x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​രോ​ഗ്യ​മേ​ഖ​ല​യി​ലെ സേ​വ​ന​ങ്ങ​ൾ​ക്ക് ശ​താ​ദ​രം ന​ൽ​കി കു​ദു - കേ​ളി ജ്വാ​ല അ​വാ​ർ​ഡ്


Published: May 20, 2026 10:17 AM IST | Updated: May 20, 2026 10:17 AM IST

റി​യാ​ദ്: അ​സാ​ധാ​ര​ണ പ്ര​വ​ർ​ത്ത​ന​മി​ക​വി​ലൂ​ടെ സ​മൂ​ഹ​ത്തി​ന് വെ​ളി​ച്ച​മാ​കു​ന്ന വ​നി​ത​ക​ളെ ആ​ദ​രി​ക്കാ​നാ​യി കേ​ളി കു​ടും​ബ​വേ​ദി സം​ഘ​ടി​പ്പി​ക്കു​ന്ന "ജ്വാ​ല അ​വാ​ർ​ഡ് 2026' ഇ​ത്ത​വ​ണ റി​യാ​ദി​ലെ ന​ഴ്സിം​ഗ് സ​മൂ​ഹ​ത്തി​ന് സ​മ​ർ​പ്പി​ച്ചു.

ലോ​ക വ​നി​താ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് സ​മൂ​ഹ​ത്തി​ൽ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച വ​നി​ത​ക​ൾ​ക്ക് ക​ഴി​ഞ്ഞ നാ​ല് വ​ർ​ഷ​മാ​യി ന​ൽ​കി​വ​രു​ന്ന ജ്വാ​ല അ​വാ​ർ​ഡ്, ഈ ​വ​ർ​ഷം ആ​രോ​ഗ്യ സേ​വ​ന രം​ഗ​ത്തെ നി​സ്വാ​ർ​ഥ സേ​വ​ക​രാ​യ ന​ഴ്സു​മാ​ർ​ക്കാ​ണ് സ​മ​ർ​പ്പി​ച്ച​ത്.

പ്ര​വാ​സ ലോ​ക​ത്ത് സ​മൂ​ഹ​ത്തി​ന് മി​ക​ച്ച സേ​വ​ന​ങ്ങ​ൾ ന​ൽ​കി കൊ​ണ്ടി​രി​ക്കു​ന്ന 100 ന​ഴ്സു​മാ​രെ ആ​ദ​രി​ച്ചു​കൊ​ണ്ടാ​ണ് കേ​ളി കു​ടും​ബ​വേ​ദി ജ്വാ​ല അ​വാ​ർ​ഡ് 2026 സം​ഘ​ടി​പ്പി​ച്ച​ത്. പ്ര​മു​ഖ വ്യാ​പാ​ര സ്ഥാ​പ​ന​മാ​യ മാ​ർ​ക്ക് ആ​ൻ​ഡ് സേ​വ് ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ഷു​ബ്ര എ​ക്സി​റ്റ് 26ലെ ​ഫ്ലെ​മിം​ഗോ മാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി ദ​മാം ന​വോ​ദ​യ കു​ടും​ബ​വേ​ദി ട്ര​ഷ​റ​ർ അ​നു രാ​ജേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ന​ഴ്സിം​ഗ് മേ​ഖ​ല ഒ​രു ജോ​ലി മാ​ത്ര​മ​ല്ല, മ​ഹ​ത്താ​യ സേ​വ​ന​മാ​ണെ​ന്ന് സ​മൂ​ഹം കൂ​ടു​ത​ൽ തി​രി​ച്ച​റി​യേ​ണ്ട​തു​ണ്ടെ​ന്ന് ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ അ​നു രാ​ജേ​ഷ് പ​റ​ഞ്ഞു. നി​ര​വ​ധി സ​മ്മ​ർ​ദ​ങ്ങ​ൾ​ക്കി​ട​യി​ലും സാ​ന്ത്വ​ന​വും ക​രു​ത​ലും പ​ക​ർ​ന്നു ന​ൽ​കു​ന്ന​വ​രാ​ണ് ന​ഴ്സു​മാ​രെ​ന്നും അ​ത്ത​ര​ത്തി​ലു​ള്ള​വ​രെ ആ​ദ​രി​ക്കു​ന്ന​ത് കാ​ല​ഘ​ട്ട​ത്തി​ന്‍റെ അ​നി​വാ​ര്യ​ത​യാ​ണെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

കു​ടും​ബ​വേ​ദി പ്ര​സി​ഡ​ന്‍റ് ശ്രീ​ഷ സു​കേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി കെ.​പി.​എം സാ​ദി​ഖ്, ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​ങ്ങ​ളാ​യ സെ​ബി​ൻ ഇ​ഖ്ബാ​ൽ, സീ​ബാ കൂ​വോ​ട്, സു​രേ​ന്ദ്ര​ൻ കൂ​ട്ടാ​യ്, ഗീ​വ​ർ​ഗീ​സ് ഇ​ടി​ച്ചാ​ണ്ടി, കേ​ളി സെ​ക്ര​ട്ട​റി സു​നി​ൽ കു​മാ​ർ, പ്ര​സി​ഡ​ന്റ് ഗ​ഫൂ​ർ ആ​ന​മ​ങ്ങാ​ട്, ട്ര​ഷ​റ​ർ മ​ധു ബാ​ലു​ശേ​രി എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

"വു​മ​ൺ വി​ത്ത് എ ​ഫ​യ​ർ' എ​ന്ന ആ​ശ​യം മു​ൻ​നി​ർ​ത്തി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ റി​യാ​ദി​നൊ​പ്പം അ​ൽ​ഖു​വ​യ്യ, ദ​വാ​ദ്മി, മ​ജ്മ, അ​ൽ​ഖ​ർ​ജ് തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നു​ള്ള 100 ന​ഴ്സു​മാ​രെ ആ​ദ​രി​ച്ചു. പു​രു​ഷ ന​ഴ്സു​മാ​ർ​ക്ക് എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡും ന​ൽ​കി. അ​വാ​ർ​ഡ് വി​ത​ര​ണ​ച്ച​ട​ങ്ങി​നൊ​പ്പം വ​ർ​ണാ​ഭ​മാ​യ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.

