x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​രം​സ് - ചെ​സ് ടൂ​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ച്ച് കേ​ളി


Published: May 12, 2026 11:11 AM IST | Updated: May 12, 2026 11:11 AM IST

റി​യാ​ദ്: കേ​ളി ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച കാ​രം​സ് -​ ചെ​സ് ടൂ​ർ​ണ​മെ​ന്‍റ് കാ​ണി​ക​ളി​ലും മ​ത്സ​രാ​ർ​ഥി​ക​ളി​ലും ആ​വേ​ശ​മു​ണ​ർ​ത്തി. ര​ജ​ത​ജൂ​ബി​ലി​യു​ടെ ഭാ​ഗ​മാ​യി ഒ​രു വ​ർ​ഷം നീ​ളു​ന്ന 25 പ​രി​പാ​ടി​ക​ളാ​ണ് കേ​ളി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

ഇ​തി​ൽ ആ​റ് പ​രി​പാ​ടി​ക​ൾ ഇ​തി​നോ​ട​കം പൂ​ർ​ത്തി​യാ​യ​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. അ​സീ​സി​യ ഗ്രേ​റ്റ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ളി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ 96 മ​ത്സ​രാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു.

കേ​ളി പ്ര​സി​ഡ​ന്‍റ് ഗ​ഫൂ​ർ ആ​ന​മ​ങ്ങാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച പ​രി​പാ​ടി​യി​ൽ കേ​ളി ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി​യും ലോ​ക കേ​ര​ള സ​ഭാം​ഗ​വു​മാ​യ കെ.​പി.​എം. സാ​ദി​ഖ് കാ​രം​സ് മ​ത്സ​ര​വും കേ​ളി സെ​ക്ര​ട്ട​റി സു​നി​ൽ കു​മാ​ർ ചെ​സ് മ​ത്സ​ര​വും ഉ​ദ്ഘാ​ട​നം ചെ​യ്തു.

ബെ​സ്റ്റ് ഓ​ഫ് ത്രീ ​മാ​തൃ​ക​യി​ൽ ന​ട​ത്തി​യ കാ​രം​സ് മ​ത്സ​ര​ത്തി​ൽ ഒ​രേ​സ​മ​യം ആ​റ് മ​ത്സ​ര​ങ്ങ​ൾ വീ​തം ന​ട​ന്നു. ഉ​നൈ​സ് ഖാ​ൻ, മ​ൻ​സൂ​ർ, ഷ​മീ​ർ പ​റ​മ്പാ​ടി, തൊ​യ്യി​ബ്, ഷാ​ന​വാ​സ്, ക​മ്മു സ​ലീം എ​ന്നി​വ​ർ മ​ത്സ​ര​ങ്ങ​ൾ നി​യ​ന്ത്രി​ച്ചു.

ടൂ​ർ​ണ​മെ​ന്‍റ് റ​ഫ​റി സു​രേ​ഷ് പ​ള്ളി​യേ​ൽ നി​യ​ന്ത്രി​ച്ച ഫൈ​ന​ലി​ൽ ജം​ഷാ​ദ്-​റ​ഷീ​ദ് ന​യി​ച്ച ടീം ​വി​ജ​യി​ക​ളാ​യി. ഷം​സീ​ർ-​ല​ത്തീ​ഫ് ന​യി​ച്ച ടീം ​റ​ണ്ണ​റ​പ്പാ​യി. ഏ​ഴ്‌​ വ​യ​സു​ള്ള കു​ട്ടി​ക​ൾ മു​ത​ൽ 60 വ​യ​സി​ന് മു​ക​ളി​ലു​ള്ള​വ​ർ വ​രെ പ​ങ്കെ​ടു​ത്ത ചെ​സ് മ​ത്സ​ര​ത്തി​ൽ ഒ​രേ​സ​മ​യം 16 മ​ത്സ​ര​ങ്ങ​ൾ വീ​തം ന​ട​ന്നു.

ആ​ർ​ബി​റ്റ​ർ ല​ത്തീ​ഫ് കൂ​ളി​മാ​ടി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ആ​റു റൗ​ണ്ട് മ​ത്സ​ര​ത്തി​ൽ ര​തീ​ഷ്, മു​കു​ന്ദ​ൻ, സെ​യ്ൻ, അ​ഞ്ജു, റ​ഫീ​ഖ് പാ​ല​ത്ത്, ന​സീ​ർ മു​ള്ളൂ​ർ​ക്ക​ര, അ​നീ​ഷ്, റാ​സി​ക്, സൈ​ദ​ല​വി, സു​നി​ൽ ഉ​ദി​നൂ​ക്കാ​ര​ൻ, ഇ​സ്മാ​യി​ൽ എ​ന്നി​വ​ർ ബോ​ർ​ഡ് റ​ഫ​റി​മാ​രാ​യി.

