x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത​ണ​ലി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി


Published: June 2, 2026 02:24 PM IST | Updated: June 2, 2026 02:24 PM IST

റി​യാ​ദ്: ക​ണ്ണൂ​ർ കൂ​ടാ​ളി - ക​ഞ്ഞി​രോ​ട് പ്ര​വ​ർ​ത്തി​ക്കു​ന്ന ത​ണ​ൽ ഡ​യാ​ലി​സി​സ് സെ​ന്‍റ​റി​ന് കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ സാ​മ്പ​ത്തി​ക സ​ഹാ​യം. കേ​ളി​യു​ടെ 12-ാം കേ​ന്ദ്ര സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​പ്പാ​ക്കു​ന്ന "വി​ശ​പ്പു​ര​ഹി​ത കേ​ര​ള​ത്തോ​ടൊ​പ്പം കേ​ളി' പ​ദ്ധ​തി​യി​ലൂ​ടെ​യാ​ണ് സ​ഹാ​യം കൈ​മാ​റി​യ​ത്.

മു​ൻ​വ​ർ​ഷ​ങ്ങ​ളി​ലും ത​ണ​ലി​ന് കേ​ളി​യു​ടെ സ​ഹാ​യ​ങ്ങ​ൾ ന​ൽ​കി​യി​രു​ന്നു. ത​ണ​ൽ പ്ര​സി​ഡ​ന്‍റ് എ.​പി. ആ​ലി​പ്പി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ കേ​ളി ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം സു​രേ​ഷ് ക​ണ്ണ​പു​രം, ത​ണ​ൽ മു​ൻ പ്ര​സി​ഡന്‍റ് കെ.​ടി. അ​ബ്ദു​ൽ സ​ത്താ​റി​ന് ധാ​ര​ണ​പ​ത്രം കൈ​മാ​റി.

 

K-Rail Survey

കേ​ളി ര​ക്ഷാ​ധി​കാ​രി ക​മ്മി​റ്റി മു​ൻ അം​ഗ​ങ്ങ​ളാ​യ സ​ജീ​വ​ൻ ചൊ​വ്വ, സു​ധാ​ക​ര​ൻ ക​ല്യാ​ശേ​രി, കേ​ന്ദ്ര ക​മ്മി​റ്റി മു​ൻ അം​ഗം ശ്രീ​കാ​ന്ത് ചേ​നോ​ളി, ബാ​ല​കൃ​ഷ്ണ​ൻ ചെ​ക്കി​ക്കു​ളം എ​ന്നി​വ​ർ സം​സാ​രി​ച്ചു. ത​ണ​ൽ പ്ര​തി​നി​ധി​ക​ളാ​യ മു​ഹ​മ്മ​ദ് അ​സ്ലം, ന​സീ​ർ, അ​ഡ്മി​നി​സ്ട്രേ​റ്റ​ർ സീ​ന എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു.

സാ​മ്പ​ത്തി​ക​മാ​യി ബു​ദ്ധി​മു​ട്ടു​ന്ന രോ​ഗി​ക​ൾ​ക്ക് സ​ഹാ​യ​ക​ര​മാ​യ രീ​തി​യി​ലാ​ണ് ത​ണ​ലിന്‍റെ പ്ര​വ​ർ​ത്ത​നം. ത​ണ​ൽ ഡ​യാ​ലി​സി​സ് സെ​ന്‍റ​റി​ന്‍റെ ഭാ​ഗ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഭി​ന്ന​ശേ​ഷി വി​ദ്യാ​ല​യ​ത്തി​ലെ കു​ട്ടി​ക​ൾ​ക്ക് ഉ​ച്ച​ഭ​ക്ഷ​ണം ന​ൽ​കു​ന്ന​തി​നാ​യാ​ണ് കേ​ളി​യു​ടെ സ​ഹാ​യം അ​നു​വ​ദി​ച്ച​ത്.

K-Rail Survey

കേ​ളി​യു​ടെ​യും ത​ണ​ലി​ന്‍റെ​യും പ്ര​വ​ർ​ത്ത​ക​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. ത​ണ​ൽ സെ​ക്ര​ട്ട​റി കെ.​കെ. ച​ന്ദ്ര​ൻ മാ​സ്റ്റ​ർ സ്വാ​ഗ​ത​വും ക​മ്മി​റ്റി​യം​ഗം കെ. ​ക​രു​ണാ​ക​ര​ൻ ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി.

Tags : Keli Riyadh NRI News

Recent News

Corehub Up