നി​ർ​മി​ത ബു​ദ്ധി​യു​ടെ സ​ഹാ​യ​ത്തോ​ടെ കേ​ളി മാ​ധ്യ​മ​വി​ഭാ​ഗം ചെ​യ​ർ​മാ​ൻ ഫൈ​സ​ൽ കൊ​ണ്ടോ​ട്ടി ത​യാ​റാ​ക്കി​യ വ​നി​താ ശാ​ക്തീ​ക​ര​ണ​ത്തെ​ക്കു​റി​ച്ചു​ള്ള ഹ്ര​സ്വ വീ​ഡി​യോ ശ്ര​ദ്ധ ആ​ക​ർ​ഷി​ച്ചു.

കു​ടും​ബ​വേ​ദി അം​ഗ​ങ്ങ​ൾ, റി​യാ​ദി​ലെ പ്ര​ശ​സ്ത ഡാ​ൻ​സ് ടീ​ച്ച​ർ​മാ​ർ, കു​ട്ടി​ക​ൾ, മു​തി​ർ​ന്ന​വ​ർ എ​ന്നി​വ​ർ അ​വ​ത​രി​പ്പി​ച്ച നൃ​ത്ത-​സം​ഗീ​ത പ​രി​പാ​ടി​ക​ൾ ആ​ഘോ​ഷ​ത്തി​ന് കൂ​ടു​ത​ൽ മി​ഴി​വേ​കി.

കേ​ളി ബ​ത്ത ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​ഞ്ഞ​ഹ​മ്മ​ദ് വ​ണ്ടൂ​രും സം​ഘ​വും അ​വ​ത​രി​പ്പി​ച്ച ഒ​പ്പ​ന​യും ശ്ര​ദ്ധേ​യ​മാ​യി. വ​നി​താ സം​രം​ഭ​ക​ർ​ക്ക് അ​വ​രു​ടെ ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ക്കാ​നും വി​റ്റ​ഴി​ക്കാ​നു​മു​ള്ള അ​വ​സ​ര​വും പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ഒ​രു​ക്കി​യി​രു​ന്നു.

കേ​ളി ഒ​ല​യ്യ ഏ​രി​യ പ്ര​സി​ഡ​ന്‍റ് റി​യാ​സ് പ​ള്ളാ​ട്ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു​ക്കി​യ സ്റ്റേ​ജ് ആ​ൻ​ഡ് ഡെ​ക്ക​റേ​ഷ​നും വ​ള​ണ്ടി​യ​ർ ക്യാ​പ്റ്റ​ൻ റ​ഫീ​ക് ചാ​ലി​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലെ നൂ​റോ​ളം വ​ള​ണ്ടി​യ​ർ​മാ​രു​ടെ​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പ​രി​പാ​ടി​യു​ടെ വി​ജ​യ​ത്തി​ൽ നി​ർ​ണാ​യ​ക​മാ​യി.

സു​കേ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ചാ​ര​ണ വി​ഭാ​ഗ​വും ജ​യ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഭ​ക്ഷ​ണ ക​മ്മി​റ്റി​യും മി​ക​ച്ച ഏ​കോ​പ​നം ഉ​റ​പ്പാ​ക്കി. കു​ടും​ബ​വേ​ദി​യു​ടെ ച​രി​ത്രം വി​ളി​ച്ചോ​തു​ന്ന ചി​ത്ര​പ്ര​ദ​ർ​ശ​ന​ത്തി​ന് ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ വ​ർ​ണ്ണ ബി​നു​രാ​ജ് നേ​തൃ​ത്വം ന​ൽ​കി.

ജ്വാ​ല 2026 ക​ൺ​വീ​ന​ർ ദീ​പാ രാ​ജ​ൻ, ചെ​യ​ർ​പേ​ഴ്സ​ൺ സ​ജീ​ന വി.​എ​സ്, സം​ഘാ​ട​ക സ​മി​തി ട്ര​ഷ​റ​ർ ഗീ​ത ജ​യ​രാ​ജ്, കു​ടും​ബ​വേ​ദി പ്ര​സി​ഡ​ന്‍റ് ശ്രീ​ഷ സു​കേ​ഷ്, സെ​ക്ര​ട്ട​റി വി.​കെ. ഷ​ഹീ​ബ, ട്ര​ഷ​റ​ർ സീ​ന സെ​ബി​ൻ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ഭാ​ര​വാ​ഹി​ക​ൾ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

കു​ടും​ബ​വേ​ദി സെ​ക്ര​ട്ട​റി വി.​കെ. ഷ​ഹീ​ബ സ്വാ​ഗ​ത​വും ക​ൺ​വീ​ന​ർ ദീ​പാ രാ​ജ​ൻ ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി.

Tags : Keli Kala Samskarika Vedi Program

Recent News

Corehub Up