ഡോ​ക്യു​മെ​ന്‍റേ​ഷ​ൻ ടീ​മി​ൽ ഷ​മീ​ർ കു​ന്നു​മ്മ​ൽ, കി​ഷോ​ർ ഇ. ​നി​സാം എ​ന്നി​വ​ർ പ്ര​വ​ർ​ത്തി​ച്ചു. ആ​വേ​ശ​ക​ര​മാ​യ ഫൈ​ന​ലി​ൽ 5.5 പോ​യി​ന്‍റ് നേ​ടി ഷ​മീ​ർ ബ​ദ​റു​ദ്ധീ​ൻ ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി.

അ​ഞ്ച് പോ​യി​ന്‍റ് വീ​തം നേ​ടി​യ ഫാ​യി​സ് മ​മ്പു​ള്ളി​ൻ​ഹ​ല്ലി​ൽ, അ​ബ്ദു​ൽ റൗ​ഫ്, മു​ഹ​മ്മ​ദ് അ​ബ്ദു​ൽ ഹ​ഖ് എ​ന്നി​വ​ർ സ​മ​നി​ല​യി​ലെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ന​റു​ക്കെ​ടു​പ്പി​ലൂ​ടെ അ​ബ്ദു​ൽ റൗ​ഫി​നെ ര​ണ്ടാം സ്ഥാ​ന​ക്കാ​ര​നാ​യി പ്ര​ഖ്യാ​പി​ച്ചു.

സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ കേ​ളി സി​ൽ​വ​ർ ജൂ​ബി​ലി ചെ​യ​ർ​മാ​ൻ ജോ​സ​ഫ് ഷാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ജ​യി​ക​ൾ​ക്കു​ള്ള ട്രോ​ഫി കേ​ളി സെ​ക്ര​ട്ട​റി സു​നി​ൽ കു​മാ​റും റ​ണ്ണ​റ​പ്പി​നു​ള്ള ട്രോ​ഫി പ്ര​സി​ഡ​ന്‍റ് ഗ​ഫൂ​ർ ആ​ന​മ​ങ്ങാ​ടും സ​മ്മാ​നി​ച്ചു.

പ്രൈ​സ് മ​ണി ട്ര​ഷ​റ​ർ മ​ധു ബാ​ലു​ശേ​രി വി​ത​ര​ണം ചെ​യ്തു. പ്രോ​പ് അ​പ് ഡി​സൈ​ൻ, വേ​ളി​വു​ഡ് ലോ​ഞ്ച് എ​ന്നി​വ​രാ​ണ് ര​ണ്ടാം സ്ഥാ​ന​ക്കാ​ർ​ക്കു​ള്ള പ്രൈ​സ് മ​ണി സ്പോ​ൺ​സ​ർ ചെ​യ്ത​ത്.

കേ​ളി സ്പോ​ർ​ട്സ് ക​മ്മി​റ്റി ക​ൺ​വീ​ന​ർ ഷ​മീം മേ​ലേ​തി​ൽ, ചെ​യ​ർ മാ​ൻ ഫ​ക്രു​ദ്ദീ​ൻ മ​മ്പാ​ട്, സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം ഷിം​നേ​ഷ് വ​യ​നാ​ൻ, അ​സീ​സി​യ ഏ​രി​യ ആ​ക്‌ടിംഗ് സെ​ക്ര​ട്ട​റി സു​ഭാ​ഷ് എ​ന്നി​വ​ർ ടെ​ക്‌​നി​ക്ക​ൽ പി​ന്തു​ണ ന​ൽ​കി.

കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം സു​ജി​ത്, വ​ള​ന്‍റി​യ​ർ ക​മ്മി​റ്റി വൈ​സ് ക്യാ​പ്റ്റ​ൻ റെ​നീ​സ് ക​രു​നാ​ഗ​പ്പ​ള്ളി, സ്റ്റേ​ജ് ആ​ൻ​ഡ് ഡെ​ക്ക​റേ​ഷ​ൻ ക​ൺ​വീ​ന​ർ ജ​വാ​ദ് പ​രി​യാ​ട്ട്, ജോ​യിന്‍റ് ക​ൺ​വീ​ന​ർ റി​യാ​സ് പ​ള്ളാ​ട്ട്, പ​ബ്ലി​സി​റ്റി ക​ൺ​വീ​ന​ർ ബി​ജു താ​യ​മ്പ​ത്ത് എ​ന്നി​വ​ർ പരിപാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

സി​ൽ​വ​ർ ജൂ​ബി​ലി ആ​ക്‌ടിംഗ് ക​ൺ​വീ​ന​ർ റ​ഫീ​ഖ് ചാ​ലി​യം സ്വാ​ഗ​ത​വും കേ​ളി സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം ന​സീ​ർ മു​ള്ളൂ​ർ​ക്ക​ര ന​ന്ദി​യും പ​റ​ഞ്ഞു.

Tags : keli chess tournament carrom

Recent News

Corehub Up