x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേളി കുടുംബവേദി "ജ്വാല അവാർഡ് 2026' നഴ്‌സിംഗ് മേഖലയ്ക്ക്


Published: April 21, 2026 11:29 AM IST | Updated: April 21, 2026 11:29 AM IST

റി​യാ​ദ്: അ​ന്താ​രാ​ഷ്ട്ര ന​ഴ്‌​സ​സ് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് റി​യാ​ദി​ലെ ന​ഴ്‌​സു​മാ​രെ ആ​ദ​രി​ക്കാ​ൻ കേ​ളി കു​ടും​ബ​വേ​ദി വി​പു​ല​മാ​യ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്നു.

ലോ​ക വ​നി​താ ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞ മൂ​ന്ന് വ​ർ​ഷ​ങ്ങ​ളി​ലാ​യി വി​വി​ധ മേ​ഖ​ല​ക​ളി​ൽ ന​ൽ​കി​യി​രു​ന്ന ജ്വാ​ല അ​വാ​ർ​ഡ് ഇ​ത്ത​വ​ണ ന​ഴ്‌​സിം​ഗ് മേ​ഖ​ല​യ്ക്ക് സ​മ​ർ​പ്പി​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

മേ​യ് 15ന് ​ന​ട​ക്കു​ന്ന പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി കു​ട്ടി​ക​ൾ​ക്കാ​യി ചി​ത്ര​ര​ച​നാ മ​ത്സ​ര​വും സ്ത്രീ ​സം​ര​ഭ​ക​രു​ടെ സ്റ്റാ​ളു​ക​ൾ പ്ര​ദ​ർ​ശി​പ്പി​ക്കാ​നു​ള്ള അ​വ​സ​ര​വും സം​ഘ​ടി​പ്പി​ക്കും. പ​രി​പാ​ടി​യു​ടെ വി​ജ​യ​ത്തി​നാ​യി വി​പു​ല​മാ​യ സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​രി​ച്ചു.

ബ​ത്ത ലൂ​ഹാ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​ര​ണ യോ​ഗം കേ​ളി ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി കെ.​പി.​എം. സാ​ദി​ഖ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

കു​ടും​ബ​വേ​ദി പ്ര​സി​ഡ​ന്‍റ് ശ്രീ​ഷ സു​കേ​ഷ് അ​ധ്യ​ക്ഷ​യാ​യ യോ​ഗ​ത്തി​ൽ സെ​ക്ര​ട്ട​റി ഷ​ഹീ​ബ വി​കെ പാ​ന​ൽ അ​വ​ത​ര​ണം ന​ട​ത്തി. പ​രി​പാ​ടി​യു​ടെ ന​ട​ത്തി​പ്പി​നാ​യി വി​വി​ധ ക​മ്മി​റ്റി​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന 101 അം​ഗ സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​രി​ച്ചു.

ക​ൺ​വീ​ന​ർ ദീ​പ രാ​ജ​ൻ, ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ​മാ​ർ എ​ൻ.​കെ. സോ​വി​ന, ര​ജീ​ഷ നി​സാം, ചെ​യ​ർ​പേ​ഴ്സ​ൺ വി.​എ​സ്. സ​ജീ​ന, വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ​മാ​ർ അ​നി​ത ലീ​ലാ​മ​ണി, ല​ക്ഷ്മി സു​നി​ൽ, സാ​മ്പ​ത്തി​കം ഗീ​താ ജ​യ​രാ​ജ്, പ്രോ​ഗ്രാം പ്രി​യ വി​നോ​ദ്, ന​ഴ്സ​സ് കോ​ഓ​ർ​ഡി​നേ​ഷ​ൻ ന​സീ​ർ മു​ള്ളൂ​ർ​ക്ക​ര, ചി​ത്ര ര​ച​നാ മ​ത്സ​രം വി​ജി​ലാ ബി​ജു, ഭ​ക്ഷ​ണം ജ​യ​കു​മാ​ർ പു​ഴ​ക്ക​ൽ, പ​ബ്ലി​സി​റ്റി സു​കേ​ഷ്‌ കു​മാ​ർ, ഗ​താ​ഗ​തം റ​ഫീ​ക് പാ​ല​ത്ത്, ഫോ​ട്ടോ പ്ര​ദ​ർ​ശ​നം ഷി​നി ന​സീ​ർ, സ്റ്റേ​ജ് ആ​ൻ​ഡ് ഡെ​ക്ക​റേ​ഷ​ൻ റി​യാ​സ് പ​ള്ളാ​ട്ട്, വോ​ള​ണ്ടി​യ​ർ ക്യാ​പ്റ്റ​ൻ റ​ഫീ​ഖ് ചാ​ലി​യം എ​ന്നി​വ​ർ ക​ൺ​വീ​ന​ർ​മാ​രാ​യി വി​വി​ധ സ​ബ്‌ ക​മ്മി​റ്റി​ക​ൾ രൂ​പീ​ക​രി​ച്ചു.

ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​ങ്ങ​ളാ​യ ഷ​മീ​ർ കു​ന്നു​മ്മ​ൽ, സു​രേ​ന്ദ്ര​ൻ കൂ​ട്ടാ​യ്, പ്ര​ഭാ​ക​ര​ൻ ക​ണ്ടോ​ന്താ​ർ, സു​രേ​ഷ് ക​ണ്ണ​പു​രം, ജോ​സ​ഫ് ഷാ​ജി കേ​ളി ആ​ക്‌ടിംഗ് സെ​ക്ര​ട്ട​റി ഷാ​ജി റ​സാ​ഖ്, പ്ര​സി​ഡ​ന്‍റ് ഗ​ഫൂ​ർ ആ​ന​മ​ങ്ങാ​ട്, ട്ര​ഷ​റ​ർ മ​ധു ബാ​ലു​ശേരി, സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം ന​സീ​ർ മു​ള്ളൂ​ർ​ക്ക​ര, കു​ടും​ബ​വേ​ദി ട്ര​ഷ​റ​ർ സീ​നാ സെ​ബി​ൻ, കേ​ന്ദ്ര ക​മ്മ​റ്റി അം​ഗ​ങ്ങ​ളാ​യ വി​.എസ്. സ​ജീ​ന , കെ​.കെ. ഗീ​ത, വി​ജി​ല ബി​ജു എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

കു​ടും​ബ​വേ​ദി കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം പ്രി​യ വി​നോ​ദ് സ്വാ​ഗ​ത​വും സം​ഘാ​ട​ക സ​മി​തി ക​ൺ​വീ​ന​ർ ദീ​പാ രാ​ജ​ൻ ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി. കാ​യി​ക രം​ഗ​ത്തെ മി​ക​വി​ന് ഖ​ദീ​ജ നി​സ (2023), സാ​ഹി​ത്യ രം​ഗ​ത്തെ മി​ക​വി​ന് സ​ബീ​ന എം. ​സാ​ലി (2024), വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തെ മി​ക​വി​ന് മീ​രാ റ​ഹ്മാ​ൻ (2025) എ​ന്നി​വ​ർ​ക്കാ​ണ് മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ ജ്വാ​ല അ​വാ​ർ​ഡു​ക​ൾ ന​ൽ​കി​യി​ട്ടു​ള്ള​ത്.

ന​ഴ്‌​സിം​ഗ് മേ​ഖ​ല​യി​ലെ സേ​വ​ന​ങ്ങ​ളെ ആ​ദ​രി​ച്ച് ഈ ​വ​ർ​ഷം അ​വാ​ർ​ഡ് സ​മ​ർ​പ്പി​ക്കു​ന്ന​ത് ഏ​റെ പ്ര​സ​ക്തി​യു​ള്ള​താ​യി സം​ഘാ​ട​ക​ർ വ്യ​ക്ത​മാ​ക്കി.

Tags : KeliKudumbaVedi Jwala Award Keli Nurse

Recent News

Corehub Up