഭ്യമല്ലെന്നത് വെളിവായി.
ഇതിനിടെ തൊഴിലാളികളെ മുറിയിൽ നിന്നും പുറത്താക്കാൻ ശ്രമവും ഉണ്ടായി. എന്നാൽ അവർ തയ്യാറാകാതിരുന്നതിനാൽ തെരുവിലിറങ്ങേണ്ട സാഹചര്യം ഒഴിവായി. എംബസി എക്സിറ്റ് നടപടികൾ പൂർത്തിയാക്കി നൽകുകയും കേളി വിമാന ടിക്കറ്റും സുഹൃത്തുക്കൾ ആവശ്യ സാധനങ്ങളും വാങ്ങി നൽകുകയും ചെയ്തു.
ഇത്തരത്തിലുള്ള നിരവധി കേസുകൾ എംബസ്സിയിൽ രജിസ്റ്റർ ചെയ്യപ്പെടുന്നുണ്ടെന്നും ഇത്തരം വിസകളിൽ എത്തുന്നവർ ആവശ്യമായ അന്വേഷണം നടത്തി മാത്രമേ വിസ സ്വീകരിക്കാവൂവെന്നും വിഷയത്തിൽ ഇടപെട്ട കേളി ജീവകാരുണ്യ വിഭാഗം മുന്നറിയിപ്പ് നൽകി.